എന്റെ ക്ലാസ് മുറിയിലെ
‘വാഴ II’ കഥാപാത്രങ്ങളോട്
ഞാനെന്താണ് സംസാരിക്കുക?
ഒരധ്യാപകൻ എഴുതുന്നു

‘വാഴ’ സിനിമയിലെ വൈകാരിക മുഹൂർത്തങ്ങൾ കേരളത്തിലെ ആയിരക്കണക്കിന് ഹയർസെക്കൻഡറി ക്ലാസ് മുറികളുടെ പ്രതിഫലനമാണ്. ഇവർക്കുമുന്നിൽ, സാമൂഹിക പരിവർത്തനങ്ങളുടെ നിശ്ശബ്ദ സാക്ഷിയായി നിൽക്കുകയാണ് ഇന്ന് ഹയർസെക്കൻഡറി അധ്യാപകർ- വിദ്യാഭ്യാസമേഖലയിൽ അധ്യാപകർ നേരിടുന്ന പുതിയകാല പ്രതിസന്ധികളെക്കുറിച്ച് ട്രൂകോപ്പി വെബ്സീൻ തുടങ്ങിവെച്ച ചർച്ചയിൽ ഇടപെട്ട് എഴുതുന്നു, ഹയർ സെക്കൻഡറി അധ്യാപകനായ ബൈജു കോട്ടയിൽ.

മീപകാലത്ത് മലയാളത്തിൽ, കൗമാരത്തിന്റെ സങ്കീർണമായ മാനസികലോകത്തെ ഏറ്റവും സ്വാഭാവികമായി അവതരിപ്പിച്ച സിനിമയാണ് വാഴ 2. പുറമേ നോക്കുമ്പോൾ അത് തമാശയും സൗഹൃദവും പ്രണയവും നിറഞ്ഞ യുവാക്കളുടെ കഥയാണ്. എന്നാൽ അതിന്റെ അടിയൊഴുക്കിൽ കേരളത്തിലെ ഒരു വലിയ സാമൂഹിക യാഥാർത്ഥ്യമുണ്ട്. മാതാപിതാക്കളുടെ പ്രതീക്ഷകൾക്കും സമൂഹത്തിന്റെ വിജയസങ്കൽപ്പങ്ങൾക്കും സ്വന്തം സ്വത്വം കണ്ടെത്താനുള്ള യുവജനങ്ങളുടെ ആഗ്രഹങ്ങൾക്കുമിടയിൽ കുടുങ്ങിപ്പോകുന്ന ഒരു തലമുറയുടെ കഥ.

ഈ സിനിമയിലുള്ള 'തലവര ഇല്ലാത്തോനാ പണ്ടേ ഞാനൊരു പാഴാ' എന്ന ഗാനത്തിലെ വരികൾ കേവലം ഒരു കൗമാരക്കാരന്റെ തമാശയോ നിസ്സാരമായ ആത്മഗതമോ അല്ല. അത് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയും രക്ഷിതാക്കളും ചേർന്ന് തോൽപ്പിച്ചുകളഞ്ഞ ഒരു തലമുറയുടെ ആത്മവിശ്വാസമില്ലാത്ത നിലവിളിയാണ്.

മറ്റുള്ളവരുമായുള്ള നിരന്തരമായ താരതമ്യപ്പെടുത്തലുകളും പരീക്ഷാ ഹാളിലെ മാർക്കുകളും മാത്രമാണ് ജീവിതത്തിന്റെ അളവുകോലെന്ന സമൂഹത്തിന്റെ ശാഠ്യവും ഒരു കൗമാരക്കാരനെ എത്തിക്കുന്നത് കടുത്ത അപകർഷതാബോധത്തിലേക്കാണ്. 'താൻ പണ്ടേ ഒരു വാഴയാണ്' അഥവാ ഒന്നിനും കൊള്ളാത്തവനാണെന്ന് സ്വയം വിശ്വസിക്കാൻ ഒരു കുട്ടിയെ പ്രേരിപ്പിക്കുന്നത്, അവനു ചുറ്റുമുള്ള ലോകത്തിന്റെ ക്രൂരമായ ലേബലിംഗുകളാണ്. ‘വിധി’ പോലും തനിക്ക് അനുകൂലമല്ലെന്ന് ഉറപ്പിച്ചുപറയുന്ന ഈ വരികൾ കൗമാരമനസ്സുകളിൽ പുകയുന്ന ആഴത്തിലുള്ള വിഷാദത്തിന്റെയും സ്വത്വനഷ്ടത്തിന്റെയും ദയനീയമായ സാക്ഷ്യപത്രമാണ്.

കേരളത്തിലെ ഒരു ഹയർസെക്കൻഡറി ക്ലാസ് മുറിയുടെ പിൻബെഞ്ചിൽ ഒരു ദിവസം ഇരുന്നുനോക്കിയാൽ നമ്മുടെ കാലത്തെക്കുറിച്ചുള്ള  നിരവധി സത്യങ്ങൾ കാണാൻ കഴിയും.
കേരളത്തിലെ ഒരു ഹയർസെക്കൻഡറി ക്ലാസ് മുറിയുടെ പിൻബെഞ്ചിൽ ഒരു ദിവസം ഇരുന്നുനോക്കിയാൽ നമ്മുടെ കാലത്തെക്കുറിച്ചുള്ള നിരവധി സത്യങ്ങൾ കാണാൻ കഴിയും.

