അധ്യാപക നിയമനം പി.എസ്.സിക്ക് വിടണം, ഹയർ സെക്കൻഡറി ക്ലാസിൽ 45 വിദ്യാർത്ഥികൾ മതി - ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ എൻ.എസ്.എസ്, എം.ഇ.എസ്

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പി.എസ്.ഇക്കു വിട്ടാൽ നിയമനടപടി സ്വീകരിക്കുമെന്ന് എൻ.എസ്.എസ്. സാമൂഹിക സ്ഥിതി പഠിക്കാത്ത റിപ്പോർട്ടെന്ന് എം.ഇ.എസ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും അപ്രായോഗികമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.

News Desk

യ്ഡഡ് സ്കൂൾ അധ്യാപക നിയമനം പി.എസ്.സിയ്ക്ക് വിടുക, ഓരോ ക്ലാസുകളിലെയും വിദ്യാർത്ഥികളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരിക തുടങ്ങി സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്രപരിഷ്കരണത്തിനുള്ള നിർദേശങ്ങളുമായി ഖാദർ കമ്മിറ്റി സമപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ചർച്ചയാകുന്നു. റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും അപ്രായോഗികമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. റിപ്പോർട്ടിനെതിരെ സാമുദായിക സംഘടനകൾ രംഗത്തുവന്നു.

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടാൽ നിയമനടപടി സ്വീകരിക്കുമെന്ന് എൻ.എസ്.എസ് വ്യക്തമാക്കി. സാമൂഹിക സ്ഥിതി പഠിക്കാത്ത റിപ്പോർട്ടാണെന്ന് എം.ഇ.എസ് ആരോപിച്ചു.

റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും അപ്രായോഗികമാണെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസമന്ത്രി, അധ്യാപക നിയമനം പി.എസ്.സിയ്ക്ക് വിടുന്ന കാര്യം ചർച്ച ചെയ്യണമെന്ന് കൂട്ടിച്ചേർത്തു. സ്കൂൾ സമയമാറ്റം പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2009- ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രീതി സമഗ്രമായി പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ 2017 സെപ്റ്റംബറിലാണ് സംസ്ഥാന സർക്കാർ ഡോ. എം.എ. ഖാദർ  കമ്മിറ്റിയെ നിയമിച്ചത്.
2009- ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രീതി സമഗ്രമായി പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ 2017 സെപ്റ്റംബറിലാണ് സംസ്ഥാന സർക്കാർ ഡോ. എം.എ. ഖാദർ കമ്മിറ്റിയെ നിയമിച്ചത്.

അധ്യാപക നിയമനത്തിലടക്കം വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ മാറ്റം ലക്ഷ്യമിട്ടുള്ള പദ്ധതികളടങ്ങിയ റിപ്പോർട്ടിന്റെ രണ്ടാംഭാഗം കഴിഞ്ഞ ദിവസമാണ് മന്ത്രിസഭയുടെ ചർച്ചക്കെത്തിയത്. പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത ബിരുദമാക്കി ഉയർത്തുക, അധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് സ്വതന്ത്രമായോ പി.എസ്.സിക്ക് കീഴിലോ രൂപീകരിക്കുക തുടങ്ങി നിലവിലെ അധ്യാപക നിയമനം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെ ഉടച്ചുവർക്കുന്നതാണ് നിർദേശങ്ങൾ.

2009- ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രീതി സമഗ്രമായി പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ 2017 സെപ്റ്റംബറിലാണ് സംസ്ഥാന സർക്കാർ ഡോ. എം.എ. ഖാദർ കമ്മിറ്റിയെ നിയമിച്ചത്. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു ഖാദർ കമ്മിറ്റി നിയമനം.

എസ്.സി.ഇ.ആർ.ടി മുൻ ചെയർമാൻ പ്രൊഫ. എം.എ.ഖാദർ, ജി. ജ്യോതിലാൽ, ഡോ. സി. രാമകൃഷ്ണൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. റിപ്പോർട്ടിന്റെ ഒന്നാംഭാഗം 2019 ജനുവരി 24ന് സർക്കാരിന് സമർപ്പിച്ചു. പ്രീ സ്കൂൾ, സ്കൂൾ പ്രവേശന പ്രായം, സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങൾ, ഘടനയും ഭരണനിർവഹണവും, നിയന്ത്രണവും മോണിറ്ററിങ്ങും, അധ്യാപക യോഗ്യത, അധ്യാപക പരിശീലനം തുടങ്ങിയ തുടങ്ങിയ വിഷയങ്ങൾ 2019-ൽ സമർപ്പിച്ച റിപ്പോർട്ടിന്റെ ഒന്നാംഭാഗത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. റിപ്പോർട്ട് പുറത്തുവിടാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് ഉള്ളടക്കം രഹസ്യമാക്കി ഏകപക്ഷീയമായി ശുപാർശകൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആരോപണങ്ങളുയർന്നിരുന്നു. റിപ്പോർട്ടിന്റെ ഒരു പേജ് ഡി.ടി.പി ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന് 1671 രൂപ (മൊത്തം ചെലവ് നാല് ലക്ഷത്തിലേറെ) ചെലവ് വന്നെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തലും വിവാദത്തിന് വഴി വെച്ചിരുന്നു.

റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരേ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സകൂൾ സമയമാറ്റം സംബന്ധിച്ച റിപ്പോർട്ടിലെ നിർദേശങ്ങളെ മതസംഘടനകൾ എതിർത്തു. വർഷങ്ങളായുള്ള പ്രതിഷേധങ്ങൾക്കും അനശ്ചിതത്വത്തിനും ഒടുവിലാണ് ഇപ്പോൾ കമ്മിറ്റി നിർദേശങ്ങൾ സർക്കാർ തലത്തിൽ ചർച്ചയാകുന്നത്. റിപ്പോർട്ടിലെ നിർദേശങ്ങൾ ആരുടെയും ജോലിയെ ബാധിക്കില്ലെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാനാണെന്നും വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. അധ്യയന വർഷം 220 ദിവസം പഠനം എന്നത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു.

റിപ്പോർട്ടിലെ നിർദേശങ്ങൾ ആരുടെയും ജോലിയെ ബാധിക്കില്ലെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാനാണെന്നും വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി  പ്രതികരിച്ചിരുന്നു.
റിപ്പോർട്ടിലെ നിർദേശങ്ങൾ ആരുടെയും ജോലിയെ ബാധിക്കില്ലെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാനാണെന്നും വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചിരുന്നു.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ

1. നിലവിലുള്ള വാർഷിക തസ്തിക നിർണയത്തിനുപകരം മൂന്ന് വർഷത്തിലൊരിക്കൽ തസ്തിക നിർണയം നടത്തിയാൽ മതി.

2. ഒന്നുമുതൽ ഏഴു വരെ (പ്രൈമറി) ക്ലാസുകളിലെ അധ്യാപകകരാകാൻ ബിരുദവും എട്ടുമുതൽ പന്ത്രണ്ട് (ഹയർസെക്കണ്ടറി) വരെ ക്ലാസുകളിലെ അധ്യാപകരാകാൻ ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യതയാക്കണം.

3. സ്കൂൾ അധികാരിയായുള്ള സ്ഥാനക്കയറ്റം സീനിയോറിറ്റി മാത്രം പരിഗണിച്ചാകരുത്. അധ്യാപകന്റെ മറ്റ് മികവുകൾ കൂടെ പരിഗണിക്കണം. സ്ഥാനക്കയറ്റം നിർണയിക്കാൻ പി.എസ്.സി, അധ്യാപക റിക്രൂട്ട്മെന്റ് ബോർഡ് എന്നിവയെയോ ഉദ്യോഗസ്ഥ സമിതിയെയോ ചുമതലപ്പെടുത്താം

4. പ്രഥമാധ്യാപകരുടെ നിയമനം, അധ്യാപകരുടെ പൊതുസ്ഥലംമാറ്റം തുടങ്ങിയവ അക്കാദമിക് ഇയർ ആരംഭിക്കുന്നതിന് മുമ്പ് ഏപ്രിൽ, മേയ് മാസങ്ങളിൽ തന്നെ പൂർത്തിയാക്കണം. മറ്റുമാസങ്ങളിൽ അധ്യാപകരെ സ്ഥലം മാറ്റരുത്.

5. അധ്യയന വർഷത്തിനിടയിലുണ്ടാകുന്ന ഒഴിവുകൾ ഓപ്പൺ വേക്കൻസിയായി പരിഗണിച്ച് അടുത്ത ഏപ്രിൽ വരെ നിലനിർത്തണം. സീനിയോറിറ്റിയുള്ള അധ്യാപകൻ എത്തുമ്പോൾ അതിനിടെ നിയമിതരാകുന്ന അധ്യാപകരെ പൊതു സ്ഥലംമാറ്റത്തിലൂടെ ഒഴിവുള്ള സ്കൂളുകളിലേക്ക് മാറ്റണം.

6. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പി. എസ്.സിക്ക് വിടണം. എയ്ഡഡ് സ്കൂളുകളിൽ മാനേജർമാർ ഇഷ്ടപ്രകാരം നിയമനം നടത്തുന്ന രീതി മാറ്റണം. ഒഴിവുള്ള തസ്തികകളുണ്ട് എന്ന് വിദ്യാഭ്യാസധികാരികൾ നോട്ടിഫൈ ചെയ്താൽ മാത്രമേ മാനേജർ നിയമനം നടത്താവൂ

ഒന്നുമുതൽ ഏഴു വരെ (പ്രൈമറി) ക്ലാസുകളിലെ അധ്യാപകകരാകാൻ ബിരുദവും എട്ടുമുതൽ പന്ത്രണ്ട് (ഹയർസെക്കണ്ടറി) വരെ ക്ലാസുകളിലെ അധ്യാപകരാകാൻ ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യതയാക്കണം
ഒന്നുമുതൽ ഏഴു വരെ (പ്രൈമറി) ക്ലാസുകളിലെ അധ്യാപകകരാകാൻ ബിരുദവും എട്ടുമുതൽ പന്ത്രണ്ട് (ഹയർസെക്കണ്ടറി) വരെ ക്ലാസുകളിലെ അധ്യാപകരാകാൻ ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യതയാക്കണം

7. എയ്ഡഡ് സ്‌കൂളുകളിലെ നിലവിലെ നിയമനരീതി തുടരുന്നിടത്തോളം കുട്ടികളുടെ എണ്ണം കുറഞ്ഞതുമൂലം ഇല്ലാതാകുന്ന തസ്തികകളിലെ അധ്യാപകരെ മറ്റ് എയ്ഡഡ് സ്‌കൂളുകളിൽ നിയമിക്കണം.

