ഒരു കിലോമീറ്ററിൽ
എൽ.പി സ്കൂൾ;
വിദ്യാഭ്യാസ അവകാശ നിയമം ചരിത്രമാകുമ്പോൾ

മലപ്പുറം ജില്ലയിലെ എളാമ്പ്ര ഗ്രാമത്തിൽ എൽ.പി സ്കൂൾ വേണം എന്ന ആവശ്യത്തിന്മേലുള്ള ഹർജിയിൽ സുപ്രീംകോടതി ഒരു പ്രധാന നിർദേശം മുന്നോട്ടുവെച്ചു. കേരളത്തിൽ എവിടെയെങ്കിലും ഒരു കിലോമീറ്റർ ചുറ്റളവിൽ എൽ.പി സ്‌കൂൾ ഇല്ലെങ്കിൽ അവിടെ സർക്കാർ എൽ.പി സ്‌കൂൾ ആരംഭിക്കണം. സുപ്രീംകോടതി ഇടപെടൽ 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം പ്രസക്തമാക്കുന്നു. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഈ നിയമം എത്രത്തോളം നടപ്പാക്കിയിട്ടുണ്ട്, എവിടെയെല്ലാം അട്ടിമറിക്കപ്പെട്ടു എന്ന് പരിശോധിക്കുകയാണ് മനോജ് വി. കൊടുങ്ങല്ലൂർ.

2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act – RTE, 2009) സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ വ്യാപകമാണ്. മലപ്പുറം മ​​ഞ്ചേരിയിലെ എളാമ്പ്ര എന്ന ഗ്രാമത്തിൽ സർക്കാർ എൽ പി സ്‌കൂൾ ആരംഭിക്കണമെന്ന ആവശ്യം സുപ്രീംകോടതി പരിശോധിക്കുകയും അനുകൂലമായി വിധിക്കുകയും ചെയ്തിരിക്കുന്നു. ഗ്രാമപഞ്ചായത്തിൽ ഒരു കിലോമീറ്റർ ദൂരത്തിനുള്ളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യം ഉറപ്പുവരുത്താൻ കേരള സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചതാണ് ഈ വാർത്തക്കാധാരം.

ഈ വാർത്ത, പല മാധ്യമങ്ങളും വലിയ പ്രാധാന്യം നൽകിയാണ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എളാമ്പ്ര പ്രതിസന്ധി, ആ പ്രശ്നത്തിലാണ് സുപ്രീംകോടതി ഇപ്പോൾ ഇടപെട്ടിട്ടുള്ളത് എന്നതുപോലെയായിരുന്നു മാധ്യമങ്ങളുടെ റിപ്പോർട്ടിങ്. എന്നാൽ, യഥാർത്ഥ്യമെന്താണ്?

കേരളത്തിലെ അപൂർവങ്ങളിൽ അപൂർവ്വം പ്രദേശങ്ങളിൽ മാത്രമാണ് 2009-ലെ വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന വിധത്തിൽ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെടാൻ ഇനിയും ബാക്കിയുള്ളത്.
കേരളത്തിലെ അപൂർവങ്ങളിൽ അപൂർവ്വം പ്രദേശങ്ങളിൽ മാത്രമാണ് 2009-ലെ വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന വിധത്തിൽ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെടാൻ ഇനിയും ബാക്കിയുള്ളത്.

കേരളത്തിലെ അപൂർവങ്ങളിൽ അപൂർവ്വം പ്രദേശങ്ങളിൽ മാത്രമാണ് 2009-ലെ വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന വിധത്തിൽ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെടാൻ ഇനിയും ബാക്കിയുള്ളത്. ഇതിൽ തന്നെ വനപ്രദേശങ്ങളാണ് മഹാഭൂരിപക്ഷവും. മറ്റെല്ലായിടങ്ങളിലും രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രൈമറി വിദ്യാലയങ്ങളും, 3_4 കിലോമീറ്റർ ചുറ്റളവിൽ സെക്കൻഡറി വിദ്യാലയങ്ങളും, ഒരു ഗ്രാമപഞ്ചായത്തിൽ കുറഞ്ഞത് ഒരു ഹയർസെക്കൻഡറി വിദ്യാലയമെങ്കിലും ഉറപ്പുവരുത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇത് രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ല. എന്തായാലും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ വീണ്ടും ചർച്ചയ്ക്ക് വന്നിരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്.

ഈ സന്ദർഭത്തിൽ, വിദ്യാഭ്യാസ അവകാശ നിയമത്തിലെ പ്രധാന നിർദ്ദേശങ്ങൾ എന്തെല്ലാമായിരുന്നുവെന്നും അത് എത്രകണ്ട് രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട് എന്നും പരിശോധന നടത്തുന്നത് നന്നായിരിക്കും.

എന്താണ് 2009-ലെ
വിദ്യാഭ്യാസ അവകാശ നിയമം?

Right to Education Act (RTE- 2009) ഇന്ത്യയിലെ 6 മുതൽ 14 വയസ്സു വരെയുള്ള എല്ലാവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന, 2009- ൽ നിലവിൽ വന്ന നിയമമാണ്. 2010 ഏപ്രിൽ ഒന്നു മുതൽ ഇതിന് പ്രാബല്യമുണ്ട്. ഈ നിയമം പ്രകാരം, ഓരോ കുട്ടിക്കും സർക്കാർ, അല്ലെങ്കിൽ സർക്കാർ എയ്ഡ് ലഭിക്കുന്ന സ്കൂളുകളിൽ ഫീസ് നൽകാതെ പഠിക്കാൻ അവകാശം ലഭിക്കുന്നു. ഒപ്പം, അൺ എയ്ഡഡ് സ്കൂളുകളിൽ സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്കായി 25% സീറ്റുകൾ സംവരണം ചെയ്യണമെന്നും നിയമം അനുശാസിക്കുന്നു.

 വിദ്യാഭ്യാസത്തെ കുട്ടിയുടെയും പൊതുസമൂഹത്തിന്റെയും അവകാശമാക്കി മാറ്റുന്നതായിരുന്നു 2009-ലെ ചരിത്രപ്രസിദ്ധമായ നിയമം.
വിദ്യാഭ്യാസത്തെ കുട്ടിയുടെയും പൊതുസമൂഹത്തിന്റെയും അവകാശമാക്കി മാറ്റുന്നതായിരുന്നു 2009-ലെ ചരിത്രപ്രസിദ്ധമായ നിയമം.