കേരളത്തിലെ ഒരു ഹയർസെക്കൻഡറി ക്ലാസ് മുറിയുടെ പിൻബെഞ്ചിൽ ഒരു ദിവസം ഇരുന്നുനോക്കിയാൽ നമ്മുടെ കാലത്തെക്കുറിച്ചുള്ള ഇത്തരം നിരവധി സത്യങ്ങൾ കാണാൻ കഴിയും. അവ പാഠപുസ്തകങ്ങളിൽ എഴുതിയിട്ടുണ്ടാവില്ല. ഒരു റിപ്പോർട്ടിലും കാണാനാകില്ല. പരീക്ഷാഫലങ്ങളുടെ പട്ടികകളിൽ അവ പ്രത്യക്ഷപ്പെടുകയുമില്ല. പക്ഷേ അവ അവിടെത്തന്നെയുണ്ട്. ഒരു കുട്ടിയുടെ മുഖത്തെ വിഷാദമായി, മറ്റൊരാളുടെ അസ്വസ്ഥതയായി, മറ്റൊരാളുടെ അനാവശ്യമായ കോപവും മൗനവുമായി. അതേസമയം ഈ ദൃശ്യങ്ങളുടെയെല്ലാം നടുവിൽ ഒരാൾ നിൽക്കുകയാണ്.

ഹയർസെക്കൻഡറി അധ്യാപകൻ: അദ്ദേഹം പലപ്പോഴും ഒരു നിശ്ശബ്ദ സാക്ഷിയാണ്. കേരളത്തിന്റെ സാമൂഹിക പരിവർത്തനങ്ങളുടെ സാക്ഷി. കുടുംബഘടനകളുടെ മാറ്റത്തിന്റെ സാക്ഷി. ഡിജിറ്റൽ സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിന്റെ സാക്ഷി.

എന്നാൽ അത്ഭുതകരമായ ഒരു കാര്യമുണ്ട്; ഈ സാക്ഷിയുടെ അനുഭവങ്ങൾ നമ്മുടെ വിദ്യാഭ്യാസ ചർച്ചകളിൽ അധികം ഇടംപിടിക്കുന്നില്ല. നാം വിദ്യാർത്ഥികളെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. പക്ഷേ ഒരു ദിവസത്തിൽ നൂറുകണക്കിന് കൗമാരജീവിതങ്ങളുമായി ഇടപെടുന്ന ഈ മനുഷ്യരെക്കുറിച്ച് വളരെ കുറച്ചേ സംസാരിക്കുന്നുള്ളൂ.

ഇത് ഗുരുതര വീഴ്ചയാണ്. കാരണം ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ശാക്തീകരിക്കപ്പെടേണ്ടവരിൽ ഒരു വിഭാഗം ഹയർസെക്കൻഡറി അധ്യാപകരാണ്.

'താൻ പണ്ടേ ഒരു വാഴയാണ്' അഥവാ ഒന്നിനും കൊള്ളാത്തവനാണെന്ന് സ്വയം വിശ്വസിക്കാൻ ഒരു കുട്ടിയെ പ്രേരിപ്പിക്കുന്നത്, അവനു ചുറ്റുമുള്ള ലോകത്തിന്റെ ക്രൂരമായ ലേബലിംഗുകളാണ്.
'താൻ പണ്ടേ ഒരു വാഴയാണ്' അഥവാ ഒന്നിനും കൊള്ളാത്തവനാണെന്ന് സ്വയം വിശ്വസിക്കാൻ ഒരു കുട്ടിയെ പ്രേരിപ്പിക്കുന്നത്, അവനു ചുറ്റുമുള്ള ലോകത്തിന്റെ ക്രൂരമായ ലേബലിംഗുകളാണ്.

ഹയർസെക്കൻഡറി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതുബോധത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വലിയ തെറ്റിദ്ധാരണയുണ്ട്. ഒരു വിഷയത്തിൽ പ്രാവീണ്യമുള്ള ഒരാൾ അതേ വിഷയം മറ്റൊരാളെ പഠിപ്പിക്കുന്നു എന്നതാണ് അധ്യാപനം എന്ന ധാരണ. ഇരുപതാം നൂറ്റാണ്ടിലെ ഒരു ക്ലാസ് മുറിയിൽ അത് ശരിയായിരിക്കാം. പക്ഷേ 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലെ ഒരു ഹയർസെക്കൻഡറി ക്ലാസ് മുറിയിൽ അത് മതിയാകില്ല. കാരണം ഇന്ന് അധ്യാപകർ പഠിപ്പിക്കുന്നത് ഒരു പാഠഭാഗത്തെയല്ല, ഒരു മനുഷ്യനെയാണ്.

ഗണിതം പഠിപ്പിക്കുമ്പോൾ തന്നെ ആ കുട്ടി കഴിഞ്ഞരാത്രി സോഷ്യൽ മീഡിയയിൽ നേരിട്ട അപമാനത്തിന്റെ ഭാരവുമായി ഇരിക്കാം. ചരിത്രം പഠിപ്പിക്കുമ്പോൾ മറ്റൊരാൾ മാതാപിതാക്കളുടെ വേർപിരിയലിന്റെ വേദനയുമായി ഇരിക്കാം. സാമ്പത്തികശാസ്ത്രം പഠിപ്പിക്കുമ്പോൾ മറ്റൊരാൾ സ്വന്തം ഭാവിയെക്കുറിച്ചുള്ള ഭീതിയുമായി പോരാടുന്നുണ്ടാകാം. ഈ യാഥാർത്ഥ്യം തിരിച്ചറിയാതെ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല.

'വാഴ'യിലെ വൈകാരിക മുഹൂർത്തങ്ങൾ അതുകൊണ്ടുതന്നെ ഒരു സിനിമയിലെ രംഗങ്ങൾ മാത്രമല്ല; കേരളത്തിലെ ആയിരക്കണക്കിന് ഹയർസെക്കൻഡറി ക്ലാസ് മുറികളുടെ പ്രതിഫലനമാണ്.

