കോപ്പിയടിക്ക് പിന്നിലെ യഥാർത്ഥ ഗൂഢസംഘം ആരാണ്?

''പഠിപ്പിക്കുന്ന അധ്യാപകർ പകർന്നതൊന്നും ഹൃദയത്തിൽ വസിക്കുന്നില്ല എങ്കിൽ വിദ്യാഭ്യാസം ആന മണ്ടത്തരമല്ലാതെ മറ്റെന്താണ്? കുറേ വാക്കുകൾ തലച്ചോറിൽ പരീക്ഷ കഴിയും വരെ ഒളിച്ച് കടത്തുന്ന ഏർപ്പാടാണ് നമ്മുടെ പരീക്ഷകളാക്കെ. ഈ ക്രൈമിൽ നിന്നാണ് നമ്മളാദ്യം മോചിതരാവേണ്ടത്.''

ഠിക്കുന്ന വിഷയത്തിന് ഹൃദയത്തിൽ ഒരിഞ്ച് സ്ഥലം പോലും അനുവദിച്ച് കൊടുക്കാതെ കാണാപാഠം പഠിക്കാനുള്ള മിടുക്കിനാൽ വല്യ മാർക്ക് വാങ്ങി പാസാവുന്നതും, സൂക്ഷിച്ച് നോക്കിയാൽ കോപ്പിയടി തന്നെയല്ലേ?

രാത്രി ക്ലാസിനൊക്കെ പോയിട്ടാണ് ഞാൻ പ്രീഡിഗ്രി പാസാവുന്നത്.
അന്ന് എന്റെ കൂടെ പഠിച്ച ഒരു എൽ.ഐ.സി. ഏജന്റുണ്ടായിരുന്നു.
പത്രം പോലും വായിക്കാത്ത അവന് മലയാളം സെക്കന്റ് ലാംഗ്വേജ് ഭയങ്കര കടമ്പയായിരുന്നു. ക്ലാസിൽ കൃത്യമായി വരാനും കഴിയാറില്ല. എപ്പോഴും തിരക്കോട് തിരക്ക് തന്നെ. ഒരുതരം എരിപൊരിസഞ്ചാരം!

കൊല്ലപ്പരീക്ഷയുടെ തലേന്ന് രാത്രിയാണ്. ഒരു പഴയ വിജയ് സ്‌കൂട്ടറിലാണ് അവൻ എന്റെ വീട് തപ്പിപ്പിടിച്ച് വരുന്നത്.
യാതൊരു മര്യാദയുമില്ലാതെ നേരെ കാര്യത്തിലേക്ക് കടന്നു:
ചണ്ഡാലഭിക്ഷുകി എന്ന ടെക്സ്റ്റും ഗൈഡും വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല. എന്താണതിനകത്തെന്ന് ഒരു അര മണിക്കൂർ കൊണ്ട് നീയൊന്ന് പറഞ്ഞു താ .

ഗത്യന്തരമില്ലാതെ അത് ഞാൻ ഒരു മണിക്കൂർ കൊണ്ട് ഒരു വിധം പറഞ്ഞു തീർത്തു കൊടുത്തു.
അവൻ പറഞ്ഞു:
ബാക്കി ഞാൻ ഗൈഡിൽ നിന്ന് കീറിയെടുത്ത് "ശരിപ്പെടുത്തി'ക്കൊള്ളാം..

റിസൽട്ട് വന്നപ്പോൾ എനിക്ക് കിട്ടിയതിന്റെ ഏകദേശം ഇരട്ടി മാർക്ക്!

പരീക്ഷകളൊക്കെ ഒരു ട്രപ്പീസ് അഭ്യാസിയെ പോലെ മറികടന്ന അദ്ദേഹം ഇപ്പോൾ പ്രശസ്തമായ ഒരു ഇൻഷുറൻസ് കമ്പനിയിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇതിനിടയിൽ ആൾ ഏതോ വിദേശയൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക കാര്യത്തിൽ ഒരു പി.എച്ച്.ഡിയെയും പിടിച്ചടക്കിയതായി കേട്ടു .

