Photo: Ishan Tankha / flickr

മദ്രസകൾ ശരിയായ വിദ്യാഭ്യാസം നൽകുന്നില്ലെന്ന് ബാലാവകാശ കമീഷൻ

‘‘ശരിയായ പാഠ്യപദ്ധതികളുടെ അഭാവം, അധ്യാപകരുടെ നിലവാരമില്ലായ്മ എന്നിവ കാരണം കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുന്നതിൽ മദ്രസകൾ പരാജയപ്പെടുന്നു. കൃത്യമായി മാപ്പ് ചെയ്യാത്തതിനാൽ തിരിച്ചറിയപ്പെടാത്തതായ ഇത്തരം സ്ഥാപനങ്ങളിൽ നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്. ശരിയായ മാപ്പിങ് ഇല്ലാത്തതിനാൽ ഇത്തം മദ്രസകളിൽ കുട്ടികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും കഴിയുന്നില്ല’’- ദേശീയ ബാലാവകാശ കമീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽനിന്ന്.

News Desk

രാജ്യത്തെ മദ്രസകൾ കുട്ടികൾക്ക് അനുയോജ്യമായ വിദ്യാഭ്യാസം നൽകുന്നില്ലെന്ന് ദേശീയ ബാലാവകാശ കമീഷൻ (National Commission for Protection of Child Rights). സുപ്രീംകോടതിയിൽ രേഖാമൂലം നൽകിയ നിവേദനത്തിലാണ്, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മദ്രസകൾക്ക് സ്‌കൂളുകളുടെ നിലവാരമില്ലെന്ന് കമീഷൻ വ്യക്തമാക്കിയത്.

2004 ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ബാലാവകാശ കമീഷൻ സത്യവാങ്മൂലം നൽകിയത്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെയും മതേതരത്വത്തിന്റെയും ലംഘനമാണെന്നുപറഞ്ഞാണ് അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് മദ്രസ ആക്ട് റദ്ദാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ഹരജിയിൽ വൈകാതെ വിശദ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി.

പാഠ്യപദ്ധതിയിൽ എൻ.സി.ഇ.ആർ.ടി യുടെ ഏതാനും പുസ്തകങ്ങൾ മാത്രം ഉൾപ്പെടുത്തിയത്, സ്‌കൂൾ വിദ്യാഭ്യാസം നൽകുന്നുവെന്ന് പറയാൻ വേണ്ടിയാണെന്നും ഇവിടങ്ങളിൽ കുട്ടികൾക്ക് നിലവാരമുള്ള ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും ബാലാവകാശ കമീഷൻ പറഞ്ഞു. കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ മിക്ക മദ്രസകളും നിരവധി പ്രശ്‌നങ്ങൾ നേരിടുന്നതായും കമീഷൻ വ്യക്തമാക്കി.

മദ്രസ വിദ്യാഭ്യാസത്തിന്റെ പ്രധാന പ്രശ്‌നങ്ങൾ

1. സാമൂഹിക പദ്ധതികൾ ആസൂത്രണം ചെയ്തും പാഠ്യേതരപദ്ധതികൾ ഉൾപെടുത്തിയും കുട്ടികൾക്ക് സമഗ്ര വിദ്യാഭ്യാസം നൽകുന്നതിൽ മദ്രസകൾ പരാജയപ്പെട്ടു.

2. മതപരമായ അറിവുകൾ മാത്രമാണ് മദ്രസകളിൽ നിന്ന് നൽകുന്നത്.

3. മദ്രസ മാനേജ്‌മെന്റുകളാണ് അധ്യാപകരെ നിയമിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ അധ്യാപക നിയമനത്തിൽ പാലിക്കപ്പെടുന്നില്ല.

4. ഔപചാരിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടുന്നു.

ഉത്തർപ്രദേശ് മദ്രസ ബോർഡിനെ കുറിച്ചുള്ള വാദത്തിനിടയിൽ സഹാറൻപൂർ ജില്ലയിലെ ദാറുൽഉലൂം ദിയൂബന്ധ് മദ്രസയെ കുറിച്ച് ബാലാവകാശ കമീഷൻ കോടതിയെ ധരിപ്പിച്ചു. ദക്ഷിണേന്ത്യയിൽ മുഴുവൻ വ്യാപിച്ച ദിയോബന്ധ് മദ്രസ അതിർത്തികളിൽ തീവ്ര മത ആശയങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഇവിടെ കുട്ടികൾക്ക് സമഗ്ര വിദ്യാഭ്യാസം നൽകുന്നില്ല. അതിനാൽ ഈ സ്ഥാപനങ്ങൾ 2009- ലെ ആർ.ടി. ഇ ആക്ടിന് വിരുദ്ധമാണ്. ദിയോബന്ധ് ദാറുൽ ഉലൂമിന്റെ വെബ്‌സൈറ്റിൽ ആക്ഷേപകരമായ ഉള്ളടക്കം കണ്ടത്തെയിട്ടുണ്ട്. വിദ്വേഷപരമായ ധാരാളം ഫത് വകൾ ദാറുൽഉലൂം ഇറക്കുന്നതായും ഇത് കുട്ടികളെ ദോഷകരമായി ബാധിക്കുന്നതായും കമീഷൻ വ്യക്തമാക്കി.