അതിനാലാണ് ഹയർസെക്കൻഡറി അധ്യാപകരെ പുതിയ രീതിയിൽ പരിശീലിപ്പിക്കേണ്ടതുണ്ട് എന്ന് പറയേണ്ടിവരുന്നത്. അവരെ ഒരു വിഷയാധ്യാപകനായി മാത്രം കാണാതെ കൗമാരവികസനത്തിന്റെ സഹയാത്രികരായി കാണണം. അതുകൊണ്ടാണ് ഇന്ന് കേരളത്തിലെ ഹയർസെക്കൻഡറി അധ്യാപകർക്ക് ഏറ്റവും അത്യാവശ്യമായ പരിശീലനം പുതിയ സിലബസിനെക്കുറിച്ചുള്ളതല്ല, കൗമാര മനഃശാസ്ത്രത്തെക്കുറിച്ചും സമ്മർദ്ദ നിയന്ത്രണത്തെക്കുറിച്ചുള്ളതുമാകുന്നത്. അതിനായി ഇന്ന് നമ്മുടെ ഹയർസെക്കൻഡറി വിദ്യാലയങ്ങൾക്ക് കൂടുതൽ സ്മാർട്ട് ബോർഡുകളോ ഡിജിറ്റൽ ഉപകരണങ്ങളോ മാത്രം മതിയാകില്ല.

നമുക്കാവശ്യം കൂടുതൽ മനുഷ്യബന്ധങ്ങളാണ്. ഒരു വിദ്യാർത്ഥിയ്ക്ക് തന്റെ പ്രശ്‌നങ്ങൾ തുറന്നുപറയാൻ കഴിയുന്ന അന്തരീക്ഷമാണ്. അത്തരം അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ഇന്നും ഹയർസെക്കൻഡറി അധ്യാപകർ തന്നെയാണ്. അതിനാൽ വിദ്യാഭ്യാസ പരിഷ്‌കാരത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ഒടുവിൽ എത്തിച്ചേരേണ്ട ഒരു കേന്ദ്രബിന്ദുവുണ്ട്.

കേരളത്തിന്റെ ഹയർസെക്കൻഡറി ക്ലാസ് മുറികളിൽ ഇന്ന് നിൽക്കുന്ന അധ്യാപകർ ഒരു ജീവനക്കാരൻ മാത്രമല്ല, അവർ നമ്മുടെ കാലത്തിന്റെ നിശ്ശബ്ദ സാക്ഷിയാണ്.

അധ്യാപകൻ വിഷയാധ്യാപകർ മാത്രമല്ല; കുട്ടികളുടെ ജീവിതത്തിലെ അവസാനത്തെ സുരക്ഷിതകേന്ദമായി അവർ മാറുന്നു.
അധ്യാപകൻ വിഷയാധ്യാപകർ മാത്രമല്ല; കുട്ടികളുടെ ജീവിതത്തിലെ അവസാനത്തെ സുരക്ഷിതകേന്ദമായി അവർ മാറുന്നു.

ഹയർസെക്കൻഡറി ക്ലാസ് മുറികളിൽ ഇന്ന് അധ്യാപകർ കാണുന്ന ചില കുട്ടികൾ ‘വാഴ’ സിനിമയിലെ കഥാപാത്രങ്ങളിൽനിന്ന് അത്ര വ്യത്യസ്തരല്ല. അവർ പഠനത്തിന്റെ മാത്രമല്ല, തിരിച്ചറിവിന്റെയും ബന്ധങ്ങളുടെയും ഭാവിയെയും കുറിച്ചുള്ള ഡിജിറ്റൽ ലോക സമ്മർദ്ദങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. 'വാഴ'യിലെ വൈകാരിക മുഹൂർത്തങ്ങൾ അതുകൊണ്ടുതന്നെ ഒരു സിനിമയിലെ രംഗങ്ങൾ മാത്രമല്ല; കേരളത്തിലെ ആയിരക്കണക്കിന് ഹയർസെക്കൻഡറി ക്ലാസ് മുറികളുടെ പ്രതിഫലനമാണ്.

'വാഴ'യിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങൾ പലതും കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള അകലം തുറന്നുകാട്ടുന്നവയാണ്. മക്കളുടെ ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന മാതാപിതാക്കൾ അവരുടെ മനസ്സിലെ ഭയങ്ങളും ആശയക്കുഴപ്പങ്ങളും കേൾക്കാതെ പോകുമ്പോൾ ഉണ്ടാകുന്ന വൈകാരികശൂന്യത സിനിമ ശക്തമായി അവതരിപ്പിക്കുന്നു.

കുട്ടിയുടെ മാർക്ക് കുറഞ്ഞാൽ അധ്യാപകർ ഉത്തരവാദിയാകുന്നു. അച്ചടക്കപ്രശ്‌നമുണ്ടായാൽ അധ്യാപകർ ഉത്തരവാദി. ലഹരി ഉപയോഗത്തിലേക്ക് വഴുതിയാലും അധ്യാപകർ ചോദ്യം ചെയ്യപ്പെടുന്നു. അതേസമയം ഈ പ്രശ്‌നങ്ങളിൽ പലതിന്റെയും വേരുകൾ സ്‌കൂളിന് പുറത്താണ്.

ഹയർസെക്കൻഡറി തലത്തിലും ഇതേ യാഥാർത്ഥ്യമാണ് കാണുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളോട് എല്ലാവരും ഭാവിയെക്കുറിച്ച് സംസാരിക്കുന്നു. എഞ്ചിനീയറിംഗ്, മെഡിസിൻ, സിവിൽ സർവീസ്, വിദേശ പഠനം, ജോലി എല്ലാം ചർച്ചയാകുന്നു. എന്നാൽ അവരുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ചോദിക്കുന്നവർ കുറവാണ്. അവർ സന്തോഷത്തിലാണോ? അവർ ഭയപ്പെടുന്നുണ്ടോ? അവർക്ക് ആരോടെങ്കിലും തുറന്നുസംസാരിക്കാൻ കഴിയുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾ പലപ്പോഴും പിന്നിലേക്ക് പോകുന്നു.

