നീറ്റ് പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി, വ്യാപക ക്രമക്കേട് കണ്ടെത്താനായില്ല

രാജ്യവ്യാപകമായി പരീക്ഷ റദ്ദാക്കുന്നത് നീതീകരിക്കാവുന്ന നടപടിയല്ല, 24 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുമെന്ന് സുപ്രീംകോടതി.

News Desk

  • ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പടെയുള്ള വിവാദത്തില്‍പ്പെട്ട 2024-ലെ നീറ്റ് യു.ജി പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സുപ്രീംകോടതി. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്നും കോടതി.

  • പരീക്ഷയുടെ പവിത്രതക്ക് സിസ്റ്റമാറ്റിക്കായ ഒരു തകര്‍ച്ച സംഭവിച്ചതിന് തെളിവില്ലെന്ന് കോടതി. തെളിവുകളുടെ അഭാവതതില്‍ പരീക്ഷ റദ്ദാക്കുന്നത് പരിഗണിക്കാനാകില്ല.

  • ''നഗരങ്ങളുടെയും പരീക്ഷാകേന്ദ്രങ്ങളുടെയും അടിസ്ഥാനത്തിലുള്ള പരീക്ഷാഫലങ്ങളുടെ ഡാറ്റ കോടതി പരിശോധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഡാറ്റയുമായി താരതമ്യം ചെയ്തപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിസ്റ്റമിക് ആയ ചോര്‍ച്ചയുള്ളതായി കണ്ടെത്താനായില്ല. അതുകൊണ്ട്, പരീക്ഷയുടെ പവിത്രതക്ക് ഭംഗം വന്നുവെന്ന് കരുതാനാകില്ല''.

  • ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ. ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

  • വലിയ തോതില്‍ ക്രമക്കേട് നടന്നെന്ന് വ്യക്തമായാല്‍ മാത്രമേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാന്‍ സാധിക്കൂ. വ്യാപക ക്രമക്കേട് കണ്ടെത്തുകയാണെങ്കില്‍ പുനഃപരീക്ഷ നടത്തുമെന്നായിരുന്നു മുന്‍പ് സുപ്രീംകോടതി പറഞ്ഞിരുന്നത്

  • പാറ്റ്‌നയിലെയും ഹസാരിബാഗിലെയും സെന്ററുകളില്‍ പരീക്ഷയെഴുതിയ 155 പേരാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ 'ഗുണഭോക്താക്കള്‍' എന്ന് സി.ബി.ഐ.

  • സി ബി എൈ അന്വേഷണം അന്തിമഘട്ടത്തിലല്ലെന്നും കോടതി.

  • പുനഃപരീക്ഷ നടത്തുകയാണെങ്കില്‍ 24 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ്. പരീക്ഷ റദ്ദാക്കുന്നത് അഡ്മിഷന്‍ ഷെഡ്യൂളിനെ പ്രതികൂലമായി ബാധിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ നടപടികളെ ബാധിക്കും. ഭാവിയില്‍ യോഗ്യതയുള്ള മെഡിക്കല്‍ പ്രൊഫഷനല്‍മാരുടെ ലഭ്യതയെ ബാധിക്കും. സീറ്റ് അലോക്കേഷനില്‍ സംവരണം ലഭിച്ച പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഇത് ദോഷകരമാകും..

  • പരീക്ഷാ നടത്തിപ്പില്‍ എന്‍ ടി എക്ക് വീഴ്ചയുണ്ടായെന്നും കോടതി.

  • എല്ലാ വര്‍ഷവും രണ്ടോ മൂന്നോ പേര്‍ക്കു മാത്രം മുഴുവന്‍ മാര്‍ക്ക് നേടുന്ന നീറ്റ് യു.ജി പരീക്ഷയിൽ ഇത്തവണ 67 പേര്‍ക്കായിരുന്നു മുഴുവന്‍ മാര്‍ക്ക്‌. അനർഹമായി ഗ്രേസ് മാർക്ക് നൽകിയെന്നും ആരോപണമുണ്ടായിരുന്നു.

  • പരീക്ഷക്ക് ഒരുദിവസം മുമ്പേ ചോദ്യപേപ്പർ ടെലിഗ്രാമിലൂടെ പ്രചരിച്ചിരുന്നുവെന്നും 67 പേർക്ക് ഒന്നാം റാങ്ക് എന്നത് അസാധാരണമായ റാങ്ക് പട്ടികയാണെന്നും ഹർജിക്കാർ വാദിച്ചിരുന്നു.

  • ക്രമക്കേടുകളുമായി ബന്ധപ്പെട്ട 26 ഹർജികളാണ് പരിഗണിച്ചത്. പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതും, ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ഹർജികൾ.

Comments