ആ ‘അധ്യാപകന്റെ’ നിഴലിൽ നിന്ന്​
ഓടിയൊളിക്കാൻ വേണ്ടി വന്ന വർഷങ്ങൾ

പീഡനവാർത്തകൾക്ക് താഴെ, ആ സമയത്ത് ഉറക്കെ കരഞ്ഞു കൂടായിരുന്നോ, ഒച്ച വച്ചു കൂടായിരുന്നോ എന്ന് കമന്റിട്ട്, ചൂഷണം ചെയ്യപ്പെട്ടവർ ഇതൊക്കെ ആസ്വദിച്ചു നിന്നാതാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച് സായൂജ്യമടയുന്നവരെ കാണുമ്പോൾ ഇപ്പോഴും മനംപിരട്ടലുണ്ടാവുന്നത്, അന്നത്തെ മിണ്ടാട്ടം മുട്ടലിന്റെ ദീർഘകാലാഘാതം ഇന്നും തികട്ടി വരുന്നതുകൊണ്ടാവണം.

ദൈവത്തിനുമുകളിലായി, മാതാവിനും പിതാവിനും ശേഷം ഗുരുവിന് സ്ഥാനം നൽകിയിരിക്കുന്ന ഒരു സാംസ്‌കാരിക ഭൂമികയിൽ, തൊഴിലിനൊപ്പം ആദരവ് എന്നൊരു ‘ബോണസ്' കൂടി ലഭിക്കുന്ന വിഭാഗമാണ് അധ്യാപകർ. എന്നിട്ടും പ്രിയപ്പെട്ട അധ്യാപകരെ കുറിച്ചോർക്കുമ്പോൾ ഏറെ സമയമെടുത്താലും മനസിലേക്കോടിയെത്തുന്ന ഒന്നോ രണ്ടോ മുഖങ്ങളേ കാണൂ.
അതെന്ത് കൊണ്ടാവാം?

അവർ പറയുന്നത് കേൾക്കണം, സ്‌കൂളിനകത്തും പുറത്തും ബഹുമാനിക്കണം, തറുതല പറയരുത്... ഇങ്ങനെ നിരന്തര കണ്ടീഷനിംഗിലൂടെ ‘മഹത്വവൽക്കരിക്കപ്പെട്ട ബിംബങ്ങളായി' അധ്യാപകരെ കുഞ്ഞുതലച്ചോറുകളിലേക്ക് ചെറുപ്പത്തിൽ തന്നെ കുത്തിവെയ്ക്കുന്നുണ്ട്. അധ്യാപകരുടെ ഊഷ്മള സൗഹൃദം ഏറ്റവും ആവശ്യമായ ചെറിയ ക്ലാസിലെ കുട്ടികൾക്ക് പലപ്പോഴും അധ്യാപകരോടുള്ള വികാരം ഭയ, ഭക്തി, ബഹുമാനത്തിന്റേതാണ്. അധ്യാപകരായതുകൊണ്ട് തങ്ങളെ ബഹുമാനിക്കണമെന്ന്​ ശാഠ്യമുള്ള ടീച്ചർമാരും എണ്ണത്തിൽ കുറവല്ലല്ലോ.
കുട്ടിത്തെറ്റുകൾക്ക് ശിക്ഷ വിധിക്കാനുള്ള അധികാരത്തിന്റെ ചൂടുചൂരൽ പണ്ടേക്കുപണ്ടേ അധ്യാപകരുടെ കൈകളിൽ ഭദ്രമാണ്.

അയാളെ പിന്നെയും പലതവണ കണ്ടു. നോട്ടത്തിന് പിടി കൊടുക്കാതെ ഓടിയൊളിച്ചു കൊണ്ടിരുന്നു. സ്‌കൂളിൽ പ്രസംഗമത്സരത്തിനായി സ്റ്റേജിൽ കയറി നിൽക്കുമ്പോൾ നേരെ മുന്നിൽ പേന ചുഴറ്റി വിധികർത്താവായി ഇരുന്ന അയാളുടെ നോട്ടത്തിനു മുന്നിൽ പ്രസംഗം പാതിയിൽ നിർത്തി സ്റ്റേജിൽ നിന്നും ഇറങ്ങി.

