എസ്. മുഹമ്മദ് ഇർഷാദ്

കേരളം ഇച്ഛിച്ചത്
കേന്ദ്രം കൽപ്പിക്കുന്നു

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏതൊരു പരീക്ഷണവും എളുപ്പം നടപ്പിലാക്കാൻ കഴിയുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതിൽ സങ്കുചിത രാഷ്ട്രീയവൽക്കരണത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ടാണ്, യു.ജി.സിയുടെ പുതിയ കരട് മാർഗനിർദേശത്തിനെതിരെ കേരളത്തിലെ അക്കാദമിക് മേഖലയിൽനിന്ന് വലിയ എതിർപ്പുയരാത്തതെന്ന് എസ്. മുഹമ്മദ് ഇർഷാദ്.

ന്നത വിദ്യാഭ്യാസരംഗം പലവിധ പരീക്ഷണങ്ങൾക്ക് വിധേയമാകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പുതിയ സാങ്കേതികവിദ്യകളുടെ വർദ്ധിച്ച ഉപയോഗം സൃഷ്ടിക്കുന്ന പ്രതിസന്ധി ഒരു വശത്ത്. വിദ്യാർത്ഥികളെ സംബന്ധിച്ച് തൊഴിലിനും സാമ്പത്തിക സുരക്ഷിതത്വത്തിനും മാത്രമായി അക്കാദമിക് പഠനങ്ങൾ ചുരുക്കപ്പെടുന്നു എന്നത് വസ്തുതയാണ്.

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രികൂടിയായിരുന്ന മൗലാന അബുൽ കലാം ആസാദ് വിദ്യാഭ്യാസത്തെയും അധ്യാപകരെയും കുറിച്ച് പറഞ്ഞത്, വിദ്യാഭ്യാസ വിചക്ഷണർ വിദ്യാർത്ഥികളിൽ അന്വേഷണ മനോഭാവം, സർഗ്ഗാത്മകത, സംരംഭകത്വം, ധാർമിക നേതൃത്വം എന്നിവയുടെ കഴിവുകൾ വളർത്തിയെടുക്കുകയും അവരുടെ മാതൃകയാകുകയും വേണം എന്നാണ്. അടിസ്ഥാന വിദ്യാഭ്യാസമില്ലാതെ വ്യക്തികൾക്ക് അവരുടെ പൗരധർമ്മം നിറവേറ്റാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെയും അതിലൂടെ രൂപപ്പെടുന്ന മാനുഷിക വിഭവശേഷിയെയും സംബന്ധിച്ച ഏതൊരു ചിന്തയും ആസാദ് മുന്നോട്ടു വെച്ച ആശയങ്ങളോട് ചേർന്നുനിൽക്കുന്നതാണ്. പൗരധർമം എന്താണെന്നും അറിവ് എന്നതിന്റെ പൊരുൾ എന്താണെന്നതും ഈ ചിന്തയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, എഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും വിദ്യാഭ്യാസരംഗത്ത് വലിയ തോതിലുള്ള അസമത്വം നിലനിൽക്കുന്നുവെന്നത് യാഥാർഥ്യമാണ്.

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രികൂടിയായിരുന്ന മൗലാന അബുൽ കലാം ആസാദ് വിദ്യാഭ്യാസത്തെയും അധ്യാപകരെയും കുറിച്ച് പറഞ്ഞത്, വിദ്യാഭ്യാസ വിചക്ഷണർ വിദ്യാർത്ഥികളിൽ അന്വേഷണ മനോഭാവം, സർഗ്ഗാത്മകത, സംരംഭകത്വം, ധാർമിക നേതൃത്വം എന്നിവയുടെ കഴിവുകൾ വളർത്തിയെടുക്കുകയും അവരുടെ മാതൃകയാകുകയും വേണം എന്നാണ്.
ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രികൂടിയായിരുന്ന മൗലാന അബുൽ കലാം ആസാദ് വിദ്യാഭ്യാസത്തെയും അധ്യാപകരെയും കുറിച്ച് പറഞ്ഞത്, വിദ്യാഭ്യാസ വിചക്ഷണർ വിദ്യാർത്ഥികളിൽ അന്വേഷണ മനോഭാവം, സർഗ്ഗാത്മകത, സംരംഭകത്വം, ധാർമിക നേതൃത്വം എന്നിവയുടെ കഴിവുകൾ വളർത്തിയെടുക്കുകയും അവരുടെ മാതൃകയാകുകയും വേണം എന്നാണ്.

