പുതിയ വിദ്യാർത്ഥികളും
പഴയ സിലബസും

എന്താണ് ഒരു വിദ്യാർഥിക്ക് ആവശ്യമായ പാഠ്യപദ്ധതി എന്നതിൽ ഭീകരമായ അലസതയാണ് ഉണ്ടാകുന്നത്. ആഗോള വിദ്യാർത്ഥികളുമായി മത്സരിക്കേണ്ടിവന്നാൽ ഇന്ത്യൻ വിദ്യാർത്ഥികൾ വളരെ താഴ്ന്ന നിലവാരത്തിലായിരിക്കും എന്ന് ASER റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു- വിവിധ റിപ്പോർട്ടുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ മുബശ്ശിർ അമാനി തയാറാക്കിയ റിപ്പോർട്ട്.

ന്ത്യയിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ പാറ്റകളായി ഉപമിച്ചത് ഒരു സംവാദാത്മക വിഷയമായി ഉയർന്നിരിക്കുന്നു. എന്തർത്ഥത്തിലാണ് ഇത്തരമൊരു പ്രസ്താവന രാജ്യത്തിന്റെ ഭാവി വരയ്ക്കേണ്ട ഒരു വിഭാഗത്തിനെതിരെ ഉപയോഗിച്ചതെന്ന് അറിയുക, പൊതുതാൽപര്യമായി മാറിയിരിക്കുന്നു. അതിനെതിരായ പ്രതിഷേധം ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും ഞെട്ടിക്കുന്നതുമായിരുന്നു.

തങ്ങൾ തൊഴിൽ ചെയ്യാൻ താൽപര്യമില്ലാത്തവരാണെന്ന് യുവാക്കൾ പ്രഖ്യാപിച്ചതാണോ അതോ രാജ്യത്ത് തൊഴിലവസരങ്ങൾ ഇല്ലാത്തതാണോ എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. എങ്ങനെയാണ് യുവാക്കൾ പറ്റകളെപ്പോലെ ആയതെന്ന ആലോചനയ്ക്ക് ഉത്തരം വേണം.

ഓരോ വർഷവും നിരവധി വിദ്യാർത്ഥികൾ പൊതുരംഗത്തേക്ക് തൊഴിലിനായി പ്രവേശിക്കുന്നുമുണ്ട്. അവർക്കാവശ്യമായ തൊഴിലിടങ്ങളോ കഴിവ് തെളിയിക്കാനുള്ള തൊഴിൽ സാഹചര്യങ്ങളോ ഇല്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഓരോ വർഷവും നിരവധി വിദ്യാർത്ഥികൾ പൊതുരംഗത്തേക്ക് തൊഴിലിനായി പ്രവേശിക്കുന്നുമുണ്ട്. അവർക്കാവശ്യമായ തൊഴിലിടങ്ങളോ കഴിവ് തെളിയിക്കാനുള്ള തൊഴിൽ സാഹചര്യങ്ങളോ ഇല്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പിരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) പ്രകാരം ഇന്ത്യയിലെ പൊതുവായ തൊഴിലില്ലായ്മാനിരക്ക് 3.2% നും 5.2% നും ഇടയിലാണ് (2025-2026 കാലഘട്ടത്തിലെ ക്വാർട്ടർ കണക്കുകൾ പ്രകാരം). എന്നാൽ യുവാക്കൾക്കിടയിലെ (15–29 വയസ്സ്) തൊഴിലില്ലായ്മാനിരക്ക് 15.2% ഓളമാണ്.

ഓരോ വർഷവും നിരവധി വിദ്യാർത്ഥികൾ പൊതുരംഗത്തേക്ക് തൊഴിലിനായി പ്രവേശിക്കുന്നുമുണ്ട്. അവർക്കാവശ്യമായ തൊഴിലിടങ്ങളോ കഴിവ് തെളിയിക്കാനുള്ള തൊഴിൽ സാഹചര്യങ്ങളോ ഇല്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വരുംകാലങ്ങളിൽ സാങ്കേതികമായ വികാസമുണ്ടാകുമ്പോൾ ഇനിയും വിദ്യാർത്ഥികൾ ചോദ്യങ്ങളായി മാറുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടിയവർ പോലും തൊഴിൽരഹിതരായി തുടരേണ്ടി വരുന്നതാണ് സാഹചര്യം.

ഇന്ത്യയിലെ ഭൂരിഭാഗം സർവ്വകലാശാലകളിലെയും സിലബസുകൾ ആധുനിക സാങ്കേതികവിദ്യയ്ക്കനുസരിച്ച് വേഗത്തിൽ മാറാത്തവയാണ്. ആശയപരമായ അറിവുകൾക്ക് നൽകുന്ന പ്രാധാന്യം പ്രായോഗിക പരിശീലനത്തിന് ലഭിക്കുന്നില്ല.