എല്ലാ സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം നേടിയ അധ്യാപകർ, നിശ്ചിത പാഠഭാഗ വിനിമയത്തിന്റെ നിലവാരം എന്നിവ നിർബന്ധമാണ്. കുട്ടികളെ തടവിൽ വെച്ച് പണിയെടുപ്പിക്കൽ, സ്കൂളിൽ പ്രവേശിപ്പിക്കാതിരിക്കൽ തുടങ്ങിയവ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സ്കൂളിൽനിന്ന് കുട്ടിയെ പുറത്താക്കുകയോ പരീക്ഷയിൽ പരാജയപ്പെടുത്തി ക്ലാസ് ആവർത്തിപ്പിക്കുകയോ ചെയ്യാനാവില്ല (No Detention) എന്ന ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശവും നിയമത്തിന്റെ ഭാഗമായിരുന്നു (രണ്ടു വർഷങ്ങൾക്കു മുമ്പ്, പരീക്ഷയിൽ പരാജയപ്പെടുത്തി കുട്ടിയെ വീണ്ടും ക്ലാസിൽ ഇരുത്തുന്നതിനെതിരെയുള്ള RTE യിലെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഭേദഗതി ചെയ്യുകയും, പഴയപടി ക്ലാസ് കയറ്റം നൽകാതെ 'തോൽപ്പിക്കൽ' പുനഃസ്ഥാപിക്കുകയും ഉണ്ടായി).

ചുരുക്കത്തിൽ, വിദ്യാഭ്യാസത്തെ കുട്ടിയുടെയും പൊതുസമൂഹത്തിന്റെയും അവകാശമാക്കി മാറ്റുന്നതായിരുന്നു 2009-ലെ ചരിത്രപ്രസിദ്ധമായ നിയമം. വിദ്യാഭ്യാസം എന്നത് പൂർണ്ണമായും സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാക്കി ഈ നിയമം മാറ്റി, ബാധ്യത ഒരു ഘട്ടത്തിലും സമൂഹത്തിന് നൽകരുതെന്ന പ്രഖ്യാപനമായിരുന്നു RTE 2009.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലവും ഏറെ പ്രധാനപ്പെട്ടതാണ്. RTE നിയമത്തിന്റെ രൂപീകരണത്തിന് കാരണമായ പ്രധാന സംഭവങ്ങളും സാഹചര്യങ്ങളും എന്താണെന്ന് നോക്കാം.

ഭരണഘടനയിൽ വിദ്യാഭ്യാസത്തിനൊരു സ്ഥാനമുണ്ടായിരുന്നു. 1950-ൽ, ഭരണഘടന രൂപീകരണ സന്ദർഭത്തിൽ മുന്നോട്ടുവെക്കപ്പെട്ട പരാമർശങ്ങളിൽ വിദ്യാഭ്യാസം നേരിട്ടുള്ള അവകാശമല്ല, മറിച്ച് 'Directive Principles' ഭാഗത്തുള്ള ഒരു നിർദ്ദേശം മാത്രമായിരുന്നു. പിന്നീട്, 86-ാം ഭേദഗതി (2002) വഴി 21A വകുപ്പ് ചേർത്ത് ‘വിദ്യാഭ്യാസം അടിസ്ഥാന അവകാശ’മാണെന്ന് ഭരണഘടന പ്രഖ്യാപിച്ചു. ഇതിന്റെ നടപ്പാക്കലിന് ഒരു പ്രത്യേക നിയമം വേണമെന്ന് അന്നേ നിർദ്ദേശിച്ചിരുന്നു. അതിനാലാണ് RTE 2009 എന്ന നിയമത്തിന് കേന്ദ്രസർക്കാർ രൂപം കൊടുത്തത്.

ഡോ. മൻമോഹൻസിംഗിന്റെ നേതൃത്വത്തിൽ അധികാരമേറ്റപ്പോൾ, സർക്കാരിന് പ്രവർത്തിക്കാനുള്ള 'മാർഗരേഖ' എന്ന നിലയിൽ തയ്യാറാക്കിയിരുന്ന 'കോമൺ മിനിമം പരിപാടിയിൽ (CMP)' വിദ്യാഭ്യാസ അവകാശനിയമം പ്രധാന പരാമർശമായി ഉണ്ടായിരുന്നു. അത് ഇത്തരമൊരു ചരിത്രപ്രസിദ്ധമായ നിയമനിർമ്മാണത്തിലേക്ക് സർക്കാരിനെ കൊണ്ടുവന്നെത്തിച്ചു.
ഡോ. മൻമോഹൻസിംഗിന്റെ നേതൃത്വത്തിൽ അധികാരമേറ്റപ്പോൾ, സർക്കാരിന് പ്രവർത്തിക്കാനുള്ള 'മാർഗരേഖ' എന്ന നിലയിൽ തയ്യാറാക്കിയിരുന്ന 'കോമൺ മിനിമം പരിപാടിയിൽ (CMP)' വിദ്യാഭ്യാസ അവകാശനിയമം പ്രധാന പരാമർശമായി ഉണ്ടായിരുന്നു. അത് ഇത്തരമൊരു ചരിത്രപ്രസിദ്ധമായ നിയമനിർമ്മാണത്തിലേക്ക് സർക്കാരിനെ കൊണ്ടുവന്നെത്തിച്ചു.

ഒന്നാം UPA സർക്കാർ (2004- 2009) ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ ഡോ. മൻമോഹൻസിംഗിന്റെ നേതൃത്വത്തിൽ അധികാരമേറ്റപ്പോൾ, സർക്കാരിന് പ്രവർത്തിക്കാനുള്ള 'മാർഗരേഖ' എന്ന നിലയിൽ തയ്യാറാക്കിയിരുന്ന 'കോമൺ മിനിമം പരിപാടിയിൽ (CMP)' വിദ്യാഭ്യാസ അവകാശനിയമം പ്രധാന പരാമർശമായി ഉണ്ടായിരുന്നു. അത് ഇത്തരമൊരു ചരിത്രപ്രസിദ്ധമായ നിയമനിർമ്മാണത്തിലേക്ക് സർക്കാരിനെ കൊണ്ടുവന്നെത്തിച്ചു.