ലോക സാമ്പത്തിക ഫോറത്തിന്റെ 2023-ലെ രേഖപ്രകാരം പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള സാക്ഷരതാ അന്തരം 17.2 ശതമാനമാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ അന്തരത്തെ കുറിച്ചുള്ള പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത (Aneesh, Maya and Aneesh, 2024), വിദ്യാഭ്യാസരംഗത്തെ അസമത്വത്തിന്റെ തോത് പ്രതീക്ഷിച്ച തോതിൽ കുറയുന്നില്ല എന്നാണ്, കൂടാതെ സാമ്പത്തിക പിന്നാക്കാവസ്ഥ കൊണ്ടും വിദ്യാഭ്യാസ രംഗത്തെ അസമത്വം വർധിക്കുന്നു എന്നാണ്.

മറ്റൊരു പഠനം ചൂണ്ടിക്കാണിക്കുന്നത്; ബീഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ശരാശരി അഞ്ചു വർഷത്തിൽ താഴെയാണെന്നാണ്. ജനസംഖ്യയുടെ വലിയൊരു വിഭാഗം പ്രാഥമിക തലം പൂർത്തിയാക്കിയിട്ടില്ലെന്ന് ഇത് സൂചിപ്പിക്കുന്നു (Garg, Chowdhury, and Illias, 2022).

പട്ടികജാതി /പട്ടികവർഗ വിദ്യാർത്ഥികളുടെ ഗ്രാന്റ് തുക സമയത്ത് അനുവദിക്കാത്തതുകൊണ്ട് പഠനം തുടരാൻ കഴിയാത്ത ഒരു കൂട്ടം വിദ്യാർത്ഥികൾ കേരളത്തിലുണ്ടെന്ന യാഥാർഥ്യം ഇവിടെയുണ്ട്. ഇതിനെതിരെ സമരങ്ങൾ പോലും നടക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസരംഗത്തും ഇത്തരം അന്തരം നിലനിൽക്കുന്നുണ്ട്. ദേശീയ സാമ്പിൾ സർവ്വേ പറയുന്നത്, 1993-94 മുതൽ 2017-18 വരെയുള്ള കാലത്തെ പഠനപ്രകാരം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗ്രാമ-നഗര വൈരുധ്യം നിലനിൽക്കുന്നുണ്ടെന്നാണ്. ആദിവാസി, ദലിത് ഒ.ബി.സി വിദ്യാർത്ഥികളുടെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനത്തിൽ വലിയ അസമത്വമുണ്ടെന്നും പഠനങ്ങൾ കാണിക്കുന്നു (Choudhury and Kumar, 2024).

കേരളം ഒരു പരിധിവരെ ഇത്തരം പ്രതിസന്ധികളെ മറികടന്നു എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. എന്നാൽ, പട്ടികജാതി /പട്ടികവർഗ വിദ്യാർത്ഥികളുടെ ഗ്രാന്റ് തുക സമയത്ത് അനുവദിക്കാത്തതുകൊണ്ട് പഠനം തുടരാൻ കഴിയാത്ത ഒരു കൂട്ടം വിദ്യാർത്ഥികൾ കേരളത്തിലുണ്ടെന്ന യാഥാർഥ്യം ഇവിടെയുണ്ട്. ഇതിനെതിരെ സമരങ്ങൾ പോലും നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൻെറ കാര്യത്തിൽ കേരളം ബഹുദൂരം മുന്നിലാണ്. കേരളത്തിലെ സമുദായ / മത സംഘടനകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. വിദ്യാഭ്യാസരംഗം രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് മറ്റൊരു സുപ്രധാന ഘടകം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏതൊരു പരീക്ഷണവും എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതിൽ ഇതിന് വലിയ പങ്കുണ്ട്.