ഇതിന്റെ ഒന്നാമത്തെ കാരണം, അക്കാദമിക് സിലബസുകളുടെ പഴക്കമാണ്. ഇന്ത്യയിലെ ഭൂരിഭാഗം സർവ്വകലാശാലകളിലെയും സിലബസുകൾ ആധുനിക സാങ്കേതികവിദ്യയ്ക്കനുസരിച്ച് വേഗത്തിൽ മാറാത്തവയാണ്. ആശയപരമായ അറിവുകൾക്ക് നൽകുന്ന പ്രാധാന്യം പ്രായോഗിക പരിശീലനത്തിന് ലഭിക്കുന്നില്ല. ഐടി മേഖലയിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവയാണ് ഇന്നത്തെ പ്രധാന ആവശ്യങ്ങൾ എന്നിരിക്കെ പല കോളേജുകളിലും ഇപ്പോഴും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രോഗ്രാമിംഗ് ഭാഷകളും തിയറികളുമാണ് പഠിപ്പിക്കുന്നത്. മാത്രമല്ല, സാമൂഹിക സംവിധാനങ്ങൾക്ക് പ്രായോഗികമായി ഒരു ഗുണവും ചെയ്യാത്ത ചരിത്രങ്ങളും സങ്കല്പങ്ങളും പാഠഭാഗങ്ങളിൽ കയറിക്കൂടിയിട്ടുണ്ട്. അനാവശ്യമായ അറിവുകൾ വിദ്യാർത്ഥികളിൽ കുത്തിക്കയറ്റുകയും ശാസ്ത്രീയവും സാമൂഹികവുമായ അറിവുകളിൽ നിന്ന് വിദൂരത്താവലുമാണ് വിദ്യാർത്ഥികളിൽ സംഭവിക്കുന്നത്.

എന്താണ് ഒരു വിദ്യാർഥിക്ക് ആവശ്യമായ പാഠ്യ പദ്ധതി എന്നതിൽ ഭീകരമായ അലസതയാണ് ഉണ്ടാകുന്നത്.
എന്താണ് ഒരു വിദ്യാർഥിക്ക് ആവശ്യമായ പാഠ്യ പദ്ധതി എന്നതിൽ ഭീകരമായ അലസതയാണ് ഉണ്ടാകുന്നത്.

എന്താണ് ഒരു വിദ്യാർഥിക്ക് ആവശ്യമായ പാഠ്യ പദ്ധതി എന്നതിൽ ഭീകരമായ അലസതയാണ് ഉണ്ടാകുന്നത്. ആഗോള വിദ്യാർത്ഥികളുമായി ഇന്ത്യൻ വിദ്യാർഥികൾ മത്സരിക്കേണ്ടിവന്നാൽ വളരെ താഴ്ന്ന നിലവാരത്തിലായിരിക്കും ഇന്ത്യൻ വിദ്യാർഥികളുടെ സ്ഥാനമെന്നാണ് ASER (Annual Status of Education Report) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസപരമായി അടിസ്ഥാന ഘടകങ്ങളിൽ പോലും മികവ് പുലർത്തുവാൻ വിദ്യാർഥികൾക്ക് സാധിക്കുന്നില്ല എന്ന് തെളിവുകൾ സംസാരിക്കുന്നു.

ഇന്ത്യയിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എത്രയോ കൂടുതലാണ്. എന്നാൽ, വിദ്യാർത്ഥികൾ നേടുന്ന വിദ്യാഭ്യാസവും അതിലൂടെ നേടിയെടുക്കേണ്ട തൊഴിൽ നൈപുണ്യവും തമ്മിലുള്ള അന്തരം വലുതാണ്. യുനെസ്കോ (UNESCO) - ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ട് പറയുന്നത്, ‘‘വികസ്വര രാജ്യങ്ങളിലെ വിദ്യാഭ്യാസസമ്പ്രദായം പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ വിപണിക്ക് (Global Job Market) അനുയോജ്യമായ സാങ്കേതിക- വ്യക്തിഗത നൈപുണ്യങ്ങൾ (Soft skills & Technical skills) വിദ്യാർത്ഥികൾക്ക് നൽകുന്നതിൽ പരാജയപ്പെടുന്നു’’ എന്നാണ്.

ഗ്രാമീണമേഖലയിലുള്ളവരെയും പിന്നാക്ക വിഭാഗങ്ങളെയും പുറന്തള്ളുന്ന കാമ്പസ് സാഹചര്യം ഇപ്പോഴും ശക്തമാണ്. ഇവരെ സംബന്ധിച്ച് സാങ്കേതിക അറിവുകൾ അപ്രാപ്യമാക്കപ്പെടുന്നു.

ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും, ഇന്നത്തെ ആധുനിക വ്യവസായങ്ങൾക്ക് (ഉദാഹരണത്തിന് AI, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്) ആവശ്യമായ പ്രായോഗിക നൈപുണ്യം പല ബിരുദധാരികൾക്കുമില്ല. 

ISR-ന്റെ (India Skills Report) 2026-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ ബിരുദധാരികളുടെ തൊഴിൽക്ഷമത 56.35% ആണ്. ഇതിനർത്ഥം ബാക്കി വരുന്ന 44% പേർക്കും പഠിച്ചിറങ്ങുമ്പോൾ ഒരു കമ്പനിയിൽ നേരിട്ട് ജോലി ചെയ്യാനുള്ള അടിസ്ഥാന യോഗ്യതയോ നൈപുണ്യമോ ഇല്ല എന്നാണ്. അതായത് പകുതിയോളം പേർക്ക് ബിരുദവും സർട്ടിഫിക്കറ്റുകളും അലങ്കാരങ്ങൾ മാത്രം. അതവരുടെ വ്യക്തിത്വവികസനത്തിനോ രാഷ്ട്രവികസനത്തിനോ ഒരു നിലക്കും ഗുണകരമാകുന്നില്ല. മറ്റൊരർത്ഥത്തിൽ സ്ഥാപനങ്ങൾ ഉയർത്തിക്കാണിക്കുന്നതുപോലെയുള്ള സാങ്കേതികവും സാമൂഹികവുമായ പ്രയോജന വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നില്ല. 

ISR-ന്റെ (India Skills Report) 2026-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ ബിരുദധാരികളുടെ തൊഴിൽക്ഷമത 56.35% ആണ്. ഇതിനർത്ഥം ബാക്കി വരുന്ന 44% പേർക്കും പഠിച്ചിറങ്ങുമ്പോൾ ഒരു കമ്പനിയിൽ നേരിട്ട് ജോലി ചെയ്യാനുള്ള അടിസ്ഥാന യോഗ്യതയോ നൈപുണ്യമോ ഇല്ല എന്നാണ്.
ISR-ന്റെ (India Skills Report) 2026-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ ബിരുദധാരികളുടെ തൊഴിൽക്ഷമത 56.35% ആണ്. ഇതിനർത്ഥം ബാക്കി വരുന്ന 44% പേർക്കും പഠിച്ചിറങ്ങുമ്പോൾ ഒരു കമ്പനിയിൽ നേരിട്ട് ജോലി ചെയ്യാനുള്ള അടിസ്ഥാന യോഗ്യതയോ നൈപുണ്യമോ ഇല്ല എന്നാണ്.

NASSCOM-ന്റെയും (National Association of Software and Service Companies) Deloitte-ന്റെയും സംയുക്ത പഠനങ്ങൾ പ്രകാരം, ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ വലിയൊരു ശതമാനത്തിനും കമ്പനികൾക്കാവശ്യമായ കോഡിംഗ് മികവോ സാങ്കേതിക അറിവോ ഇല്ല. ഐടി മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ വരുമ്പോഴും, അതിനനുസരിച്ചുള്ള പ്രായോഗിക അറിവ് വിദ്യാർത്ഥികൾക്കില്ലെന്ന് ഇവരുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇതിനെ വ്യക്തമായി സമർത്ഥിക്കുന്നതാണ് Coursera Global Skills Report. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ജനറേറ്റീവ് എ ഐ കോഴ്സുകളിൽ ചേരുന്ന രാജ്യം ഇന്ത്യയാണെങ്കിലും, യഥാർത്ഥ എ ഐ പ്രാവീണ്യത്തിൽ ആകെ 109 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 89-ാമതാണ്. വിദ്യാർത്ഥികൾക്ക് തിയററ്റിക്കൽ കോഴ്സുകൾ ചെയ്യാനുള്ള ആവേശമുണ്ടെങ്കിലും അത് പ്രായോഗികമായി പ്രകടിപ്പിക്കാനുള്ള മികവ് വളരെ കുറവാണ്. ഇന്ത്യയിലെ പ്രമുഖ കമ്പനികളിൽ നടത്തിയ സർവേയിൽ, 96% തൊഴിലുടമകളും എ ഐ അറിവുള്ള ഉദ്യോഗാർത്ഥികളെയാണ് തിരയുന്നതെന്ന് വ്യക്തമാക്കുന്നു. എന്നാൽ അതിൽ 79% കമ്പനികളും പരാതിപ്പെടുന്നത്, അവർക്കാവശ്യമായ ശരിയായ സ്കില്ലുള്ള യുവാക്കളെ വിപണിയിൽ ലഭിക്കുന്നില്ല എന്നാണ്.

നിർമ്മാണമേഖലയിലും ഇൻഫ്രാസ്ട്രക്ചർ മേഖലയിലും വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് വലിയ ക്ഷാമം നേരിടുമ്പോൾ, മറുവശത്ത് ജനറൽ ബിരുദം കയ്യിലുള്ള ലക്ഷക്കണക്കിന് പേർ ക്ലറിക്കൽ ജോലികൾക്കായി കാത്തിരിക്കുന്നു.