ഈ സാഹചര്യത്തിൽ അധ്യാപകൻ വിഷയാധ്യാപകർ മാത്രമല്ല; കുട്ടികളുടെ ജീവിതത്തിലെ അവസാനത്തെ സുരക്ഷിതകേന്ദമായി അവർ മാറുന്നു. വീട്ടിൽ പറയാൻ കഴിയാത്ത കാര്യങ്ങൾ പല വിദ്യാർത്ഥികളും അധ്യാപകരോട് പറയുന്നത് അതുകൊണ്ടാണ്.

ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ ഏറ്റവും വലിയ സവിശേഷത അവർ ഒരു ഇടത്താവളത്തിലാണ് എന്നതാണ്. അവർ കുട്ടികളല്ല. എന്നാൽ പൂർണമായും മുതിർന്നവരുമല്ല. സ്വാതന്ത്ര്യം വേണം. പക്ഷേ മാർഗനിർദേശവും വേണം. തീരുമാനങ്ങൾ സ്വയം എടുക്കണം, പക്ഷേ തെറ്റിപ്പോകുമ്പോൾ പിടിച്ചുനിർത്താനും ആരെങ്കിലും വേണം.

 ഡിജിറ്റൽ ഏകാന്തത വിഷാദത്തിനും ഉത്കണ്ഠയ്ക്കും ആത്മവിശ്വാസക്കുറവിനും വഴിയൊരുക്കുന്നു.
ഡിജിറ്റൽ ഏകാന്തത വിഷാദത്തിനും ഉത്കണ്ഠയ്ക്കും ആത്മവിശ്വാസക്കുറവിനും വഴിയൊരുക്കുന്നു.

സോഷ്യൽ മീഡിയ, റീൽസ്, ഗെയിമിങ്, ഓൺലൈൻ ബന്ധങ്ങൾ എന്നിവ കൊണ്ട് ചുറ്റപ്പെട്ട തലമുറയാണ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾ. വിവരങ്ങൾ ധാരാളമുണ്ട്, ബന്ധങ്ങളും; എന്നാൽ ആഴമുള്ള സംഭാഷണങ്ങൾ കുറയുന്നു.

മുമ്പ് കൗമാരക്കാർക്ക് അവരുടെ പ്രശ്‌നങ്ങൾ ഗ്രാമത്തിലെ കളിസ്ഥലങ്ങളിലും ലൈബ്രറികളിലും സുഹൃദ് സംഘങ്ങളിലും പങ്കുവയ്ക്കാമായിരുന്നു. ഇന്ന് അവർ പലപ്പോഴും മൊബൈൽ സ്‌ക്രീനുകളോടാണ് സംസാരിക്കുന്നത്. ഈ ഡിജിറ്റൽ ഏകാന്തത വിഷാദത്തിനും ഉത്കണ്ഠയ്ക്കും ആത്മവിശ്വാസക്കുറവിനും വഴിയൊരുക്കുന്നു. ഈ സാഹചര്യത്തിൽ അധ്യാപകർ പഠിപ്പിക്കുന്ന ആളല്ല. കേൾക്കുന്ന ആളാണ്. പലപ്പോഴും ഒരു വിദ്യാർത്ഥിയെ രക്ഷിക്കുന്നത് ഒരു പാഠപുസ്തകമല്ല, ഒരു അധ്യാപകന്റെ അഞ്ച് മിനിറ്റ് നീണ്ട സംഭാഷണമാണ്.

ഹയർസെക്കൻഡറി ക്ലാസ് മുറികൾ കേരളത്തിലെ സാമൂഹ്യനീതിയുടെ ആദ്യ പരീക്ഷണശാലയാണ്. ഈ ക്ലാസ് മുറികളെ വെറും വിദ്യാഭ്യാസ ഇടങ്ങളായി മാത്രം കാണുന്നത് വലിയൊരു തെറ്റിദ്ധാരണയാണ്.

കുട്ടിയുടെ മാർക്ക് കുറഞ്ഞാൽ അധ്യാപകർ ഉത്തരവാദിയാകുന്നു. അച്ചടക്കപ്രശ്‌നമുണ്ടായാൽ അധ്യാപകർ ഉത്തരവാദി. ലഹരി ഉപയോഗത്തിലേക്ക് വഴുതിയാലും അധ്യാപകർ ചോദ്യം ചെയ്യപ്പെടുന്നു. അതേസമയം ഈ പ്രശ്‌നങ്ങളിൽ പലതിന്റെയും വേരുകൾ സ്‌കൂളിന് പുറത്താണ്. ഇവിടെയാണ് ഹയർസെക്കൻഡറി അധ്യാപകരുടെ വലിയ ദുരന്തം. സമൂഹം അവരിൽനിന്ന് ഒരു അധ്യാപകന്റെ മാത്രമല്ല, കൗൺസിലറുടെയും രക്ഷാകർതൃ പ്രതിനിധിയുടെയും സാമൂഹിക പ്രവർത്തകരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും ചുമതലകൾ ഒരേസമയം ആവശ്യപ്പെടുന്നു. എന്നാൽ അതിനാവശ്യമായ പരിശീലനമോ സംവിധാനങ്ങളോ പിന്തുണയോ പലപ്പോഴും ലഭിക്കുന്നില്ല.