പട്ടികജാതി /പട്ടികവർഗ വിദ്യാർത്ഥികളുടെ ഗ്രാന്റ് തുക സമയത്ത് അനുവദിക്കാത്തതുകൊണ്ട് പഠനം തുടരാൻ കഴിയാത്ത ഒരു കൂട്ടം വിദ്യാർത്ഥികൾ കേരളത്തിലുണ്ടെന്ന യാഥാർഥ്യം ഇവിടെയുണ്ട്.
പട്ടികജാതി /പട്ടികവർഗ വിദ്യാർത്ഥികളുടെ ഗ്രാന്റ് തുക സമയത്ത് അനുവദിക്കാത്തതുകൊണ്ട് പഠനം തുടരാൻ കഴിയാത്ത ഒരു കൂട്ടം വിദ്യാർത്ഥികൾ കേരളത്തിലുണ്ടെന്ന യാഥാർഥ്യം ഇവിടെയുണ്ട്.

ഇടതുപക്ഷരാഷ്ട്രീയത്തിനുള്ള സ്വാധീനം ഒരു കാലത്ത് ഇന്ത്യൻ അക്കാദമിക രംഗത്ത് പ്രകടമായിരുന്നു, കേരളത്തിൽ അത് കുറേക്കൂടി വലിയ തോതിലായിരുന്നു എന്നു പറയുന്നതായിരിക്കും ശരി. എന്നാലിന്ന് ദേശീയതലത്തിലുള്ള പല സ്ഥാപനങ്ങളിലും ഇടതുപക്ഷ സ്വാധീനം കുറഞ്ഞുവരികയാണ്. അതേസമയം, തീവ്ര വലതുപക്ഷം ഇന്ത്യൻ ഉന്നത വിദ്യാഭ്യസ രംഗത്തെ അവർക്ക് താൽപര്യമുള്ള രീതിയിൽ ഉപയോഗപ്പെടുത്തുകയാണ്. ഇടതു സ്വാധീനത്തെ ഇല്ലാതാക്കുക എന്നത് തീവ്ര വലതുപക്ഷത്തിൻെറ പ്രധാന അജണ്ട കൂടിയായി മാറിയിരിക്കുന്നു. കൗതുകകരമായ ഒരു സംഗതി, ദലിത്, ആദിവാസി, മുസ്‍ലിം, സ്ത്രീ, ലിംഗ സമത്വം എന്നിവയുമായി ബന്ധപ്പെട്ട ഗഹനമായ പഠനങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്നാണ് തീവ്രവലതു പക്ഷ നിലപാട്. ഇടതുപക്ഷം ഒരു കാലത്ത് ഇവയെ സ്വത്വവാദമെന്ന് അധിക്ഷേപിച്ച് അതിനെതിരെ വലിയ ആശയപ്രചാരണങ്ങൾ നടത്തിയിരുന്നു. തീവ്ര വലതുപക്ഷം ഈയൊരു ആശയപരിസരത്തെ അതേപടി പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്.

സാമൂഹിക ശാസ്ത്ര വിഷയങ്ങളെ സാങ്കേതിക വിദ്യയോട് ചേർത്തുകൊണ്ടുള്ള വിലയിരുത്തലുകൾ ഫലത്തിൽ ഇന്ത്യൻ സർവകലാശാലകളിലെ അക്കാദമിക് മികവുകളെ വിലയിരുത്തുന്നതിൽ വലിയ അന്തരം സൃഷ്ടിക്കുന്നുണ്ട്.

