ഓൺലൈൻ ക്ലാസ് എനിക്കിഷ്ടമാണ്, എനിക്കിഷ്ടമല്ല!

സ്കൂൾ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെയും പോരായ്മകളെയും കുറിച്ച് വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഉൾപ്പെട്ട മുതിർന്നവരുടെ ലോകത്ത് ചർച്ചകൾ സജീവമാണ്. ട്രൂ കോപ്പി തിങ്ക് ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് നിരവധി ലേഖനങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. ഈ പശ്ചാത്തലത്തിൽ നാല് സ്കൂൾ വിദ്യാർത്ഥികൾ അവരുടെ ഓൺലൈൻ സ്കൂൾ അനുഭവം പങ്കുവെയ്ക്കുകയാണ് ട്രൂ കോപ്പി തിങ്കിൽ. ഡിജിറ്റൽ ഗാഡ്ജറ്റും ഇന്റർനെറ്റും ലഭ്യമായ മധ്യവർഗ്ഗത്തിൽപ്പെട്ട ഈ കുട്ടികളും ഇവരുടെ അനുഭവങ്ങുളും തീർച്ചയായും സ്കൂൾ വിദ്യാഭ്യാസം ചെയ്യുന്ന എല്ലാ തരത്തിലും തലത്തിലും പെട്ട കുട്ടികളെ പ്രതിനിധീകരിക്കുന്നില്ല. ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഏറ്റവുമാദ്യം പരിഗണിക്കുകയോ പരിഹരിക്കുകയോ ചെയ്യേണ്ടവയായിരിക്കില്ല ഒരു പക്ഷേ ഈ കുട്ടികൾ ഉന്നയിക്കുന്ന/ഉയർത്തുന്ന മുൻഗണനാവിഷയങ്ങൾ. എങ്കിലും കോവിഡ് കാലത്ത് സ്കൂളിൽ പോകാൻ കഴിയാതെ ടി.വിയിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ക്ലാസ്സ് കേട്ട് പഠിക്കുന്ന കുട്ടികളുടെ അനുഭവങ്ങൾ രസകരവും ഒപ്പം ചിന്തിപ്പിക്കുന്നതുമാണ്.

കുട്ടികളുടെ സൗഹൃദ സംഭാഷണം അവരിലൊരാൾ തന്നെ പകർത്തിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അതിന് സമകാലിക പ്രസക്തിയുണ്ട് എന്ന ബോധ്യത്തിൽ അവരുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്

Comments