ഹോസ്റ്റലും സ്കോളർഷിപ്പുമില്ല, ജെ.എൻ.യു വിദ്യാർത്ഥികൾ സമരത്തിൽ

ജെൻഡർ ജസ്റ്റിസ്, ഫെലോഷിപ്പ്, അഡ്മിഷൻ, ലൈബ്രറി, ഹെൽത്ത് സെന്റർ, ഹോസ്റ്റൽ തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂണിയൻ, ചാർട്ടേഴ്‌സ് ഓഫ് ഡിമാൻഡ് എന്ന പേരിൽ വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റിന് അവകാശപ്പത്രിക സമർപ്പിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിദ്യാർത്ഥികളെ കേൾക്കാൻ വൈസ് ചാൻസലർ തയ്യാറായിട്ടില്ല.

വഹർലാൽ നെഹറു സർവകലാശാലയിലെ വിദ്യാർത്ഥികൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരം ചെയ്യുകയാണ്, നിരാഹാര സമരം. അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിച്ചും അക്കാദമിക് സൗകര്യങ്ങൾ മുടക്കിയും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നതിനെതിരേയാണ് സമരം. നോൺ നെറ്റ് ഫെലോഷിപ്പ് തുക ഉയർത്തണം എന്നതുൾപ്പടെ മറ്റ് ആവശ്യങ്ങളുമുണ്ട് വിദ്യാർത്ഥികൾക്ക്. എസ്.എഫ്.ഐ, എൻ.എസ്.യു, എ.ഐ.എസ്.എ, ഡി.എസ്,എഫ്, എ.ഐ.എസ്.എഫ് ഉൾപ്പടെയുള്ള സംഘടനകൾ സമരരംഗത്തുണ്ട്.

വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും തടഞ്ഞുവെച്ച് ക്രൂരത കാട്ടുന്ന അധികൃതർക്കെതിരെയാണ് ജെ.എൻ യുവിൽ എ.ബി.വി.പി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്.
വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും തടഞ്ഞുവെച്ച് ക്രൂരത കാട്ടുന്ന അധികൃതർക്കെതിരെയാണ് ജെ.എൻ യുവിൽ എ.ബി.വി.പി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്.

നിരാഹാര സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിദ്യാർത്ഥി സംഘടനകൾ കേന്ദ്ര വിദ്യാഭ്യാസമന്ത്രലായത്തിലേക്ക് നടത്തിയ ലോംഗ് മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ലോംഗ് മാർച്ച് പുറത്തേക്ക് കടക്കുന്നത് തടയാൻ അന്ന് രാവിലെ മുതൽ ക്യാമ്പസിന് പുറത്തുള്ള റോഡുകൾ അടക്കുകയാണ് ഡെൽഹി പൊലീസ് ചെയ്തത്. സംഘർഷത്തിനിടെ മലയാളികളുൾപ്പടെയുള്ള മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ജെൻഡർ ജസ്റ്റിസ്, ഫെലോഷിപ്പ്, അഡ്മിഷൻ, ലൈബ്രറി, ഹെൽത്ത് സെന്റർ, ഹോസ്റ്റൽ തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂണിയൻ, ചാർട്ടേഴ്‌സ് ഓഫ് ഡിമാൻഡ്സ് എന്ന പേരിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റിന് അവകാശപ്പത്രിക സമർപ്പിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നടപ്പിലാക്കാനോ വിദ്യാർത്ഥികളെ കേൾക്കാനോ വി.സിയോ അധികൃതരോ തയ്യാറായിട്ടില്ല. വിളിപ്പിച്ചതും ചർച്ച നടത്തിയതും എ.ബി.വി.പിയെ മാത്രമെന്നും വിദ്യാർത്ഥികൾ പറയുന്നു.

