ഓപ്പൺ
യൂ​ണിവേഴ്സിറ്റി പ്രോഗ്രാമിന്​
പ്രവേശനമില്ലാത്ത കേരള യൂണിവേഴ്സിറ്റി

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിച്ച വിദ്യാർത്ഥികൾ കേരള സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസത്തിനായി വരുമ്പോൾ, അവർ പഠിച്ച പ്രോഗ്രാമിന് അംഗീകാരം നൽകുന്നില്ല. ഇതു മൂലം അർഹതയുള്ള വിദ്യാർത്ഥികൾക്ക്, അഡ്മിഷൻ നഷ്ടപ്പെടുകയാണ്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നിലനിൽപ്പിനെയും പ്രോഗ്രാമുകളുടെ വിശ്വാസ്യതയും കൂടിയാണ് കേരള സർവകലാശാല വെല്ലുവിളിച്ചിക്കുന്നത്. ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പി​ന്റെ അടിയന്തര ഇടപെടൽ വേണമെന്ന് വൈഷ്ണവി വി.

കേരളത്തിലെ സർവകലാശാലകളിൽ ഓരോയിടത്തും വ്യത്യസ്ത മാനദണ്ഡങ്ങളും രീതികളുമാണ് പിന്തുടരുന്നത്. ഒരു വിദ്യാർത്ഥി ഒരു സർവകലാശാലയിൽ നിന്ന് ഡിഗ്രി നേടി, പ്രൊഫഷണൽ കോഴ്സുകൾക്കോ പി.ജിയ്ക്കോ വേണ്ടി മറ്റൊരു സർവകലാശാലയിലേക്ക് പോകുമ്പോൾ എലിജിബിലിറ്റി / ഇക്വലൻസി സർട്ടിഫിക്കറ്റ് വേണം. ഏത് സർവകലാശാലയിലാണോ ഒരു പ്രോഗ്രാമിന് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നത് ആ സർവകലാശാലയാണ് ഇത് അനുവദിക്കേണ്ടത്.

ഉദാ: മഹാത്മാഗാന്ധി സർവകലാശാലയിൽ പഠിച്ച വിദ്യാർത്ഥി ബിരുദാനന്തര ബിരുദത്തിന് കേരള സർവകലാശാലയിലേക്ക് വരുമ്പോൾ, കേരള സർവകലാശാല, അവർ പഠിച്ച പ്രോഗ്രാമിന് അംഗീകാരം നൽകണം. എന്നാൽ മാത്രമാണ് പ്രവേശനം ലഭിക്കുക. സർവകലാശാല മറ്റൊരു യൂണിവേഴ്സിറ്റിയിലെ ബിരുദ പ്രോഗ്രാം തത്തുല്യമായി അംഗീകരിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് തങ്ങളുടേതല്ലാത്ത കാരണത്താൽ അവസരം നിഷേധിക്കപ്പെടും.

13/11/2018- ൽ പുറത്തിറക്കിയ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഓർഡർ. 2020- ലെ  യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ റെഗുലേഷൻ പ്രകാരം, റഗുലർ ഡിഗ്രികളും  ഓപ്പൺ & ഡിസ്റ്റൻസ് ലേണിംഗ്  ബിരുദങ്ങളും  തുല്യമാണെന്ന് ഈ ഓർഡർ പറയുന്നു.
13/11/2018- ൽ പുറത്തിറക്കിയ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഓർഡർ. 2020- ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ റെഗുലേഷൻ പ്രകാരം, റഗുലർ ഡിഗ്രികളും ഓപ്പൺ & ഡിസ്റ്റൻസ് ലേണിംഗ് ബിരുദങ്ങളും തുല്യമാണെന്ന് ഈ ഓർഡർ പറയുന്നു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിച്ച വിദ്യാർത്ഥികൾ കേരള സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസത്തിനായി വരുമ്പോൾ അവർ പഠിച്ച പ്രോഗ്രാമിന് അംഗീകാരം നൽകുന്നില്ല. ഇതു മൂലം അർഹതയുള്ള വിദ്യാർത്ഥികൾക്ക്, അഡ്മിഷൻ നഷ്ടപ്പെടും.

