പ്ലസ് വൺ സീറ്റ് ക്ഷാമം:
18 ഹൈസ്‌കൂളുകൾ ഹയർസെക്കൻഡറികളാക്കുക,
222 താൽക്കാലിക ബാച്ചുകൾ, കമ്മിറ്റി റിപ്പോർട്ട് പുറത്ത്

അനുവദിച്ച് മൂന്നു വർഷത്തിനുശേഷം സ്ഥിരം അധ്യാപകരെ നിയമിച്ച് താൽക്കാലിക ബാച്ചുകൾ റഗുലറൈസ് ചെയ്യണമെന്നതാണ് പ്രഫ.വി. കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന ശുപാർശകളിൽ ഒന്ന്. ഇത് സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാലാണ്, റിപ്പോർട്ട് ഇതുവരെ പുറത്തുവിടാതിരുന്നതെന്ന് സംശയിക്കുന്നു.

Think

ലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട അനിശ്ചിതത്തിനിടയിൽ ഒരു വർഷമായി സർക്കാർ പൂഴ്ത്തിവെച്ചിരുന്ന പ്രഫ.വി. കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. 2023 മെയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് നിയമസഭയിൽ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മറുപടിയായി അവതരിപ്പിച്ചത്. സീറ്റ് ക്ഷാമം പരിഹരിക്കാൻ 18 ഹൈസ്‌കൂളുകൾ ഹയർസെക്കൻഡറികളാക്കുക, 222 താൽക്കാലിക ബാച്ചുകൾ അനുവദിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രഫ.വി. കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന ശുപാർശ. കുട്ടികളില്ലാത്ത 39 ബാച്ചുകൾ സീറ്റ് കുറവുള്ള പ്രദേശങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യാനും റിപ്പോർട്ടിൽ നിർദേശമുണ്ട്.

അനുവദിച്ച് മൂന്നു വർഷത്തിനുശേഷം സ്ഥിരം അധ്യാപകരെ നിയമിച്ച് താൽക്കാലിക ബാച്ചുകൾ റഗുലറൈസ് ചെയ്യണമെന്നതാണ് മറ്റൊരു പ്രധാന ശുപാർശ. ഇത് സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാലാണ്, റിപ്പോർട്ട് ഇതുവരെ പുറത്തുവിടാതിരുന്നതെന്ന് സംശയിക്കുന്നു.

2023 മെയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് നിയമസഭയിൽ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മറുപടിയായി അവതരിപ്പിച്ചത്.
2023 മെയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് നിയമസഭയിൽ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മറുപടിയായി അവതരിപ്പിച്ചത്.

സർക്കാർ സ്‌കൂളുകളിൽ 96, എയ്ഡഡ് സ്‌കൂളുകളിൽ 126 വീതം താൽക്കാലിക ബാച്ചുകൾ അനുവദിക്കാനാണ് നിർദേശം. ഇതിൽ 119 ബാച്ചുകൾ മലപ്പുറത്തും 43 ബാച്ച് കോഴിക്കോട്ടും അനുവദിക്കണം.

വിവിധ ജില്ലകളിൽ അനുവദിക്കാൻ ശുപാർശ ചെയ്യുന്ന 222 താൽക്കാലിക ബാച്ചുകളുടെ ജില്ല തിരിച്ച കണക്ക്:

മലപ്പുറം: ഗവ: 46, എയ്ഡഡ്: 73, ആകെ 119.
കോഴിക്കോട്: ഗവ: 12, എയ്ഡഡ്: 31, ആകെ 43.
കാസർകോട്: ഗവ: 17, എയ്ഡഡ്: 0, ആകെ: 17.
വയനാട്: ഗവ: 12, എയ്ഡഡ്: 2, ആകെ: 14.
കണ്ണൂർ: ഗവ: 8, എയ്ഡഡ്: 8, ആകെ: 16.
പാലക്കാട്: ഗവ: 0, എയ്ഡഡ്: 11, ആകെ: 11.
കൊല്ലം: ഗവ: 2, എയ്ഡഡ്: 0, ആകെ: 2

മലപ്പുറം ജില്ലയിൽ 4, പാലക്കാട് 6, കോഴിക്കോട്, വയനാട് ജില്ലകളിൽ രണ്ട് വീതം, കാസർഗോട്ട് മൂന്ന് വീതം സർക്കാർ ഹൈസ്‌കൂളുകളിൽ 37 ബാച്ചുകൾ അനുവദിച്ച് താൽക്കാലിക ഹയർസെക്കൻഡറിയാക്കി ഉയർത്താനും കമ്മിറ്റി ശുപാർശ ചെയ്യുന്നു. എയ്ഡഡ് വിഭാഗത്തിൽപ്പെട്ട മലപ്പുറം ജില്ലയിലെ പുളിക്കൽ എ.എം.എം.എച്ച്.എസിന് പ്രാദേശികതയുടെ പ്രാധാന്യം മനസിലാക്കി മൂന്ന് ബാച്ചുകൾ ഹയർസെക്കൻഡറിയാക്കാനും റിപ്പോർട്ടിൽ പറയുന്നു.

ഹൈസ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതുവഴി ലഭിക്കുന്ന 40 പുതിയ ബാച്ചുകൾ കൂടി പരിഗണിക്കുമ്പോൾ 262 ബാച്ചുകൾ പുതിയതായി വേണ്ടിവരുമെന്നാണ് കമ്മിറ്റിയുടെ ശുപാർശ.

