സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ
ഇന്ധന പ്രതിസന്ധി:
വിറകടുപ്പുകൾ പരിഹാരമോ,
പുതിയ പരിസ്ഥിതി പ്രശ്നമോ?

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉണ്ടായിട്ടുള്ള ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ വിറകടുപ്പുകളെന്ന സമീപനം പരിമിതവും അപകടകരവുമാണെന്ന് പറഞ്ഞുവെക്കുന്നതോടൊപ്പം, LPG, മെച്ചപ്പെടുത്തിയ ബയോമാസ് അടുപ്പുകൾ, ബയോമാസ് ബ്രിക്കറ്റുകൾ, സോളാർ പാചക സംവിധാനം എന്നിവ ചേർന്ന ഒരു 'മൾട്ടി-ഫ്യൂവൽ' മാതൃകയാണ് കൂടുതൽ യുക്തിസഹമായതെന്ന് വിശദീകരിക്കുകയാണ് സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ദേശീയ റിവ്യൂ മിഷനിൽ സുപ്രീംകോടതി നിയമിച്ചിട്ടുള്ള അംഗം കൂടിയായ മനോജ് വി. കൊടുങ്ങല്ലൂർ.

ന്ത്യയിലെ കോടിക്കണക്കിന് കുട്ടികളുടെ പോഷകസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന പ്രധാന ക്ഷേമ പദ്ധതികളിലൊന്നാണ് പിഎം പോഷൺ. നേരത്തെ സ്കൂൾ ഉച്ചഭക്ഷണ പരിപാടി (Mid-Day Meal Scheme) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പദ്ധതി, രാജ്യത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ദിവസേന ചൂടുള്ള ഉച്ചഭക്ഷണം ലഭ്യമാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളുടെ പോഷകക്കുറവ് കുറയ്ക്കുക, സ്കൂൾ ഹാജർ വർധിപ്പിക്കുക, പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറയ്ക്കുക, സാമൂഹിക സമത്വം വളർത്തുക തുടങ്ങീ നിരവധി ലക്ഷ്യങ്ങൾ ഈ പദ്ധതിയിലൂടെ കൈവരിക്കപ്പെടുന്നു.

രാജ്യത്താകെ ഏകദേശം 11.8 കോടി കുട്ടികൾ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 10.35 ലക്ഷം സ്കൂളുകളിൽ നിന്നായി ശരാശരി 8.5 - 9.0 കോടി കുട്ടികൾ ദിവസേന പി.എം പോഷൺ പദ്ധതിയിൽ നിന്നും ഭക്ഷണം സ്വീകരിക്കുന്നതായി കണക്കാക്കുന്നു. വർഷത്തിൽ ശരാശരി 200-220 പ്രവൃത്തിദിനങ്ങളിൽ (വിവിധ സംസ്ഥാനങ്ങളിൽ സ്കൂൾ പ്രവൃത്തി ദിനങ്ങളുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കുന്നു) കുട്ടികൾക്കായി ഭക്ഷണം പാചകം നൽകിവരുന്നുണ്ടെന്ന് പാർലമെൻറിൽ ചില ചോദ്യങ്ങൾക്ക് ഉത്തരമായി നൽകിയ വിവരങ്ങളിൽ നിന്നും നാം മനസ്സിലാക്കുന്നു. ഇത്തരമൊരു വലിയ സംവിധാനത്തെ പ്രവർത്തിപ്പിക്കുന്നതിൽ പ്രധാന ഘടകങ്ങളിലൊന്നാണ് പാചകത്തിനായി ആവശ്യമായ ഇന്ധനം. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഈ പദ്ധതിയുടെ ഭാഗമായുള്ള ഭൂരിഭാഗം അടുക്കളകളും എൽ.പി.ജി ഗ്യാസ് (Liquefied Petroleum Gas) ഉപയോഗിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

പി.എം പോഷൺ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന അടുക്കളകളിൽ എൽപിജി ഗ്യാസ് ഉപയോഗം വ്യാപകമാക്കുന്നതിനുള്ള നയം ഇന്ത്യയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കപ്പെട്ടതാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയായ Mid-Day Meal Scheme നടപ്പിലാക്കുന്നതിനിടെ, പാചകത്തിനായി ഉപയോഗിച്ചിരുന്ന പരമ്പരാഗത വിറകടുപ്പുകൾ ആരോഗ്യപ്രശ്നങ്ങളും പുകമലിനീകരണവും ഉണ്ടാക്കുന്നുവെന്ന വിമർശനങ്ങളെ തുടർന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം (ഇപ്പോൾ വിദ്യാഭ്യാസ മന്ത്രാലയം) 2010-കൾ മുതൽ സ്കൂൾ അടുക്കളകളിൽ LPG ഉപയോഗത്തിലേക്ക് ക്രമേണ മാറാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