ദർശന എന്ന വിദ്യാർത്ഥി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മലയാളത്തിൽ ഡിഗ്രിയും പി.ജിയും ചെയ്തശേഷം ബി.എഡിനായി കേരള സർവകലാശാലയിൽ അഡ്മിഷനെടുക്കാൻ താല്പര്യപ്പെടുന്ന സാഹചര്യത്തിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. കേരള സർവകലാശാല ഇത് നൽകാതിരിക്കുകയും, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുമെന്നും പറയുന്നു. ഇത്തരത്തിൽ പ്രയാസം അനുഭവിക്കുന്ന വേറെയും വിദ്യാർത്ഥികളുണ്ടെന്നാണ് മാധ്യമ വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്. ഈ സർട്ടിഫിക്കറ്റിനായി രണ്ടായിരത്തോളം രൂപ വാങ്ങിയതായും കണ്ടു.

യു.ജി.സിയും ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയും അംഗീകരിക്കുന്ന കോഴ്സുകൾ അംഗീകരിക്കാതിരിക്കുകയും, വിദ്യാർത്ഥികളുടെ ന്യായമായ പ്രവേശനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന കേരള സർവകലാശാലാ സമീപനം വിദ്യാഭ്യാസ അവകാശങ്ങളെ നിഷേധിക്കുന്നതു കൂടിയാണ്.

2020-ൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരം നിലവിൽ വന്ന കേരളത്തിലെ വിദൂര വിദ്യാഭ്യാസ സർവകലാശാലയിലെ ബിരുദ- ബിരുദാനന്തര പ്രോഗ്രാമുകൾ കേരള സർവകലാശാല അംഗീകരിക്കുന്നില്ല.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) അംഗീകരിച്ചിട്ടുള്ളതും ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ (UGC-DEB) യുടെ അംഗീകാരവുമുള്ള വിദ്യാഭ്യാസ കേന്ദ്രമാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. യു.ജി.സിയും ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയും അംഗീകരിക്കുന്ന കോഴ്സുകൾ അംഗീകരിക്കാതിരിക്കുകയും, വിദ്യാർത്ഥികളുടെ ന്യായമായ പ്രവേശനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സർവകലാശാലാ സമീപനം വിദ്യാഭ്യാസ അവകാശങ്ങളെ നിഷേധിക്കുന്നതുകൂടിയാണ്.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നിലനിൽപ്പിനെയും പ്രോഗ്രാമുകളുടെ വിശ്വാസ്യതയും കൂടിയാണ്  കേരള സർവകലാശാല വെല്ലുവിളിച്ചിരിക്കുന്നത്.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നിലനിൽപ്പിനെയും പ്രോഗ്രാമുകളുടെ വിശ്വാസ്യതയും കൂടിയാണ് കേരള സർവകലാശാല വെല്ലുവിളിച്ചിരിക്കുന്നത്.

2020- ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ റെഗുലേഷൻ പ്രകാരം, റഗുലർ ഡിഗ്രികളും ഓപ്പൺ & ഡിസ്റ്റൻസ് ലേണിംഗ് ബിരുദങ്ങളും തുല്യമാണ്. പി.എസ്‌.സിയും യു.പി.എസ്. സിയും പോലും ഈ കോഴ്സുകൾ അംഗീകരിക്കുമ്പോൾ കേരള സർവകലാശാലയ്ക്കുമാത്രമാണ് പ്രശ്നം. 13/11/2018 ൽ പുറത്തിറക്കിയ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ G.O.(Ms)No.272/2018/HEDN ഓർഡറിന്റെ ലംഘനം കൂടിയാണ് കേരള സർവകലാശാല നടത്തുന്നത്.

ഓപ്പൺ സർവകലാശാല നിലവിൽ വന്നിട്ട് അഞ്ചു വർഷമാകുമ്പോഴും, ഡിസ്റ്റൻസ് ലേണിംഗ് ബിരുദം അംഗീകരിക്കാനുള്ള ശ്രമമുണ്ടായിട്ടില്ലെന്ന് പറയുമ്പോൾ, എത്ര വിദ്യാർത്ഥികൾക്ക് അവസരാ നിഷേധിക്കപ്പെട്ടിട്ടുണ്ടാവും? തങ്ങളുടേതല്ലാത്ത കാരണം കൊണ്ടല്ലേ വിദ്യാർത്ഥികൾക്ക് നഷ്ടം സംഭവിക്കുന്നത്? ഇത്തരം സാങ്കേതികത കൊണ്ട് വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങളുടെ ചിറകുകളല്ലേ അരിയപ്പെടുന്നത്?

