എല്ലാ വിദ്യാർഥികളുടെയും വിരൽത്തുമ്പിലെത്തണം ഫ്രീ സോഫ്​റ്റ്​വെയർ

സോഫ്റ്റ്‌വെയർ സാങ്കേതിക വിദ്യയിലെ ബഹുരാഷ്ട്രകുത്തകകളുടെ കോർപറേറ്റിസത്തിനെതിരെ ഉയർന്നുവന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ സംവിധാനം ഇന്ന് വിവിധ വിഭാഗങ്ങൾക്കിടയിൽ ശക്തിയാർജിച്ചുവരികയാണ്. സാങ്കേതികവിദ്യയുടെ ജനപക്ഷ പ്രയോഗമെന്ന നിലയ്ക്ക് കേരളത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രയോഗങ്ങൾക്ക് ഏറെ ഇടം ലഭിക്കുന്നുണ്ട്. കോവിഡുകാലത്തും അതിനുശേഷവും സാങ്കേതികവിദ്യ വിവിധ മേഖലകളിൽ അതിവേഗം പിടിമുറുക്കുകയാണ്. പുതിയ തലമുറ ഇടപെടുന്ന വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ ഇത് പ്രകടവുമാണ്. ഈ സാഹചര്യത്തിലാണ്, പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപകമാക്കാനുള്ള ശ്രമം പ്രധാനമാകുന്നത്.

സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അല്ലാതെയുള്ളവ ഉപയോഗിച്ചാൽ കർശന നടപടിയെടുക്കുമെന്ന വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനയോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സേഫ്റ്റ് വെയർ സാധ്യത വിപുലമായിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള കൈറ്റും ഡി.എ.കെ.എഫും സംയുക്തമായി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിൽ നൽകിയ പരിശീലനം ഈ ദിശയിലുള്ള പുതിയൊരു തുടക്കമായിരുന്നു.

Comments