പി.എം പോഷൺ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന അടുക്കളകളിൽ എൽപിജി ഗ്യാസ് ഉപയോഗം വ്യാപകമാക്കുന്നതിനുള്ള നയം ഇന്ത്യയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കപ്പെട്ടതാണ്.
പി.എം പോഷൺ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന അടുക്കളകളിൽ എൽപിജി ഗ്യാസ് ഉപയോഗം വ്യാപകമാക്കുന്നതിനുള്ള നയം ഇന്ത്യയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കപ്പെട്ടതാണ്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പാചകത്തിനായി എൽപിജി ഉപയോഗത്തിലേക്ക് മാറാനുള്ള തീരുമാനം പ്രധാനമായും ആരോഗ്യപരവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശങ്കകളുടെ പശ്ചാത്തലത്തിലാണ് രൂപപ്പെട്ടതാണ്. ദീർഘകാലമായി സ്കൂൾ അടുക്കളകളിൽ പരമ്പരാഗത വിറകടുപ്പുകൾ ഉപയോഗിച്ചതിനാൽ വലിയ തോതിൽ പുകമലിനീകരണം ഉണ്ടാകുകയും അത് പാചക തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പദ്ധതിയുടെ ഭാഗമായി തൊഴിലെടുക്കുന്നവരുടെ കാഴ്ച്ച പ്രശ്നങ്ങൾ, ദീർഘകാല രോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഈ സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെട്ടു. കൂടാതെ, വിറക് ശേഖരണം പല പ്രദേശങ്ങളിലും വനവിഭവങ്ങൾക്ക് സമ്മർദ്ദം സൃഷ്ടിക്കുന്നതായും കണ്ടെത്തപ്പെട്ടു. ഈ സാഹചര്യത്തിൽ ശുചിത്വപരവും കാര്യക്ഷമവുമായ പാചക സംവിധാനമായി LPG അടുക്കളകളിലേക്ക് മാറുന്നത് കൂടുതൽ യുക്തിസഹമാണെന്ന് കേന്ദ്ര സർക്കാർ പൊതുവിൽ വിലയിരുത്തി. അതിൻറെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് സ്കൂൾ അടുക്കളകളിൽ എൽപിജി ഉപയോഗം വ്യാപിപ്പിക്കാൻ നിർദ്ദേശങ്ങൾ നൽകുകയുണ്ടായി, ഈ മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, പല സംസ്ഥാനങ്ങളിലും സ്കൂളുകളിൽ ഗ്യാസ് ഉപയോഗിക്കുന്ന അടുക്കളകൾ സ്ഥാപിക്കപ്പെട്ടു. കേരളമടക്കമുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എല്ലാ സ്കൂളുകളിലും ഭക്ഷണം പാകം ചെയ്യാൻ LPG ഉപയോഗം നിർബന്ധമാക്കിട്ടുണ്ട്. ഒരു കേന്ദ്ര പദ്ധതി എന്ന നിലയിൽ, ഈ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി വിറകടുപ്പുകൾ ഒഴിവാക്കി തൽസ്ഥാനത്ത് എൽപിജി ഉപയോഗത്തിലേക്ക് മാറുന്നതിനു വേണ്ടിയുള്ള നിർബന്ധ പൂർവ്വമായ നിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നത്.

ഇന്ത്യയിലെ LPG ആവശ്യകതയുടെ വലിയ പങ്ക് ആഭ്യന്തര ഉൽപാദനത്തിലൂടെയല്ല കണ്ടെത്തുന്നത്, മറിച്ച് ഇറക്കുമതിയിലൂടെയാണ് നമ്മുടെ ആവശ്യം നിറവേറ്റപ്പെടുന്നത്.

ഈ നയപരമായ മാറ്റത്തിന്റെ ലക്ഷ്യം സ്കൂൾ അടുക്കളകളിലെ പുകമലിനീകരണം കുറയ്ക്കുക, പാചകപ്പുരയുടെയും തൊഴിലാളികളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുക, ഭക്ഷണ പാചകത്തിന്റെ ശുചിത്വവും കാര്യക്ഷമതയും വർധിപ്പിക്കുക എന്നിവയെല്ലാമായിരുന്നു. പിന്നീട് പദ്ധതി പുതുക്കി രൂപകൽപ്പന ചെയ്ത് PM POSHAN Scheme എന്ന പേരിൽ 2021 മുതൽ തുടരുമ്പോഴും LPG അധിഷ്ഠിത പാചക സംവിധാനം ഇന്ത്യയിലെ ഭൂരിഭാഗം സ്കൂൾ അടുക്കളകളിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിൽ എല്ലാ സ്കൂളുകളുടെയും LPG ഉപയോഗത്തിന്റെ അളവ് സംബന്ധിച്ച് ഔദ്യോഗിക - ദേശീയ കണക്കുകൾ പൊതുവായി ലഭ്യമല്ല. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ചില ജില്ലകളിൽ നടന്നിട്ടുള്ള ചില പഠനങ്ങളും റിപ്പോർട്ടുകളും പ്രകാരം ഒരു സ്കൂളിന് മാസം ശരാശരി 5 LPG സിലിണ്ടർ ആവശ്യമായി വരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സ്കൂളിന്റെ ശരാശരി LPG ആവശ്യവുമായി ബന്ധപ്പെടുത്തി ഇന്ത്യയിലെ പിഎം പോഷൺ പദ്ധതിക്കായി മൊത്തം LPG ആവശ്യം (അനുമാനം) - ചില പ്രായോഗിക കണക്കുകൂട്ടലുകൾ തയ്യാറാക്കിയാൽ അതിനെ ഇത്തരത്തിൽ ക്രോഡീകരിക്കാം.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പാചകത്തിനായി എൽപിജി ഉപയോഗത്തിലേക്ക് മാറാനുള്ള തീരുമാനം പ്രധാനമായും ആരോഗ്യപരവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശങ്കകളുടെ പശ്ചാത്തലത്തിലാണ് രൂപപ്പെട്ടതാണ്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പാചകത്തിനായി എൽപിജി ഉപയോഗത്തിലേക്ക് മാറാനുള്ള തീരുമാനം പ്രധാനമായും ആരോഗ്യപരവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശങ്കകളുടെ പശ്ചാത്തലത്തിലാണ് രൂപപ്പെട്ടതാണ്.
  • രാജ്യത്തെ ആകെ സ്കൂളുകളുടെ എണ്ണം = 10.35 ലക്ഷം.

