ജോലി: പ്രധാനാധ്യാപകർ, ബാധ്യത: ലക്ഷങ്ങൾ, കാരണം: ഭക്ഷണവും പുസ്തകവും വിതരണം ചെയ്തു

പാഠപുസ്തകങ്ങളുടെയും ഉച്ചഭക്ഷണത്തിന്റെയും വിതരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് ഹൈസ്‌ക്കൂളിലെ പ്രധാന അധ്യാപകർ വലിയ സാമ്പത്തിക ബാധ്യതകളാണ് നേരിടുന്നത്. വിഷയത്തിൽ സർക്കാർ ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് സെക്കൻഡറി സ്‌ക്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ കീഴിൽ വലിയ സമരപരിപാടികളാണ് കഴിഞ്ഞ ആഴ്ച മുതൽ നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ഡി.ഡി.ഇ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തിയ ഇവർ പാഠപുസ്തകങ്ങളുടെയും ഉച്ചഭക്ഷണത്തിന്റെയും വിതരണവുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങളിൽ മാറ്റം വരണമെന്നാണ് പ്രധാനമായും ആവശ്യപ്പെടുന്നത്.

Comments