‘‘യു ജി സി / ജെ ആർ എഫ് യോഗ്യതകൾ നേടിയ ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾ നിരവധിയാണ്. എന്നിരിക്കയാണ് കേരളത്തിലെ ചില സർവകലാശാലകൾ പഠിതാക്കളെ ദ്രോഹിക്കുന്ന നടപടികൾ എടുത്തിട്ടുള്ളത്’’- ശ്രീനാരായണഗുരു ഓപൺ യൂണിവേഴ്സിറ്റി.

ഇത്തരം പരുക്കൻ സാങ്കേതിക തത്വങ്ങൾ കൊണ്ട്, വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാൻ സാധിക്കില്ല. യഥാർത്ഥത്തിൽ എന്തിനാണ് കേരളത്തിലെ സർവകലാശാലകളിൽ തന്നെ പഠിക്കുന്നതിന് എൽജിബിലിറ്റി / ഇക്വലൻസി സർട്ടിഫിക്കറ്റിന്റെ ആവശ്യം? ഒരേയൊരു ആവശ്യം മാത്രമാണ് ഒരു വിദ്യാർത്ഥിയെന്ന നിലയിൽ മനസ്സിലാക്കാനാകുന്നത്; വിദ്യാർത്ഥികളിൽ നിന്ന് വർഷാവർഷം നല്ലൊരു തുക പിരിച്ചെടുക്കാം.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നിലനിൽപ്പിനെയും പ്രോഗ്രാമുകളുടെ വിശ്വാസ്യതയും കൂടിയാണ് കേരള സർവകലാശാല വെല്ലുവിളിച്ചിരിക്കുന്നത്.

ഈ വിഷയം ശ്രീനാരായണ ഗുരു ഓപൺ യൂണിവേഴ്സിറ്റിയു​ടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാണ്, സർവകലാശാല ജൂലൈ 27-ന് പുറത്തിറക്കിയ പ്രസ് റിലീസ് കാണിക്കുന്നത്. ​ആ പ്രസ് റിലീസിൽനിന്ന്:

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിച്ച വിദ്യാർത്ഥികൾ കേരള സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിനായി വരുമ്പോൾ അവർ പഠിച്ച പ്രോഗ്രാമിന് അംഗീകാരം നൽകുന്നില്ല. ഇതുമൂലം അർഹതയുള്ള വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നഷ്ടപ്പെടും.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിച്ച വിദ്യാർത്ഥികൾ കേരള സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിനായി വരുമ്പോൾ അവർ പഠിച്ച പ്രോഗ്രാമിന് അംഗീകാരം നൽകുന്നില്ല. ഇതുമൂലം അർഹതയുള്ള വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നഷ്ടപ്പെടും.

‘‘ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ പ്രോഗ്രാമുകൾക്കും യു ജി സി- ഡി ഇ ബി അംഗീകാരമുണ്ട്. ഉപരിപഠനത്തിന് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി അംഗീകൃതം- ഇക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യമില്ല

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ പ്രോഗ്രാമുകൾക്കും കേരളത്തിലെ മറ്റു സർവകലാശാലകൾ നടത്തുന്ന പ്രോഗ്രാമുകൾക്കുള്ള തുല്യ അംഗീകാരം ഉണ്ടെന്ന് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതിരാജ് വി.പി അറിയിച്ചു. യു ജി സി റെഗുലേഷൻസ് 2020- ന്റെ റെഗുലേഷൻ 22 പ്രകാരം റെഗുലർ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പൺ & ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്.

ചില യൂണിവേഴ്സിറ്റികൾ ഓപ്പൺ സർവകലാശാലയുടെ പി.ജി പഠിച്ചിറങ്ങിയ കുട്ടികളിൽനിന്ന് ഇക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടു. യു.ജി.സിയുടെ മേൽ സൂചിപ്പിച്ച റെഗുലേഷൻ കൂടാതെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 13/11/2018 - ന് പുറത്തിറക്കിയ 272/2018 എന്ന ഉത്തരവ് പ്രകാരവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പോലുള്ള യു.ജി.സി അംഗീകരിച്ചിട്ടുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ മറ്റു സർവകലാശാലകളും സ്ഥാപനങ്ങളും അംഗീകരിക്കണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഇത് പാലിക്കാതെ ചില യൂണിവേഴ്സിറ്റികൾ പഠിതാക്കളെ ബുദ്ധിമുട്ടിക്കുന്നതായി അറിയാൻ കഴിഞ്ഞു. ബി എഡ് പോലുള്ള കോഴ്സുകൾക്ക് പി.ജിക്ക് വെയിറ്റേജ് മാർക്ക് നൽകാറുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും പിജി പഠിച്ചിറങ്ങുന്ന പഠിതാക്കൾക്കും മറ്റു സർവ്വകലാശാലകളിലെ പി ജി സർട്ടിഫിക്കറ്റിന് ലഭിക്കുന്ന അതേ വെയിറ്റേജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം നൽകണം. യു.ജി.സിയും ഇക്വലൻസി ആവശ്യമില്ല എന്ന് നിഷ്‌കർഷിക്കുന്നുണ്ട്. നിരവധി കോടതി ഉത്തരവുകളും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ എല്ലാം യു.ജി.സി അംഗീകാരമുള്ളതാണെന്നും റെക്കഗ്നിഷൻ തടസ്സങ്ങൾ ഉണ്ടാവരുതെന്നും എല്ലാ യൂണിവേഴ്സിറ്റി രജിസ്ട്രാർമാർക്കും കത്ത് അയച്ചിട്ടുണ്ട്. എല്ലാ സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ പങ്കെടുത്ത, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ഗവേണിങ്ങ് ബോഡി മീറ്റിംഗിൽ ഈ വിഷയം ചർച്ച ചെയ്യുകയും കേരളത്തിലുള്ള യൂണിവേഴ്സിറ്റികൾ ഇക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെടില്ല എന്ന് തീരുമാനിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇത് സംബന്ധിച്ച ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. എന്നിട്ടും ഇത്തരത്തിൽ വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന നടപടികൾ ചില സർവകലാശാലകൾ എടുക്കുന്നു എന്നത് ഖേദകരമാണ്.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഡിഗ്രികൾ എല്ലാം തന്നെ പി.എസ്.സി -യു.പി.എസ്.സി അംഗീകാരമുള്ളവയാണ്. കേരളത്തിന് പുറത്തുപോലും പഠിതാക്കൾ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പി ജി സർട്ടിഫിക്കറ്റ് നേടി, ജോലി കരസ്ഥമാക്കുകയും ഉന്നത കോഴ്സുകൾക്ക് അഡ്മിഷൻ നേടുകയും ചെയ്തിട്ടുണ്ട്. യു ജി സി / ജെ ആർ എഫ് യോഗ്യതകൾ നേടിയ ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾ നിരവധിയാണ്. എന്നിരിക്കയാണ് കേരളത്തിലെ ചില സർവകലാശാലകൾ പഠിതാക്കളെ ദ്രോഹിക്കുന്ന ഇത്തരം നടപടികൾ എടുത്തിട്ടുള്ളത്. യൂണിവേഴ്സിറ്റികൾ സ്വയംഭരണ സ്ഥാപനങ്ങൾ ആയതുകൊണ്ട് തന്നെ അതാത് യൂണിവേഴ്സിറ്റികൾ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കുകയാണ് ചെയ്യേണ്ടത് എന്ന് വൈസ് ചാൻസിലർ ചൂണ്ടിക്കാട്ടി. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇത് സംബന്ധിച്ച കത്തുകൾ ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഹയർ എഡ്യൂക്കേഷൻ കൗൺസിലിനുമടക്കം നൽകിയിട്ടുണ്ട് എന്നും ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പഠിതാക്കൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ട എന്നും വൈസ് ചാൻസലർ കൂട്ടിച്ചേർത്തു’’.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ പ്രോഗ്രാമുകൾക്കും യു ജി സി- ഡി ഇ ബി അംഗീകാരമുണ്ട്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ പ്രോഗ്രാമുകൾക്കും യു ജി സി- ഡി ഇ ബി അംഗീകാരമുണ്ട്.