  • ഓരോ സ്കൂളും മാസം 5 സിലിണ്ടർ വീതം ശരാശരി ഉപയോഗിക്കുന്നതായി കണക്കാക്കുന്നു.

  • അങ്ങനെയെങ്കിൽ ഒരു മാസത്തിൽ ആവശ്യമായ LPG സിലിണ്ടർ 10.35 ലക്ഷം × 5 = 51.75 ലക്ഷം സിലിണ്ടർ / മാസം.

  • ഒരു മാസം കുറഞ്ഞത് - 50 - 52 ലക്ഷം സിലിണ്ടറുകൾ (ഏകദേശം).

  • പ്രതിവർഷം - 6.2 കോടി സിലിണ്ടറുകൾ (ഒരു സിലിണ്ടർ 14.2 kg എന്ന് കണക്കാക്കിയാൽ വാർഷിക LPG ഉപയോഗം ~ 8.8 - 9.0 ലക്ഷം ടൺ വരെ ആയേക്കാം).

രാജ്യത്ത് പാചകവാതകമായ LPG ഉൽപാദനവും വിതരണവും പ്രധാനമായും സർക്കാർ ഉടമസ്ഥതയിലുള്ള വലിയ എണ്ണക്കമ്പനികളാണ് ഇന്ന് നിയന്ത്രിക്കുന്നത്. 1990-കൾക്കുശേഷം സ്വകാര്യ ഇന്ത്യൻ കുത്തകളും ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര ഉൽപാദനവും ഇറക്കുമതിയും ശുദ്ധീകരണ ശാലകളിലെ പ്രോസസ്സിംഗും വിപണന ശൃംഖലയും Indian Oil Corporation, Bharat Petroleum Corporation Limited, Hindustan Petroleum Corporation Limited എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ പാചകവാതക വിപണിയുടെ ഭൂരിഭാഗവും ഈ മൂന്ന് കമ്പനികളുടെ കൈവശമാണ്. ഇവയുടെ കീഴിലുള്ള ബ്രാൻഡുകളായ Indane, Bharatgas, HP Gas എന്നിവയിലൂടെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് LPG സിലിണ്ടറുകൾ ഈ കമ്പനികൾ വിതരണം ചെയ്യുന്നു. നൂറുകണക്കിന് റിഫൈനറികളിലും ബോട്ടിലിംഗ് പ്ലാൻറുകളിലും LPG ഉൽപാദിപ്പിക്കുകയും സംഭരിക്കുകയും തുടർന്ന് രാജ്യത്തുടനീളം വ്യാപകമായ ഡീലർ നെറ്റ് വർക്കുകൾ മുഖേന വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും LPG സിലിണ്ടറുകൾ വഴിയും പൈപ്പ് ലൈൻ വഴിയും ഇവർ എത്തിക്കുന്നു.

ഒരു സ്കൂളിൽ ദിവസേന ഭക്ഷണം പാകം ചെയ്യുന്നതിനായി ശരാശരി 15 മുതൽ 50 കിലോ വരെ വിറക് ആവശ്യമായേക്കുമെന്നതാണ് വിവിധ 'പാചക' പഠനങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏകദേശം 10 ലക്ഷം സ്കൂളുകളിൽ ഇത് നടപ്പിലാക്കിയാൽ അതിനായി ദിവസേന 1.5 മുതൽ 2 ലക്ഷം ടൺ വരെ വിറക് ആവശ്യമായേക്കാം.