വിദ്യാർത്ഥികൾക്ക് എന്തുപ്രശ്‌നമുണ്ടെങ്കിലും പരാതിപ്പെടാനുള്ള ഒരു ഇടം കൂടിയാണ് ഓരോ അദ്ധ്യാപകനും എന്നാണല്ലോ വെപ്പ്. പക്ഷേ പ്രശ്‌നങ്ങൾ കേൾക്കേണ്ടവർ, പരിഹരിക്കാൻ കൂടെ നിൽക്കേണ്ടവർ, അവർ തന്നെ പ്രശ്‌നക്കാരായാലോ.

അധ്യാപകർ ചെയ്യുന്ന തെറ്റുകൾക്ക് കുട്ടികൾ ആരോടാണ് പരാതിപ്പെടേണ്ടത്?
രംഗം സ്‌കൂളാണ്. സമയം ഉച്ച കഴിഞ്ഞിരുന്നു. മഴയ്‌ക്കൊരുങ്ങി ആകാശത്ത് മേഘങ്ങളിരുണ്ടുകൂടുന്നു. ക്ലാസ്‌ റൂമിനകത്തെ തണുപ്പിൽ മൂത്രശങ്ക കൂടിക്കൊണ്ടിരുന്നു. ടീച്ചറോട് കാര്യം പറഞ്ഞാലുണ്ടാവുന്ന പൊട്ടിച്ചിരികളെ മുന്നിൽ കാണാം.
ക്ലാസ് നടന്നു കൊണ്ടിരിക്കെ ‘എനിക്ക് മൂത്രമൊഴിക്കാൻ പോണം' എന്നുറക്കെ വിളിച്ചു പറയുന്ന കുട്ടിയാണ് ഏറ്റവും ധൈര്യശാലി എന്ന് തോന്നിപ്പോയി.. ഇന്റർവെല്ലിന് അധികസമയം ബാക്കിയില്ല. അതുവരെ പിടിച്ചു നിൽക്കാനുള്ള ശക്തിക്കു വേണ്ടിയായി പിന്നീടുള്ള ശ്രമം. തുടകളിറുക്കി ചെരുപ്പിട്ട കാൽ നിലത്തുരച്ചും പല്ല് ഞെരിച്ചും വിരൽ കടിച്ചും പലവഴി ശ്രമിച്ചിട്ടും രക്ഷയില്ലാതെ അന്തരീക്ഷത്തിലെ തണുപ്പിൽ ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന തിരിച്ചറിവിൽ എഴുന്നേറ്റു നിന്നു പോയി.
‘ടീച്ചർ, എനിക്ക് മൂത്രമൊഴിക്കാൻ പോണം' പ്രതീക്ഷിച്ച പൊട്ടിച്ചിരികൾക്ക് നടുവിലൂടെ ക്ലാസിൽ നിന്ന് നീളുന്ന വഴിയിലൂടെ നേരെ ഓടി മൂത്രപ്പുരയുടെ പിൻവശത്തെത്തി. മുന്നിലേക്കോടി അതിനകത്ത് കയറാൻ സമയമില്ല. കയ്യീന്ന് പോകാനായി. മൂത്രപ്പുരയുടെ പുറകുവശത്തെ മതിലിനോട് ചേർന്നുനിന്ന് മൂത്രമൊഴിച്ചു. തിടുക്കത്തിൽ ട്രൗസറിന്റെ ബട്ടണിട്ട് തിരിഞ്ഞു നോക്കുമ്പോൾ ദേഷ്യം ഉരുണ്ടു കയറുന്ന രണ്ടു കണ്ണുകൾ. വല്യ ക്ലാസിലെ മാഷാണ്. കയ്യിലെപ്പോഴും ഒരു ചൂരലുമായി ചുറ്റിലും ഭയം പരത്തി നടക്കുന്ന ആ മനുഷ്യനെ സ്‌കൂളിൽ പലവട്ടം കണ്ടിട്ടുണ്ട്. അടി ഉറപ്പാണ്. കയ്യിൽ ചൂരൽ കാണാത്തതിന്റെ ആശ്വാസമൊന്നും ആ സമയത്ത് തോന്നിയതേയില്ല. ചെവി പിടിച്ചു തിരിക്കൽ അയാളുടെ സിഗ്‌നേച്ചർ ഐറ്റമാണെന്ന് അപ്പോഴറിഞ്ഞിരുന്നുമില്ല. വിരലുകൾക്കിടയിൽ കുഞ്ഞുചെവി ഞെരിക്കുന്നതിനിടയിൽ കണ്ണുരുട്ടിക്കൊണ്ടയാൾ ചോദിച്ചു; ‘ഇവിടാണോടാ മൂത്രമൊഴിക്കുന്നത്.., നിനക്കൊക്കെ കണ്ടിടത്ത് മൂത്രമൊഴിക്കാനാണോടാ ഇതിവിടെ പണിതു വച്ചിരിക്കുന്നത്.’

