Photo: beyond the prism photography / flickr

മിനിമം മാർക്ക് എന്ന ‘കേമത്തം’ കൊണ്ട് നമ്മുടെ വിദ്യാഭ്യാസത്തെ രക്ഷിക്കാനാകുമോ?

എട്ടാം ക്ലാസ് മുതൽ എഴുത്തുപരീക്ഷയിൽ പാസാകാൻ 30 ശതമാനം മിനിമം മാർക്ക് വേണം എന്ന പുതിയ വ്യവസ്ഥ എങ്ങനെയാണ് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് വിലയിരുത്തുകയാണ് ആഷിക് കെ.പി.

ട്ടാം ക്ലാസ് മുതൽ ഫുൾ പാസ് വേണ്ടെന്നും നിശ്ചിത ശതമാനം മാർക്ക് (Minimum Mark) എഴുത്തു പരീക്ഷയിൽ നേടിയവരെ മാത്രമേ പ്രൊമോട്ടു ചെയ്യാവൂയെന്നും അതിലൂടെ മാത്രമേ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരുകയുള്ളൂ എന്ന കേരള വിദ്യാഭ്യാസ വകുപ്പിന്റെ (Kerala Education Department) തീരുമാനം അപക്വവും ആശ്ചര്യജനകുവമാണ്. പത്താം തരത്തിലും പ്ലസ്ടുവിലും ഫുൾ എ പ്ലസ് (A Plus) നേടുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നും എന്നാൽ CBSE പരീക്ഷ എഴുതുന്ന കുട്ടികൾ കേമന്മാരാണെന്നും നമ്മുടെ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഒരു പൊതു മീറ്റിംഗിൽ പറഞ്ഞത് കേരളത്തിലെ അധ്യാപക സമൂഹത്തെ ആക്ഷേപിച്ചതിന് തുല്യമായിരുന്നു.

വിദ്യാഭ്യാസ പ്രക്രിയയുടെ ആത്യന്തികമായ വിലയിരുത്തൽ പരീക്ഷകളാണെന്നും പരീക്ഷയിൽ മാർക്കു ലഭിച്ചാൽ മികച്ചവരായെന്നുമുള്ള മിഥ്യാധാരണ നിലനിൽക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ (Higher Education) അധികാരികൾ പോലും ഈ ധാരണ വെച്ചുപുലർത്തുന്നവരാണ് എന്നതിന് ഉദാഹരണമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രസ്താവന. ലോകം മുഴുവൻ പുതിയ വിദ്യാഭ്യാസ രീതികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഇപ്പോഴും പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥലം വരെ വിദ്യാഭ്യാസപ്രക്രിയ എന്നത് പരീക്ഷ എന്ന ഒറ്റ അജണ്ടയിൽ തടഞ്ഞു നിൽക്കുന്നു എന്നുള്ള സങ്കടകരമായ അവസ്ഥയാണ് ഇവിടെ നടക്കുന്നത്. ഒന്നും രണ്ടും വർഷം പഠിപ്പിക്കുന്നത് മുഴുവൻ ഓർമ്മിച്ചുവെച്ച് ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് കടലാസിൽ എഴുതി ഓർമശക്തിയുള്ളവർ ബുദ്ധിയുള്ളവരെന്നും മറന്നു പോകുന്നവൻ ബുദ്ധിയില്ലാത്തവരാണെന്നുമുള്ള പരീക്ഷാ സമ്പ്രദായത്തിന്റെ പ്രസക്തി വീണ്ടും പൊതുബോധ ചർച്ചയിൽ കൊണ്ടുവരാൻ വേണ്ടിയാണ് ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ഈ പ്രസ്താവന നടത്തിയത്.

പരീക്ഷ അഥവാ വിലയിരുത്തൽ അറിവുനിർമാണത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന പ്രക്രിയല്ല. നേരെമറിച്ച് അത് പഠനത്തോടൊപ്പം ഉൾച്ചേർന്ന് പോവേണ്ട നിരന്തരമായ പ്രക്രിയയാണ്.
പരീക്ഷ അഥവാ വിലയിരുത്തൽ അറിവുനിർമാണത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന പ്രക്രിയല്ല. നേരെമറിച്ച് അത് പഠനത്തോടൊപ്പം ഉൾച്ചേർന്ന് പോവേണ്ട നിരന്തരമായ പ്രക്രിയയാണ്.