എന്നാൽ ഇന്ത്യയിലെ LPG ആവശ്യകതയുടെ വലിയ പങ്ക് ആഭ്യന്തര ഉൽപാദനത്തിലൂടെയല്ല കണ്ടെത്തുന്നത്, മറിച്ച് ഇറക്കുമതിയിലൂടെയാണ് നമ്മുടെ ആവശ്യം നിറവേറ്റപ്പെടുന്നത്. ഇറക്കുമതി, ശുദ്ധീകരണം, സംഭരണം, ഗതാഗതം എന്നിവയുടെ മുഴുവൻ ശൃംഖലയും മേൽപ്പറഞ്ഞ എണ്ണക്കമ്പനികളുടെ നിയന്ത്രണത്തിലാണ് ഇപ്പൊൾ നടക്കുന്നത്. ഒപ്പം സ്വകാര്യ മേഖലയിലും ചില കമ്പനികൾ LPG വിപണിയിൽ പ്രവർത്തിക്കുന്നു. ഉദാഹരണത്തിന് Reliance Industries, Nayara Energy എന്നിവ റിഫൈനറികളിൽ LPG ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും വീടുകളിലേക്ക് സർക്കാർ സഹായത്തോടെ വിതരണം ചെയ്യുന്ന പാചകവാതക ശൃംഖലയിൽ പ്രധാന പങ്ക് നിലവിൽ പൊതുമേഖലാ കമ്പനികൾക്ക് തന്നെയാണ്. എത്രയോ നാളുകളായി വലിയ ഒരു ദേശീയ വിതരണ സംവിധാനമാണ് ഇന്ത്യയിലെ LPG മേഖല. അതുകൊണ്ടുതന്നെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പോലുള്ള വലിയ സാമൂഹിക പദ്ധതികൾക്ക് ആവശ്യമായ പാചകവാതക വിതരണവും ഈ കമ്പനികളുടെ ശേഷിയെയും നയങ്ങളെയും ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.

സമീപനാളുകളിൽ പശ്ചിമേഷ്യയിലുണ്ടായ യുദ്ധവും, അമേരിക്കൻ താൽപ്പര്യങ്ങൾക്കനുസൃതമായി പെട്രോളിയം - പാചകവാതക ഇറക്കുമതി നയങ്ങളിൽ വരുത്തിയ കാതലായ മാറ്റങ്ങളും, രാജ്യത്താകെ പാചക ഗ്യാസ് വിതരണത്തിലെ തടസ്സങ്ങളും, വില വർധനയും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ നേരിട്ട് ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. LPG ക്ഷാമം കാരണം ചില സ്കൂളുകൾ നേരത്തെ ഉപേക്ഷിച്ച വിറകടുപ്പ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി. പിഎം പോഷൺന്റെ ഭാഗമായുള്ള ചില കേന്ദ്രീകൃത പൊതു അടുക്കളകളിൽ (Common Kitchen) മെനു തന്നെ മാറ്റേണ്ടിവന്നിട്ടുണ്ട്.

 LPG ക്ഷാമം കാരണം ചില സ്കൂളുകൾ നേരത്തെ ഉപേക്ഷിച്ച വിറകടുപ്പ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി. പിഎം പോഷൺന്റെ ഭാഗമായുള്ള ചില കേന്ദ്രീകൃത പൊതു അടുക്കളകളിൽ (Common Kitchen) മെനു തന്നെ മാറ്റേണ്ടിവന്നിട്ടുണ്ട്.
LPG ക്ഷാമം കാരണം ചില സ്കൂളുകൾ നേരത്തെ ഉപേക്ഷിച്ച വിറകടുപ്പ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി. പിഎം പോഷൺന്റെ ഭാഗമായുള്ള ചില കേന്ദ്രീകൃത പൊതു അടുക്കളകളിൽ (Common Kitchen) മെനു തന്നെ മാറ്റേണ്ടിവന്നിട്ടുണ്ട്.

ഈ പ്രത്യേക സാഹചര്യത്തിലാണ് ചില സംസ്ഥാനങ്ങളിലും പ്രാദേശിക ഭരണകൂടങ്ങളിലും വീണ്ടും വിറകടുപ്പുകൾ ഉപയോഗിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നത്. വിദ്യാലയങ്ങളിൽ നിരോധിക്കപ്പെട്ടിരുന്ന വിറകടുപ്പിൽ ഭക്ഷണം പാചകം ചെയ്യാനാവശ്യമായ പുതിയ ഉത്തരവുകൾ കേരളത്തിലടക്കം വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കി കഴിഞ്ഞു. ആദ്യനോട്ടത്തിൽ ഇത് ലളിതമായ പരിഹാരമായി തോന്നിയേക്കാം. ഗ്രാമപ്രദേശങ്ങളിൽ വിറക് ലഭ്യത കൂടുതലാണെന്നും LPG ലഭിക്കാത്ത സമയങ്ങളിൽ പാചകം തടസ്സപ്പെടാതിരിക്കാനായി വിറകടുപ്പുകൾ ഉപയോഗിക്കാമെന്നുമുള്ള വാദങ്ങളും മുന്നോട്ട് വരുന്നുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം പരിസ്ഥിതി - കാലാവസ്ഥ - പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ഗൗരവമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