ഇടതുപക്ഷത്തിന്, പ്രത്യകിച്ചും ഇടതു ബുദ്ധിജീവികൾക്ക്, ഇത്തരം തീവ്രവലതുപക്ഷ നിലപാടുകളെ ആശയപരായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അതിനുദാഹരണമാണ് വുമൺ സ്റ്റഡീസ്, ദലിത് ആൻഡ് ട്രൈബൽ സ്റ്റഡീസ് തുടങ്ങിയ പഠനവകുപ്പുകൾക്ക് വേണ്ടത്ര സാമ്പത്തിക സഹായം ഇല്ലാതാകുന്നതും അതോടൊപ്പം ഇത്തരം പഠനവകുപ്പുകളിലെ പാഠ്യപദ്ധതികളിൽ പോലും ഇടപെടലുകളുണ്ടാവുന്നു എന്നതും. സ്ത്രീ, കുടുബം എന്നിവയുമായി ബന്ധപ്പെട്ട നിലപാടുകളെ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമായി കാണാനും തിരുത്താനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ അക്കാദമിക് സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നതും ഇതിനോട് ചേർത്ത് വായിക്കണം.

അധ്യാപക നിയമനത്തിനുമേൽ, പ്രത്യേകിച്ച്, സർവകലാശാലകളിലെ നേരിട്ടുള്ള നിയമനങ്ങളിൽ അധ്യാപക തിരഞ്ഞെടുപ്പു സമിതിക്ക് പൂർണ്ണ അധികാരം നൽകുന്നത് ഗൗരവത്തോടെ കണക്കിലെടുക്കേണ്ട വിഷയങ്ങളാണ്.
അധ്യാപക നിയമനത്തിനുമേൽ, പ്രത്യേകിച്ച്, സർവകലാശാലകളിലെ നേരിട്ടുള്ള നിയമനങ്ങളിൽ അധ്യാപക തിരഞ്ഞെടുപ്പു സമിതിക്ക് പൂർണ്ണ അധികാരം നൽകുന്നത് ഗൗരവത്തോടെ കണക്കിലെടുക്കേണ്ട വിഷയങ്ങളാണ്.

സാമൂഹിക ശാസ്ത്ര വിഷയങ്ങളെ സാങ്കേതിക വിദ്യയോട് ചേർത്തുകൊണ്ടുള്ള വിലയിരുത്തലുകൾ ഫലത്തിൽ ഇന്ത്യൻ സർവകലാശാലകളിലെ അക്കാദമിക് മികവുകളെ വിലയിരുത്തുന്നതിൽ വലിയ അന്തരം സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ സർവകലാശാലകളിലെയും കോളേജുകളിലെയും സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ വിദ്യാർത്ഥികൾ കുറയുന്നത് ഇതിനുദാഹരണമാണ്. ഇത്തരം പ്രശ്നങ്ങളെ നേരിടാൻ കേരളത്തിലെ ഉന്നത വിദാഭ്യാസ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നത് പരിഗണിച്ചുകൊണ്ടാണ് യു.ജി.സിയുടെ പുതിയ ഉത്തരവിനെ (UGC Draft Regulations 2025) മനസിലാക്കേണ്ടത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ സർവകലാശാലകളിൽ നടക്കുന്ന സർക്കാർ ഇടപെടലുകളെ സാധൂകരിക്കാനും അതോടൊപ്പം അധ്യാപക നിയമനത്തിനുമേൽ, പ്രത്യേകിച്ച്, സർവകലാശാലകളിലെ നേരിട്ടുള്ള നിയമനങ്ങളിൽ അധ്യാപക തിരഞ്ഞെടുപ്പു സമിതിക്ക് പൂർണ്ണ അധികാരം നൽകുന്നതും പുതിയ ഉത്തരവിൽ ഗൗരവത്തോടെ കണക്കിലെടുക്കേണ്ട വിഷയങ്ങളാണ്.