ഇതോടൊപ്പം, അന്താരാഷ്ട്ര സമ്മർദ്ദങ്ങളും ലക്ഷ്യങ്ങളും ഇത്തരമൊരു നിയമം രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാരിനെ ബാധ്യതപ്പെടുത്തിയിരുന്നു. UNESCO-യുടെ Education for All (EFA), Millennium Development Goals എന്നിവയും ഇന്ത്യയെ ഇത്തരമൊരു നിയമത്തിനായി പ്രേരിപ്പിച്ചു. 'വിദ്യാഭ്യാസം ഒരു മനുഷ്യാവകാശം' എന്ന അന്താരാഷ്ട്ര ധാരണയും നിയമത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചു. എല്ലാവർക്കും സ്വതന്ത്രവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം അംഗീകരിക്കുന്ന സാമ്പത്തിക - സാമൂഹിക - സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കൺവെൻഷനുകളിൽ വിദ്യാഭ്യാസത്തിനുള്ള അവകാശം ഒരു മനുഷ്യാവകാശമായി അംഗീകരിച്ചിരുന്നു. 2015- ലെ കണക്കനുസരിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ 164 അംഗരാജ്യങ്ങൾ ഉടമ്പടിയുടെ കക്ഷികളായിരുന്നു, ഇന്ത്യയും. അതുകൊണ്ടുതന്നെ ഇത്തരമൊരു നിയമം കൊണ്ടുവരൽ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമായിരുന്നു. ഇന്ത്യയിലെ സാക്ഷരതാനിലയും വിദ്യാഭ്യാസത്തിലുണ്ടായിരുന്ന അസമത്വവും ഇത്തരമൊരു നിയമനിർമ്മാണത്തിന്റെ ആവശ്യകത അനിവാര്യമാക്കി.

2000-കളിൽ, ഇന്ത്യയിലെ സ്കൂളുകളിൽ പഠനം നിർത്തിവെക്കുന്ന കുട്ടികളുടെ എണ്ണം ഉയർന്നായിരുന്നു. ഗ്രാമ- നഗര, സമ്പന്ന- ദരിദ്ര, പുരുഷ- സ്ത്രീ വ്യത്യാസങ്ങൾ രൂക്ഷമായിരുന്നു. കൂടാതെ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് (SC, ST, OBC, പാവപ്പെട്ടവർ) ശരിയായ വിദ്യാഭ്യാസ ലഭ്യത കുറവുമായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ശക്തമായ നിയമഇടപെടൽ അനിവാര്യമാക്കി.

2010- ൽ ഈ നിയമം നടപ്പാക്കിയതിനെ തുടർന്ന് വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം വലിയ തോതിൽ വർദ്ധിച്ചു. വിദ്യാഭ്യാസ വികസനത്തിനായുള്ള വിദേശ ഫണ്ടുകൾ അടക്കം സമാഹരിച്ച് പുതിയ വിദ്യാഭ്യാസ പ്രോജക്ടുകൾ നടപ്പിലാക്കി. രാജ്യത്താകമാനം സ്കൂളുകളുടെ എണ്ണം വർധിച്ചു, സാക്ഷരതാ നിരക്ക് ഉയർന്നു, കൂടുതൽ കുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള ശ്രമങ്ങളുണ്ടായി, നിരക്ഷരരായ രക്ഷിതാക്കളടക്കം അതിന് തയ്യാറായി. സർവ്വശിക്ഷാ അഭിയാൻ പോലുള്ള വിദ്യാഭ്യാസ പദ്ധതികൾക്ക് നിയമപരമായ പിന്തുണ ഉറപ്പാക്കാനും RTE 2009 ഏറെ സഹായിച്ചിട്ടുണ്ട്.

നിയമത്തിന്റെ ഭാഗമായി ഉറപ്പുവരുത്തിയിരുന്ന ശിക്ഷാരഹിതമായ പഠനരീതിയും, 'No detention policy'യും യഥാർത്ഥത്തിൽ ചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തപ്പെടേണ്ടതാണ്.
നിയമത്തിന്റെ ഭാഗമായി ഉറപ്പുവരുത്തിയിരുന്ന ശിക്ഷാരഹിതമായ പഠനരീതിയും, 'No detention policy'യും യഥാർത്ഥത്തിൽ ചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തപ്പെടേണ്ടതാണ്.

വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് RTE 2009 വഴിവെച്ചു. ഇന്ത്യയിലെ ഓരോ കുട്ടിക്കും ആർക്കും നിഷേധിക്കാനാവാത്ത വിദ്യാഭ്യാസാവകാശം ഉറപ്പാക്കിയാണ് ഈ നിയമം പിറന്നതും പിച്ചവെച്ചതും എന്നു പറയുന്നതാണ് ശരി.

06–14 വയസ്സു വരെയുള്ള എല്ലാവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു എന്നതു തന്നെയാണ് RTE നിയമത്തിലെ ഏറ്റവും പ്രധാന നേട്ടം. വിദ്യാഭ്യാസം അടിസ്ഥാന അവകാശമായി അംഗീകരിക്കപ്പെട്ടു, ഇതോടെ ഇന്ത്യയിലാദ്യമായി പ്രാഥമിക വിദ്യാഭ്യാസം നിയമപരമായി സ്റ്റേറ്റിന്റെ ഉത്തരവാദിത്തമായി. വിദ്യാഭ്യാസത്തിലെ അസമത്വം കുറയ്ക്കാനും, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിന്റെ പ്രവേശനം ഉറപ്പാക്കാനുമുള്ള വലിയൊരു ശ്രമമായിരുന്നു RTE 2009.

എന്നിരുന്നാലും, നിയമപരമായ ഉറപ്പുണ്ടായിട്ടും എല്ലാവർക്കും വിദ്യാഭ്യാസം, അതിന്റെ നിലവാരം ഉറപ്പാക്കൽ, വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികാസം, അധ്യാപകരുടെ ഗുണമേന്മ, സ്കൂൾ പ്രവേശനനിരക്ക് എന്നിവയിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസം തുടർന്നു, അതിപ്പോഴും തുടരുന്നു.

