സിനിമ പഠിക്കുക എന്ന ജീവിതത്തിലെ സ്വപ്നസദൃശമായ ലക്ഷ്യത്തോടെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ ഒരു വിദ്യാർത്ഥിയുടെ കഥയാണിത്. സംവരണ അട്ടിമറിയിലൂടെ അവസരം നിഷേധിക്കപ്പെട്ട അതിനെ ചോദ്യം ചെയ്ത് കോടതിയിൽ പോയി നിയമ പോരാട്ടം നടത്തിയ ശരത് എസ് എന്ന ദളിത് വിദ്യാർത്ഥി തന്റെ അനുഭവം നേരിട്ട് പറയുന്നു. ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതി എന്ന ചരിത്രം കുറിച്ച കെ.ആർ. നാരായണന്റെ പേരിൽ അദ്ദേഹത്തിന്റെ നാട്ടിൽ തുടങ്ങിയ സ്ഥാപനം ദലിത്- പിന്നാക്ക വിഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളോട് കാണിക്കുന്ന ക്രൂരമായ ജാതി വിവേചനത്തിന്റെ അനുഭവ സാക്ഷി വിവരണമാണിത്.