ആരെങ്കിലും കൃത്രിമമായ മാർഗ്ഗത്തിൽ അപകടമൊക്കെ ഉണ്ടാക്കി ഇൻഷുറൻസ് തുക അടിച്ചു മാറ്റുന്നുണ്ടോ എന്നതിന്റെ അന്വേഷണച്ചുമതലയാണ് അദ്ദേഹത്തിന്റെത്! ഭാരിച്ച ശമ്പളമൊക്കെയുണ്ട്.

നോക്കൂ, തെറ്റായ അപകടങ്ങളുണ്ടാക്കി പ്രീഡിഗ്രിയും ഡിഗ്രിയും പിജിയുമൊക്കെ എഴുതി വന്ന ഒരാളെക്കൊണ്ടു തന്നെ വിധി അത് ചെയ്യിക്കുന്നു!
വിധി ഒരു സാഡിസ്റ്റ് തന്നെ. അയാൾ അതിൽ "സാറ്റിസ്‌ഫൈഡാ' ണെങ്കിലും അല്പം കുശുമ്പോടെ ഞാൻ ഉള്ളിൽ പറയും: അവനത് കിട്ടണം.

പ്രമുഖമായ ഒരു വാരികയിൽ പ്രവാസ സംബന്ധിയായി പണ്ട് ഞാനെഴുതിയ ലേഖനത്തിൽ നിന്ന് എനിക്ക് മാത്രം അറിയാവുന്ന കാര്യം കോപ്പിയടിച്ച് അതേ വാരികയിൽ 6 മാസം കഴിഞ്ഞ് വളരെ "ആധികാരികമായി ' എഴുതിയത് കണ്ട് ഞാൻ അന്തം വിട്ടു ! ഇദ്ദേഹം കേരളം വിട്ട് എങ്ങും പോയിട്ടില്ല. ആളിന്റെ പേരിനോടൊപ്പം ഡോക്ടറേറ്റുമുണ്ട്. ആരോടും പരാതി പറഞ്ഞില്ല.ഏത് നിർഭാഗ്യകരമായ വിഷയത്തിനാവും അയാളുടെ "പി.എച്ച്.ഡി ഇര ' ആവേണ്ടി വന്നതെന്ന് മാത്രം ഓർത്തു.

ഒടുവിൽ ഗത്യന്തരമില്ലാതെ ഞാൻ ഗൈഡ് എടുത്ത് ഉത്തരം വായിച്ചു നോക്കി.
ശരിക്കും ഞെട്ടിപ്പോയി. നല്ല കിടിലൻ ഉത്തരം ! ഞാൻ എന്തായാലും ഈ പരീക്ഷ എഴുതിയാൽ ഉറപ്പായും തോറ്റ് പോയേനെ.! ദൈവം കാത്തു.

പഠിക്കുന്ന വിഷയത്തോട് എത്ര തന്നെ അഭിമുഖ്യമുണ്ടായാലും എനിക്കൊരിലും മാർക്ക് കിട്ടാറില്ല. അതിന്റെ കാരണം ഇന്നും പൂർണമായും മനസ്സിലായിട്ടില്ല. ഒരു പക്ഷേ ബുദ്ധിയുടെ കുറവ് കൊണ്ടുമാവാം. പക്ഷേ, കോപ്പി അടിക്കാനുള്ള ബുദ്ധിയുമില്ല എന്നതാണ് സത്യം. നിർഭാഗ്യവശാൽ എന്റെ പരിഭ്രമത്തിനു തന്നെ പരീക്ഷാസമയത്തിന്റെ ഇരട്ടി വേണം!
ഈ ഒറ്റക്കാരണത്താൽ നിരാശയോടെ ആ സംരംഭം ഉപേക്ഷിക്കുകയാണ് പതിവ്. കാണാപാഠം പഠിക്കാനും പറ്റാറില്ല, ശരിക്കും പഠിക്കുന്നതിന്റെ പത്തിരട്ടി സമയമെങ്കിലും വേണം!.

എന്തായാലും റിസൽട്ട് വരുമ്പോൾ ആ അവിഞ്ഞ മാർക്ക് ദു:ഖിതനായി, ഷേവ് ചെയ്യാത്ത മുഖവുമായി എന്നെയും കാത്ത് നില്ക്കുന്നുണ്ടാവും.

കാലങ്ങൾ അനവധികഴിഞ്ഞു.
എന്റെ കഥാസമാഹാരമായ മഞ്ഞുകാലം എന്ന പുസ്തകം 1997- 98-99 കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ BA/ BSc യ്ക്ക്
പാoപുസ്തകമായി.