അധ്യാപക–വിദ്യാർത്ഥി അനുപാതം നിയമത്തിൽ നിശ്ചയിക്കപ്പെട്ടു. ഒരു സ്കൂളിൽ ആവശ്യമായ അധ്യാപകരുടെ എണ്ണം ഒരു നിയമത്തിലൂടെ നിർണ്ണയിച്ചതെല്ലാം വിദ്യാർത്ഥികൾക്ക് കൂടുതൽ വ്യക്തിപരമായ ശ്രദ്ധ ലഭിക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങളായിരുന്നു.

കുട്ടികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കുമ്പോൾ പ്രായം തെളിയിക്കാനുള്ള രേഖ / ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ നിർബന്ധമില്ല. ഈ നിർദ്ദേശങ്ങൾ രേഖകളില്ലാത്തതു കാരണം പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യം കുറയ്ക്കാൻ സഹായകമായി.

നിയമത്തിന്റെ ഭാഗമായി ഉറപ്പുവരുത്തിയിരുന്ന ശിക്ഷാരഹിതമായ പഠനരീതിയും, 'No detention policy'യും യഥാർത്ഥത്തിൽ ചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തപ്പെടേണ്ടതാണ്. കുട്ടികളെ പരാജയപ്പെടുത്തി വീണ്ടും അതേ ക്ലാസിലിരുത്താൻ അനുവദിക്കാതിരുന്നത് കുട്ടികളിലെ പഠനഭാരം കുറയ്ക്കാനും, സ്കൂളിൽനിന്ന് കുട്ടികളെ കൊഴിച്ചുകളയൽ കുറയ്ക്കാനും ലക്ഷ്യമിട്ട നടപടികളിൽ ഒന്നായിരുന്നു.

RTE 2009 - ൽ 06- 14 വയസ്സുവരെയാണ് നിർബന്ധിത വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞുവെച്ചിട്ടുള്ളത്. അതുകൊണ്ട് അപ്പർ പ്രൈമറിക്ക് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ഇതിൽ പരാമർശമില്ല.
RTE 2009 - ൽ 06- 14 വയസ്സുവരെയാണ് നിർബന്ധിത വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞുവെച്ചിട്ടുള്ളത്. അതുകൊണ്ട് അപ്പർ പ്രൈമറിക്ക് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ഇതിൽ പരാമർശമില്ല.

അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള നിർദ്ദേശങ്ങൾ ഏറെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. വിദ്യാലയങ്ങളിൽ കുടിവെള്ളം, ശൗചാലയം, കളിസ്ഥലം, ക്ലാസ് മുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കണമെന്ന് RTE 2009 വ്യക്തമാക്കുന്നുണ്ട്.

എന്നാൽ പല സംസ്ഥാനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ശുദ്ധജലം, ശൗചാലയങ്ങൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നടപ്പിലാക്കാൻ ശ്രമിച്ചിട്ടില്ല.

അധ്യാപകരുടെ കുറവ് വലിയ പ്രശ്നമായി നിലനിൽക്കുന്നു. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം അധ്യാപക–വിദ്യാർത്ഥി (Pupil–Teacher Ratio: PTR) അനുപാതത്തെക്കുറിച്ച് വളരെ വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നു. ഇത് Schedule (Annexure) ആയി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. അതിങ്ങനെയാണ്:

പ്രാഥമിക വിഭാഗത്തിൽ (Classes 1–5) 1 അധ്യാപകൻ – 30 വിദ്യാർത്ഥികൾ (അഥവാ PTR = 30:1). അതനുസരിച്ച് 60 വിദ്യാർത്ഥികളുണ്ടെങ്കിൽ 2 അധ്യാപകർ ആവശ്യമാണ്.
90 വിദ്യാർത്ഥികളുണ്ടെങ്കിൽ 3 അധ്യാപകർ.
120 വിദ്യാർത്ഥികൾ 4 അധ്യാപകർ.
കൂടാതെ, വിദ്യാർത്ഥി സംഖ്യ 60-ൽ താഴെയായാലും ഓരോ പ്രൈമറി സ്കൂളിലും കുറഞ്ഞത് 2 അധ്യാപകർ നിർബന്ധമായും ഉണ്ടാകണമെന്ന് RTE പറഞ്ഞുവെച്ചിട്ടുണ്ട്.

അപ്പർ പ്രൈമറി (Upper Primary) വിഭാഗത്തിൽ (6–8 ക്ലാസുകൾ) 35 വിദ്യാർത്ഥികൾക്ക് 1 അധ്യാപകൻ (PTR = 35:1) ആണ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടത്. ഇവിടെ അധ്യാപകർ വിഷയാധിഷ്ഠിതരാണ്. അതിനാൽ, 105 വിദ്യാർത്ഥികൾക്ക് 3 അധ്യാപകർ, 140 വിദ്യാർത്ഥികൾ 4 അധ്യാപകർ എന്നിങ്ങനെ നിശ്ചയിക്കപ്പെട്ടിരുന്നു.

PTR നിർണ്ണയിച്ചത് വിദ്യാർത്ഥികൾക്ക് വ്യക്തിഗതശ്രദ്ധ ഉറപ്പാക്കൽ, അധ്യാപകരുടെ ഭാരമേറൽ കുറക്കൽ, പഠനനിലവാരം മെച്ചപ്പെടുത്തൽ, വിദ്യാർത്ഥികളുടെ പഠനമുടക്കം (drop-out) ഇല്ലാതാക്കൽ തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളെ മുൻനിർത്തിയാണ്.

2020-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവടവൽക്കരണമടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള വലിയ 'നയ' വ്യതിയാനങ്ങൾ തന്നെയായിരുന്നു.
2020-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവടവൽക്കരണമടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള വലിയ 'നയ' വ്യതിയാനങ്ങൾ തന്നെയായിരുന്നു.

RTE 2009 - ൽ 06- 14 വയസ്സുവരെയാണ് നിർബന്ധിത വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞുവെച്ചിട്ടുള്ളത്. അതുകൊണ്ട് അപ്പർ പ്രൈമറിക്ക് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ഇതിൽ പരാമർശമില്ല.