അതേ സമയം ജെ.എന്‍.യു.എസ്.യു ജനറല്‍ സെക്രട്ടറി പ്രിയാന്‍ഷി ആര്യ സമരത്തില്‍ നിന്നും, കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രാലയത്തിലേക്ക് സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന് പ്രഖ്യാപിച്ചു. ജെ.എന്‍.യു.സ്റ്റുഡന്റ്‌സ് യൂണിയന്‍ ഇടതുപക്ഷത്തിന്റെ കുത്തകയായെന്ന് പ്രിയാൻഷി ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. “They think they can, without the consent of the elected General Secretary, run programmes and hold mobilization calls under the same banner. It has been long evident that consent matters little to the Left, especially to AISA, when they used my name without my consent in their panel and rigged the elections on the polling day. Now, maintaining the same trend, they have shown their shameless sexism and casteism by ignoring my consent in the programmes mobilized under the banner of JNUSU”

വിവിധ ആവശ്യങ്ങളുന്നയിച്ച് ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂണിയൻ, ചാർട്ടേഴ്‌സ് ഓഫ് ഡിമാൻഡ് എന്ന പേരിൽ വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റിന് അവകാശപ്പത്രിക സമർപ്പിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്.
വിവിധ ആവശ്യങ്ങളുന്നയിച്ച് ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂണിയൻ, ചാർട്ടേഴ്‌സ് ഓഫ് ഡിമാൻഡ് എന്ന പേരിൽ വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റിന് അവകാശപ്പത്രിക സമർപ്പിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്.

ചാർട്ടേഴ്സ് ഓഫ് ഡിമാൻഡിലെ വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് തുക ഉയർത്തണം എന്നതാണ്. നിലവിൽ 2000 രൂപയാണ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ഇനത്തിൽ കിട്ടുന്നത്. മെസ് ഫീസുൾപ്പടെയുള്ള ചെലവുകൾക്ക് മുൻപ് വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്നത് ഈ തുകയാണ്. 2012ൽ രണ്ടായിരം രൂപയാക്കി ഉയർത്തിയ സ്‌കോളർഷിപ്പ് തുക പക്ഷേ പത്തുവർഷങ്ങൾക്കിടെ ഒരു തവണ പോലും വർദ്ധിപ്പിച്ചിട്ടില്ല. തുക വർദ്ധിപ്പിച്ചില്ല എന്ന് മാത്രമല്ല, ഇപ്പോൾ മെസ് ബിൽ ഇനത്തിൽ വിദ്യാർത്ഥികൾ അടക്കേണ്ടി വരുന്നത് നാലായിരവും അയ്യായിരവും രൂപയാണ്.

വാസുദേവ് ചക്രവർത്തി
വാസുദേവ് ചക്രവർത്തി

'ചാർട്ടേഴ്‌സ് ഓഫ് ഡിമാൻഡ് വി.സിക്ക് സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ആവശ്യങ്ങൾ പരിഗണിക്കാം, ചർച്ച ചെയ്യാം എന്ന് പറയുന്നതല്ലാതെ വൈസ് ചാൻസലർ ഇതുവരെയും ജെ.എൻ.യു വിദ്യാർത്ഥി യൂണിയനെയോ വിദ്യാർത്ഥികളെയോ കാണാനോ വിഷയം ചർച്ചചെയ്യാനോ കൂട്ടാക്കിയിട്ടില്ല. പകരം എ.ബി.വി.പിയുമായാണ് വി.സി ചർച്ച നടത്തിയത്.' - ജെ.എൻ.യു റസർച്ച് സ്കോളർ വാസുദേവ് ചക്രവർത്തി ട്രൂകോപ്പിതിങ്കിനോട് പറഞ്ഞു. '2012ൽ തീരുമാനിച്ച 2000 രൂപയാണ് വിദ്യാർത്ഥികൾക്ക് ഇപ്പോഴും ലഭിക്കുന്നത്. അന്ന് സ്‌കോളർഷിപ്പ് തുക 2000 ആക്കി ഉയർത്തിയത് മെസ് ഫീസ് ഉൾപ്പടെയുള്ള ചെലവുകൾ പരിഗണിച്ചാണ്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. മിക്ക സാധനങ്ങൾക്കും വില വർദ്ധിച്ചു. മെസിലേക്ക് വാങ്ങുന്ന സാധനങ്ങൾക്ക് ഫീസ് കൊടുക്കാൻ ഹോസ്റ്റലിൽ താമസിക്കുന്നവർ ബാധ്യസ്ഥരാണ്. പക്ഷേ, 2012ൽ തീരുമാനിച്ച 2000 രൂപ തന്നെയാണ് വിദ്യാർത്ഥികൾക്ക് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത്. ഉയർന്ന തുക മെസ് ബിൽ ആയി വരുമ്പോൾ 2000രൂപ മാത്രം സ്കോളർഷിപ്പ് കിട്ടുന്ന വിദ്യർത്ഥികൾ പിന്നെങ്ങനെയാണ് ഫീസ് അടക്കുക? അന്ന് 2000 രൂപ ലഭിച്ചിരുന്ന വിദ്യാർത്ഥികൾക്ക് 1500 രൂപയോ അതിനടുത്തോ മാത്രമേ ചെലവാകാറുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള തുക മറ്റ് അക്കാദമിക് ചെലവുകൾക്ക് വേണ്ടിയാണ് വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. സ്‌കോളർഷിപ്പ് തുക രണ്ടായിരത്തിൽ നിന്ന് അയ്യായിരം രൂപയെങ്കിലുമാക്കി ഉയർത്തിയാലേ പ്രശ്‌നത്തിന് പരിഹാരമാകൂ. വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യമാണിത്. പക്ഷേ ഈ വിഷയം പരിഗണിക്കാനോ വിദ്യാർത്ഥികളെ കേൾക്കാനോ വി.സിയോ അധികൃതരോ ഇതുവരെയും തയ്യാറായിട്ടില്ല.' വാസുദേവ് ട്രൂകോപ്പിതിങ്കിനോട് പറഞ്ഞു.