കേരളത്തിനു പുറത്തുള്ള സർവകലാശാലകളിലെ, അക്കാദമിക പശ്ചാത്തലത്തിൽ നിന്നു വരുന്ന വിദ്യാർത്ഥികൾ പഠിച്ച കോഴ്സുകൾക്ക് അംഗീകാരം നൽകുന്നതിൽ കുഴപ്പമില്ല, അത്തരം രീതികൾ സർവകലാശാല പിന്തുടരുന്നുവെന്ന് പറയുന്നതിൽ പിന്നെയും യുക്തിയുണ്ട്. പക്ഷേ, കേരളത്തിലെ വിദ്യാർത്ഥികൾ കേരളത്തിൽ തന്നെ പഠിക്കുമ്പോൾ, ഇതിന്റെ ആവശ്യമെന്താണ്? റെഗുലേഷനുകളിലെ ആവശ്യമില്ലാത്ത ‘കുന്തവും കുടച്ചക്രവു’മെടുത്ത് അറബിക്കടലിൽ മുക്കിക്കളയുകയാണ് വേണ്ടത്. വിദ്യാർത്ഥികൾക്ക് പ്രയോജനമില്ലാത്ത റെഗുലേഷനുകൾ കത്തിച്ചുകളയുന്നതാണ് നല്ലത്. ഇത്തരം സാങ്കേതിക കുരുക്കുകൾ, കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെയല്ലേ കാർന്നുതിന്നുന്നത്.

റെഗുലേഷനുകളിലെ സാങ്കേതികതകൾ, അക്കാദമിക സമൂഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നത്, ജനാധിപത്യപരമല്ല. റെഗുലേഷനുകൾ തിരുത്താൻ പറ്റില്ല എന്ന സമീപനവും ശരിയല്ല.

റെഗുലേഷനുകളിലെ സാങ്കേതികതകൾ, അക്കാദമിക സമൂഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നത്, ജനാധിപത്യപരമല്ല. റെഗുലേഷനുകൾ തിരുത്താൻ പറ്റില്ല എന്ന സമീപനവും ശരിയല്ല. കാലാനുസൃതമായ മാറ്റങ്ങൾ വേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങളെ നിഷേധിക്കാൻ ഒരു സർവകലാശാലക്കും അവകാശമില്ല. മറ്റൊരു യൂണിവേഴ്സിറ്റിയിൽ പഠിച്ചുവെന്ന കാരണം കൊണ്ട്, എല്ലാ യോഗ്യതാ ഫാക്ടറുകളുമുണ്ടായിട്ടും അവസരം നിഷേധിക്കുന്നത് ഒട്ടും അംഗീകരിക്കാൻ പറ്റില്ല.

കേരള സർവകലാശാലയുടെ ഉദാഹരണം പറഞ്ഞുവെന്ന് മാത്രം. ഇതുപോലെ കേരളത്തിലെ മറ്റു സർവകലാശാലകളിലും ഇത്തരം പ്രശ്നങ്ങളുണ്ടാകാം. അതുകൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസവകുപ്പ് കൃത്യമായ മോണിറ്ററിംഗ് നടത്തണം. കേരളത്തിലെ എല്ലാ സർവകലാശാലകളിലുമുള്ള പ്രോഗ്രാമുകൾ പ്രത്യേക ചാനൽ വഴി ഉന്നതവിദ്യാഭ്യാസ വകുപ്പ് അതത് സമയങ്ങളിൽ അംഗീകരിക്കണം. എലിജിബിലിറ്റിയുടെ സാങ്കേതിക പ്രശ്നങ്ങൾ മൂലം, വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനുള്ള സുപ്രധാനമായ ഇടപെടൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട, പൊതു മാർഗ്ഗനിർദ്ദേശങ്ങൾ കേരളത്തിലെ സർവകലാശാലകൾക്ക് ലഭ്യമാക്കണം. അതുപോലെ, കേരളത്തിലെ സർവകലാശാലകൾ വിദ്യാർത്ഥി സൗഹൃദമായി കാലാകാലങ്ങളിൽ റെഗുലേഷനുകൾ പുതുക്കണം. പഴഞ്ചനും പർവതത്തോളം കടുപ്പമുള്ളതുമായ വ്യവസ്ഥകൾ തുടർന്നുകൊണ്ടിരുന്നാൽ വിദ്യാർത്ഥികൾ അവരുടെ പാടും നോക്കിപ്പോവും.

Comments