2020-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവടവൽക്കരണമടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള വലിയ 'നയ' വ്യതിയാനങ്ങൾ തന്നെയായിരുന്നു. വിദ്യാഭ്യാസ അവകാശനിയമം PTR വ്യക്തമാക്കിയിട്ടും, പല സംസ്ഥാനങ്ങളിലും ഇന്നും സ്കൂളുകളിൽ അധ്യാപകരുടെ നിരവധി ഒഴിവുകളുണ്ട്. താൽക്കാലിക / പരിശീലനം ഇല്ലാത്ത അധ്യാപകരെ ആശ്രയിക്കുന്ന സ്കൂളുകൾ നിരവധിയാണ്. ഒരൊറ്റ അധ്യാപകർ മാത്രമുള്ള സ്കൂളുകൾ (single-teacher schools) നിരവധിയുണ്ട്. PTR പൂർണ്ണമായി പാലിക്കപ്പെടുന്നില്ല.

ഈ സന്ദർഭത്തിൽ, അധ്യാപക _ വിദ്യാർത്ഥി അനുപാതം കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്, സർക്കാർ എയ്ഡഡ് സ്കൂൾ മാനേജർമാർ സുപ്രീംകോടതിയെ സമീപിച്ചു. പുതുക്കിയ PTR പ്രകാരം കൂടുതൽ അധ്യാപകരെ നിയമിച്ച് അതുവഴി ‘കച്ചവടം' നടത്താം എന്ന ലക്ഷ്യമായിരുന്നു ഇതിനു പുറകിൽ. എന്നാൽ പുതിയ തസ്തികകൾ അനുവദിക്കുന്നത് സ്റ്റേറ്റിന്റെ സാമ്പത്തിക ബാധ്യതയെ ബാധിക്കും എന്നു പറഞ്ഞ് ഏതാണ്ട് എല്ലാ സംസ്ഥാന സർക്കാരുകളും ഇതിനെ കോടതിയിയിൽ എതിർത്തു.
PTR കുട്ടികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നായിട്ടുകൂടി, കോടതിയും ഇക്കാര്യം നിർബന്ധമായി നടപ്പിലാക്കാൻ തയ്യാറായിട്ടില്ല.

PTR എന്നത് നല്ല രീതിയിൽ വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള മാർഗ്ഗനിർദേശം തന്നെയാണ്. മിനിമം കുട്ടികളെക്കുറിച്ചും മാക്സിമം കുട്ടികളെക്കുറിച്ചും (കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ ക്ലാസ് മുറി പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കില്ല, അതുപോലെ കുറച്ചു കുട്ടികൾ മാത്രം ഉണ്ടായാലും അക്കാദമിക പ്രവർത്തനങ്ങൾ അവതാളത്തിലാകും) വിദ്യാഭ്യാസ അവകാശ നിയമത്തിലെ PTR വ്യവസ്ഥകൾ ഏറെ പ്രസക്തമാണ്. RTE 2009 നിയമത്തിൽ PTR വ്യക്തമായി നിർദേശിച്ചിട്ടുണ്ടെങ്കിലും, ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും അധ്യാപക ഒഴിവുകൾ നികത്താതെ തുടരുന്നതായി വിവിധ പഠന റിപ്പോർട്ടുകൾ പറയുന്നു.

അധ്യാപക പരിശീലനത്തിന്റെ 'കുറഞ്ഞ' നിലവാരം, ഒരു വലിയ പ്രശ്നമായി ഇപ്പോഴും നിലനിൽക്കുന്നു. നിയമത്തിൽ ഗുണമേൻമയുള്ള അധ്യാപക പരിശീലനം നിർബന്ധമാക്കിയെങ്കിലും, രാജ്യത്ത് പലയിടത്തും അധ്യാപകർക്ക് ആവശ്യമായ പരിശീലനവും തുടർപരിശീലനവും ലഭിക്കുന്നില്ല എന്നതാണ് നേര്.

സ്വകാര്യ സ്കൂളുകളിൽ 25% സംവരണ സീറ്റുകൾ ഉറപ്പാക്കൽ എന്നത് പല സംസ്ഥാനങ്ങളിലും പല രീതിയിലാണ് നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ളത്. ഏറ്റവും ഉയർന്ന ഫീസ് വാങ്ങി കുട്ടികളെ പഠിപ്പിക്കുന്ന, ഏറ്റവും സമ്പന്നരുടെ മക്കൾ പഠിക്കുന്ന വിദ്യാലയ മാനേജ്മെന്റുകൾ, ഇത്തരമൊരു നിയമം നടപ്പിലാക്കുന്നതിനെതിരായി കോടതിയെ സമീപിക്കുകയും അനുകൂല വിധികൾ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. ആദിവാസികളും ദലിതരും സമ്പന്നരുടെ മക്കൾക്കൊപ്പമിരുന്ന് പഠിക്കേണ്ടതില്ലായെന്ന് സ്ഥാപിത താൽപര്യക്കാർ അന്നേ തീരുമാനിച്ചിട്ടുണ്ട്.

അധ്യാപക പരിശീലനത്തിന്റെ 'കുറഞ്ഞ' നിലവാരം, ഒരു വലിയ പ്രശ്നമായി ഇപ്പോഴും നിലനിൽക്കുന്നു. നിയമത്തിൽ ഗുണമേൻമയുള്ള അധ്യാപക പരിശീലനം നിർബന്ധമാക്കിയെങ്കിലും, രാജ്യത്ത് പലയിടത്തും അധ്യാപകർക്ക് ആവശ്യമായ പരിശീലനവും തുടർപരിശീലനവും ലഭിക്കുന്നില്ല എന്നതാണ് നേര്. Representative image
അധ്യാപക പരിശീലനത്തിന്റെ 'കുറഞ്ഞ' നിലവാരം, ഒരു വലിയ പ്രശ്നമായി ഇപ്പോഴും നിലനിൽക്കുന്നു. നിയമത്തിൽ ഗുണമേൻമയുള്ള അധ്യാപക പരിശീലനം നിർബന്ധമാക്കിയെങ്കിലും, രാജ്യത്ത് പലയിടത്തും അധ്യാപകർക്ക് ആവശ്യമായ പരിശീലനവും തുടർപരിശീലനവും ലഭിക്കുന്നില്ല എന്നതാണ് നേര്. Representative image

ഒരു നിശ്ചിത തുക സർക്കാരിന്റെ പദ്ധതി വിഹിതമായി കുട്ടികളെ സ്വകാര്യ മാനേജ്മെൻറ് വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതിനായി ലഭിക്കുമെന്നുള്ളതുകൊണ്ട്, അത്തരക്കാർക്ക് താല്പര്യമുള്ള നിയമവ്യവസ്ഥയായിരുന്നു ഇത്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതുകൊണ്ടുതന്നെ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട കുട്ടികളെ സ്വീകരിക്കുന്നതിലും ഫീസടവ് /പുനഃപരിഹാരം സംബന്ധിച്ച പ്രശ്നങ്ങൾ അവിടെയെല്ലാം സങ്കീർണ്ണമായി ഇന്നും തുടരുന്നു, തൽഫലമായി ഈ വ്യവസ്ഥ സമഗ്രമായും സുതാര്യമായും നടക്കുന്നില്ല. കേരളം പോലുള്ള ചില സംസ്ഥാനങ്ങളിൽ, രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി, സ്വകാര്യ സ്കൂളുകളെ ഈ നിയമത്തിൽനിന്ന് ഒഴിവാക്കി.

പഠനനിലവാരത്തിലെ കുറവ് ഇപ്പോഴും രാജ്യമാകെ ഒരു പ്രധാന പ്രശ്നമായി നിലനിൽക്കുന്നു. No Detention Policy നല്ല ഉദ്ദേശ്യത്തോടെയായിരുന്നുവെങ്കിലും, ചില സ്ഥലങ്ങളിൽ അത് പഠനനിലവാരം താഴ്ന്നു എന്ന പരാതിക്കിടയാക്കി. കുട്ടികൾ ഒരു നിയന്ത്രണവും ഇല്ലാതെ ക്ലാസ് കയറിപ്പോകുന്നതാണ് വിദ്യാഭ്യാസ നിലവാരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് വലിയൊരു വിഭാഗം അധ്യാപകരും രക്ഷകർത്താക്കളും ഇപ്പോഴും കരുതുന്നു. വിദ്യാഭ്യാസ സംവിധാനത്തിന്റെ പോരായ്മകളും അധ്യാപകരുടെ പരിമിതികളും കൊണ്ടാണ് കുട്ടികൾ തോൽക്കുന്നത് എന്ന് വിലയിരുത്താൻ നമുക്ക് കഴിയുന്നില്ല. കരിക്കുലം, സിലബസ്, പാഠപുസ്തകങ്ങൾ, അധ്യാപകർക്കുള്ള ടെക്സ്റ്റ് ബുക്കുകൾ, അധ്യാപക പരിശീലനങ്ങൾ, ക്ലാസ് മുറി പ്രവർത്തനങ്ങൾ എന്നിവയിൽ നിരവധി പോരായ്മകളുണ്ടെന്ന് സമ്മതിച്ചു തരാൻ സ്റ്റേറ്റും പൊതുസമൂഹവും തയ്യാറല്ല. അതുകൊണ്ട് കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും No Detention Policy ഭാഗികമായോ പൂർണ്ണമായോ തിരുത്തിക്കഴിഞ്ഞു.

'ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും' എന്നത് മുതിർന്നവരും മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രം ഒത്തുചേർന്ന് സ്റ്റാർ ഹോട്ടലുകളിൽ നടത്തുന്ന വിദ്യാഭ്യാസ ചർച്ചകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായി തീർന്നിരിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ഏതെങ്കിലും ഒരു ഘട്ടത്തിൽ നാട്ടിലെ കുട്ടികളോട് അഭിപ്രായം ചോദിച്ചിട്ടുണ്ടോ എന്നുള്ളത് വിപുലമായ സാമൂഹ്യ ചർച്ചയ്ക്ക് വിധേയമാകണം.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെ (SMC) പ്രവർത്തനം തീർത്തും ദുർബലമായി തീർന്നിരിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ പ്രധാനപ്പെട്ട ഒരു നിർദ്ദേശമായിരുന്നു സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികൾ (SMC). എന്നാൽ, അന്നത്തെ മാനവവി വിഭവശേഷി മന്ത്രി കപിൽ സിബൽ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച വേളയിൽ തന്നെ, ന്യൂനപക്ഷ അവകാശങ്ങളിൽമേലുള്ള കടന്നുകയറ്റമാണ് വിദ്യാലയങ്ങളിൽ മാനേജ്മെൻറ് കമ്മിറ്റികൾ എന്ന വിമർശനമുയരുകയും ന്യൂനപക്ഷ മാനേജ്മെൻറ് വിദ്യാലയങ്ങളെ എസ്എംസികളിൽ നിന്ന് ഒഴിവാക്കുന്ന സമീപനം കേന്ദ്രസർക്കാർ സ്വീകരിക്കുകയും ചെയ്തു.

കേരളത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നത്. അന്ന് സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളെ എസ്എംസി രൂപീകരണത്തിൽ നിന്ന് ഒഴിവാക്കിയാണ് ചട്ടങ്ങൾ രൂപീകരിച്ചത്. സ്വാഭാവികമായും ഭരണഘടനയുടെയും കേന്ദ്ര നിയമത്തിന്റെ പിൻബലവും ലഭിക്കുമായിരുന്ന സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികളെ ദുർബലമാക്കുന്ന സമീപനമാണ് കേരളമടക്കം സ്വീകരിച്ചത്. നിലവിൽ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ എട്ട് വരെയുള്ള ക്ലാസ്സുകളെ ബന്ധിപ്പിച്ചുകൊണ്ടുമാത്രമാണ് എസ്എംസിക്ക് പ്രാതിനിധ്യവും നിലയും വിലയും നൽകിയിട്ടുള്ളൂ എന്നുള്ളതാണ് യാഥാർത്ഥ്യം. അപൂർവ്വം ചില എൽ പി, യു പി വിദ്യാലയങ്ങളിൽ അധ്യാപക- രക്ഷാകർതൃ സമിതികളേക്കാൾ പ്രാധാന്യം എസ്.എം.സിക്ക് നൽകുന്നുണ്ട് എന്ന യാഥാർത്ഥ്യവും കാണാതിരിക്കുന്നില്ല.