ഒന്നരവർഷം മുൻപ് പണിപൂർത്തിയായിട്ടും വിദ്യാർത്ഥികൾക്കായി തുറന്നുകൊടുക്കാതെ അടച്ചിട്ടിരിക്കുന്ന ബറാക് ഹോസ്റ്റൽ തുറക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.

പണി പൂർത്തിയായിട്ടും വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കാത്ത ജെ.എൻ.യുവിലെ ഹോസ്റ്റൽ ബറാക്.
പണി പൂർത്തിയായിട്ടും വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കാത്ത ജെ.എൻ.യുവിലെ ഹോസ്റ്റൽ ബറാക്.

'ഹോസ്റ്റൽ തുറക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ല, പണി പൂർത്തിയായിട്ട് ഒന്നര വർഷം കഴിഞ്ഞു. പ്ലംമ്പിംഗ്, ഇലക്ട്രിക് ജോലികൾ ഇനിയും തീർന്നിട്ടില്ലെന്നാണ് പറയുന്നത്. അതൊക്കെ ടെക്‌നിക്കൽ വാദങ്ങൾ മാത്രമാണ്. ഉപയോഗിക്കാതെ വെച്ച് കെട്ടിടത്തിന്റെ സീലിംഗ് ഉൾപ്പടെ പൊളിഞ്ഞുവീഴാനും തുടങ്ങിയിട്ടുണ്ട്. താമസിക്കാൻ സ്ഥലം അനുവദിക്കാതെ വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കി ഉയർന്ന ഫീസ് ഈടാക്കാനുള്ള അഡ്മിനിസ്ട്രേഷൻ്റെ തന്ത്രമാണിത്.' ജെ.എൻ.യു സ്റ്റുഡൻ്റ്സ യൂണിയൻ വൈസ് പ്രസിഡണ്ട് അവ്ജിത് ഘോഷ് ട്രൂകോപ്പിതിങ്കിനോട് പറഞ്ഞു. 'നിലവിലുള്ള ഹോസറ്റലിന്റെ നവീകരണവും എങ്ങുമെത്തിയിട്ടില്ല. പുതിയ വിദ്യാർത്ഥികൾ കാമ്പസിലെത്തുമ്പോൾ താമസിക്കാൻ സൗകര്യമില്ലാത്ത സ്ഥിതിയുണ്ട്. ഒരു താമസ സ്ഥലം കിട്ടാൻ അവർക്ക് എട്ടും ഒൻപതും മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. ലൈബ്രറിയിലും സയൻസ് ലാബുകളിലും ആവശ്യത്തിന് സൗകര്യങ്ങളില്ല. സയൻസ് ലാബുകളിൽ ഉപകരണങ്ങളുടെ കുറവുമുണ്ട് അതുപോലെ, സെക്ഷ്വൽ ഹരാസ്മെൻ്റെ കേസുകളിൽ വിദ്യാർത്ഥികളെ കേൾക്കാൻ യൂണിവേഴ്സിറ്റിയിൽ ഇപ്പോഴുള്ള സംവിധാനം ഐ.സി.സി (ഇൻ്റേണൽ കംപ്ലെയിൻ്റ് കമ്മിറ്റി) ആണ്. എന്നാൽ ഐ.സി.സി ഒരു തിരഞ്ഞെടുക്കപ്പെട്ട ബോഡി അല്ല. വിദ്യാർത്ഥി പ്രതിനിധകൾക്ക് ഐ.സി.സിയിൽ പ്രാതിനിധ്യം ഇല്ല. സർവകലാശാലാ അഡ്മിനിസ്‌ട്രേഷനിൽ നിന്നുള്ള നോമിനേറ്റഡ് അംഗങ്ങളാണ് ഐ.സി.സിയിൽ ഉള്ളത്. ഇതിന് പകരം മുൻപ് ഉണ്ടായിരുന്ന ജി.എസ് കാഷ് (ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റി എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്) സംവിധാനം പുനസ്ഥാപിക്കണം. ജി.എസ് കാഷ് ഒരു തിരഞ്ഞെടുക്കപ്പെട്ട ബോഡി ആയിരുന്നു. വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പടെയുള്ളവർക്ക് ജി.എസ് കാഷിൽ പ്രാതിനിധ്യം ഉണ്ടായിരുന്നു.