അഡ്മിഷൻ മുതൽ പഠനപ്രക്രിയയിൽ തുടങ്ങി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പോലും കേവലം അറിവ് അഥവാ ജ്ഞാനം എന്നിവ മാത്രം അളക്കാൻ പ്രയോഗിക്കുന്ന ഈ ഓർമശക്തി എഴുത്ത് അഭ്യാസം, പരീക്ഷ എന്ന രീതിയിൽ കൊണ്ടുനടന്ന് ഫുൾ എ പ്ലസ് മാർക്ക് നേടുന്നവരെ മിടുക്കരായി ചിത്രീകരിക്കുന്ന രീതി അശാസ്ത്രീയവും അർത്ഥരഹിതവുമാണ്. പരീക്ഷ അഥവാ വിലയിരുത്തൽ അറിവുനിർമാണത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന പ്രക്രിയല്ല. നേരെമറിച്ച് അത് പഠനത്തോടൊപ്പം ഉൾച്ചേർന്ന് പോവേണ്ട നിരന്തരമായ പ്രക്രിയയാണ്. അവിടെ ഓർമശക്തിക്കും മാർക്കിനും വലിയ പ്രസക്തിയില്ല.

പരീക്ഷ അഥവാ വിലയിരുത്തൽ അറിവുനിർമാണത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന പ്രക്രിയല്ല. നേരെമറിച്ച് അത് പഠനത്തോടൊപ്പം ഉൾച്ചേർന്ന് പോവേണ്ട നിരന്തരമായ പ്രക്രിയയാണ്. അവിടെ ഓർമശക്തിക്കും മാർക്കിനും വലിയ പ്രസക്തിയില്ല.

പരീക്ഷകളിലൂടെ കുട്ടികൾക്ക് ഉയർന്നു ചിന്തിക്കുവാനും സർഗാത്മകമായി പാഠഭാഗങ്ങളെ വിലയിരുത്തുവാനും കഴിയുന്നില്ലെന്ന തിരിച്ചറിവ് ലോകത്തിലെ പല പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാം ഇത്തരമൊരു ചിന്താഗതി വെച്ചുപുലർത്തുന്നത്. കേവലം അറിവ് നിർമിക്കുന്ന ശാസ്ത്രം എന്ന രീതിയിലേക്ക് വിദ്യാഭ്യാസം മാറേണ്ടതുണ്ടോ? അതിന്റെ സാമൂഹ്യവും സാംസ്കാരികവും പാരിസ്ഥിതികവുമായ തലം നാം പ്രായോഗികവൽക്കരിക്കേണ്ടതാണ്. അല്ലെങ്കിൽ, അതിന്റെ ഫലം അഥവാ പ്രത്യാഘാതം സ്വാർത്ഥതയായും ഗർവ്വായും അഴിമതിയായും ഞാനെന്ന ഒരേയൊരു ചിന്തയായും പരിണമിച്ച് ചുറ്റുമുള്ളതിനെയും സംശയത്തോടെ വീക്ഷിക്കുന്ന ഒരു തലത്തിലേക്ക് നമ്മുടെ പുതുതലമുറയെ നയിക്കും.

എന്താണ് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ?

പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളിലൂടെയും പാഠ്യപദ്ധതി പരിഷ്കാരങ്ങളിലൂടെയും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ലക്ഷ്യം വെക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ്. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ എങ്ങനെയായിരിക്കണമെന്നും എന്തായിരിക്കണമെന്നും അത് എങ്ങനെ പ്രാവർത്തികമാക്കാമെന്നും വിശദീകരിക്കുന്ന ശാസ്ത്രീയ മാർഗ്ഗരേഖ രൂപപ്പെട്ടിട്ടില്ല. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെന്നത് വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ മാത്രം സാധ്യമാകുന്നതാണോ, അതോ ഒരു വിദ്യാഭ്യാസ സ്ഥാപനം പ്രത്യേകമായി ഗുണമേന്മയെ അടിസ്ഥാനമാക്കി നടത്തേണ്ട സർഗാത്മക പ്രവർത്തനങ്ങളാണോ എന്നത് മാറുന്ന കാലഘട്ടത്തിലെ കാതലായ ഒരു ചോദ്യമാണ്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നവർക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും നാടിനും സന്തോഷകരവും ആനന്ദകരവുമായ ഒരു റിസൾട്ട് ഉണ്ടാക്കുവാൻ ആ സ്ഥാപനത്തിലൂടെ കഴിയുന്നുവെങ്കിൽ അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗുണമേന്മയുള്ളതായി കണക്കാക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റു ഉൽപാദന- വിതരണ- സേവന കേന്ദ്രങ്ങളെ പോലെയുള്ളതല്ല എന്നതാണ് വാസ്തവം. ഒരു മൾട്ടി നാഷണൽ കമ്പനിയെ ഗുണമേന്മയുള്ളതാക്കാൻ അതിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ഗുണമേന്മാ പോളിസിയുണ്ടാക്കി ഏതു സ്ഥലത്തും ഏതു ബ്രാഞ്ചിലും അത് പ്രാവർത്തികമാക്കാൻ കഴിയും. എന്നാൽ ഇത്തരം ഏകീകൃത ഗുണമേന്മ സംവിധാനം വിദ്യാഭ്യാസ രംഗത്ത് കേന്ദ്രതലത്തിലോ സംസ്ഥാനതലത്തിലോ ഏകീകൃതമായി നടപ്പിലാക്കുവാൻ സാധ്യമല്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ എന്നത് കേവലം അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുമാത്രം നിർണയിക്കാൻ കഴിയാത്ത ഒന്നാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേൻമാ അടയാളം തികച്ചും വ്യത്യസ്തവും വൈവിധ്യവുമാർന്ന സംവിധാനമാണ് എന്നുറപ്പിച്ചു പറയാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേൻമാ അടയാളം തികച്ചും വ്യത്യസ്തവും വൈവിധ്യവുമാർന്ന സംവിധാനമാണ് എന്നുറപ്പിച്ചു പറയാം.