കേരളത്തിലെ സർവകലാശാലാ നിയമനങ്ങളിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടുകളെകുറിച്ച് അറിയാവുന്നവർക്ക് ഇതൊരു അവസരമായി കാണാം. അക്കാദമിക് മികവിനേക്കാൾ പാർട്ടി /രാഷ്ടീയ / മത / ജാതി ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ സംവരണത്തെ പോലും അവഗണിച്ചുള്ള നിയമനങ്ങൾക്ക് കേരളം പേരുകേട്ടതാണ്. അതുകൊണ്ടുതന്നെ പുതിയ യു.ജി.സി മാർഗനിർദേശം കേരളത്തിൽ ഇത്തരക്കാക്ക് ഗുണപരമാണ്. അതിനു കാരണം അക്കാദമിക പെർഫോമന്സ് ഇന്‍ഡക്സ് (API) അധ്യാപക ഗവേഷക മികവിനെ അളക്കാനുള്ള രീതിയിൽ വരുത്തിയ മാറ്റമാണ്. ഏറ്റവും മികച്ച അക്കാദമിക് ജേണലുകളിൽ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിന് കിട്ടിയിരുന്ന മുൻഗണനയ്ക്ക് പകരം;

  • - ഗവേഷണരംഗത്തെ ധനസമാഹരണം.
    - അധ്യാപനരംഗത്തും ഗവേഷണരംഗത്തും പുതിയ പരീക്ഷണശാലകളുടെ വികസിപ്പിക്കല്‍.
    - ഡിജിറ്റൽ പാഠ്യരീതികളുടെ അവതരണം.
    - കമ്പനികളുമായി ചേര്‍ന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍.
    - വിദ്യാര്‍ഥികളുടെ പഠനഗവേഷണ പദ്ധതികളുടെ മേല്‍നോട്ടം.
    - പഠന-ബോധനരംഗത്തെ പുതിയ സംഭാവന.
    - ഭാരതീയ ഭാഷകളിലുള്ള അധ്യാപനം.
    - ഭാരതീയ ജ്ഞാനപൈതൃക മേഖലയിലുള്ള പഠനം, ഗവേഷണം.
    - സാമൂഹിക പങ്കാളിത്ത പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം.

എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ അധ്യാപകരുടെ പ്രമോഷൻ അടക്കമുള്ള കാര്യങ്ങളിൽ ഇനി തീരുമാനമുണ്ടാകാൻ പോകുന്നത്. അക്കാദമിക മികവിനേക്കാൾ അറിവിന്റെ കമ്പോളവൽക്കരണത്തിനാണ് പുതിയ നിയമം പ്രാധാന്യം നൽകുന്നത്. ഈ തീരുമാനത്തിന് പിന്നിൽ വിപണിയുടെ ഇടപെടലും അതോടൊപ്പം മാറുന്ന പാഠ്യപദ്ധതി രാഷ്‌ടീയത്തിൻെറ ഇടപെടലും കാണാം.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പൊതുവിൽ ഒരു വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് അധ്യാപകരുടെ യോഗ്യതകൾ നിശ്ചയിക്കുന്നതും നിയമനങ്ങൾ നടക്കുന്നതും. അതാത് വിഷയത്തിലുള്ള ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയാണ് അടിസ്ഥാന യോഗ്യതയായി മാറുന്നത്. എന്നാൽ പുതിയ ഉത്തരവോടെ ഏതു വിഷയത്തിലാണോ ഗവേഷണ ബിരുദമുള്ളത് ആ വിഷയം പഠിപ്പിക്കാൻ ഒരാൾ യോഗ്യനാകുന്നു. ഇന്ത്യയിലെ സ്വകാര്യ സർവകലാശാലകളിലായിരുന്നു ഈ രീതിയിലുള്ള അദ്ധ്യാപനം നടന്നിരുന്നത്. ലിബറൽ ആർട്സ് എന്ന പേരിൽ സ്വകാര്യ സർവകലാശാലകൾ നടത്തുന്ന പാഠ്യപദ്ധതിയെ സർക്കാർ സർവകലാശാലകളിൽ നടപ്പിലാക്കുക എന്നതാണ് പുതിയ ഉത്തരവിൻെറ ഒരു ലക്ഷ്യം. ഇതിന്റെ മറുവശം, ഒരു വിഷയത്തിലുള്ള ആഴത്തിലുള്ള പഠനത്തിനും പ്രാധാന്യമില്ല എന്നതാണ്. സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്ന ആൾക്ക് മൂലധനം കൊണ്ട് എത്രപേർക്ക് തൊഴിൽ കിട്ടി എന്നു മാത്രം പഠിപ്പിച്ചാൽ മതി. അല്ലാതെ മൂലധനം സ്വരൂപിക്കുന്നതിൽ ഉണ്ടാകുന്ന അസമത്വങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതില്ല. ഈ വൈരുധ്യം അതേപടി നിലനിൽക്കും.

