'തൽക്കാല ബാച്ചല്ല ഞങ്ങൾക്ക് വേണ്ടത്' മലബാറിലെ പ്ലസ് വൺ വിദ്യാർഥികൾ പറയുന്നു...

ലപ്പുറമടക്കമുള്ള മലബാറിലെ ജില്ലകളിലെ പ്ലസ് വൺ വിദ്യാർഥികൾ അതിരൂക്ഷമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന വസ്തുത സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പും ശരിവെക്കുന്നു. എന്നിരുന്നാലും താൽക്കാലിക ബാച്ചുകൾ അനുവദിക്കുക എന്ന സ്ഥിരം ഒഴിഞ്ഞുമാറൽ നയമാണ് വീണ്ടും സർക്കാർ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. താൽക്കാലിക ബാച്ചെന്ന താൽക്കാലിക പരിഹാരമല്ല, മറിച്ച് സ്ഥിരം ബാച്ചുകൾ തന്നെയാണ് മലബാറിലെ വിദ്യാർഥികൾക്ക് ആവശ്യം. രണ്ടംഗ സമിതിയെ നിയമിച്ച് മലബാറിലെ പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധി പഠിച്ച് ജൂലൈ അഞ്ചിനകം റിപ്പോർട്ട് സമർപ്പിച്ച് പരിഹാരം കണ്ടെത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറയുന്നു. എന്നാൽ ഇതേ വിഷയം പഠിച്ച കാർത്തികേയൻ നായർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് എവിടെയെന്ന ചോദ്യത്തിന് ഉത്തരവുമില്ല.

Comments