വിറക് അടുപ്പുകളുടെ ഉപയോഗം കാർബൺ പുറന്തള്ളലിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. വിറക് ആവശ്യകത വർധിക്കുന്നതോടെ വനവിഭവങ്ങളിൽ സമ്മർദ്ദം വർധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ അനിയന്ത്രിതമായ മരംവെട്ട് വർധിക്കുന്നത് പ്രാദേശിക പരിസ്ഥിതി സമതുലിതാവസ്ഥയെ അത് ബാധിക്കാം.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വ്യാപ്തി കണക്കിലെടുത്താൽ വിറകടുപ്പുകളുടെ വ്യാപക ഉപയോഗം വളരെ വലിയ തോതിൽ വിറക് (Fire Wood) ഉപഭോഗത്തിലേക്ക് അതിനെ നയിച്ചേക്കാം. ഒരു സ്കൂളിൽ ദിവസേന ഭക്ഷണം പാകം ചെയ്യുന്നതിനായി ശരാശരി 15 മുതൽ 50 കിലോ വരെ വിറക് ആവശ്യമായേക്കുമെന്നതാണ് വിവിധ 'പാചക' പഠനങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏകദേശം 10 ലക്ഷം സ്കൂളുകളിൽ ഇത് നടപ്പിലാക്കിയാൽ അതിനായി ദിവസേന 1.5 മുതൽ 2 ലക്ഷം ടൺ വരെ വിറക് ആവശ്യമായേക്കാം. വർഷത്തിൽ ഏകദേശം 200 സ്കൂൾ ദിവസങ്ങൾ കണക്കാക്കിയാൽ ഇത് ശരാശരി 250- 300 ലക്ഷം ടൺ വരെ വിറകുപയോഗമായി മാറും. ഇത് പരിസ്ഥിതി കാഴ്ചപ്പാടിൽ വലിയ ആശങ്കകൾ ഉയർത്തുന്ന കണക്കുകളാണ്.

വിറക് കത്തിക്കുമ്പോൾ വലിയ തോതിൽ കാർബൺ ഡൈഓക്സൈഡ് (CO₂) അന്തരീക്ഷത്തിലേക്ക് പുറപ്പെടുന്നു. സാധാരണയായി ഒരു ടൺ മരം കത്തിക്കുമ്പോൾ ഏകദേശം 1.8 ടൺ CO₂ പുറപ്പെടുന്നു എന്നതാണ് പൊതുവായി കണക്കാക്കപ്പെടുന്നത്. അതനുസരിച്ച് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിറകടുപ്പുകൾ വ്യാപകമായി ഉപയോഗിച്ചാൽ വർഷത്തിൽ ഏകദേശം 60 മുതൽ 80 ലക്ഷം ടൺ വരെ കാർബൺ പുറന്തള്ളൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി, രാജ്യം സ്വീകരിച്ചിരിക്കുന്ന അന്താരാഷ്ട്ര പ്രതിബദ്ധതകളുടെ പശ്ചാത്തലത്തിൽ ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമായി കണക്കാക്കുന്നു.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിദ്യാലയങ്ങളിൽ നിരോധിക്കപ്പെട്ടിരുന്ന വിറകടുപ്പിൽ ഭക്ഷണം പാചകം ചെയ്യാനാവശ്യമായ പുതിയ ഉത്തരവുകൾ കേരളത്തിലടക്കം വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കി കഴിഞ്ഞു.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിദ്യാലയങ്ങളിൽ നിരോധിക്കപ്പെട്ടിരുന്ന വിറകടുപ്പിൽ ഭക്ഷണം പാചകം ചെയ്യാനാവശ്യമായ പുതിയ ഉത്തരവുകൾ കേരളത്തിലടക്കം വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കി കഴിഞ്ഞു.

വിറക് അടുപ്പുകളുടെ ഉപയോഗം കാർബൺ പുറന്തള്ളലിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. വിറക് ആവശ്യകത വർധിക്കുന്നതോടെ വനവിഭവങ്ങളിൽ സമ്മർദ്ദം വർധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ അനിയന്ത്രിതമായ മരംവെട്ട് വർധിക്കുന്നത് പ്രാദേശിക പരിസ്ഥിതി സമതുലിതാവസ്ഥയെ അത് ബാധിക്കാം. ഇതിന് പുറമെ വിറക് കത്തിക്കുമ്പോൾ പുറപ്പെടുന്ന സൂക്ഷ്മകണങ്ങൾ, കാർബൺ മോണോക്സൈഡ്, ബ്ലാക്ക് കാർബൺ എന്നിവ വായു മലിനീകരണത്തെ വർധിപ്പിക്കുകയും പാചകത്തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. സ്കൂൾ അടുക്കളകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ദീർഘകാലമായി പുക ശ്വസിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് ശ്വാസകോശ രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം. അതേസമയം LPG മാത്രമായുള്ള ആശ്രയം തുടരുന്നതും സ്ഥിരതയുള്ള പരിഹാരമല്ലെന്നത് അടുത്തകാലത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. വിതരണ തടസ്സം, വിലവർധന, ഗ്രാമപ്രദേശങ്ങളിലെ ലഭ്യതക്കുറവ് എന്നിവ പദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഘടകങ്ങളായി മാറിയിട്ടുണ്ട്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പാചക സംവിധാനത്തെ ഒരു ഏക ഇന്ധന മാതൃകയിൽ നിന്ന് മാറ്റി കൂടുതൽ വൈവിധ്യമാർന്ന, സുസ്ഥിരമായ ഒരു സംവിധാനത്തിലേക്ക് മാറ്റപ്പെടേണ്ടതുണ്ട്.