പലപ്പോഴും, അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് പറയുമ്പോൾ നാം കാണുന്നത് മനോഹരമായ ബിൽഡിങ്ങുകളും വലിയ ഫീസും ആകർഷകമായ പൂന്തോട്ടങ്ങളും ലാബുകളുമൊക്കെയാണ്. ഗുണമേന്മ എന്ന നിർവചനത്തിൽ ഇത്തരം ബാഹ്യമായ പൊലിപ്പുകൾ ചെറിയ ഘടകങ്ങൾ മാത്രമാണ്. അതിനപ്പുറം ആ സ്ഥാപനത്തിലെ ഓരോ കുട്ടിയും വിദ്യാഭ്യാസം കഴിഞ്ഞ് സന്തോഷത്തോടെയും ആത്മവിശ്വാസത്തോടയും ചെറിയതോ വലിയതോ ആയി ജോലി ചെയ്ത്, വൈവിധ്യ സമൂഹത്തിൽ ഒരുമിച്ച് ജീവിക്കാൻ പ്രാപ്തമാകുന്ന സംവിധാനമാണ് ഗുണമേന്മയുടെ നിർവചനം.

ഗുണമേൻമയെന്നത് ഒരു തത്വമോ ഫോർമുലയോ ഒന്നുമല്ല. തികച്ചും പ്രായോഗികവും പ്രാവർത്തികവും ആക്കാൻ കഴിയുന്ന സംവിധാനമാണത്. യാഥാർത്ഥ്യബോധത്തിൽ ഊന്നാത്ത, ഫലപ്രാപ്തി ലഭിക്കാത്ത, സ്ഥായിയായി നിലനിൽക്കാത്ത ഒരു സംവിധാനവും ഗുണമേന്മ എന്ന നിർവചനത്തിൽ ഉൾപ്പെടില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേൻമാ അടയാളം തികച്ചും വ്യത്യസ്തവും വൈവിധ്യവുമാർന്ന സംവിധാനമാണ് എന്നുറപ്പിച്ചു പറയാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും അത് നിലനിൽക്കുന്ന പ്രദേശത്തെ സാമൂഹ്യ- സാംസ്കാരിക പരിസ്ഥിതിയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. വിദേശ രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും വിദ്യാഭ്യാസ രീതിയേയും അല്ലെങ്കിൽ ബ്രിട്ടന്റെയോ ജർമ്മനിയുടെയോ വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും കേരളത്തിലെ ഒരു സ്കൂളിന്റെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്ത് ഗുണമേന്മ വിലയിരുത്താൻ സാധിക്കില്ല. ഓരോ പ്രദേശത്തെയും സംസ്കാരങ്ങളും ചുറ്റുപാടുകളും കുട്ടികൾ ജീവിക്കുന്ന അന്തരീക്ഷവും മതവും ജാതിയുമെല്ലാം വ്യത്യസ്തമാവുമ്പോൾ ഏകീകൃത ഗുണമേന്മ എന്നത് സാധ്യമാവാതെ വരുന്നു. ഇവിടെയാണ് ഓരോ സ്കൂളുകളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുവാൻ തദ്ദേശീയമായ സംവിധാനത്തിലൂടെ എങ്ങനെ കഴിയുമെന്ന് ചിന്തിക്കേണ്ടത്.

