മലബാറിലെ വിദ്യാര്‍ത്ഥികളുടേത് ഒരു രാഷ്ട്രീയ പ്രശ്നമാണ്

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രശ്നം, പ്രത്യേകിച്ചും വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതവുമായി ബന്ധപ്പെട്ട, കേരളത്തിലെ സവിശേഷമായ ഒരു ഭൂപ്രദേശത്തെ ഭാവി തലമുറയുടെ സാമൂഹിക നിലയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം, ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നു എന്നിടത്ത് മലബാറിലെ വിദ്യാര്‍ത്ഥികളുടേത് ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണ്. ഉന്നതവിജയം നേടിയിട്ടും വയനാട്ടിലെയും മലപ്പുറത്തെയും വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്കുള്ള സീറ്റെവിടെ എന്ന് ചോദിക്കേണ്ടി വരുമ്പോള്‍ ആ ചോദ്യങ്ങള്‍ക്ക് സാമൂഹികവും രാഷ്ട്രീയവുമായ പലവിധ മാനങ്ങളുണ്ട്.

Comments