ലോകത്ത് ഉപയോഗിക്കുന്ന Liquefied Petroleum Gas (LPG) പ്രധാനമായും ക്രൂഡ് ഓയിൽ ശുദ്ധീകരണശാലകളിലും പ്രകൃതി വാതക ശുദ്ധീകരണ പ്രക്രിയയിലും നിന്ന് ലഭിക്കുന്ന ഒരു ഉപോൽപ്പന്നമാണ്. അതിനാൽ LPGയുടെ ഭാവി ലഭ്യത നേരിട്ട് ഫോസിൽ ഇന്ധന ഉൽപാദനത്തോടും ആഗോള ഊർജമാറ്റ നയങ്ങളോടും ബന്ധപ്പെട്ടു കിടക്കുന്നു. ആഗോള ഊർജ വിപണി പഠനങ്ങൾ പ്രകാരം 2022-ൽ ലോകത്തിലെ LPG ഉൽപാദനവും ഉപഭോഗവും ഏകദേശം 340 മില്യൺ ടൺ ആയിരുന്നു, കൂടാതെ അടുത്ത ഒരു ദശാബ്ദത്തിൽ ഇത് വർധിച്ച് 2030-ഓടെ ഏകദേശം 400 മില്യൺ ടൺ വരെ എത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ ദീർഘകാല കാഴ്ചപ്പാടിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള നയങ്ങൾ ശക്തമാകുന്നതോടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമേണ കുറയാൻ സാധ്യതയുണ്ട്. ചില ഊർജ പ്രവചനങ്ങൾ പ്രകാരം LPG ഉൽപാദനം അടുത്ത രണ്ട് ദശാബ്ദങ്ങളിൽ പരമാവധി നിലയിലെത്തുകയും പിന്നീട് 2050-ഓടെ കുറയാൻ തുടങ്ങുകയും ചെയ്യാം, അതോടെ പരമ്പരാഗത LPGയ്ക്ക് പകരം Renewable LPG, Bio-LPG, DME (Dimethyl Ether) പോലുള്ള പകരം ഇന്ധനങ്ങൾ കൂടുതൽ പ്രാധാന്യമാർജ്ജിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ കണക്കുകൾ പ്രകാരം LPG അടുത്ത 20–30 വർഷത്തേക്ക് ലോക ഊർജവ്യവസ്ഥയിൽ പ്രധാന പാചക ഇന്ധനമായി തുടരാൻ സാധ്യതയുണ്ടെങ്കിലും ദീർഘകാലത്തിൽ ശുദ്ധ ഊർജത്തിലേക്കുള്ള മാറിവരവ് കാരണം അതിന്റെ പങ്ക് ക്രമേണ കുറയുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. അതിനാൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പാചക സംവിധാനത്തെ ഒരു ഏക ഇന്ധന മാതൃകയിൽ നിന്ന് മാറ്റി കൂടുതൽ വൈവിധ്യമാർന്ന, സുസ്ഥിരമായ ഒരു സംവിധാനത്തിലേക്ക് മാറ്റപ്പെടേണ്ടതുണ്ട്.

വിറക് കത്തിക്കുമ്പോൾ പുറപ്പെടുന്ന സൂക്ഷ്മകണങ്ങൾ, കാർബൺ മോണോക്സൈഡ്, ബ്ലാക്ക് കാർബൺ എന്നിവ വായു മലിനീകരണത്തെ വർധിപ്പിക്കുകയും പാചകത്തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
വിറക് കത്തിക്കുമ്പോൾ പുറപ്പെടുന്ന സൂക്ഷ്മകണങ്ങൾ, കാർബൺ മോണോക്സൈഡ്, ബ്ലാക്ക് കാർബൺ എന്നിവ വായു മലിനീകരണത്തെ വർധിപ്പിക്കുകയും പാചകത്തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സാധ്യതയാണ് മെച്ചപ്പെടുത്തിയ ബയോമാസ് അടുപ്പുകൾ (Improved Biomass Cookstoves). പരമ്പരാഗത വിറകടുപ്പുകളെ അപേക്ഷിച്ച് ഈ സാങ്കേതിക വിദ്യകൾ 50 മുതൽ 60 ശതമാനം വരെ ഇന്ധനലാഭം നൽകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. പുക പുറന്തള്ളൽ കുറയുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളും കുറയാം. അതുപോലെ കാർഷിക അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ബയോമാസ് ബ്രിക്കറ്റുകൾ (Biomass Briquettes) പകരം ഇന്ധനമായി ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കാവുന്നതാണ്. ഇത് കാർഷിക മാലിന്യങ്ങളുടെ ഉപയോഗവും പ്രാദേശിക തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സഹായകമാകും.