ആ ശബ്ദത്തിന്റെ കടുപ്പത്തിൽ വിറങ്ങലിച്ചു നിൽക്കവേ രക്ഷപ്പെടാനുള്ള തോന്നലിലാവാം കള്ളം പറയാനാണെനിക്ക് തോന്നിയത്; ‘വെറുതെ വന്നതാ മാഷേ, മൂത്രമൊഴിച്ചില്ല.’
‘മൂത്രമൊഴിച്ചതും പോരാ, കള്ളം പറയുന്നോ’, അയാളുടെ ശബ്ദത്തിന്റെ കട്ടി കൂടി. ‘സ്റ്റാഫ് റൂമിലേക്ക് നടക്കെടാ’, എന്റെ കൈപിടിച്ച് വലിച്ച്​ അയാൾ പറഞ്ഞു; ‘അല്ലേ വേണ്ട നീ ഡ്രസ്സ് താഴ്ത്ത്, മൂത്രമൊഴിച്ചോ ഇല്ലയോന്നറിയാലോ.’

അധ്യാപനം മുകളിൽ നിന്ന് താഴോട്ടുള്ള അധികാര പ്രയോഗവും അതിന് കീഴ്‌പ്പെടലുമെന്നുള്ള ശ്രേണീഘടനയ്ക്കുള്ളിൽ കുരുങ്ങിക്കിടക്കുന്ന കാലത്തോളം മോശം അനുഭവങ്ങൾ ഇനിയും ആവർത്തിച്ചേക്കാം.

അതുപറയുമ്പോൾ അതുവരെ ദേഷ്യത്താൽ വിറച്ച അയാളുടെ കണ്ണുകളിലൊരു വഷളൻ ചിരി പടർന്നു. ട്രൗസർ താഴ്ത്തി തുടയിൽ നുള്ളിക്കൊണ്ട് വീണ്ടും ചിരിച്ചു. അതിനു മുമ്പോ ശേഷമോ അയാൾ ചിരിച്ചു കണ്ടിട്ടില്ല.
‘നിനക്കിതിലും വലുത് കാണിച്ചു തരാം’, അയാൾ സ്വയം സിബ്ബ് താഴ്ത്തി.
കാലുകൾ നിലത്തുറഞ്ഞുപോയതു പോലെ.
പിടിക്കെടാ.. അയാൾ മുരണ്ടു.
അയാളോട് എന്തെന്നില്ലാത്ത അറപ്പ് തോന്നി.
ബെല്ലടിച്ച ശബ്ദം കേട്ട മാത്രയിൽ തിടുക്കത്തിൽ വസ്ത്രം പഴയത് പോലെയാക്കി അയാൾ തിരിച്ചു നടന്നു.

മതിലിൽ മൂത്രമൊഴിച്ചു എന്നത് തെറ്റാണെന്നും അതിനുള്ള ശിക്ഷയാണ് അയാൾ തന്നതെന്നുമേ കുറച്ചൊന്ന് മുതിരുന്നവരേ തോന്നിയുള്ളൂ. അധ്യാപകരുടെ തല്ല് കിട്ടിയപ്പോഴൊക്കെ കരഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് ഒരു വാക്ക് പോലും പുറത്തു വന്നില്ല. ക്ലാസിലെ കൂട്ടുകാരോടോ വീട്ടുകാരോടോ അതിനെപ്പറ്റി ഒരക്ഷരം പോലും മിണ്ടിയതുമില്ല.

മഴ തകർത്തു പെയ്യുമ്പോൾ സ്‌കൂളിന് കുറച്ചപ്പുറത്തുള്ള കടയിൽ കുടയില്ലാതെ കയറിനിൽക്കുമ്പോഴാണ് അയാളെ വീണ്ടും മുഖാമുഖം കാണുന്നത്. തലതാഴ്ത്തി നിൽക്കുക എന്നതിനപ്പുറം വേറൊരു പോംവഴിയും മുന്നിൽ തെളിഞ്ഞില്ല. കുത്തിപ്പെയ്യുന്ന മഴയുടെ ശബ്ദത്തെയും കീറിമുറിച്ച് ‘കുടയിൽ കയറെടാ' എന്ന അയാളുടെ കൽപ്പന വന്നു. ചെവിയിലും കഴുത്തിലും നെഞ്ചിലുമൊക്കെ അയാളുടെ പരുപരുത്ത വിരലുകൾ ഓടി നടന്നു. സ്‌കൂളിലേക്കുള്ള ദൂരം കൂടുകയാണെന്ന് തോന്നി. കൈ തട്ടി മാറ്റാനുള്ള ധൈര്യം ഏതായാലും ഇല്ലായിരുന്നു, മതിലിൽ മൂത്രമൊഴിച്ച കാര്യം ഹെഡ്മാഷോട് പറയുമോയെന്ന ഭയം വേറെ.