പലപ്പോഴും, അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് പറയുമ്പോൾ നാം കാണുന്നത് മനോഹരമായ ബിൽഡിങ്ങുകളും വലിയ ഫീസും ആകർഷകമായ പൂന്തോട്ടങ്ങളും ലാബുകളുമൊക്കെയാണ്. ഗുണമേന്മ എന്ന നിർവചനത്തിൽ ഇത്തരം ബാഹ്യമായ പൊലിപ്പുകൾ ചെറിയ ഘടകങ്ങൾ മാത്രമാണ്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നത് കേവലം അറിവ് പ്രദാനം ചെയ്യുകയല്ല, മറിച്ച് ഈ സമൂഹത്തിൽ ഒരുമിച്ച് ജീവിക്കുവാൻ പ്രാപ്തമാക്കുന്ന പ്രത്യയശാസ്ത്രമാണ് എന്ന് നമുക്കറിയാം. ശിശു ബോധനശാസ്ത്രമാണ് (Pedagogy) വിദ്യാഭ്യാസത്തിന്റെ കാതൽ എന്നാണ് സാധാരണയായി വിവക്ഷിക്കുന്നത്. Pead എന്നാൽ കുട്ടി എന്നും Gogo എന്നാൽ നയിക്കുക എന്നുമാണ് അതിനർത്ഥം. ഒരു കുട്ടിയെ എങ്ങോട്ട് നയിക്കണം? ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്, അപകർഷതാ ബോധത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക്, ആശ്രയത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്, ഭയത്തിൽ നിന്ന് ധൈര്യത്തിലേക്ക്, പ്രതീക്ഷയില്ലായ്മയിൽ നിന്ന് ശുഭാപ്തി വിശ്വാസത്തിലേക്ക്… ഇതാവേണ്ടതല്ലേ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം? നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ ലക്ഷ്യങ്ങളെല്ലാം ഫലപ്രാപ്തിയിൽ എത്തിക്കാൻ സാധിക്കുമോ? ഇല്ലെങ്കിൽ നാം എന്ത് ചെയ്യണം എന്നതാണ് പ്രസക്തമായ ചോദ്യം.

പഠിക്കുന്നവരിൽ ഭൂരിഭാഗം പേരും സംതൃപ്തരല്ലെങ്കിൽ, അവർക്ക് എഴുതാനും വായിക്കാനും പെരുമാറാനും സ്വതന്ത്രമായി എന്തെങ്കിലും ചെയ്യുവാനും കഴിയുന്നില്ലെങ്കിൽ, എത്രയേറെ പൊലിപ്പിച്ചാലും ഗുണമേന്മയില്ലെന്ന് തന്നെയാണ് അർത്ഥം. ആരാണ് ഇതിന് ഉത്തരവാദികൾ? ഓരോരുത്തരും മറ്റുള്ളവരെ ചൂണ്ടിക്കാണിക്കുമ്പോൾ ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട് എന്നതാണ് യാഥാർത്ഥ്യം. വിദ്യാഭ്യാസത്തിൻറെ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ അഥവാ ടോട്ടൽ ക്വാളിറ്റി മാനേജ്മെൻറ് തന്നെയാണ് നാം ലക്ഷ്യമിടേണ്ടത്. അത് സാധ്യമാവണമെങ്കിൽ ഒരു ട്രാൻസ്ഫർമേഷൻ നടക്കേണ്ടതുണ്ട്. ഒരോ സ്കൂളുകളിലും ഇത്തരം ട്രാൻസ്ഫർമേഷൻ എങ്ങിനെ സാധ്യമാക്കാൻ കഴിയും എന്നതാണ് ചിന്തിക്കേണ്ടത്.

പഠിക്കുന്നവരിൽ ഭൂരിഭാഗം പേരും സംതൃപ്തരല്ലെങ്കിൽ, അവർക്ക് എഴുതാനും വായിക്കാനും പെരുമാറാനും സ്വതന്ത്രമായി എന്തെങ്കിലും ചെയ്യുവാനും കഴിയുന്നില്ലെങ്കിൽ,  എത്രയേറെ പൊലിപ്പിച്ചാലും ഗുണമേന്മയില്ലെന്ന് തന്നെയാണ് അർത്ഥം.
പഠിക്കുന്നവരിൽ ഭൂരിഭാഗം പേരും സംതൃപ്തരല്ലെങ്കിൽ, അവർക്ക് എഴുതാനും വായിക്കാനും പെരുമാറാനും സ്വതന്ത്രമായി എന്തെങ്കിലും ചെയ്യുവാനും കഴിയുന്നില്ലെങ്കിൽ, എത്രയേറെ പൊലിപ്പിച്ചാലും ഗുണമേന്മയില്ലെന്ന് തന്നെയാണ് അർത്ഥം.

ഇന്ത്യക്കാരെ ട്രാൻസ്ഫോം ചെയ്യാതെ എങ്ങനെ ഇന്ത്യയെ ട്രാൻസ്ഫോം ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് ചിന്മയാനന്ദൻ പറഞ്ഞ മറുപടി, വിഷൻ + ആക്ഷൻ = ട്രാൻസ്ഫർമേഷൻ എന്നാണ്. വിഷൻ - ആക്ഷൻ = ഇമാജിനേഷൻ എന്നും ആക്ഷൻ - വിഷൻ = കൺഫ്യൂഷൻ എന്നുമാണ് അദ്ദേഹം തമാശരൂപത്തിൽ പറഞ്ഞത്. വിഷനും ആക്ഷനും ഒരുമിച്ച് വരണമെന്നർത്ഥം.

എങ്ങനെയാണ്
ട്രാൻസ്ഫോം ചെയ്യാൻ കഴിയുക?.

ട്രാൻസ്ഫർമേഷൻ എന്നത് എളുപ്പവഴിയല്ല. അതിന് കൃത്യവും വ്യക്തവുമായ പ്രവർത്തന പദ്ധതികളും മാനദണ്ഡങ്ങളും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളും ആവശ്യമാണ്. ഓരോ വ്യക്തിയും ട്രാൻസ്ഫോം ചെയ്യപ്പെടണം. ലളിതമായി പറഞ്ഞാൽ സംതൃപ്തിയിൽനിന്ന് ആനന്ദത്തിലേക്കുള്ള ഒരു പ്രയാണം. സംതൃപ്തിയുണ്ട് എന്നാൽ ആനന്ദത്തിലെത്താൻ കഴിയുന്നില്ല. ഓരോരുത്തരും അവരുടെ സ്ഥാപനങ്ങളെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംതൃപ്തരായിരിക്കാം. എന്നാൽ 100% സന്തുഷ്ടരല്ല എന്നതാണ് യാഥാർഥ്യം. അതിനർത്ഥം സംതൃപ്തിയിൽ നിന്ന് ആനന്ദത്തിലേക്ക് ഇപ്പോഴും ഒരു വലിയ വിടവുണ്ട് എന്നാണ്. ആ വിടവ് നികത്തേണ്ടതാണ്. അതിനുള്ള പ്രവർത്തനങ്ങളാണ് ടോട്ടൽ ക്വാളിറ്റി മാനേജ്മെൻറ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്.

ലളിതമായി നിർവചിച്ചാൽ ഏത് ഭാഗത്തിന് ഊന്നൽ കൊടുക്കണം എന്നതാണ് നോക്കേണ്ടത്. ഏതൊരു പ്രവർത്തനത്തിനും മൂന്ന് ഘടകങ്ങളുണ്ടാകും. ഇൻപുട്ട്, ഔട്ട്പുട്ട്, പ്രോസസ്. പ്രോസസിന് പ്രാധാന്യം കൊടുത്താൽ മാത്രമേ ട്രാൻസ്ഫർമേഷൻ സാധ്യമാവുകയുള്ളൂ എന്നർത്ഥം. കാരണം പ്രോസസ് സിസ്റ്റത്തെ സൃഷ്ടിക്കുന്നു. സിസ്റ്റം കൾച്ചർ മെയിന്റെയിൻ ചെയ്യുന്നു. ആളുകൾ വരികയും പോകുകയും ചെയ്യും, എന്നാൽ സ്ഥാപനം എന്നും വ്യക്തികൾക്ക് അപ്പുറം സ്ഥാപനമായി നിലനിൽക്കണമെങ്കിൽ അതിൻറെ കൾച്ചർ അഥവാ സിസ്റ്റം വളരെ കരുത്തുറ്റതാവണം. അവിടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുപരി മനുഷ്യവിഭവശേഷിയെ കരുത്തുറ്റതാക്കി മാറ്റേണ്ടതുണ്ട്. ഒരു സംസ്കാരം ആ സ്ഥാപനത്തിനുണ്ടെങ്കിൽ സ്വാഭാവികമായും ആ സ്ഥാപനം സ്ഥായിയായി ഗുണമേന്മയുള്ളതായി മാറുമെന്ന് ഉറപ്പാണ്.

വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം ഉത്തരവാദിത്വമുള്ള, മൂല്യബോധമുള്ള സന്തോഷപ്രദമായ ജീവിതം നയിക്കാൻ കഴിയുന്ന മനുഷ്യവിഭവങ്ങളെ സൃഷ്ടിക്കുക എന്നതാണെന്ന് അറിയാമല്ലോ. ഓരോരുത്തരും ഈ ലോകത്ത് സ്വതന്ത്രമായ മേഖല കണ്ടെത്തി ശുഭാപ്തി വിശ്വാസത്തോടെ ഒരു ജീവിതം കെട്ടിപ്പടുത്ത് മുന്നോട്ടു പോവണം. വിദ്യാഭ്യാസം എന്നതിലൂടെ പഠിതാക്കൾക്ക് അനുഭവങ്ങൾ ഉണ്ടാവേണ്ടതുണ്ട്. സർഗ്ഗാത്മകമായും സ്വയം വിമർശനങ്ങൾ ഉന്നയിച്ചും അവർക്ക് പലതും കണ്ടെത്താൻ കഴിയണം.

സംതൃപ്തിയിൽ നിന്ന് ആനന്ദത്തിലേക്ക് ഇപ്പോഴും ഒരു വലിയ വിടവുണ്ട്. ആ വിടവ് നികത്തേണ്ടതാണ്. അതിനുള്ള പ്രവർത്തനങ്ങളാണ് ടോട്ടൽ ക്വാളിറ്റി മാനേജ്മെൻറ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്.

വൈകാരികമായല്ലാതെ നൈതികതയിൽ അടിസ്ഥാനപ്പെടുത്തിയ തീരുമാനങ്ങളാവണം പഠനാനന്തരം എടുക്കേണ്ടത്. ഇത്തരം ഘടകങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ച് അവിടെ ഗുണമേന്മ ഉണ്ടായിരിക്കും എന്നതുറപ്പാണ്. പ്രമുഖ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനായ ബെഞ്ചമിൻ ബ്ലൂംസ്, അറിവ് പകർന്നു നൽകുമ്പോൾ അത് ഹൃദയസ്പൃക്കും പ്രായോഗിക തലത്തിലൂന്നിയതും ആയില്ലെങ്കിൽ ആ ജ്ഞാനം അയാളിൽ ഒരു ഫലവും ഉണ്ടാക്കില്ലെന്ന് താത്വികമായി വിവക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ പഠന പ്രവർത്തനങ്ങളെയും പരീക്ഷകളെയും പുനർ നിർമ്മിക്കേണ്ടതുണ്ട്.

അധ്യാപകരുടെ ശാക്തീകരണം

വ്യക്തിപരവും പ്രൊഫഷണലുമായ ഔന്നത്യത്തിലേക്ക് അധ്യാപനത്തെ എത്തിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. കാരണം അധ്യാപനം എന്നത് കേവലം ഒരു ജോലിയല്ല, മറിച്ച് സേവനാധിഷ്ഠിതമായ പ്രവർത്തനമാണ് എന്ന ഒരു ബോധം എല്ലാവരിലും എത്തിക്കേണ്ടതുണ്ട്. ഗുണമേന്മ എന്നത് സന്തോഷകരമായ ജീവിതത്തിനും പ്രവർത്തനത്തിനും അത്യന്താപേക്ഷിതമാണ് എന്ന ബോധം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഓരോരുത്തരിലും ഉൾച്ചേർന്ന് വരേണ്ടതുണ്ട്. അതിന് ആദ്യമായി ചെയ്യേണ്ടത് അധ്യാപകരെ ശാക്തീകരിക്കുകയാണ്. നിലവിലുള്ള അവരുടെ അവസ്ഥ എന്താണെന്നും ഇനി ഏത് തരത്തിലാണ് മെച്ചപ്പെടേണ്ടതെന്നും അവർക്ക് ബോധ്യമുണ്ടാവണം. ഇതിനെ റിസപ്ഷൻ എന്ന് പറയാം.

വ്യക്തിപരവും പ്രൊഫഷണലുമായ ഔന്നത്യത്തിലേക്ക് അധ്യാപനത്തെ എത്തിക്കുക എന്നതാണ്  ഏറ്റവും പ്രധാനം.
വ്യക്തിപരവും പ്രൊഫഷണലുമായ ഔന്നത്യത്തിലേക്ക് അധ്യാപനത്തെ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

എല്ലാറ്റിനെയും ഉൾക്കൊള്ളാനും മനസ്സിലാക്കാനും അംഗീകരിക്കാനും ഒരുമിച്ച് ചേർക്കാനും കഴിയുന്ന ഒരു മാനസികതലമാണിത്. തന്റെ കഴിവും കഴിവുകേടുകളും തിരിച്ചറിഞ്ഞ് താനാരാണെന്നും തന്റെ ധർമം എന്താണെന്നും അറിയുമ്പോഴാണ് അധ്യാപകൻ മാനസിക ഔന്നത്യത്തിലെത്തുന്നത്. ഒരു നേതാവ് രണ്ടിടത്ത് വിജയിക്കണം. സ്വയം വിജയിക്കുകയും ചുറ്റുപാടിനെ വിജയിക്കുകയും ചെയ്യണം. ലളിതമായി പറഞ്ഞാൽ, നാം ആരാണെന്ന് തിരിച്ചറിയുക, അതിലൂടെ എങ്ങനെ പ്രവർത്തിക്കണമെന്ന് യാഥാർത്ഥ്യബോധത്തിലൂടെ മനസ്സിലാക്കാൻ കഴിയുക. യാഥാർത്ഥ്യബോധത്തിലൂടെ പ്രവർത്തിക്കുമ്പോൾ സത്യത്തിന്റെയും നൈതികതയുടെയും മൂല്യത്തിന്റെയും പാതയിലൂടെ പ്രവർത്തിക്കാൻ കഴിയും. അപ്പോൾ, കേവലം ഒരു ജോലി തീർക്കുക എന്നതിലപ്പുറം മറ്റു പലതും പകർന്നു നൽകുവാനും പകർന്ന് നൽകുന്നവർക്ക് മറ്റു പല നേട്ടങ്ങളുണ്ടാക്കാനും അത് അവരെ കർമ്മനിരതനായി ജീവിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. അതിനെ പ്രൊഫഷണൽ എന്ന് വിളിക്കാം, അത് ഗുണമേന്മയിലേക്ക് നയിക്കുന്ന ഒരു പ്രക്രിയ കുടിയാണ്.

ഇത്തരമൊരു മാനസിക ഔന്നിത്യത്തിലേക്കാണ് അധ്യാപകർ എത്തേണ്ടത്. ഇതാണ്, ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രാവർത്തികമാക്കാൻ അധ്യാപകൻ എത്തേണ്ട ഒന്നാമത്തെ വഴി.

രണ്ടാമതായി, മറ്റുള്ളവരെ മനസ്സിലാക്കുക എന്നതാണ്- ട്രാൻസാക്ഷൻ. പരിഗണിക്കുകയും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അംഗീകരിക്കുകയും അറിയുകയും ചേർത്തുനിർത്തുകയും ചെയ്യുന്ന തലത്തിലേക്ക് എപ്പോൾ അധ്യാപകർക്ക് അല്ലെങ്കിൽ വിദ്യാഭ്യാസ പ്രവർത്തകർക്ക് മാറാൻ കഴിയുന്നുവോ അപ്പോഴാണ് ട്രാൻസാക്ഷൻ എന്ന തലത്തിൽ എത്തിച്ചേരുക. പലപ്പോഴും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് പാഠഭാഗങ്ങൾ വിനിമയം ചെയ്യാൻ മാത്രമാണ്. അങ്ങനെ വരുമ്പോൾ അധ്യാപകർ എന്നത് തൊഴിലാളിയായും വിദ്യാർത്ഥി ഉപഭോക്താവായും സ്ഥാപനം ഫാക്ടറി ആയും മാറും. നേരെമറിച്ച് ഒരു വിദ്യാർഥിയെ തിരിച്ചറിഞ്ഞ്, അവരിൽ അന്തർലീനമായ കഴിവുകൾ പുറത്തെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള നിതാന്ത പ്രയത്നം നടത്തുമ്പോൾ അധ്യാപകർ പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നതിനപ്പുറം ഈ സമൂഹത്തിലേക്ക് മുതൽക്കൂട്ടായ വ്യക്തിയെ രൂപാന്തരപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യണമെങ്കിൽ ഓരോ വിദ്യാർഥിയും ആരാണെന്നും അവരുടെ വ്യത്യസ്തവും വൈവിധ്യവുമായ സ്വഭാവസവിശേഷതകൾ എന്തൊക്കെയെന്നും അവരിൽ അന്തർലീനമായ കഴിവുകൾ ഏതൊക്കെയെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇതിനെയാണ് ട്രാൻസാക്ഷൻ എന്നു പറയുന്നത്. ഓരോ വിദ്യാർഥിയും ജന്മം കൊണ്ട് അല്ലെങ്കിൽ പാരമ്പര്യം കൊണ്ട് അല്ലെങ്കിൽ ജീവിത സാഹചര്യം കൊണ്ട് വ്യത്യസ്തരാണ്. അതിനനുസരിച്ച് അവരുടെ കഴിവുകളും ശേഷികളും വ്യത്യസ്തമായിരിക്കും. എന്നാൽ ആ വ്യത്യസ്തത ഉൾക്കൊള്ളുന്നതിനുപകരം എല്ലാവരെയും ഒരേ തരത്തിൽ പ്രബുദ്ധരാക്കാൻ നോക്കിയാൽ, എന്തൊക്കെ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിച്ചാലും ആത്യന്തികമായി പരാജയമായിരിക്കും ഫലം.

ഉപദേശത്തിനപ്പുറം ഒരു ഒരു വിദ്യാർഥിക്ക് മാതൃകയാവാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചുകൊടുക്കേണ്ടത്. അനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അവർക്ക് സ്വയം ആരാണെന്ന് തിരിച്ചറിയാനുള്ള സാഹചര്യം വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിച്ചു കൊടുക്കാൻ കഴിഞ്ഞാൽ ഓരോ വിദ്യാർഥിയും വലിയ സമ്പത്തായി മാറും.

അതുകൊണ്ടുതന്നെ ഒരു വിദ്യാഭ്യാസ സ്ഥാപനം മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മാറണമെങ്കിൽ ഇത്തരം വിടവുകൾ നികത്തി മുന്നേറാൻ കഴിയണം. കേവലം കഴിവുള്ളവരുടേതുമാത്രമല്ല ഈ ലോകം, കഴിവില്ലാത്തവരുടെയും കൂടിയാണ്. അവരെയും ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കണം വിദ്യാഭ്യാസ സ്ഥാപനം. അവർക്കു കൂടി ഉതകുന്ന പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് അവരെയും മുഖ്യധാരയിലെത്തിക്കുമ്പോൾ അവരിലും ഒരു സ്പാർക്ക് ഉണ്ടാക്കാൻ കഴിയും. ഇവിടെയാണ് ഒരു ട്രാൻസ്ഫർമേറ്റീവ് ലീഡർ എന്ന തലത്തിൽ അധ്യാപകരെ കാണേണ്ടത്. അത് കേവലം ഒരു ജോലി ചെയ്തു തീർക്കുന്നതിനപ്പുറം മഹത്തരമായ ഒരു കർമമാണ് എന്ന് സ്വയമേവ ബോധ്യമാവേണ്ടതുണ്ട്. ഉപദേശത്തിനപ്പുറം ഒരു ഒരു വിദ്യാർഥിക്ക് മാതൃകയാവാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചുകൊടുക്കേണ്ടത്. അനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അവർക്ക് സ്വയം ആരാണെന്ന് തിരിച്ചറിയാനുള്ള സാഹചര്യം വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിച്ചു കൊടുക്കാൻ കഴിഞ്ഞാൽ ഓരോ വിദ്യാർഥിയും വലിയ സമ്പത്തായി മാറും.

എഴുത്തു പരീക്ഷക്ക് ധാരാളം പോരായ്മകളുണ്ട്:

  • അത് കേവലം ഓർമശക്തി മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്

  • അത് മൂല്യനിർണയം നടത്തുന്ന വ്യക്തിയുടെ ധാരണകളും മാനസികതലവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു

  • വിവിധ വ്യക്തികൾ ഒരേ ഉത്തരം മൂല്യനിർണയം നടത്തിയാൽ അഞ്ചു തരത്തിലായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

  • പഠനം പരീക്ഷക്കുവേണ്ടി മാത്രമാകും.

  • പഠിതാവ് ആർജിക്കേണ്ട പല അറിവുകളും (learning outcome നേടാതെ പോകും.

  • അനാവശ്യ മാനസിക സംഘർഷങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കും.

  • കുട്ടികൾ ബുദ്ധിപരമായി വ്യത്യസ്തരായതിനാൽ, അവരുടെ അറിവുകൾ അളക്കുന്നതിന്റെ മാനദണ്ഡം അവരുടെ ഗ്രാഹ്യതയുമായി മാത്രമേ നടത്താൻ പാടുള്ളൂ.

  • പഠിതാവിന്റെ സർഗ്ഗത്മകത, ക്രിട്ടിക്കൽ ചിന്ത എന്നിവയ്ക്ക് എഴുത്തുപരീക്ഷയിൽ വലിയ സ്ഥാമില്ല.

  • വ്യത്യസ്ത ശേഷിയുള്ള പഠിതാവിനെയും മാനസിക വെല്ലുവിളി നേരിടുന്ന പഠിത്താവിനെയും ഇവിടെ ബോധപൂർവ്വം മറക്കുന്നു.

Comments