ഹയർസെക്കൻഡറി ക്ലാസ് മുറികൾ കേരളത്തിലെ സാമൂഹ്യനീതിയുടെ ആദ്യ പരീക്ഷണശാലയാണ്. ഈ ക്ലാസ് മുറികളെ വെറും വിദ്യാഭ്യാസ ഇടങ്ങളായി മാത്രം കാണുന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. യഥാർത്ഥത്തിൽ അവ കേരളത്തിന്റെ സാമൂഹിക ഘടനയുടെ ഏറ്റവും സങ്കീർണ്ണവും ഏറ്റവും പ്രതീക്ഷാജനകവുമായ പ്രതിനിധാനങ്ങളാണ്. ജാതി, മതം, ലിംഗം, സാമ്പത്തിക സ്ഥിതി, പ്രദേശിക വ്യത്യാസങ്ങൾ, സാമൂഹിക സംവരണം, സാമ്പത്തിക സംവരണം തുടങ്ങി ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യനീതിയുടെ തത്വങ്ങൾ പ്രായോഗികമായി ആദ്യമായി ഒന്നിച്ചുകൂടുന്ന ഇടമാണ് പ്ലസ് വൺ, പ്ലസ് ടു ക്ലാസ് മുറി.

ഡിജിറ്റൽ ഏകാന്തത വിഷാദത്തിനും ഉത്കണ്ഠയ്ക്കും ആത്മവിശ്വാസക്കുറവിനും വഴിയൊരുക്കുന്നു.
ഡിജിറ്റൽ ഏകാന്തത വിഷാദത്തിനും ഉത്കണ്ഠയ്ക്കും ആത്മവിശ്വാസക്കുറവിനും വഴിയൊരുക്കുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിലും ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിലും കുട്ടികൾ കൂടുതലും സ്വന്തം സാമൂഹിക ചുറ്റുപാടുകളുടെ തുടർച്ചയിലാണ് ജീവിക്കുന്നത്. എന്നാൽ ഹയർസെക്കൻഡറിയിലേക്ക് പ്രവേശിക്കുന്നതോടെ അവസ്ഥ മാറുന്നു. പ്രവേശനനടപടികളിൽ സംവരണ തത്വം കൃത്യമായി പാലിക്കപ്പെടുന്നതിനാൽ വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒരേ ക്ലാസ് മുറിയിൽ എത്തുന്നു. ഒരു സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ ക്ലാസ് മുറിയിൽ കേരളത്തിന്റെ സാമൂഹികഭൂപടം ഏതാണ്ട് മുഴുവനായും പ്രതിഫലിക്കുന്നുണ്ടെന്ന് പറയാം.

ഈ അർത്ഥത്തിൽ നോക്കുമ്പോൾ ഹയർസെക്കൻഡറി ക്ലാസ് മുറികൾ സാമൂഹ്യനീതിയെക്കുറിച്ചുള്ള പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്ന ഇടങ്ങൾ മാത്രമല്ല; സാമൂഹ്യനീതി ആദ്യമായി ജീവിക്കുന്ന ഇടങ്ങളുമാണ്.

പ്ലസ് വൺ പ്രവേശനം പൂർത്തിയാകുമ്പോൾ ഒരു ക്ലാസ് മുറിയിൽ ചരിത്രപരമായി പിന്നാക്കം നിൽക്കേണ്ടിവന്ന വിഭാഗങ്ങളിലെ കുട്ടികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും നഗര- ഗ്രാമ പശ്ചാത്തലങ്ങളിലുള്ളവരും വിവിധ മത- സാംസ്‌കാരിക വിഭാഗങ്ങളിൽ നിന്നുള്ളവരും ഒന്നിച്ചിരിക്കും. രണ്ട് വർഷം കഴിയുമ്പോൾ അവർ പരീക്ഷ വിജയിക്കുന്ന വിദ്യാർത്ഥികൾ മാത്രമല്ല; കേരളത്തിന്റെ ഭാവി പൗരരായി രൂപപ്പെടുന്നവരുമാണ്. അതിനാൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം ഒരു അക്കാദമിക് പ്രക്രിയ മാത്രമല്ല ഒരു സാമൂഹിക പ്രക്രിയ കൂടിയാണ്.

കേരളത്തിലെ ഹയർസെക്കൻഡറി ക്ലാസ് മുറികളിൽ ഇന്ന് രണ്ട് ദൃശ്യങ്ങൾ കാണാം:
ഒരുവശത്ത് ആൺകുട്ടികളുടെ മുഖങ്ങളിൽ പടരുന്ന നിശ്ശബ്ദതയും മരവിപ്പും.
മറുവശത്ത് പെൺകുട്ടികളുടെ കലപിലകളിൽ മുഴങ്ങുന്ന ആഹ്ലാദം. കേവലം യാദൃച്ഛികമായ ഒന്നല്ല ഇവ.

ഇന്നത്തെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ആദ്യമായി പൂർണമായും ഡിജിറ്റൽ ലോകത്തിൽ വളർന്ന തലമുറയാണ്. അവരുടെ അറിവിന്റെ ഏക ഉറവിടം അധ്യാപകനല്ല. യൂട്യൂബും സാമൂഹ്യമാധ്യമങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇൻഫ്ലുവൻസർമാരും വാർത്താ പ്ലാറ്റ്‌ഫോമുകളും അവരുടെ ചിന്തയെ സ്വാധീനിക്കുന്നു. അതിനാൽ ഇന്നത്തെ അധ്യാപകരുടെ ജോലി അറിവ് കൈമാറുക എന്നതല്ല, അറിവിനെ വിലയിരുത്താനുള്ള വിവേകം വളർത്തുക എന്നതാണ്.