മെച്ചപ്പെട്ട വിറകടുപ്പുകൾ സംബന്ധിച്ചുള്ള ചില പഠനങ്ങൾ കർണാടകയിലെ സ്കൂൾ ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. 2012-2014 കാലഘട്ടത്തിൽ കർണ്ണാടകത്തിലെ റാമദുർഗ താലൂക്ക്, ബെളഗാവി ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ചില പ്രാഥമിക വിദ്യാലയങ്ങളിലും ചില കേന്ദ്രീകൃത അടുക്കളകളിലും നടന്നിട്ടുള്ള പഠനങ്ങളുടെ കണ്ടെത്തലുകൾ പ്രകാരം പിഎം പോഷൺ പദ്ധതി നടത്തിപ്പിൻറെ ഭാഗമായി മെച്ചപ്പെട്ട വിറകടുപ്പ് ഉപയോഗിച്ചപ്പോൾ 63% – 73% വരെ ഇന്ധന ലാഭം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭാവിയിൽ പദ്ധതിക്കായി ബയോമാസ് ബ്രിക്കറ്റ്, ഗാസിഫയർ മാതൃകകൾ തുടങ്ങിയവ പ്രയോജനപ്പെടുത്താൻ കഴിയണമെന്നും ഈ പഠനം വ്യക്തമാക്കുന്നുണ്ട്. കർണാടകയിൽ ഒരു സന്നദ്ധ സംഘടന നടത്തുന്ന കേന്ദ്രീകൃത അടുക്കളയിൽ ഇന്ധനച്ചെലവ് നേരത്തെ ഉണ്ടായിരുന്ന 60 പൈസയിൽ നിന്ന് 8–9 പൈസയായി കുറഞ്ഞുവെന്ന് ഈ പഠനം വ്യക്തമാക്കുന്നു. സോളാർ/പുതുക്കാവുന്ന ഊർജ സാധ്യതകളും പരിഗണിക്കപ്പെടേണ്ടതാണെന്നും ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. സ്കൂൾ ഉച്ചഭക്ഷണത്തിൻറെ പാചകത്തിൽ സോളാർ കുക്കിംഗ് പോലുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാൽ വർഷത്തിൽ 1.9 - 2.0 ലക്ഷം ടൺ LPG വരെ മറ്റാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും ചില കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് കാർബൺ (CO₂) ഉത്സർജ്ജനം വലിയ തോതിൽ കുറയ്ക്കുമെന്നും ഈ പഠനങ്ങൾ എടുത്തു പറയുന്നു.

വലിയ സ്കൂൾ ക്ലസ്റ്ററുകളിലും, നഗരങ്ങളിലുള്ള കേന്ദ്രീകൃത അടുക്കളകളിലും സോളാർ സ്റ്റീം കുക്കിംഗ് പോലുള്ള പുതുക്കാവുന്ന ഊർജ്ജ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള സാധ്യതയും അതിന്റെ ആവശ്യകതയും നിരന്തരം വർധിച്ചുവരുകയാണ്.

സ്കൂളുകളിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി മെച്ചപ്പെട്ട അടുപ്പുകൾ നടപ്പാക്കിയാൽ അത് വിവിധ സാധ്യതകൾ നമുക്ക് മുന്നിൽ തുറന്നുതരും. LPG ആശ്രയം വലിയതോതിൽ, മാസം 52 ലക്ഷം സിലിണ്ടർ അഥവ പ്രതിമാസം 30–40% വരെ എൽപിജി ഉപയോഗം കുറയ്ക്കാൻ കഴിയും. ഇന്ധന ചെലവ് കുറയുന്നതിലൂടെ സ്കൂൾ ഭക്ഷണ ബജറ്റിൽ ലാഭമുണ്ടാകും, മെനു മെച്ചപ്പെടുത്താനുള്ള സാധ്യതകൾ, പരിസ്ഥിതി സംരക്ഷണം, CO₂ ഉത്സർജ്ജനത്തിലുണ്ടാകുന്ന കുറവ്, വിറകിനായി മരം ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണം, പുക കുറയുന്നത് കൊണ്ട് പാചക തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം എന്നീ സാധ്യതകളെല്ലാം സൃഷ്ടിക്കപ്പെടും.

അതോടൊപ്പം, ചില പുത്തൻ മാതൃകകൾ ഈ മേഖലയിൽ സൃഷ്ടിക്കപ്പെടും. ബയോമാസ് ബ്രിക്കറ്റ് നിർമ്മാണം, സ്കൂൾ Energy Plantation, സോളാർ സ്റ്റീം കുക്കിംഗ് പദ്ധതികളെല്ലാം വികസിപ്പിച്ചെടുക്കാൻ കഴിയും. അതിൻറെ ഭാഗമായി Hybrid Cooking Model, LPG + Biomass Improved Stove, Cluster Kitchens, ഒരു പ്രദേശത്തെ സ്കൂളുകളെ കേന്ദ്രീകരിച്ചുകൊണ്ട് കേന്ദ്രീകൃത അടുക്കളകൾ, Solar Steam Kitchens തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ചെല്ലാം ആലോചിക്കേണ്ടതായി വരും. ഈ മേഖലകളിലെല്ലാം MNRE (Ministry of New & Renewable Energy) – Education Ministry Joint Programmes, School Clean Cooking Mission, Local Biomass Supply Chain, കാർഷിക മാലിന്യത്തെ ബ്രിക്കറ്റുകളാക്കി മാറ്റൽ തുടങ്ങിയ നിരവധി മേഖലകൾ വികസിപ്പിച്ചെടുക്കേണ്ടതായി വരും, അതിനാവശ്യമായ വിപുലമായ സാമൂഹ്യ സംവാദങ്ങൾ ഉയർന്നുവരേണ്ടതുണ്ട്.