അയാളിൽ നിന്നും, അയാളുടെ നിഴലിൽ നിന്നും, കല്ലിച്ച ഓർമകളിൽ നിന്നും ഓടിയൊളിക്കാൻ വേണ്ടിവന്ന വർഷങ്ങൾ എന്റെയുളളിലെ ബഹുമാന്യ അധ്യാപക ബിംബത്തെ പൊളിച്ചെഴുതിക്കഴിഞ്ഞിരുന്നു.

അയാളെ പിന്നെയും പലതവണ കണ്ടു. നോട്ടത്തിന് പിടി കൊടുക്കാതെ ഓടിയൊളിച്ചു കൊണ്ടിരുന്നു. സ്‌കൂളിൽ പ്രസംഗമത്സരത്തിനായി സ്റ്റേജിൽ കയറി നിൽക്കുമ്പോൾ നേരെ മുന്നിൽ പേന ചുഴറ്റി വിധികർത്താവായി ഇരുന്ന അയാളുടെ നോട്ടത്തിനു മുന്നിൽ പ്രസംഗം പാതിയിൽ നിർത്തി സ്റ്റേജിൽ നിന്നും ഇറങ്ങി. അന്നും അയാൾ വന്നു. നിനക്ക് പ്രസംഗത്തിന് ഫസ്റ്റ് വേണോടാ എന്നയാൾ ചോദിച്ചു.
‘വേണോ?’, അയാൾ വീണ്ടും ചോദിച്ചു.

വേണ്ടെന്ന് തലയാട്ടിയപ്പോഴേക്കും അപ്പുറത്തേക്ക് വരാൻ അയാൾ കണ്ണു കാണിച്ചു. രക്ഷപ്പെടാനായി പദ്യം ചൊല്ലലിൽ പങ്കെടുക്കാൻ നിൽക്കാതെ വീട്ടിലേക്കോടി. അന്നും ആരോടും ഒന്നും പറയാനാകാതെ നിശബ്ദമായി ഞാൻ നിലവിളിച്ചു.
പീഡനവാർത്തകൾക്ക് താഴെ, ആ സമയത്ത് ഉറക്കെ കരഞ്ഞു കൂടായിരുന്നോ, ഒച്ച വച്ചു കൂടായിരുന്നോ എന്ന് കമന്റിട്ട്, ചൂഷണം ചെയ്യപ്പെട്ടവർ ഇതൊക്കെ ആസ്വദിച്ചു നിന്നാതാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച് സായൂജ്യമടയുന്നവരെ കാണുമ്പോൾ ഇപ്പോഴും മനംപിരട്ടലുണ്ടാവുന്നത്, അന്നത്തെ മിണ്ടാട്ടം മുട്ടലിന്റെ ദീർഘകാലാഘാതം ഇന്നും തികട്ടി വരുന്നതുകൊണ്ടാവണം.
അയാളിൽ നിന്നും, അയാളുടെ നിഴലിൽ നിന്നും, കല്ലിച്ച ഓർമകളിൽ നിന്നും ഓടിയൊളിക്കാൻ വേണ്ടിവന്ന വർഷങ്ങൾ എന്റെയുളളിലെ ബഹുമാന്യ അധ്യാപക ബിംബത്തെ പൊളിച്ചെഴുതിക്കഴിഞ്ഞിരുന്നു.

അധ്യാപനം മുകളിൽ നിന്ന് താഴോട്ടുള്ള അധികാര പ്രയോഗവും അതിന് കീഴ്‌പ്പെടലുമെന്നുള്ള ശ്രേണീഘടനയ്ക്കുള്ളിൽ കുരുങ്ങിക്കിടക്കുന്ന കാലത്തോളം ഇത്തരം അനുഭവങ്ങൾ ഇനിയും ആവർത്തിച്ചേക്കാം.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments