PM SHRI:
അനുചിതം, ഈ
രാഷ്ട്രീയ തീരുമാനം

ദൽഹിയിൽ ജെൻസി പ്രക്ഷോഭം വിജയിച്ച ഒരു സന്ദർഭത്തിൽ, കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം രാഹുൽ ഗാന്ധിയുടെ മുൻകൈയിൽ ഒന്ന് സട കുടഞ്ഞെഴുന്നേറ്റ സമയംതന്നെ തെരഞ്ഞെടുക്കണോ, പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള രാഷ്ട്രീയ തീരുമാനം കൈകൊള്ളാൻ?- ദാമോദർ പ്രസാദ് എഴുതുന്നു.

എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച PM SHRI പദ്ധതിയുമായി മുന്നോട്ടുപോകണം എന്ന യു.ഡി.എഫ് സർക്കാറിന്റെ തീരുമാനം ഭരണനിർവഹണപരമായ കാര്യമാണെങ്കിലും UDF-ൽ ചർച്ച ചെയ്തു തീരുമാനിക്കുമ്പോൾ, അത് സ്വാഭാവികമായും രാഷ്ട്രീയ തീരുമാനം തന്നെയാണ്.

എൻ.ഇ.പി യോടും പി.എം ശ്രീ യോടും തങ്ങളുടെ നിലപാട് മാറ്റിയെന്ന് പരസ്യമായി പറഞ്ഞ ഒരു മുൻ വിദ്യാഭ്യാസമന്ത്രി അമ്പെ തോറ്റു തുന്നം പാടിയ സ്ഥിതിയിൽ, അഭിപ്രായം മാറ്റിപ്പറയുന്ന കാര്യമൊക്കെ ജനം തിരിച്ചറിയുന്നുണ്ട്.

LDF സർക്കാർ ധാരണാപത്രം റദ്ദാക്കിയിട്ടില്ല എന്നത് പകൽ പോലെ വ്യക്തമാണ്. ഒരു പഠനക്കമ്മിറ്റിക്ക് വച്ച് തൽക്കാലത്തേക്ക് തീരുമാനം മാറ്റി എന്നേയുള്ളൂ. അതായത് തെരഞ്ഞെടുപ്പു സമയം മുൻനിർത്തി ഒരു ഉപായം കണ്ടെത്തി എന്നതാണ് വസ്തുത.

പിണറായി സർക്കാറിന്റെയും സി.പി.എം കേരള ഘടകത്തിന്റെയും വിശ്വാസ്യതാചോർച്ച പി.എം ശ്രീ വിഷയത്തിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണല്ലോ പാർട്ടി സി.സി തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഈയൊരു പശ്ചാത്തലത്തിലാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനം വരുന്നത്. ഈ പശ്ചാത്തലത്തേക്കാൾ നിർണായകമാകുന്നത് സമകാലിക രാഷ്ട്രീയ സന്ദർഭമാണ്.

LDF സർക്കാർ ധാരണാപത്രം റദ്ദാക്കിയിട്ടില്ല എന്നത് പകൽ പോലെ വ്യക്തമാണ്. ഒരു പഠനക്കമ്മിറ്റിക്ക് വച്ച് തൽക്കാലത്തേക്ക് തീരുമാനം മാറ്റി എന്നേയുള്ളൂ.
LDF സർക്കാർ ധാരണാപത്രം റദ്ദാക്കിയിട്ടില്ല എന്നത് പകൽ പോലെ വ്യക്തമാണ്. ഒരു പഠനക്കമ്മിറ്റിക്ക് വച്ച് തൽക്കാലത്തേക്ക് തീരുമാനം മാറ്റി എന്നേയുള്ളൂ.

ഇത് കോൺഗ്രസും മുസ്ലിം ലീഗും എന്തുകൊണ്ട് തിരിച്ചറിയുന്നില്ല?

ദൽഹിയിൽ ജെൻസി പ്രക്ഷോഭം വിജയിച്ച ഒരു സന്ദർഭത്തിൽ, കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം രാഹുൽ ഗാന്ധിയുടെ മുൻകൈയിൽ ഒന്ന് സട കുടഞ്ഞെഴുന്നേറ്റ സമയംതന്നെ തെരഞ്ഞെടുക്കണോ, പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള രാഷ്ട്രീയ തീരുമാനം കൈകൊള്ളാൻ?

രാഷ്ട്രീയമാറ്റങ്ങൾ വായിക്കാനറിയുന്ന ബുദ്ധിയുള്ള നേതാക്കൾ യു.ഡി.എഫ് നേതൃത്വത്തിലുണ്ടായിട്ടും ഈ തീരുമാനം മാറിയൊരു രാഷ്ട്രീയസന്ദർഭത്തിന് അനുചിതമായി എന്ന പ്രതീതിയാണ് ബാക്കിവെയ്ക്കുന്നത്.

കേരളത്തിനു ലഭിക്കേണ്ട ഫണ്ട് തന്നെയാണ് പ്രശ്നം എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.

യു.ഡി.എഫ് എടുക്കേണ്ടിയിരുന്ന തീരുമാനം, പിണറായി വിജയൻ സർക്കാർ ഒപ്പുവച്ച ധാരണാ പത്രത്തിൽ വ്യക്തമാക്കാതിരുന്ന, സംസ്ഥാനത്തിന്റെ സവിശേഷമായ താൽപര്യങ്ങളെ മുൻനിർത്തി ഫണ്ട് തരണമെന്ന കത്ത് കേന്ദ്രത്തിന് അയക്കും എന്നായിരുന്നു. അത്തരമൊരു തീരുമാനമായിരുന്നെങ്കിൽ സ്വഭാവം വേറൊന്നാകുമായിരുന്നു.

ഏതൊക്കെ സ്കൂളുകളാണ് തെരഞ്ഞെടുക്കുക എന്നത് കേരള സർക്കാർ തീരുമാനിക്കും, അതോടൊപ്പം കേരള സിലബസിൽ മാറ്റം വരുത്തില്ല എന്നറിയിച്ചുകൊണ്ടുള്ള ഒരു കത്ത് അയച്ചതിനു ശേഷം നടപടികൾ സ്വീകരിക്കും എന്നായിരുന്നു രാഷ്ട്രീയമായി ഉചിതമായ തീരുമാനം.

Comments