മേൽ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഇപ്പോഴും സജീവമായ തൊഴിലവസരങ്ങളുണ്ട്. പക്ഷേ അവ നികത്താനാവശ്യമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സാഹചര്യമില്ല.

സോഫ്റ്റ് സ്കില്ലുകളുടെ അഭാവവും നിലനിൽക്കുന്നുണ്ട്. ജോലിക്കെടുത്തശേഷം മാസങ്ങളോളം കമ്പനികൾക്ക് സ്വന്തം നിലയിൽ പരിശീലനം നൽകേണ്ടിവരുന്നു. വിപ്രോ (Wipro), ടി സി എസ് (TCS) പോലുള്ള വൻകിട കമ്പനികൾക്ക് സ്വന്തമായി വലിയ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്ളതുകൊണ്ട് അവർ ഉദ്യോഗാർത്ഥികളെ 3 മുതൽ 6 മാസം വരെ ശമ്പളം നൽകി പഠിപ്പിച്ചെടുക്കും. എന്നാൽ ചെറുകിട കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.

ആശയവിനിമയശേഷി, പ്രശ്നപരിഹാരമികവ്, ക്രിട്ടിക്കൽ തിങ്കിംഗ്, ടീം വർക്ക് എന്നിവയ്ക്ക് ഇന്നത്തെ കോർപ്പറേറ്റ് ലോകം വലിയ പ്രാധാന്യം നൽകുന്നുണ്ട്. അവയിലാകട്ടെ വിദ്യാർത്ഥികൾ പരാജയപ്പെടുന്നു. ചില സാഹചര്യങ്ങളെ മുൻനിർത്തി അപകടാവസ്ഥകൾ എങ്ങനെ തരണം ചെയ്യാം എന്ന ചോദ്യം ഇന്റർവ്യൂവിലും ജീവിതത്തിലുമെല്ലാം ഉയരുമ്പോൾ പരീക്ഷകളിൽ പ്ലസ് മാർക്കുകൾ നേടിയവർ പോലും പരാജയപ്പെടുന്നു. 

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ജനറേറ്റീവ് എ ഐ കോഴ്സുകളിൽ ചേരുന്ന രാജ്യം ഇന്ത്യയാണെങ്കിലും, യഥാർത്ഥ എ ഐ പ്രാവീണ്യത്തിൽ ആകെ 109 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 89-ാമതാണ്.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ജനറേറ്റീവ് എ ഐ കോഴ്സുകളിൽ ചേരുന്ന രാജ്യം ഇന്ത്യയാണെങ്കിലും, യഥാർത്ഥ എ ഐ പ്രാവീണ്യത്തിൽ ആകെ 109 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 89-ാമതാണ്.

സമഗ്രമായ പരിശീലനമോ വിദ്യാഭ്യാസക്ഷമതയോ ഇല്ലാത്തതിനാൽ പരിചിതമല്ലാത്ത വിദ്യാഭ്യാസ മേഖലകളോട് വിരക്തി കാണിക്കുന്ന വിദ്യാർത്ഥികളും ധാരാളമുണ്ട്. ​ഇന്ത്യൻ സമൂഹത്തിൽ ഇപ്പോഴും പരമ്പരാഗത ബിരുദങ്ങളോടാണ് (BA, BSc, BCom, BTech) താല്പര്യം. നിർമ്മാണമേഖലയിലും ഇൻഫ്രാസ്ട്രക്ചർ മേഖലയിലും വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് വലിയ ക്ഷാമം നേരിടുമ്പോൾ, മറുവശത്ത് ജനറൽ ബിരുദം കയ്യിലുള്ള ലക്ഷക്കണക്കിന് പേർ ക്ലറിക്കൽ ജോലികൾക്കായി കാത്തിരിക്കുന്നു. തൊഴിൽ സാഹചര്യങ്ങൾക്കുള്ള കാര്യക്ഷമമായ ഏകോപനം വിദ്യാഭ്യാസത്തിന്റെ തുടക്കം മുതൽ ലഭ്യമാകുന്നില്ല.

കാര്യക്ഷമമായ വിദ്യാഭ്യാസത്തിന്റെ അഭാവം ഇടത്തരം- താഴ്ന്ന വിഭാഗം കുടുംബങ്ങളെയും നന്നായി ബാധിക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുന്ന ഉയർന്ന ചെലവും പ്രൊഫഷണൽ കോഴ്സുകളിലേക്കുമുള്ള ഗൈഡൻസും ഇവരെ സംബന്ധിച്ച് പ്രയാസകരമാകുന്നു. ഉയർന്ന വിദ്യാഭ്യാസം ധനികരിലേക്ക് മാത്രം എത്തുന്നു. ഉയർന്ന ജോലികൾ അവരെമാത്രം തേടിയെത്തുന്നു.