ഹൈസ്‌കൂളിൽ നിന്നും ഹയർസെക്കൻഡറിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്ന സ്‌കൂളിലെ ബാച്ചുകളും മൂന്നാം വർഷം വരെ താൽക്കാലിക സ്വഭാവത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. ബാച്ച് സ്ഥിരപ്പെടുത്തൽ, തസ്തിക അനുവദിക്കൽ അടക്കമുള്ള കാര്യങ്ങൾ മൂന്ന് വർഷത്തിന് ശേഷം മാത്രം നടത്താനാണ് നിർദ്ദേശം. ഹൈസ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതുവഴി ലഭിക്കുന്ന 40 പുതിയ ബാച്ചുകൾ കൂടി പരിഗണിക്കുമ്പോൾ 262 ബാച്ചുകൾ പുതിയതായി വേണ്ടിവരുമെന്നാണ് കമ്മിറ്റിയുടെ ശുപാർശ. ഇതിന് പുറമെയാണ് 39 ബാച്ചുകൾ ട്രാൻസ്ഫർ ചെയ്യാനുള്ള നിർദ്ദേശം. കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ 301 ബാച്ചുകൾ ലഭ്യമകുമെന്നും അതുവഴി സീറ്റ് ക്ഷാമം പരിഹരിക്കാനാകുമെന്നും പറയുന്നു.

Enter caption
Enter caption

ഇപ്പോഴത്തെ 60-65 വിദ്യാർഥികളിൽനിന്ന് ഒരു ബാച്ചിലെ വിദ്യാർഥികളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തുക, എയ്ഡഡ് സ്‌കൂളിനൊപ്പം അൺ എയ്ഡഡ് ബാച്ചുകൾ പ്രവർത്തിക്കുന്നത് ഒഴിവാക്കുക, പഠിച്ച സ്‌കൂൾ, പഞ്ചായത്ത് തലത്തിലുള്ള വെയ്‌റ്റേജ് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്.

തെക്കൻ കേരളത്തിൽ 107 ബാച്ചുകളിൽ പഠിക്കുന്നത് 25ൽ താഴെ കുട്ടികൾ മാത്രമാണെന്നും 275 ബാച്ചുകളിൽ 25നും 50നും ഇടയിൽമാത്രമാണ് കുട്ടികളുള്ളതെന്നും മലബാറിൽ 30 ശതമാനം മാർജിനൽ സീറ്റിൽ പഠിക്കുന്നത് 50,549 കുട്ടികളാണെന്നുമാണ് കമ്മിറ്റിയുടെ കണ്ടെത്തൽ.

പ്ലസ് ടുവിന് ഇപ്പോൾ നാല് സബ്ജക്റ്റ് കോമ്പിനേഷനുകളാണുള്ളത്, ഇംഗ്ലീഷ് ഫസ്റ്റ് ലാംഗ്വേജും മലയാളം സെക്കൻഡ് ലാംഗ്വേജും. ഇത് മൂന്നെണ്ണമാക്കി കുറയ്ക്കാൻ കമ്മിറ്റി ശുപാർശ ചെയ്യുന്നു. സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത അഡീഷനൽ വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് അത് പഠിക്കാനുള്ള സൗകര്യമൊരുക്കണം.

ഇപ്പോൾ രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെയാണ് ക്ലാസ്. ലൈബ്രറി, സ്‌കൂൾ ക്ലബുകൾ, സോഷ്യൽ ആക്റ്റിവിറ്റികൾ, സ്‌പോർട്‌സ് പരിശീലനം തുടങ്ങിയ കാര്യങ്ങൾക്ക് വിദ്യാർഥികൾക്ക് സമയം കണ്ടെത്താനാകുന്നില്ല. ഇത് വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കോഴ്‌സ് ഘടന പരിഷ്‌കരിച്ച് പഠനസമയം ദിവസം അഞ്ചു മണിക്കൂറാക്കണം.

ഭരണ-പ്രതിപക്ഷ വിദ്യാർഥിസംഘടനകളടക്കം സമരവുമായി രംഗത്തിറങ്ങിയപ്പോൾ താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.

റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം പൂർത്തിയായിട്ടും നിർദ്ദേശങ്ങൾ പുറത്തുവിടാതിരുന്ന വിദ്യാഭ്യാസ വകുപ്പ് പുതിയ ബാച്ചുകൾ ആവശ്യമില്ലെന്ന നിലപാടാണ് കഴിഞ്ഞ രണ്ട് അധ്യായനവർഷങ്ങളിലും സ്വീകരിച്ചത്. എന്നാൽ, മലബാറിൽ സീറ്റ് ക്ഷാമം രൂക്ഷമാവുകയും എല്ലാ വിഷയത്തിനും മുഴുവൻ മാർക്കും നേടിയ കുട്ടികൾക്കുപോലും സീറ്റ് ലഭിക്കാതെ വരുകയും ചെയ്ത ഘട്ടത്തിൽ ഭരണ-പ്രതിപക്ഷ വിദ്യാർഥിസംഘടനകളടക്കം സമരവുമായി രംഗത്തിറങ്ങിയപ്പോൾ താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.

സംസ്ഥാനത്തെ ഹയർസെക്കൻഡറി ബാച്ച് പുനക്രമീകരണവുമായി ബന്ധപ്പെട്ട് പഠിക്കുന്നതിന് മുൻ വിദ്യാഭ്യാസ ഡയറക്ടർ പ്രഫ. വി കാർത്തികയൻ നായരുടെ അധ്യക്ഷതയിൽ 2023-ലാണ് കമ്മിറ്റി രൂപീകരിച്ചത്. 2023 മെയ് 16-നാണ് റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് കൈമാറിയത്.

Comments