ജർമ്മൻ തത്വചിന്തകനായ ഹേബർമാസ്, ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ 'യുക്തിസഹമായ സംവാദം' ആണെന്ന് പറഞ്ഞിരുന്നു. ആ സംവാദസംസ്‌കാരം ആദ്യം അഭ്യസിക്കപ്പെടേണ്ടത് ഹയർസെക്കൻഡറി ക്ലാസ് മുറികളിലാണ്. ഒരു ജനാധിപത്യ സമൂഹത്തിന്റെ യഥാർത്ഥ ശക്തി വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നെത്തിയ കൗമാരക്കാർ ഒരുമിച്ചിരുന്ന് സംവദിക്കുന്ന ക്ലാസ് മുറികളിലാണ്. ആ ക്ലാസ് മുറിയുടെ മധ്യത്തിൽ നിൽക്കുന്ന ഹയർസെക്കൻഡറി അധ്യാപകർ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പ്രവർത്തകരിൽ ഒരാളാണ്. അവർ പഠിപ്പിക്കുന്നത് ഒരു സിലബസ് മാത്രമല്ല, ഒരുമിച്ച് ജീവിക്കാനുള്ള കലയും ജനാധിപത്യത്തിന്റെ ഭാഷയും സാമൂഹ്യനീതിയുടെ നൈതികതയും കൂടിയാണ്. അതുകൊണ്ടുതന്നെ ഹയർസെക്കൻഡറി ക്ലാസ് മുറികളെ മനസ്സിലാക്കുക എന്നത് കേരളത്തിന്റെ ഭാവിയെ മനസ്സിലാക്കുക എന്നതിനു തുല്യമാണ്.

മനഃശാസ്ത്രപരമായി നോക്കിയാൽ പെൺകുട്ടികൾ കൈവരിക്കുന്ന ഈ ആഹ്ലാദത്തിന്റെ കാതൽ എന്നത്, അവരിലുള്ള വൈകാരിക വിനിമയത്തിന്റെ ജനാധിപത്യം തന്നെയാണ്.
മനഃശാസ്ത്രപരമായി നോക്കിയാൽ പെൺകുട്ടികൾ കൈവരിക്കുന്ന ഈ ആഹ്ലാദത്തിന്റെ കാതൽ എന്നത്, അവരിലുള്ള വൈകാരിക വിനിമയത്തിന്റെ ജനാധിപത്യം തന്നെയാണ്.

കേരളത്തിലെ ഹയർസെക്കൻഡറി ക്ലാസ് മുറികളിൽ ഇന്ന് രണ്ട് ദൃശ്യങ്ങൾ കാണാം:
ഒരുവശത്ത് ആൺകുട്ടികളുടെ മുഖങ്ങളിൽ പടരുന്ന നിശ്ശബ്ദതയും മരവിപ്പും.
മറുവശത്ത് പെൺകുട്ടികളുടെ കലപിലകളിൽ മുഴങ്ങുന്ന ആഹ്ലാദം. കേവലം യാദൃച്ഛികമായ ഒന്നല്ല ഇവ. അത് നമ്മുടെ കൗമാരജീവിതങ്ങളെ ആഴത്തിൽ പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരികവും മനഃശാസ്ത്രപരവുമായ ഒരു വലിയ പരിവർത്തനത്തിന്റെ ദാർശനിക അടയാളപ്പെടുത്തലാണ്.

നൂറ്റാണ്ടുകളായി പുരുഷാധിപത്യം പെൺകുട്ടികളുടെ മേൽ അടിച്ചേൽപ്പിച്ച കപട സങ്കല്പങ്ങളുണ്ടായിരുന്നു. അടക്കവും ഒതുക്കവും നിശ്ശബ്ദതയുമാണ് സ്ത്രീത്വത്തിന്റെ ലക്ഷണങ്ങൾ എന്നത്. വീട്ടിലായാലും പൊതുവഴിയിലായാലും ഉച്ചത്തിൽ ചിരിക്കാനോ സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാനോ അവർക്ക് അനുവാദമുണ്ടായിരുന്നില്ല.

എന്നാൽ ഇന്ന് ക്ലാസ് മുറികളിൽ നമ്മൾ കാണുന്ന പെൺകുട്ടികളുടെ പൊട്ടിച്ചിരികളും സജീവമായ സംവാദങ്ങളും യഥാർത്ഥത്തിൽ ചരിത്രപരമായ ഒരു പ്രതിരോധമാണ്. കാലങ്ങളായി തങ്ങളെ തളച്ചിട്ട നിശ്ശബ്ദതയുടെ തടവറകളിൽനിന്ന് ജനാധിപത്യത്തിന്റെ വെളിച്ചത്തിലേക്ക് അവർ നടന്നു കയറുകയാണ്. തങ്ങൾക്ക് നഷ്ടപ്പെട്ട ഇടങ്ങളെ സ്വന്തം ശബ്ദം കൊണ്ട് അവർ തിരിച്ചുപിടിക്കുന്നു. അടിച്ചമർത്തപ്പെട്ട ഒരു ജനത സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുമ്പോഴുണ്ടാകുന്ന ആ ആത്മവിശ്വാസത്തിൽ നിന്നാണ്, ആ വിമോചനബോധത്തിൽ നിന്നാണ് അവരുടെ മുഖത്തെ ആഹ്ലാദങ്ങൾ ജനിക്കുന്നത്.

ഓരോ വർഷവും അധ്യാപകർ പുതിയ സാമൂഹിക യാഥാർഥ്യങ്ങളെക്കുറിച്ച് പഠിക്കണം. ഗവേഷണങ്ങളിൽ പങ്കെടുക്കണം. അനുഭവങ്ങൾ പങ്കുവെക്കണം. ക്ലാസ് മുറികളിൽ നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ച് സംവദിക്കണം.
ഓരോ വർഷവും അധ്യാപകർ പുതിയ സാമൂഹിക യാഥാർഥ്യങ്ങളെക്കുറിച്ച് പഠിക്കണം. ഗവേഷണങ്ങളിൽ പങ്കെടുക്കണം. അനുഭവങ്ങൾ പങ്കുവെക്കണം. ക്ലാസ് മുറികളിൽ നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ച് സംവദിക്കണം.