ഗ്രാമീണ മേഖലയിലുള്ളവരെയും പിന്നാക്ക വിഭാഗങ്ങളെയും പുറന്തള്ളുന്ന കാമ്പസ് സാഹചര്യം ഇപ്പോഴും ശക്തമാണ്. ഇവരെ സംബന്ധിച്ച് സാങ്കേതിക അറിവുകൾ അപ്രാപ്യമാക്കപ്പെടുന്നു. ഏതൊരു മേഖലകളിലക്കുമുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സാധ്യതകൾ ഗ്രാമീണ ഇടങ്ങളിൽ ബുദ്ധിമുട്ടേറിയതാണ്. പതിറ്റാണ്ടുകളായുള്ള ഈ സാഹചര്യങ്ങളെ മാറ്റിയെടുക്കാൻ വിദ്യാഭ്യാസ- ഭരണ സംവിധാനങ്ങൾക്കായിട്ടില്ല.

ഇന്ത്യയ്ക്ക് വരും വർഷങ്ങളിൽ കോടിക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകണമെങ്കിൽ ജി ഡി പിയിൽ മാനുഫാക്ചറിംഗ് മേഖലയുടെ പങ്ക് നിലവിലെ 14-16 ശതമാനത്തിൽ നിന്ന് കുറഞ്ഞത് 25% ആയി ഉയരേണ്ടതുണ്ട്.

വ്യത്യസ്ത തൊഴിൽ മേഖലകളിൽ ഇപ്പോൾ സാങ്കേതികവിദ്യകൾ ഇടം പിടിക്കുന്നുണ്ട്. ഐടി, ബാങ്കിംഗ്, മാനുഫാക്ചറിംഗ് മേഖലകളിലെ എൻട്രി ലെവൽ ജോലികളെയാണ് ഇത് കൂടുതൽ ബാധിക്കുക. നാസ്കോമിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത്, ഐടി മേഖലയിലെ പരമ്പരാഗത ജോലികളായ കോഡിംഗ് പരിശോധന (Software Testing), ഡാറ്റ എൻട്രി, കസ്റ്റമർ സപ്പോർട്ട് (BPO), സിസ്റ്റം മെയിന്റനൻസ് എന്നിവ ഇന്ന് വൻതോതിൽ ഓട്ടോമേറ്റ് ചെയ്യപ്പെടുന്നുണ്ട് എന്നാണ്. മുൻപ് ആയിരക്കണക്കിന് ഫ്രഷർമാരെ ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ എടുത്തിരുന്ന കമ്പനികൾ ഇപ്പോൾ നിയമനങ്ങൾ ഗണ്യമായി കുറച്ചു.

മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'ദി ഫ്യൂച്ചർ ഓഫ് വർക്ക്'  റിപ്പോർട്ട് പ്രകാരം, ജനറേറ്റീവ് AI സാങ്കേതികവിദ്യകളുടെ വികാസത്തോടെ അടിസ്ഥാന കോഡിംഗും കമ്പ്യൂട്ടർ പ്രോഗ്രാമുകളും മനുഷ്യരേക്കാൾ വേഗത്തിലും കൃത്യതയോടും കൂടി ചെയ്യാൻ മെഷീനുകൾക്ക് സാധിക്കുന്നുണ്ട്. ഇത് ഐടി മേഖലയിലെ എൻട്രി ലെവൽ ജീവനക്കാരുടെ ആവശ്യകത 20- 30 ശതമാനം വരെ കുറയാൻ കാരണമായി. AI സാങ്കേതിവിദ്യകളുടെ ഐ ടി മേഖലയിലുള്ള തുല്യ സ്വീകാര്യത തന്നെയാണ് മറ്റു മേഖലകളിലുമുള്ളത്. ഓപ്പറേഷൻ തിയറ്ററുകളിൽ പോലും മനുഷ്യകരങ്ങളെക്കാൾ സുരക്ഷിതത്വബോധം റോബോട്ടുകളിൽ അനുഭവിക്കാനാകുന്നുണ്ടെന്നാണ് പല സർവേകളും സംസാരിക്കുന്നത്. പബ്ലിക് മെഡ് സെൻട്രൽ (PMC) പഠനത്തിൽ (Surgical Preferences and Fears) പങ്കെടുത്ത 71% ആളുകളും പരമ്പരാഗത ശസ്ത്രക്രിയയേക്കാൾ റോബോട്ടിക് ശസ്ത്രക്രിയയാണ് തിരഞ്ഞെടുത്തത്.