നിയമപ്രകാരം SMC-കൾ നിർണായകമാണെങ്കിലും, എസ്എംസി അംഗങ്ങൾക്കുള്ള പരിശീലനത്തിന്റെ അഭാവം, നടത്തിപ്പിനായുള്ള ധന സഹായക്കുറവ്, സർക്കാർ അധികാരികളുടെ പിന്തുണക്കുറവ് എന്നിവയെല്ലാം വിദ്യാലയത്തിനകത്ത് എസ്എംസികളുടെ കാര്യക്ഷമമായ പ്രവർത്തനം നിരന്തരം തടസ്സപ്പെടുത്തുന്ന കാര്യങ്ങളുമായി വിലയിരുത്താം.

3–6 വയസ്സുകാരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അസ്പഷ്ടത വലിയൊരു പ്രതിസന്ധിയായി നിലനിൽക്കുന്നു. ക്രമീകരണത്തിൽ അംഗൻവാടി സംവിധാനത്തിലൂടെ കാണിച്ചിട്ടുണ്ടെങ്കിലും, പൂർവ്വ പ്രാഥമിക വിദ്യാഭ്യാസം (pre-school education) RTE-യുടെ ചട്ടങ്ങളിൽ ഇപ്പോഴും പൂർണ്ണമായി ഉൾപ്പെട്ടിട്ടില്ല.

RTE 2009-ലെ Section 29(2)(f) പ്രകാരം, പ്രാഥമിക വിദ്യാഭ്യാസം കുട്ടിയുടെ മാതൃഭാഷയിൽ നൽകണം (as far as practicable) എന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. അതായത്, മാതൃഭാഷ നിർബന്ധമല്ലെങ്കിലും, സർക്കാരും സ്കൂളുകളും പ്രാഥമിക തലത്തിൽ കുട്ടിയുടെ സ്വന്തം ഭാഷയിൽ പഠനാവകാശം ഉറപ്പാക്കേണ്ടതുണ്ട്. NCERT National Curriculum Framework (NCF) 2005-ലും 2022-ലും പ്രാഥമിക തലത്തിൽ കുട്ടി ഏറ്റവും നന്നായി പഠിക്കുന്നത് മാതൃഭാഷയിലൂടെയോ വീട്ടിൽ കുട്ടി ഇടപെടുന്ന സാഹചര്യത്തിലെ വ്യവഹാര ഭാഷകളിലൂടെയോ ആയിരിക്കുമെന്നാണ് ശുപാർശ ചെയ്തിട്ടുള്ളത്.

പ്രാഥമിക തലത്തിൽ പഠനഭാഷ മാതൃഭാഷ / പ്രാദേശിക / വ്യവഹാര ഭാഷയാക്കാൻ വിവിധ സർക്കാരുകൾ പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒപ്പം NEP 2020 (National Education Policy2020), കുറഞ്ഞത് അഞ്ചാം ക്ലാസ് വരെ, അഭിലഷണീയമായി എട്ടാം ക്ലാസ് വരെ, പഠനഭാഷ മാതൃഭാഷ / പ്രാദേശിക / വ്യവഹാര ഭാഷയാക്കണമെന്ന് ശക്തമായി നിർദ്ദേശിക്കുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി കോടതി വ്യവഹാരങ്ങൾ നടന്നിട്ടുണ്ട്. State of Karnataka vs. Associated Management of Primary & Secondary Schools (2014, Supreme Court) പ്രധാനപ്പെട്ട ഒന്നാണ്. സർക്കാർ സ്കൂളുകളിൽ പഠനഭാഷ നിർദ്ദേശിക്കാമെങ്കിലും, സ്വകാര്യ സ്കൂളുകൾക്ക് നിർബന്ധിതമായി മാതൃഭാഷ പഠനമാധ്യമമാക്കാൻ സർക്കാർ കഴിയില്ല. ഭാഷ തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിയുടെയും മാതാപിതാക്കളുടെതുമാണ് എന്നത് ഈ കേസിലെ വിധിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി വിലയിരുത്തപ്പെടുന്നു. English Medium Issue (Karnataka, 1994 High Court – reaffirmed later) കേസും പരാമർശിക്കപ്പെടേണ്ട ഒന്നാണ്. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകുന്നത് ഉത്തമം എന്ന് കോടതി അഭിപ്രായപ്പെട്ടുവെങ്കിലും, മാതൃഭാഷ നിർബന്ധമാക്കൽ ഭരണഘടനാവിരുദ്ധമാണെന്നാണ് കോടതി നിരീക്ഷിച്ചത്. TMA Pai Foundation Case (2002) / PA Inamdar Case (2005), വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പഠനമാധ്യമം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പിക്കുന്നു എന്നാണ് പറഞ്ഞുവെച്ചത്.

ചുരുക്കത്തിൽ, RTE 2009 പ്രായോഗികമാക്ക​ണമെങ്കിൽ, പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണം. എന്നാൽ കോടതികളുടെ നിലപാട്, 'മാതൃഭാഷ നല്ലതാണ്, പക്ഷേ ഇത് നിർബന്ധമാക്കാൻ സർക്കാരിന് അർഹതയില്ല, അത് വ്യക്തിയുടെ സ്വതന്ത്ര തീരുമാനമാണ്' എന്നതാണ്. ഇവിടെ വ്യക്തി എന്നത് 'ശിശുക്കൾ' ആയതിനാൽ ആ തീരുമാനം രക്ഷിതാക്കൾക്ക് വിട്ടുകൊടുക്കുകയാണ് കോടതി ചെയ്തത്. സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളാണ് കേസ് നടത്തിപ്പിനാവശ്യമായ എല്ലാ സഹായങ്ങളും കേസിനുപോയ രക്ഷിതാക്കൾക്ക് നൽകിയത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

എന്നാൽ കേന്ദ്ര സർക്കാർ 2005-ലും 2022-ലും ഇറക്കിയ വിദ്യാഭ്യാസനയങ്ങളുടെ ശുപാർശയിൽ ' മാതൃഭാഷ കുട്ടിയുടെ പഠനക്ഷമതയും വികാസവും വർദ്ധിപ്പിക്കുന്നു എന്നും അതിനാൽ പ്രാഥമിക തലത്തിൽ അതിന് മുൻഗണന നൽകണം എന്നും അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.