മനഃശാസ്ത്രപരമായി നോക്കിയാൽ പെൺകുട്ടികൾ കൈവരിക്കുന്ന ഈ ആഹ്ലാദത്തിന്റെ കാതൽ എന്നത്, അവരിലുള്ള വൈകാരിക വിനിമയത്തിന്റെ ജനാധിപത്യം തന്നെയാണ്. അവരൊരിക്കലും ഒറ്റപ്പെട്ട ദ്വീപുകളല്ല. മറിച്ച് അങ്ങേയറ്റം ദൃഢമായ കൂട്ടായ്മയാണ്. അവർക്കിടയിൽ രഹസ്യങ്ങളുടെ വലിയ മതിലുകളില്ല. ഒരു ചെറിയ സങ്കടമുണ്ടായാൽ പോലും അവർ കൂട്ടുകാരികളോട് അത് പറഞ്ഞ് കരഞ്ഞുതീർക്കുകയും ഒരു സന്തോഷമുണ്ടായാൽ അത് ഉച്ചത്തിൽ ചിരിച്ച് പങ്കുവെക്കുകയും ചെയ്യുന്നു. അവരെ മാനസികമായി എപ്പോഴും ഭാരമില്ലാത്തവരാക്കിനിർത്തുന്നു. എന്നാൽ ആൺകുട്ടികൾ തങ്ങളുടെ പരമ്പരാഗതമായ ആൺകോയ്മാഭാവം നിലനിർത്താൻ സങ്കടങ്ങളും ആകുലതകളും ഉള്ളിൽ ഒതുക്കുകയാണ് ചെയ്യുന്നത്. വികാരങ്ങൾ പങ്കുവെക്കുന്നത് തോൽവിയാണെന്ന കപടബോധം അവരെ വലിയൊരു വൈകാരിക ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. പങ്കുവെക്കലിന്റെ ഈ ജനാധിപത്യമാണ് പെൺകുട്ടികളെ ആഹ്ലാദവതികളാക്കുന്നത്.

വികാരങ്ങളെ ഒളിച്ചുവെക്കാതെ പരസ്പരം പങ്കുവെച്ചും സംവദിച്ചും ജീവിക്കുന്ന ഒരു കൂട്ടായ്മയ്ക്ക് മാത്രമേ ഈ ലോകത്തിൽ ആഹ്ലാദഭരിതരാകാൻ കഴിയൂ എന്ന് നമ്മുടെ പെൺകുട്ടികൾ ചരിത്രപരമായി തെളിയിക്കുകയാണ്.

ഹയർസെക്കൻഡറി അധ്യാപകർക്കായി പ്രത്യേകമായ ഒരു കൗമാര പഠന- ഗവേഷണ കേന്ദ്രം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവിടെ മനഃശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും മാധ്യമഗവേഷകരും സാങ്കേതികവിദ്യാ വിദഗ്ധരും പൊതുജനാരോഗ്യവിദഗ്ധരും ചേർന്ന് അധ്യാപകർക്കായി പുതിയ പഠനപരിപാടികൾ രൂപപ്പെടുത്തണം.

ഇനി നമ്മൾ ചെയ്യേണ്ടത് ആൺകുട്ടികളെയും ഈ വിനിമയത്തിന്റെയും പങ്കുവെക്കലിന്റെയും ജനാധിപത്യലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്നതാണ്. അവരെ കമ്പോളത്തിന്റെ അനാവശ്യമായ മത്സരങ്ങളിൽ നിന്നും ആൺഭാരങ്ങളിൽ നിന്നും വിമുക്തരാക്കി, മനുഷ്യരുമായി നേരിട്ട് സംവദിക്കുന്ന ജനാധിപത്യജീവികളാക്കി മാറ്റാൻ നമ്മുടെ ക്ലാസ് മുറികൾക്ക് സാധിക്കേണ്ടതുണ്ട്. നഷ്ടപ്പെട്ടുപോയത് അവരുടെ ആഹ്ലാദങ്ങൾ മാത്രമല്ല, നമ്മുടെ ക്ലാസ് മുറികളുടെ സമഗ്രത കൂടിയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.

ഒരു കാലത്ത് വിദ്യാർത്ഥികളുടെ ജീവിതലോകം താരതമ്യേന ചെറുതായിരുന്നു. കുടുംബം, അയൽപക്കം, വിദ്യാലയം, വായനശാല, പ്രാദേശിക സാമൂഹികബന്ധങ്ങൾ എന്നിവയായിരുന്നു അവരുടെ അനുഭവലോകം. ഇന്ന് ഒരു കൗമാരക്കാരൻ ഒരേസമയം പ്രാദേശിക സമൂഹത്തിലും ആഗോള ഡിജിറ്റൽ സമൂഹത്തിലും ജീവിക്കുന്നു. അവരുടെ സൗഹൃദങ്ങളും സംഘർഷങ്ങളും സ്വപ്നങ്ങളും ഭയങ്ങളും പലപ്പോഴും ക്ലാസ് മുറിക്ക് പുറത്താണ് രൂപപ്പെടുന്നത്. ഈ മാറ്റത്തെ മനസ്സിലാക്കാതെ ക്ലാസ് മുറിയെ മനസ്സിലാക്കാനാവില്ല.