ഇതിന് പുറമെ, വലിയ സ്കൂൾ ക്ലസ്റ്ററുകളിലും, നഗരങ്ങളിലുള്ള കേന്ദ്രീകൃത അടുക്കളകളിലും സോളാർ സ്റ്റീം കുക്കിംഗ് പോലുള്ള പുതുക്കാവുന്ന ഊർജ്ജ (Renewable Energy) സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള സാധ്യതയും അതിന്റെ ആവശ്യകതയും നിരന്തരം വർധിച്ചുവരുകയാണ്. ഒരിക്കൽ ഇത് സ്ഥാപിച്ചാൽ ദീർഘകാലത്തിൽ ചെലവ് കുറയുകയും കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ ചില സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തിലുള്ള ചില മാതൃകകൾ പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുണ്ടെന്നത് ഗൗരവത്തോടെ കാണാൻ നമുക്ക് കഴിയേണ്ടതുണ്ട്.

സ്കൂളുകളിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി മെച്ചപ്പെട്ട അടുപ്പുകൾ നടപ്പാക്കിയാൽ അത് വിവിധ സാധ്യതകൾ നമുക്ക് മുന്നിൽ തുറന്നുതരും. LPG ആശ്രയം വലിയതോതിൽ, മാസം 52 ലക്ഷം സിലിണ്ടർ അഥവ പ്രതിമാസം 30–40% വരെ എൽപിജി ഉപയോഗം കുറയ്ക്കാൻ കഴിയും.
സ്കൂളുകളിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി മെച്ചപ്പെട്ട അടുപ്പുകൾ നടപ്പാക്കിയാൽ അത് വിവിധ സാധ്യതകൾ നമുക്ക് മുന്നിൽ തുറന്നുതരും. LPG ആശ്രയം വലിയതോതിൽ, മാസം 52 ലക്ഷം സിലിണ്ടർ അഥവ പ്രതിമാസം 30–40% വരെ എൽപിജി ഉപയോഗം കുറയ്ക്കാൻ കഴിയും.

അതിനാൽ, ഇപ്പോൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉണ്ടായിട്ടുള്ള ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ വിറകടുപ്പുകളെന്ന സമീപനം പരിമിതവും അപകടകരവുമാണെന്ന് പറഞ്ഞുവെക്കുന്നതോടൊപ്പം, LPG, മെച്ചപ്പെടുത്തിയ ബയോമാസ് അടുപ്പുകൾ, ബയോമാസ് ബ്രിക്കറ്റുകൾ, സോളാർ പാചക സംവിധാനം എന്നിവ ചേർന്ന ഒരു 'മൾട്ടി-ഫ്യൂവൽ' മാതൃകയാണ് കൂടുതൽ യുക്തിസഹമായതെന്ന് പറഞ്ഞുവെക്കാൻ ഈ സന്ദർഭം പ്രയോജനപ്പെടുത്തുന്നു. ഇതിന് കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയവും പുതുക്കാവുന്ന ഊർജ മന്ത്രാലയവും സംസ്ഥാന സർക്കാരുകളും ചേർന്ന് സംയോജിത നയങ്ങൾ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

രാജ്യത്തെ കോടിക്കണക്കിന് കുട്ടികളുടെ ഭക്ഷണസുരക്ഷ ഉറപ്പാക്കുന്ന ഈ വലിയ സാമൂഹിക പദ്ധതിയെ ചെലവിന്റെ കണക്കിൽ മാത്രം വിലയിരുത്താനാകില്ല. അതേസമയം പരിസ്ഥിതിയെയും കാലാവസ്ഥയെയും ബാധിക്കുന്ന തീരുമാനങ്ങൾ അതീവ സൂക്ഷ്മതയോടെ സ്വീകരിക്കേണ്ടതുമാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പാചക സംവിധാനത്തെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ രീതിയിലേക്ക് മാറ്റുകയെന്നത് ഇന്ന് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു. വിദ്യാഭ്യാസവും പോഷണവും പരിസ്ഥിതിയും - ഒരുമിച്ച് സംരക്ഷിക്കുന്ന നയപരമായ തീരുമാനങ്ങളാണ് ഈ പദ്ധതിയുടെ ഭാവിയെ നിർണ്ണയിക്കുക.


Summary: The fuel and LPG crisis in the school mid-day meal scheme: Firewood a solution or new environmental problem? Manoj V Kodungallur writes.


മനോജ്​ വി. കൊടുങ്ങല്ലൂർ

റിട്ട. അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ - ദേശീയ റിവ്യൂ മിഷൻ - മോണിറ്ററിങ്ങ് കമ്മിറ്റിയിലേക്ക് സുപ്രീം കോടതി നാമനിർദ്ദേശം ചെയ്തിട്ടുള്ള അംഗം.

Comments