നഷ്ടപ്പെടുന്ന തൊഴിലവസരങ്ങൾക്കു പകരമായി പുതിയ സാധ്യതകളുമുണ്ടാകുന്നുണ്ട്. ആ സാധ്യതകളിൽ ഇടമുണ്ടാകണമെങ്കിൽ ആശയവൈവിധ്യവും സാങ്കേതിക കഴിവുകളും ശക്തിപ്പെടുത്തുന്ന വിദ്യാഭ്യാസമാണ് ആവശ്യം.
നഷ്ടപ്പെടുന്ന തൊഴിലവസരങ്ങൾക്കു പകരമായി പുതിയ സാധ്യതകളുമുണ്ടാകുന്നുണ്ട്. ആ സാധ്യതകളിൽ ഇടമുണ്ടാകണമെങ്കിൽ ആശയവൈവിധ്യവും സാങ്കേതിക കഴിവുകളും ശക്തിപ്പെടുത്തുന്ന വിദ്യാഭ്യാസമാണ് ആവശ്യം.

നഷ്ടപ്പെടുന്ന തൊഴിലവസരങ്ങൾക്കു പകരമായി പുതിയ സാധ്യതകളുമുണ്ടാകുന്നുണ്ട്. ആ സാധ്യതകളിൽ ഇടമുണ്ടാകണമെങ്കിൽ ആശയവൈവിധ്യവും സാങ്കേതിക കഴിവുകളും ശക്തിപ്പെടുത്തുന്ന വിദ്യാഭ്യാസമാണ് ആവശ്യം. ലോക സാമ്പത്തിക ഫോറം (World Economic Forum - WEF) പുറത്തുവിട്ട 'ഫ്യൂച്ചർ ഓഫ് ജോബ്സ്' (Future of Jobs Report) റിപ്പോർട്ട് ഈ അവസ്ഥയെ കൃത്യമായി സംഗ്രഹിക്കുന്നുണ്ട്:

​"സാങ്കേതികവിദ്യ കാരണം ലോകത്താകമാനം ദശലക്ഷക്കണക്കിന് പരമ്പരാഗത ജോലികൾ ഇല്ലാതാകുമെന്നത് യാഥാർത്ഥ്യമാണ്, എന്നാൽ അതിനേക്കാൾ കൂടുതൽ പുതിയ ജോലികൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. പക്ഷെ പ്രശ്നം എന്തെന്നാൽ, ഇല്ലാതാകുന്ന ജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ നൈപുണ്യമല്ല (Skills) പുതിയ ജോലികൾക്കാവശ്യം. ഈ വിടവ് നികത്താൻ കഴിയുംവിധം വിദ്യാഭ്യാസ സങ്കര പരിശീലനരീതികളാണ് അടിയന്തരമായി നവീകരിക്കേണ്ടത്”.

തൊഴിൽരാഹിത്യത്തിന്റെ മറ്റൊരു കാരണം, തൊഴിൽ മേഖലയിൽ ഇന്ത്യൻ ജനത നടത്തിയ വലിയൊരു മറികടക്കലാണ്. സാധാരണ ഒരു രാജ്യത്തിന്റെ വികാസത്തിൽ, Agriculture- manufacturing-Services എന്നീ മൂന്ന് ഘട്ടങ്ങൾ പ്രധാനമാണ്. രണ്ടാം ഘട്ടമായ നിർമ്മാണമേഖല മറികടന്ന് ഇന്ത്യ നേരിട്ട് സേവന (Service) മേഖലയിലേക്ക് കുതിച്ചുചാടി. ഇന്ത്യയിൽ രൂപപ്പെട്ട ഈ വികസനമാതൃകയെ 'അപൂർവ്വ പ്രതിഭാസം' (Economic Anomaly) എന്നാണ് വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. ചൈന തങ്ങളുടെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരായ കർഷകരെ വികസനത്തിന്റെ അടുത്ത ഘട്ടം എന്ന നിലക്ക് ഫാക്ടറികളിലെ തൊഴിലാളികളാക്കി മാറ്റുകയായിരുന്നു. വലിയ വിദ്യാഭ്യാസമില്ലെങ്കിലും കുറഞ്ഞ പരിശീലനം കൊണ്ട് ഒരാൾക്ക് ഫാക്ടറിയിൽ (തുണിമില്ലുകൾ, കളിപ്പാട്ട നിർമ്മാണം, ഇലക്ട്രോണിക്സ് അസംബ്ലിംഗ്) ജോലി ചെയ്യാം. ഈ പ്രവണത മൂലം ചൈനയിൽ വലിയതോതിൽ തൊഴിൽസാധ്യത രൂപപ്പെടുകയും ജനങ്ങൾക്ക് നിത്യവരുമാനത്തിനുള്ള അവസരം ഉണ്ടാവുകയും ചെയ്തു.

ഇന്ത്യയിലാകട്ടെ കാർഷിക മേഖലയിലെ ലാഭം കുറഞ്ഞപ്പോൾ ആളുകൾ അവിടെനിന്ന് മാറി ചിന്തിച്ചു. എന്നാൽ അവർക്ക് കയറിച്ചെല്ലാൻ ഫാക്ടറികൾ കുറവായിരുന്നു. പകരം വളർന്നത് ഐടി, ബാങ്കിംഗ്, ടെലികോം തുടങ്ങിയ സേവന മേഖലകളാണ്. അവിടെ നിലവാരമുള്ള വിദ്യാഭ്യാസം, അതിന്റെ പ്രായോഗികവശം എന്ന വന്മതിൽ ചവിട്ടി കടക്കേണ്ടതുണ്ടായിരുന്നു. ഐടി കമ്പനിയിലോ ബാങ്കിലോ ജോലി ചെയ്യണമെങ്കിൽ ഇംഗ്ലീഷ് പരിജ്ഞാനവും കമ്പ്യൂട്ടർ പ്രാവീണ്യവും ഉന്നത വിദ്യാഭ്യാസവും വേണം. പാതിവഴിയിൽ പഠനം നിർത്തിയവരും സാധാരണക്കാരുമായ ഇന്ത്യൻ യുവാക്കൾക്ക് ഈ 'സർവീസ് മേഖലയിലേക്ക്' പ്രവേശിക്കാൻ സാധിച്ചില്ല. അവർ ഒന്നുകിൽ കൃഷിയിൽത്തന്നെ തുടരുന്നു, അല്ലെങ്കിൽ നിർമ്മാണ തൊഴിലാളികളെപ്പോലെ സുരക്ഷിതമല്ലാത്ത താൽക്കാലിക ജോലികളിലേക്ക് ഒതുങ്ങി.

​റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും സാമ്പത്തിക ശാസ്ത്രജ്ഞനായ രോഹിത് ലാംബയും ചേർന്നെഴുതിയ Breaking the Mold എന്ന പഠനത്തിൽ, ഇന്ത്യയുടെ ഈ വികസനരീതിയെ വിശകലനം ചെയ്യുന്നുണ്ട്. ഇന്ത്യ ചൈനയെപ്പോലെ വൻതോതിൽ കുറഞ്ഞ നൈപുണ്യമുള്ള ഫാക്ടറി ജോലികൾ നിർമ്മിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഇന്ത്യയുടെ ജി ഡി പിയുടെ വലിയ പങ്ക് വരുന്നത് സർവീസ് മേഖലയിൽ നിന്നാണെങ്കിലും, അത് രാജ്യത്തെ ഭൂരിപക്ഷം സാധാരണക്കാർക്ക് തൊഴിൽ നൽകാൻ പ്രാപ്തമല്ലായെന്നും പഠനം നിരീക്ഷിക്കുന്നു. അതിനാൽ വിജ്ഞാനധിഷ്ഠിത സേവനമേഖലയ്ക്കൊപ്പം (Knowledge Services) നിർമ്മാണമേഖലയും ശക്തമാക്കണമെന്ന് ഇവർ വാദിക്കുന്നു. ഒരാൾ അറിവിന്റെ ചെറിയ വാതിൽ തുറന്നാൽ തന്നെ അത് പ്രവൃത്തിക്കാനുള്ള അവസരം കൂടി ഉണ്ടാകണം. അത്തരം സാഹചര്യങ്ങൾ വിദ്യാഭ്യാസത്തോടും പൗരരോടും ചെയ്യുന്ന നീതിയാണ്.

​ഇന്ത്യയിലെ തൊഴിൽവിപണിയെക്കുറിച്ച് അസിം പ്രേംജി സർവ്വകലാശാല വർഷം തോറും പുറത്തിറക്കുന്ന സമഗ്ര പഠനങ്ങളും സമാന വിശകലനം നടത്തുന്നുണ്ട്: ‘‘കാർഷിക മേഖലയിൽ നിന്ന് പുറത്തുവരുന്ന തൊഴിലാളികളെ ഉൾക്കൊള്ളാൻ തക്കവണ്ണം ഉയർന്ന വേതനമുള്ള 'ഫോർമൽ' (കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളുമുള്ള) നിർമ്മാണജോലികൾ ഇന്ത്യയിലുണ്ടാകുന്നില്ല. ലഭ്യമാകുന്ന ജോലികൾ ഭൂരിഭാഗവും നിർമ്മാണമേഖലയിലെ (Construction - കെട്ടിടം പണി) താൽക്കാലിക ജോലികളാണ്. ഇത് യുവാക്കളുടെ സാമ്പത്തിക ഭദ്രത തകർക്കുന്നു.”