പഠനമണിക്കൂർ / ദിനങ്ങൾ എന്നിവയെ സംബന്ധിച്ച് RTE 2009 കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഓരോ ക്ലാസിലും അതിഭദ്രമായ (minimum) പഠന ദിനങ്ങൾ / മണിക്കൂറുകൾ എന്ന മാനദണ്ഡം എല്ലാ വിദ്യാലയങ്ങൾക്കും വേണ്ടി RTE-യിൽ നിർദ്ദേശിച്ചിട്ടുണ്ട്. പ്രൈമറി ക്ലാസുകൾക്ക് ( I-V) ഒരു അക്കാദമിക് വർഷത്തിൽ 200 പ്രവൃത്തിദിനങ്ങൾ (800 മണിക്കൂർ) ഉണ്ടാകണം. അപ്പർ പ്രൈമറി ക്ലാസുകളിൽ (VI- VIII) 220 പ്രവൃത്തിദിനങ്ങളായി (1,000 മണിക്കൂർ) നിശ്ചയിച്ചിട്ടുണ്ട്. മിനിമം ഒരാഴ്ചയിൽ 45 മണിക്കൂറാണ് പഠനം നടക്കേണ്ടത്.

RTE-യുടെ Schedule ഔദ്യോഗിക 'Nation-Wide Minimum Standard' ആണെങ്കിലും, പ്രത്യേക സംസ്ഥാനങ്ങളിലോ യൂണിയൻ മേഖലയിലോ ഈ മാനദണ്ഡങ്ങൾ എത്രമാത്രം പാലിച്ചു പോരുന്നു എന്നത് പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല, അതിന് ഒരു Nation- Wide Dataset സമാഹരിക്കാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് 2024- ലെ അക്കാദമിക് കലണ്ടറിൽ, സ്കൂൾ പ്രവൃത്തിദിനങ്ങളുടെ എന്നും 220 ആയി നിശ്ചയിച്ചപ്പോൾ അത് കോടതി വ്യവഹാരങ്ങളിൽ കുടുങ്ങുകയും സർക്കാർ നിർദേശം അസാധുവാക്കുന്ന വിധിയുണ്ടാവുകയും ചെയ്തത് ചരിത്രം. ആ സന്ദർഭത്തിൽ കോടതി വ്യവഹാരികൾ ചൂണ്ടിക്കാട്ടിയത് കേരള എഡ്യൂക്കേഷൻ റൂൾ- 1959 ആയിരുന്നു. കോടതി അതാണ് പരിഗണിച്ചത്. ‘ആറാമത്തെ പ്രവർത്തിദിനം ഞങ്ങൾക്ക് ക്ലാസ് എടുക്കാൻ കഴിയില്ല’ എന്ന ചില അധ്യാപക സംഘടനകളുടെ വാദത്തിനൊപ്പം കോടതി നിലകൊണ്ടു. ഇതേ അധ്യാപക സംഘടനയുടെ പ്രവർത്തകർക്ക്, കലാമേളകളും ശാസ്ത്രമേളകളും കായികമേളകളും നടത്താൻ ശനിയാഴ്ചയും ഞായറാഴ്ചയും 'കൈ മെയ് മറന്ന്' പണിയെടുക്കാൻ യാതൊരു മടിയുമില്ല. എസ്.സി.ഇ.ആർ.ടിയുടെ കരിക്കുലം കമ്മിറ്റി യോഗങ്ങളിലും, ക്വാളിറ്റി ഇംപ്രൂവ്മെന്റ് കമ്മിറ്റി യോഗങ്ങളിലും ആറാമത്തെയും ഏഴാമത്തെയും പ്രവർത്തിദിനങ്ങളിൽ അധ്യാപക സംഘടനകളുടെ സംസ്ഥാന നേതാക്കൾ പങ്കെടുക്കുകയും യാത്രാബത്തയും അലവൻസും വാങ്ങിക്കുകയും ചെയ്യുന്നത് തീർത്തും വിരോധാഭാസമാണെന്ന് പറയാൻ എന്തിനു മടിക്കണം?

പൊതുവിൽ, മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കോടതികൾ (കോടതിയിൽ എത്തുന്ന കേസിന്റെ മെറിറ്റ് / തെളിവുകൾ) സ്ഥാപിത താല്പര്യങ്ങളുടെ സംരക്ഷണാർത്ഥമാണ് വിധികൾ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കാണാൻ കഴിയും.

വിദ്യാഭ്യാസ അവകാശ നിയമം (RTE 2009) ഒന്നര ദശാബ്ദമായി പ്രാബല്യത്തിലായിട്ട്. ഈ നിയമത്തിനാകട്ടെ ഭരണഘടനയുടെയും കേന്ദ്ര നിയമത്തിന്റെയും പിൻബലവുമുണ്ട്. കുട്ടികളുടെ ക്ഷേമവും താല്പര്യവും സംരക്ഷിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ നിയമത്തിലുണ്ടായിട്ടും അതിലെ പ്രധാന പരാമർശങ്ങൾ പോലും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കാൻ കൂട്ടാക്കിയിട്ടില്ല. നിയമത്തെ പ്രധാന നിർദ്ദേശങ്ങളായിരുന്ന 'No detention policy', മാതൃഭാഷയിലൂടെയുള്ള ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്നിവയെല്ലാം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അവർക്ക് താല്പര്യമുള്ള തരത്തിൽ മാറ്റിക്കഴിഞ്ഞു. വിദ്യാഭ്യാസ കച്ചവടക്കാരും സ്ഥാപിത താല്പര്യക്കാരും കോടതിവ്യവഹാരങ്ങളിൽ ഇടപെട്ട് അനുകൂല വിധികൾ സമ്പാദിച്ചും കഴിഞ്ഞിരിക്കുന്നു.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആരാണ് രംഗത്ത് വരിക? അതിനായി ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടിവരും.

Comments