അവ്ജിത് ഘോഷ്
അവ്ജിത് ഘോഷ്

മറ്റൊന്ന്, ജെ.എൻ.യു വിദ്യാർത്ഥികളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജെ.എൻ.യുവിലേക്കുള്ള പ്രവേശന പരീക്ഷ (J.N.U.E.E) നടത്തിപ്പ് ചുമതലിയിൽ നിന്ന് എൻ.ടി.എയെ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) മാറ്റണമെന്നത്. മുൻപ് ഡിസ്‌ക്രിപ്റ്റീവ് ടൈപ്പായിരുന്ന ജെ.എൻ.യു.ഇ.ഇ, എൻ.ടി.എ ഏറ്റെടുത്തതോടെ ഒബ്‌ജെക്ടീവ് ടൈപ്പിലേക്ക് മാറിയിരുന്നു. മാത്രമല്ല, മുൻപ് മലയാളം ഉൾപ്പടെയുള്ള പ്രദേശിക ഭാഷയിൽ പരീക്ഷയെഴുതി ജെ.എൻ.യുവിൽ പ്രവേശനം നേടാൻ കഴിഞ്ഞിരുന്നു.

എൻ.ടി.എ പരീക്ഷ നടത്തിപ്പ് ചുമതല ഏറ്റെടുത്തതോടെ ജെ.എൻ.യു.ഇ.ഇ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാക്കി ചുരുക്കി. മലയാളം ഉൾപ്പടെയുള്ള പ്രാദേശിക ഭാഷകളെ തീർത്തും അവഗണിക്കുന്ന നിലപാടായിരുന്നു എൻ.ടി.എയുടേത്. തീരുമാനത്തിനെതിരേ അന്ന് തന്നെ വലിയ തോതിലുള്ള പ്രതിഷേധങ്ങളുമുണ്ടായിരുന്നു. എന്നിട്ടും ജെ.എൻ.യു.ഇ.ഇ ഇപ്പോഴും ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായി തുടരുന്നു. യു.ജി.സി. നെറ്റ്, മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് തുടങ്ങി എൻ.ടി.എ നടത്തുന്ന പരീക്ഷകളിൽ ഈ വർഷം കൃത്രിമം കണ്ടെത്തിയതിന്റെ കൂടെ പശ്ചാത്തലത്തിൽ ജെ.എൻ.യുവിലേക്കുള്ള പ്രവേശന പരീക്ഷാ നടത്തിപ്പിൽ നിന്ന് എൻ.ടി.എയെ പൂർണമായി മാറ്റിനിർത്തി സർവകലാശാലക്ക് തന്നെ പരീക്ഷാ നടത്തിപ്പിനുള്ള ചുമതല നൽകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.