8. അധ്യാപക സംഘടനകൾക്ക് അംഗീകാരം നൽകുന്നത് അഞ്ചുമുതൽ ആറുവർഷത്തിലൊരിക്കൽ റഫറണ്ടം നടത്തിയായിരിക്കണം. കുറഞ്ഞത് 18 ശതമാനം അധ്യാപകരുടെയെങ്കിലും വോട്ട് ലഭിച്ചാൽ മാത്രമേ സംഘടനകൾക്ക് അംഗീകാരം നൽകാൻ പാടുള്ളൂ.

പഠനവും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രധാന നിർദേശങ്ങൾ

1. ഒരു എൽ.പി സ്‌കൂളിൽ പരമാവധി 250 വരെ വിദ്യാർത്ഥികളും യു.പി വിഭാഗത്തിൽ പരമാവധി 300 വരെ വിദ്യാർത്ഥികളുമാകാം.

2. എട്ടു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ ആകെ 500 വിദ്യാർത്ഥികളും പ്ലസ് വൺ, പ്ലസ് ടു വിഭാഗത്തിൽ പരമാവധി 450 വിദ്യാർത്ഥികളുമാവാം.

3. പ്രീ സ്‌കൂൾ ക്ലാസുകളുടെ ഒരു ഡിവിഷനിൽ പരമാവധി 25 കുട്ടികൾ. ഒന്ന് രണ്ട് ക്ലാസുകളിൽ കുറഞ്ഞത് 25 കുട്ടികൾ (36-ൽ കൂടരുത്). മൂന്ന്, നാല് ക്ലാസുകളിൽ കുറഞ്ഞത് 30 കുട്ടികൾ (36-ൽ കൂടരുത്).

4.മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ എണ്ണം - 5,6,7: 35 കുട്ടികൾ (40-ൽ കൂടരുത്, അധിക ഡിവിഷനിൽ കുറഞ്ഞത് 20 കുട്ടികളെങ്കിലും ഉണ്ടാകണം). 8,9,10,11,12: കുറഞ്ഞത് 35 കുട്ടികൾ (45-ൽ കൂടരുത്).

5. അധിക ഡിവിഷൻ അനുവദിക്കാനും നീക്കം ചെയ്യാനുമുള്ള എ.ഇ. ഒയുടെയും ഡി.ഇ. ഒയുടെയും അധികാരം നീക്കം ചെയ്യണം.

6. സ്‌കൂൾ പ്രവൃത്തിസമയം 8 മണി മുതൽ 1 മണി വരെയാക്കണം (നിലവിലെ സാഹചര്യത്തിൽ ഇത് നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്).

7. ഗ്രേസ് മാർക്ക് വഴി നേടാവുന്ന പരാമവധി മാർക്ക് ഒരു വിഷയത്തിൽ പരമാവധി 79% ശതമാനമായി കുറക്കണം. നിലവിൽ ഇത് 90% ആണ്.

ഒരു എൽ.പി സ്‌കൂളിൽ പരമാവധി 250 വരെ വിദ്യാർത്ഥികളും യു.പി വിഭാഗത്തിൽ പരമാവധി 300 വരെ വിദ്യാർത്ഥികളുമാകാം
ഒരു എൽ.പി സ്‌കൂളിൽ പരമാവധി 250 വരെ വിദ്യാർത്ഥികളും യു.പി വിഭാഗത്തിൽ പരമാവധി 300 വരെ വിദ്യാർത്ഥികളുമാകാം

8. ഉത്തരക്കടലാസ് മൂല്യനിർണയം അധ്യാപകരുടെ തൊഴിലിന്റെ ഭാഗമാക്കണം.

9. പഠനം എല്ലാക്കാലത്തും മാതൃഭാഷയിലായിരിക്കണം, എങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടെ അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ കുട്ടി ശേഷി നേടിയിരിക്കണം.

10. സെക്കണ്ടറി തലത്തിൽ മുഴുവൻ കുട്ടികൾക്കും ഏതെങ്കിലും ഒരു തൊഴിൽ പഠിക്കാൻ അവസരം ഒരുക്കണം.

11. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുളള കുട്ടികൾക്ക് ശാസ്ത്രീയമായി കായിക പരിശീലനവും കലാ പരിശീലനവും നൽകണം.

12. നാഷണൽ സ്കിൽ ക്വാളിഫയിംഗ് ഫ്രെയിംവർക്കിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളും സെക്കന്ററി സ്കൂളുകളായി മാറ്റേണ്ടതാണ്.

Comments