CMIE ഡാറ്റ വ്യക്തമാക്കുന്നത്, ഇന്ത്യയിലെ ആകെ തൊഴിലാളികളിൽ 90 ശതമാനത്തോളം ആളുകളും ജോലി ചെയ്യുന്നത് അനൗപചാരികമോ അസംഘടിതമോ ആയ മേഖലകളിലാണ് എന്നാണ്.

കൃത്യവും സ്ഥിരപ്പെടുന്നതുമായ ജോലിയില്ല എന്നതിനാൽ കുടുംബജീവിതം പോലും തകരുന്ന അവസ്ഥയിലാണ്. ഒന്നുകിൽ കാർഷികമേഖലയിൽ തന്നെ അഭയം പ്രാപിക്കുക. അല്ലെങ്കിൽ ഉയർന്ന തസ്തികയിൽ പ്രവേശിക്കുക. സംജാതമായ ഈ സന്ദർഭങ്ങൾക്കിടയിൽ യുവത്വങ്ങളിലേറെയും കുടുങ്ങിക്കിടക്കുകയാണ്.

സി. മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് (McKinsey Global Institute - MGI Report) ഈയൊരു സാഹചര്യത്തെ വിലയിരുത്തി മുന്നോട്ടു വെക്കുന്ന ഗൗരവകരമായ നിർദ്ദേശമുണ്ട്. ഇന്ത്യയ്ക്ക് വരും വർഷങ്ങളിൽ കോടിക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകണമെങ്കിൽ ജി ഡി പിയിൽ മാനുഫാക്ചറിംഗ് മേഖലയുടെ പങ്ക് നിലവിലെ 14-16 ശതമാനത്തിൽ നിന്ന് കുറഞ്ഞത് 25% ആയി ഉയരേണ്ടതുണ്ട്. എങ്കിലേ കാർഷിക മേഖലയിലെ അമിത ജനസാന്ദ്രത കുറയ്ക്കാനും സാധാരണക്കാർക്ക് സ്ഥിരവരുമാനം നൽകാനും സാധിക്കൂ. തൊഴിലുകൾക്കിടയിൽ കൃത്യമായി വിഭജിക്കപ്പെടുകയും ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ ചെയ്യുകയും ചെയ്യുമ്പോൾ വ്യക്തിത്വവികസനവും സാമൂഹിക വികസനവുമുണ്ടാകുന്നു.

CMIE ഡാറ്റ വ്യക്തമാക്കുന്നത്, ഇന്ത്യയിലെ ആകെ തൊഴിലാളികളിൽ 90 ശതമാനത്തോളം ആളുകളും ജോലി ചെയ്യുന്നത് അനൗപചാരികമോ അസംഘടിതമോ ആയ മേഖലകളിലാണ് എന്നാണ്. കാർഷിക തൊഴിലാളികൾ, ദിവസക്കൂലിക്കാർ, തെരുവുകച്ചവടക്കാർ, ചെറുകിട നിർമ്മാണ തൊഴിലാളികൾ, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ തൊഴിലിലാകെ സാമൂഹിക പരിരക്ഷയുടെ കുറവുണ്ട്. ശാരീരിക- മാനസിക ഗ്യാരന്റിയും ഇവർക്കില്ല. പ്രൊവിഡന്റ് ഫണ്ട് (PF), പെൻഷൻ, പെയ്ഡ് ലീവുകൾ, ഗ്രാറ്റുവിറ്റി, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കാറില്ല. സാമ്പത്തികമായി എപ്പോഴും അപകട സാധ്യതയുള്ള അവസ്ഥയിലായിരിക്കും ഇവർ. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രതിസന്ധികൾ അനൗപചാരിക തൊഴിലാളികളെ പലപ്പോഴും കടപുഴക്കിയെറിയുന്നു. ഇതിന് പുറമേ പ്രതികൂലമായ ഭരണകൂടനയങ്ങളും ഇവരെ ഇരകളാക്കുന്നു.

ന്യൂനപക്ഷങ്ങൾക്കെതിരായ സംഘടിത ആക്രമണങ്ങളെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗത്തും തൊഴിൽസ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും തൊഴിൽമേഖലയിൽ മത- ജാതി വിവേചനം രൂക്ഷമാകുകയും ചെയ്യുന്നുണ്ട്. ഇത് തൊഴിലിടങ്ങളോടുള്ള ഭയം കൂടാനും തൊഴിൽനഷ്ടത്തിനും കാരണമായിട്ടുണ്ട്.

ആധുനിക വിദ്യാഭ്യാസം​ നേടുന്ന ഇന്നത്തെ വിദ്യാർത്ഥിസമൂഹം ഭാവി രൂപപ്പെടുത്താനുള്ള ലക്ഷ്യങ്ങളെക്കുറിച്ച് ഒരു തിരിച്ചറിവുമില്ലാതെയാണ് കാമ്പസ് വിടുന്നത്. ഭരണകൂടങ്ങളുടെ നയരാഹിത്യം ഈ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.

Comments