പലരും അതിന്റെ ഗൈഡുകൾ ഇറക്കി.
ഒരു ബുക്സ്റ്റാളിൽ നിന്നും പ്രശസ്ത പബ്ലിഷർ പ്രസിദ്ധീകരിച്ച എന്റെ പുസ്തകത്തിന്റെ ഗൈഡ്കണ്ടപ്പോൾ ഒരു കൗതുകം തോന്നി. ഞാനത് വില കൊടുത്ത് വാങ്ങി വായിച്ചു.

എസ്സേ വിഭാഗത്തിലെ ഒന്നാമത്തെ ചോദ്യം ഒരിക്കലും മറക്കില്ല.
മഞ്ഞുകാലം എന്ന കഥയിലെ അസൈനാർക്ക എന്ന കഥാപാത്രത്തിന്റെ സ്വത്വ പ്രതിസന്ധികൾ വിവരിക്കുക.

ഞാൻ ഉത്തരം വായിച്ചു നോക്കാതെ സ്വയം ആലോചിച്ചു:
ഞാനാണ് പരീക്ഷ എഴുതുന്നതെങ്കിൽ എന്താവും എഴുതുക ?

തലകുത്തിമറിഞ്ഞിട്ടും നോ രക്ഷ!

ഒടുവിൽ ഗത്യന്തരമില്ലാതെ ഞാൻ ഗൈഡ് എടുത്ത് ഉത്തരം വായിച്ചു നോക്കി.
ശരിക്കും ഞെട്ടിപ്പോയി. നല്ല കിടിലൻ ഉത്തരം !

ഞാൻ എന്തായാലും ഈ പരീക്ഷ എഴുതിയാൽ ഉറപ്പായും തോറ്റ് പോയേനെ.! ദൈവം കാത്തു.

നമ്മുടെ അധ്യാപകരിൽ ഒരിക്കൽ

പോലും കോപ്പിയടിക്കാത്ത മഹാത്മാക്കളുണ്ടെങ്കിൽ ദയവായി ഒന്ന് കൈപൊക്കണം. കോപ്പിയടി പിടിച്ച ഇൻസ്‌പെക് ഷൻ ഓഫീസറും ഒന്ന് കൈപൊക്കണം. സ്ഥലം എസ്.ഐയും ജഡ്ജിയും രാഷ്ട്രീയ നേതാവും പള്ളീലച്ചനും കൈ രണ്ട് തവണ പൊക്കണം.

എന്തായാലും ഇത്രയേ ഉള്ളൂ നമ്മുടെ പരീക്ഷയും സമ്പ്രദായവും. ഇത് കൊണ്ടാവാം, കോപ്പിയടിയും ഒരനുഷ്ഠാനം പോലെ ഇങ്ങനെ തുടരുന്നത്.

എൽ.ഐ.സി.ഏജന്റിന്റെ കാര്യം നമുക്ക് വിടാം. കോപ്പിയടി എന്ന ദുഷ്‌കൃത്യം തീർച്ചയായും കുട്ടികളെ ഒരു ക്രിമിനൽ കുറ്റത്തിന്റെ ആത്മനിന്ദയിലേക്കോ ക്രൈം ചെയ്യുന്നതിന്റെ ആനന്ദത്തിലേക്കോ നിയമ ഭയത്തിന്റെ മുടിഞ്ഞ ചങ്കിടിപ്പിലേക്കോ നയിക്കുന്നു. തന്നെ കോപ്പിയടിക്കാൻ കൂടി പറ്റില്ലല്ലോ എന്ന അധമ ബോധത്തിലേക്കും ചുരുക്കം ചില കൂട്ടരെ അത് തള്ളിവിടുന്നു.

പഠിപ്പിക്കുന്ന അധ്യാപകർ പകർന്നതൊന്നും
ഹൃദയത്തിൽ വസിക്കുന്നില്ല എങ്കിൽ വിദ്യാഭ്യാസം ആന മണ്ടത്തരമല്ലാതെ മറ്റെന്താണ്?