അതിനാലാണ് വികസിത വിദ്യാഭ്യാസസംവിധാനങ്ങൾ അധ്യാപകപരിശീലനത്തെ ഭരണപരമായ ചടങ്ങായി കാണാതിരുന്നത്. ഫിൻലൻഡിൽ അധ്യാപകരെ ഗവേഷകരായാണ് വളർത്തുന്നത്. സിംഗപ്പൂരിൽ അവർ ജീവിതകാലം മുഴുവൻ പഠിക്കുന്ന പ്രൊഫഷണലുകളാണ്. കാനഡയിൽ അവർ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന്റെ ആദ്യ നിര നിരീക്ഷകരാണ്. ഓസ്‌ട്രേലിയയിൽ അവർ സാമൂഹികമാറ്റങ്ങളുടെ വായനക്കാരാണ്.

കേരളത്തിലും ഈ ദിശയിലുള്ള ഒരു വലിയ ചിന്ത അനിവാര്യമാണ്. ഹയർസെക്കൻഡറി അധ്യാപകർക്കായി പ്രത്യേകമായ ഒരു കൗമാര പഠന- ഗവേഷണ കേന്ദ്രം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവിടെ മനഃശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും മാധ്യമഗവേഷകരും സാങ്കേതികവിദ്യാ വിദഗ്ധരും പൊതുജനാരോഗ്യവിദഗ്ധരും ചേർന്ന് അധ്യാപകർക്കായി പുതിയ പഠനപരിപാടികൾ രൂപപ്പെടുത്തണം.

കുടുംബങ്ങളുടെ നിശ്ശബ്ദ പ്രതിസന്ധികളും യുവതലമുറയുടെ ആകാംക്ഷകളും ഡിജിറ്റൽ സംസ്‌കാരത്തിന്റെ സ്വാധീനങ്ങളും സാമൂഹിക അസമത്വങ്ങളുടെ പുതിയ രൂപങ്ങളും ആദ്യം പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിൽ പ്രവർത്തിക്കുന്നവരാണ് അധ്യാപകർ.
കുടുംബങ്ങളുടെ നിശ്ശബ്ദ പ്രതിസന്ധികളും യുവതലമുറയുടെ ആകാംക്ഷകളും ഡിജിറ്റൽ സംസ്‌കാരത്തിന്റെ സ്വാധീനങ്ങളും സാമൂഹിക അസമത്വങ്ങളുടെ പുതിയ രൂപങ്ങളും ആദ്യം പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിൽ പ്രവർത്തിക്കുന്നവരാണ് അധ്യാപകർ.

അധ്യാപകർ പഠിക്കേണ്ട വിഷയങ്ങളുടെ പട്ടിക തന്നെ ഇന്ന് വളരെ വിപുലമാണ്. ഇവിടെ ഒരു വലിയ നയപരമായ മാറ്റവും ആവശ്യമാണ്. അധ്യാപകപരിശീലനം ഒരിക്കൽ പരിശീലിപ്പിച്ചാൽ മതിയാകുന്ന ഒരു പ്രവർത്തനമല്ല. വൈദ്യശാസ്ത്രത്തിൽ Continuous Medical Education ഉള്ളതുപോലെ വിദ്യാഭ്യാസരംഗത്തും Continuous Professional Learning എന്ന ആശയം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഓരോ വർഷവും അധ്യാപകർ പുതിയ സാമൂഹിക യാഥാർഥ്യങ്ങളെക്കുറിച്ച് പഠിക്കണം. ഗവേഷണങ്ങളിൽ പങ്കെടുക്കണം. അനുഭവങ്ങൾ പങ്കുവെക്കണം. ക്ലാസ് മുറികളിൽ നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ച് സംവദിക്കണം.

ഇവിടെയാണ് ഹയർസെക്കൻഡറി അധ്യാപകരുടെ സാമൂഹിക പ്രാധാന്യം സ്ഥിതിചെയ്യുന്നത്. അദ്ദേഹം സർക്കാർ ജീവനക്കാർ മാത്രമല്ല, കേരളത്തിന്റെ സാമൂഹിക പരിണാമങ്ങളെ ഏറ്റവും അടുത്ത് കാണുന്ന സാക്ഷിയാണ്. കുടുംബങ്ങളുടെ നിശ്ശബ്ദ പ്രതിസന്ധികളും യുവതലമുറയുടെ ആകാംക്ഷകളും ഡിജിറ്റൽ സംസ്‌കാരത്തിന്റെ സ്വാധീനങ്ങളും സാമൂഹിക അസമത്വങ്ങളുടെ പുതിയ രൂപങ്ങളും ആദ്യം പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിൽ പ്രവർത്തിക്കുന്നവനാണ്. അതുകൊണ്ടുതന്നെ ഹയർസെക്കൻഡറി അധ്യാപകരിൽ നിക്ഷേപിക്കുന്നത് വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുന്നതല്ല. കേരളത്തിന്റെ ഭാവിയിൽ നിക്ഷേപിക്കുന്നതാണ്.

ഒരു സമൂഹം തന്റെ അധ്യാപകരെ എത്രമാത്രം പഠിക്കാൻ പ്രാപ്തരാക്കുന്നുവോ അത്രമേൽ ആ സമൂഹം സ്വയം നവീകരിക്കപ്പെടും. ആ അർത്ഥത്തിൽ ഹയർസെക്കൻഡറി അധ്യാപകപരിശീലനം ഒരു അക്കാദമിക് പരിപാടിയല്ല. അത് ഒരു സാമൂഹിക നവോത്ഥാന പദ്ധതിയാണ്. അതിനെ അങ്ങനെ തന്നെ കാണാനുള്ള ദൂരക്കാഴ്ചയാണ് ഇന്ന് കേരളത്തിന് ആവശ്യം.

Comments