കേരളത്തിനും ഊരുകൾക്കുമിടയിലെ അവിശ്വസനീയ ഡിജിറ്റൽ ദൂരം

അധ്യയന വർഷം ആരംഭിച്ചിട്ട് രണ്ട് മാസമായി. ഇപ്പോഴും കേരളത്തിലെ ആദിവാസി മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസം വേണ്ട രീതിയിൽ നടക്കുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. മുഖ്യധാരയിലെ കുട്ടികൾക്കായി ഡിജിറ്റൽ ഡിവൈസുകൾ, ചാലഞ്ചുകൾ നടത്തിപ്പോലും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ക്ലാസുകൾ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഗോത്രമേഖലയിലെ കുട്ടികൾ പതിവുപോലെ പിന്തള്ളപ്പെടുന്നു. ഡിജിറ്റൽ ഡിവൈഡിൽ കേരളവും കേരളത്തിലെ ഗോത്രമേഖലയും തമ്മിലുള്ള വിടവിന്റെ ദൂരം എത്രയാണ് എന്ന് വയനാട്ടിലെ രണ്ട് ആദിവാസി ഊരുകളെ മുൻനിർത്തി നടത്തിയ അന്വേഷണം.

Comments