കേരളത്തിലെ സ്വകാര്യ കോളേജുകളിലെ ‘കോഴ നിയമനങ്ങൾക്ക്'പുതിയ യു.ജി.സി നിർദ്ദേശങ്ങൾ കൂടുതൽ സഹായകമാകും.

കേരളത്തിലെ സ്വകാര്യ കോളേജുകളിലെ ‘കോഴ നിയമനങ്ങൾക്ക്'പുതിയ നിർദ്ദേശങ്ങൾ കൂടുതൽ സഹായകമാകും. കേരളം, തമിഴ്നാട് സർക്കാരുകൾക്ക് യു.ജി.സി ഉത്തരവിനോടുള്ള വിയോജിപ്പ് വി.സി നിയമനത്തിലും പ്രവേശന പരീക്ഷയുടെ കാര്യത്തിലുമാണ്. കേരളം പ്രധാനമായും ഉന്നയിച്ച പ്രശനം വി.സി. നിയമനം മാത്രമാണ്. ചാൻസലർ അഥവാ ഗവർണർക്കുള്ള അധികാരം കൃത്യമായി രേഖപ്പെടുത്തുന്നതാണ് പുതിയ യു.ജി.സി മാർഗരേഖ. കേരളത്തിൽ ഏറെക്കുറെ ഇത് നടപ്പിലായതുമാണ്. അതുകൊണ്ടു തന്നെ നിലവിലെ രാഷ്ടീയ സംവിധാനങ്ങൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർവകലാശാലകളിൽ വലിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടാക്കുക. ഇനിമുതൽ വി.സി ആകാൻ അധ്യാപകർ തന്നെ വേണമെന്നില്ല, ഒരു സ്വകാര്യ കമ്പനിയുടെ തലപ്പത്തുള്ള വ്യക്തിക്കും ഐ.എ.എസ് ഉദ്യാഗസ്ഥർക്കും വി.സി ആകാം. വിദ്യാഭ്യാസമെന്നത് ഏതെങ്കിലും തരത്തിലുള്ള സാമൂഹിക മാറ്റമോ പുതിയ കാഴ്ചപ്പാടോ ഉണ്ടാക്കുന്നതല്ല എന്നും അധികാരത്തോട് ചേർന്ന് പോകേണ്ടതാണെന്നുമാണ് യു.ജി.സി പറയുന്നത്. കേരളം പോലെ വിദ്യാഭ്യാസമേഖലയിൽ വലിയ കുതിച്ചുചാട്ടം നടത്തിയ സംസ്ഥാനത്തുപോലും യു.ജി.സി മുന്നോട്ട് വെയ്ക്കുന്ന രീതികളോട് സർക്കാർ തലത്തിലോ അധ്യാപക സംഘടനകളിൽ നിന്നോ കാര്യമായ എതിർപ്പില്ല എന്നതും ശ്രദ്ധേയമാണ്.

ഗ്രന്ഥസൂചിക

Garg, M.K., Chowdhury, P. and SK, M.I.K., 2022, November. An overview of educational inequality in India: The role of social and demographic factors. In Frontiers in Education (Vol. 7, p. 871043). Frontiers Media SA.

Choudhury, P.K. and Kumar, A., 2024. Socioeconomic Inequality in Accessing Professional Higher Education in India: New Evidence from a Household Survey. The Indian Economic Journal, p.00194662241260812

Comments