ആർ.ടി.ഇ ആക്ട് 2009 ലെ സെക്ഷൻ 23 മുതൽ 25 വരെ അധ്യാപകരുടെ യോഗ്യത, ചുമതലകൾ, കുട്ടികളും അധ്യാപകരും തമ്മിലുള്ള അനുപാതം എന്നിവയെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. യു.പി ബോർഡ് ഓഫ് മദ്രസ ഈ വ്യവസ്ഥകൾ വേണ്ടത്ര പരിഗണിക്കാത്തത് കാരണം വൈദഗ്ധ്യമില്ലാത്ത അധ്യാപകരുടെ കൈകളിൽ കുട്ടികളെ ഏൽപ്പിക്കേണ്ടിവരുന്നതായും കമീഷൻ ചൂണ്ടിക്കാട്ടി.

ഏകപക്ഷീയമായി പ്രവർത്തിക്കുന്ന മദ്രസകൾ ജുവനൈൽ ജസ്റ്റിസ് ആക്ട് 2015, ആർ.ടി.ഇ ആക്ട് എന്നിവ ലംഘിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരമൊരു സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിക്ക് സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ല.

ഏകപക്ഷീയമായി പ്രവർത്തിക്കുന്ന മദ്രസകൾ ജുവനൈൽ ജസ്റ്റിസ് ആക്ട് 2015, ആർ.ടി.ഇ ആക്ട് എന്നിവ ലംഘിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരമൊരു സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിക്ക് സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആർ.ടി.ഇ നിയമത്തിലെ സെക്ഷൻ 2 (എൻ) പ്രകാരം സ്‌കൂളുകളായി കണക്കാക്കുന്നത്. എന്നാൽ ഈ നിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ മദ്രസകൾക്ക് കുട്ടികളെയോ രക്ഷിതാക്കളെയോ മദ്രസാ വിദ്യാഭ്യാസത്തിന് നിർബന്ധിപ്പിക്കാൻ സാധിക്കില്ല. ബിഹാർ, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇസ്‍ലാം മതത്തിന് പുറത്തുള്ളവരും മദ്രസകളിൽ പഠിക്കുന്നുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 28 (3) പ്രകാരം സർക്കാർ ഫണ്ട് ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലും മതവിദ്യാഭ്യാസം നൽകാനോ മതപരമായ ആചാരങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിപ്പാക്കാനോ പാടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൃത്യമായി മാപ്പ് ചെയ്യാത്തതിനാൽ തിരിച്ചറിയപ്പെടാത്തതായ ഇത്തരം സ്ഥാപനങ്ങളിൽ നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്.
കൃത്യമായി മാപ്പ് ചെയ്യാത്തതിനാൽ തിരിച്ചറിയപ്പെടാത്തതായ ഇത്തരം സ്ഥാപനങ്ങളിൽ നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്.

മദ്രസകൾ ശരിയായ വിദ്യാഭ്യാസം ലഭിക്കാത്ത കേന്ദ്രങ്ങൾ മാത്രമല്ല, മറിച്ച്, ആർ.ടി.ഇ നിയമത്തിലെ സെക്ഷൻ 19, 21, 22, 23, 24, 25, 29 എന്നിവ പ്രകാരം നൽകിയിട്ടുള്ള അവകാശങ്ങളും മദ്രസകളിൽ നിന്ന് നൽകുന്നില്ല. 2009- ലെ വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങൾ പ്രകാരം സ്‌കൂളുകളിൽ നിന്ന് ലഭ്യമാകുന്ന ഔപചാരിക വിദ്യാഭ്യാസവും പരിശീലനവും അധ്യാപകരുടെ ഇടപെടലുമെല്ലാം മദ്രസകളിലെ കുട്ടികൾക്ക് നഷ്ടമാകുന്നു. ഉത്തർപ്രദേശ് മദ്രസ ആക്ടിനു കീഴിലുള്ളതും മറ്റ് സംസ്ഥാനങ്ങളിലുള്ളതുമായ മദ്രസകളിലെ പാഠ്യപദ്ധതികൾ നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനാൽ മദ്രസകൾക്ക് റെഗുലേറ്ററി കമ്മിറ്റികൾ വേണ്ടാതായതായും കമീഷൻ പറഞ്ഞു.

ശരിയായ പാഠ്യപദ്ധതികളുടെ അഭാവം, അധ്യാപകരുടെ നിലവാരമില്ലായ്മ എന്നിവ കാരണം കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുന്നതിൽ മദ്രസകൾ പരാജയപ്പെടുന്നു. കൃത്യമായി മാപ്പ് ചെയ്യാത്തതിനാൽ തിരിച്ചറിയപ്പെടാത്തതായ ഇത്തരം സ്ഥാപനങ്ങളിൽ നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്. ശരിയായ മാപ്പിങ് ഇല്ലാത്തതിനാൽ ഇത്തം മദ്രസകളിൽ കുട്ടികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും കഴിയുന്നില്ല. അത്തരം സ്ഥാപനങ്ങളിൽ റെഗുലർ വിദ്യാഭ്യാസം നൽകിയാലും സ്‌കൂളിന് പുറത്തുള്ളതായി കണക്കാക്കണമെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു.

Comments