കുറേ വാക്കുകൾ തലച്ചോറിൽ പരീക്ഷ കഴിയും വരെ ഒളിച്ച് കടത്തുന്ന ഏർപ്പാടാണ് നമ്മുടെ പരീക്ഷകളാക്കെ. ഈ ക്രൈമിൽ നിന്നാണ് നമ്മളാദ്യം മോചിതരാവേണ്ടത്.
നമ്മുടെ അധ്യാപകരിൽ ഒരിക്കൽ പോലും കോപ്പിയടിക്കാത്ത മഹാത്മാക്കളുണ്ടെങ്കിൽ ദയവായി ഒന്ന് കൈപൊക്കണം. കോപ്പിയടി പിടിച്ച ഇൻസ്‌പെക് ഷൻ ഓഫീസറും ഒന്ന് കൈപൊക്കണം.
സ്ഥലം എസ്.ഐയും ജഡ്ജിയും രാഷ്ട്രീയ നേതാവും പള്ളീലച്ചനും കൈ രണ്ട് തവണ പൊക്കണം.

പഠിക്കുന്നതിന്റെ സാരാംശമറിയാതെ കാണാപാഠം പഠിച്ചെഴുതലാണ് എന്റെ അഭിപ്രായത്തിൽ യഥാർത്ഥ കോപ്പിയടി.
ഈ കോപ്പിയടി പിടിച്ച് ശിക്ഷിക്കാൻ സംവിധാനമുണ്ടായാൽ നമ്മുടെ സർവ്വകലാശാലകളിൽ എത്ര പേർ ബാക്കിയുണ്ടാവും?

കോപ്പിയടി ഒരു ക്രൈം എന്നതിനെക്കാൾ ഒരു തരം ദുര്യോഗമല്ലേ?.
കുട്ടികളല്ല വിദ്യഭ്യാസ പ്രവർത്തകരാണ് ഈ ദുര്യോഗം സൃഷ്ടിക്കുന്നത്. കുട്ടികളെ ഈ ഹീനകൃത്യത്തിലേക്ക് തള്ളിവിട്ട് അവർ തന്നെയല്ലേ പോലീസായും നീതിമാന്മാരായും വേഷം കെട്ടുന്നത്?.
കോപ്പിയടിച്ചു എന്നതിന്റെ പേരിൽ ആത്മഹത്യയിലേക്ക് ശിക്ഷിച്ച ആ അച്ചനോടും സംഘത്തോടും ക്രിസ്തു ഉണ്ടായിരുന്നെങ്കിൽ പറഞ്ഞേക്കാവുന്ന ഒരേയൊരു വാക്ക് ഇതാവും:
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!

കുട്ടികളല്ല വിദ്യഭ്യാസ പ്രവർത്തകരാണ് ഈ ദുര്യോഗം സൃഷ്ടിക്കുന്നത്. കുട്ടികളെ ഈ ഹീനകൃത്യത്തിലേക്ക് തള്ളിവിട്ട് അവർ തന്നെയല്ലേ പോലീസായും നീതിമാന്മാരായും വേഷം കെട്ടുന്നത്?

നൈതിക ബോധത്തിന്റെ സൂക്ഷ്മസ്ഥലിയിൽ, ക്രിസ്തു അച്ചനെ ഒരു മരമുട്ടിയായും ആത്മഹത്യ ചെയ്തുവെന്നു പറയപ്പെടുന്ന ആ പാവം കുഞ്ഞിനെ വിശുദ്ധയായും പ്രഖ്യാപിക്കുകയും ചെയ്യും. ആരും സംശയിക്കേണ്ടതില്ല

ഇനിയൊരു തലക്കഷ്ണം:
ചിലരെങ്കിലും പരിചയപ്പെടുമ്പോൾ പറയും: ഞാൻ സാറിന്റെ പുസ്തകം പഠിച്ചിട്ടുണ്ട്.
എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പരുങ്ങി ഞാൻ ചോദിക്കും:
പരീക്ഷയൊക്കെ എഴുതിയോ?
പിന്നല്ലാതെ !
എനിക്ക് ആശ്വാസമാവും. പിന്നെ മനസ്സിൽ ഓർക്കും.
അതെ, നമ്മൾ മലയാളികൾ ഏത് ദുരന്തത്തെയും ഏത് വിധേനയും അതിജീവിക്കുക തന്നെ ചെയ്യും.

Comments