ഗോപിക ബാബു
ഗോപിക ബാബു

ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റി എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് അഥവാ ജി.എസ് കാഷ് എന്ന സംവിധാനം പുനസ്ഥാപിക്കണമെന്നാണ് വിദ്യാർത്ഥികളുടെ മറ്റൊരാവശ്യം. സെക്ഷ്വൽ ഹരാസ്‌മെന്റ് സംഭവങ്ങൾ ക്യാമ്പസിൽ സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. ജി.എസ് കാഷിന് പകരം നിലവിൽ വന്ന ഐ.സി.സി (ഇൻ്റേണൽ കംപ്ലെയ്ൻ്റ് കമ്മിറ്റി) പ്രവർത്തനക്ഷമമല്ലെന്ന് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ കൌൺസിലർ ഗോപിക ബാബു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. 'ജി.എസ് കാഷിന് പകരം നിലവിൽ വന്ന ഇന്റേണൽ കംപ്ലെയിന്റെ കമ്മറ്റി ഒട്ടും പുരോഗമനപരമല്ലെന്നതാണ് സത്യം. പരാതി പറയുന്നവരുടെ രെജിസ്‌ട്രേഷൻ തടഞ്ഞുവെക്കുകയാണ് ഐ.സി.സി ചെയ്യുന്നത്. അതേസമയം കുറ്റം ചെയ്തയാളെ ചെറിയ ശിക്ഷ മാത്രം നൽകി വിട്ടയക്കുന്നു. പരാതിയുമായി പോകുന്ന വിദ്യാർത്ഥികളെ പ്രതിസ്ഥാനത്ത് നിർത്തുന്ന സമീപനമാണ് പലപ്പോഴും ഐ.സി.സിയുടേത്. അതുകൊണ്ട് തന്നെ ജി.എസ് കാഷ് പുനസ്ഥാപിക്കണമെന്നാണ് ആവശ്യം'

വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും തടഞ്ഞുവെച്ച് ക്രൂരത കാട്ടുന്ന അധികൃതർക്കെതിരെയാണ് ജെ.എൻ യുവിൽ എ.ബി.വി.പി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് തടയിട്ടിട്ടും സമരവുമായി മുന്നോട്ട് പോവുകയാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നറിഞ്ഞിട്ടും, സമരം ചെയ്യുന്നത് ജെ.എൻ.യുവിലെ വിദ്യാർത്ഥികളാണെന്നതുകൊണ്ട് മാത്രം സൗകര്യങ്ങൾ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാറും ആർ.എസ്.എസിന് സ്വാധീനമുള്ള യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനും.

രാജ്യതലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു സർവ്വകലാശാലയ്ക്ക് ദേശീയ രാഷ്ട്രീയത്തിൽ എങ്ങനെയൊക്കെ ഇടപെടാൻ കഴിയുമെന്നും എന്തെല്ലാം പ്രതിരോധം തീർക്കാൻ കഴിയുമെന്നുമുള്ളതിന്റെ ഉദാഹരണമാണ് ജെ.എൻ.യു
രാജ്യതലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു സർവ്വകലാശാലയ്ക്ക് ദേശീയ രാഷ്ട്രീയത്തിൽ എങ്ങനെയൊക്കെ ഇടപെടാൻ കഴിയുമെന്നും എന്തെല്ലാം പ്രതിരോധം തീർക്കാൻ കഴിയുമെന്നുമുള്ളതിന്റെ ഉദാഹരണമാണ് ജെ.എൻ.യു

ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രാലയമുൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ എക്കാലവും അവകാശങ്ങളും സൌകര്യങ്ങളും നിഷേധിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതു മുതൽ, അവിടുത്തെ രാഷ്ട്രീയവും വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും കേന്ദ്രഭരണത്തിനെതിരേയും, ബി.ജെ.പിയുടെ നയങ്ങൾക്കെതിരേയും നിരന്തരം സമര രംഗത്തുണ്ട്.

രാജ്യതലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു സർവ്വകലാശാലയ്ക്ക് ദേശീയ രാഷ്ട്രീയത്തിൽ എങ്ങനെയൊക്കെ ഇടപെടാൻ കഴിയുമെന്നും എന്തെല്ലാം പ്രതിരോധം തീർക്കാൻ കഴിയുമെന്നുമുള്ളതിന്റെ ഉദാഹരണമാണ് ജെ.എൻ.യുവിലെ വിദ്യാർത്ഥികളുടെ എക്കാലത്തെയും സമരങ്ങൾ. ജെ.എൻ.യു ഒരു ദേശീയ വിഷയമായി മാറുന്നതും അതുകൊണ്ടുതന്നെ.

Comments