KEAM: കോടതിയിൽ സംഭവിച്ചതും കോടതിയ്ക്കുപുറത്തെ അട്ടിമറികളും

KEAM പരീക്ഷയിൽ, 2011 മുതൽ നടന്നുവരുന്ന, കേരള സിലബസ് വിദ്യാർത്ഥികളുടെ മാർക്ക് വെട്ടിക്കുറക്കലിന് ഒരു ന്യായവുമില്ലെന്ന് സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് ഹൈക്കോടതിയിൽനിന്നും സുപ്രീംകോടതിയിൽനിന്നും അനുകൂല വിധി നേടിയെടുക്കാൻ കഴിയാതിരുന്നത്? സർക്കാർ- ഉദ്യോഗസ്ഥ തലത്തിൽ പ്രകടമായ അനാസ്ഥയുടെ പുറകിൽ എൻട്രൻസ് ലോബിയുടെ ഇടപെടലുണ്ടോ? ഇനി സുപ്രീംകോടതി ഈ വിഷയം വിശദവാദത്തിനെടുക്കുമ്പോൾ അനുകൂല വിധി നേടിയെടുക്കാൻ കേരളം എന്താണ് ചെയ്യേണ്ടത്? ഈ പ്രശ്നം കേരളീയ പൊതുസമൂഹത്തിനുമുന്നിൽ ഉന്നയിച്ച അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി. പ്രേമചന്ദ്രനുമായി കെ. കണ്ണൻ സംസാരിക്കുന്നു.

Comments