കാൽപ്പനികമല്ലാത്ത ചില അധ്യാപക അനുഭവങ്ങൾ

കാലങ്ങളായി കാല്പനികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അധ്യാപനം എന്ന തൊഴിൽ. അതിന്റെ മറ പിടിച്ചാണ് വിദ്യാർഥിവിരുദ്ധമായ എല്ലാ നടപടിക​ളും ന്യായീകരിക്കപ്പെടുന്നത്.

വീട്ടിൽ വല്ലപ്പോഴും മാത്രമുണ്ടാവുന്ന പഠനത്തെ പറ്റിയുള്ള ചർച്ചയ്ക്കിടയിൽ ഞാൻ എന്റെ അധ്യാപകരെ പറ്റിയും അമ്മ അമ്മയുടെ അധ്യാപകരെയും പറ്റി പറയുമായിരുന്നു. അതിൽ ചിലപ്പോൾ പണ്ടത്തെ ‘കൊടും ക്രിമിനൽ’ സ്വഭാവമുള്ള അധ്യാപകരും കടന്നുവരും.

അമ്മ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ നാട്ടിൽ അമ്മയുടെ ക്ലാസിൽ തന്നെ പഠിച്ചിരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു. പഠിക്കാൻ അത്ര മുന്നിലല്ലാതിരുന്നതു കൊണ്ടാവണം ആ കാലത്ത് ക്ലാസിലെ പ്രധാന അധ്യാപകൻ എന്നും കാരണമൊന്നും കൂടാതെ തല്ലും. എല്ലാവർക്കും തല്ല് പങ്ക് വയ്ക്കപ്പെടുമ്പോൾ ഒരു പിടി അധികം കിട്ടുമായിരുന്നത്രേ ആ ചേച്ചിയ്ക്ക്. അമ്മയ്ക്കും കിട്ടിയിട്ടുണ്ട്.

ആ അധ്യാപകനെ എത്ര ക്രൂരമായ അനുഭവത്തോടെയായിരിക്കും അടി കൊണ്ടവർ ഓർക്കുന്നുണ്ടാവുക? എത്രയെത്ര ഗീതേച്ചിന്മാർ അയാളുടെ ചൂരൽ കഷായത്തിന് ഇരയാക്കേണ്ടി വന്നിട്ടുണ്ടാക്കും?

‘ദേ, എലി പോകുന്നു’ എന്ന് നുണ പറഞ്ഞ് മാഷ് ഓടിട്ട ക്ലാസ്മുറിയുടെ മേലേക്ക് നോക്കുമ്പോൾ എല്ലാ കുട്ടികളും മാഷിന്റെ കൂടെ ഒരുമിച്ച് മേലേക്ക് നോക്കും. ആരൊക്കെ നോക്കുന്നുവോ, അവരുടെയെല്ലാം പുറത്ത് കൈവെച്ച് തല്ലും, തല്ല് പേടിച്ച് ആരും നോക്കാതിരുന്നാലോ, അതിനും കിട്ടും വേറെ അടി. ആ ചേച്ചി പിന്നെ ആ മാഷേ പേടിച്ച് സ്കൂളിൽ പോയില്ല. അങ്ങനെ ഒന്നാം ക്ലാസിൽ പഠിത്തം നിന്നു. പിന്നെ ചേച്ചി ആരോടും മിണ്ടാതെയായി. ബുദ്ധിയില്ലാത്ത കുട്ടിയെന്ന് എല്ലാവരും കുറ്റപ്പെടുത്തി. അമ്മയും പറയും ഇടക്കൊക്കെ. തല്ല് കൊണ്ടത് സഹിച്ചതല്ലാതെ ആരുടെയും വീട്ടുകാർ ആ മാഷിനെ ഒന്നും പറഞ്ഞില്ല. ഇത് അമ്മ എത്രയോ വർഷം മുന്നേ പറഞ്ഞ കാര്യമായിട്ടുപോലും ഞാൻ ഇത് ഓർത്ത് വയ്ക്കുന്നുണ്ടെങ്കിൽ, ആ അധ്യാപകനെ എത്ര ക്രൂരമായ അനുഭവത്തോടെയായിരിക്കും അടി കൊണ്ടവർ ഓർക്കുന്നുണ്ടാവുക? എത്രയെത്ര ഗീതേച്ചിന്മാർ അയാളുടെ ചൂരൽക്കഷായത്തിനിരയാകേണ്ടിവന്നിട്ടുണ്ടാകും?

ആ അധ്യാപകനെ എത്ര ക്രൂരമായ അനുഭവത്തോടെയായിരിക്കും അടി കൊണ്ടവർ ഓർക്കുന്നുണ്ടാവുക? എത്രയെത്ര ഗീതേച്ചിന്മാർ അയാളുടെ ചൂരൽ കഷായത്തിന് ഇരയാക്കേണ്ടി വന്നിട്ടുണ്ടാക്കും?
ആ അധ്യാപകനെ എത്ര ക്രൂരമായ അനുഭവത്തോടെയായിരിക്കും അടി കൊണ്ടവർ ഓർക്കുന്നുണ്ടാവുക? എത്രയെത്ര ഗീതേച്ചിന്മാർ അയാളുടെ ചൂരൽ കഷായത്തിന് ഇരയാക്കേണ്ടി വന്നിട്ടുണ്ടാക്കും?

അഞ്ചാം ക്ലാസിൽ എനിക്കിഷ്ടപ്പെട്ട മുസ്തഫമാഷ് ഉണ്ടായിരുന്നു. മാഷ് കവിത പാടുമ്പോൾ തുപ്പൽ തെറിയ്ക്കുമെന്നതിനാൽ ആരും മാഷിന്റെ ക്ലാസിൽ മുൻ ബെഞ്ചുകളിൽ ഇരിക്കാറില്ല. ഹോം വർക്ക് ചെയ്തില്ലെങ്കിൽ മാഷ് നഖം കൊണ്ട് നമ്മുടെ ചെറുവിരലിന്റെ താഴെ അമർത്തി നുളളും. അങ്ങനെ അഞ്ചാം ക്ലാസും ചെറു വിരലിന്നുണ്ടായ വേദനയും മുസ്തഫ മാഷും കാലത്തിനൊപ്പം കടന്നുപോയി. കുറച്ച് വലിയ ക്ലാസിലെത്തിയപ്പോൾ ഒരു ദിവസം മാഷിന്റെ പടം സഹിതം പത്രത്തിൽ ഒരു വാർത്ത; ‘അധ്യാപകനെതിരെ പോക്സോ കേസ്’. പോക്സോ എന്താണെന്ന് അറിയാത്തതിനാൽ മാഷ് ആരുടെയോ ചെറുവിരലിൽ നുള്ളിക്കാണുമെന്ന് ഞാൻ കരുതി. പോക്സോ എന്താണെന്ന് മനസ്സിലാവുന്നതുവരെ മാഷിനോടുള്ള ഇഷ്ടത്തിന് എനിക്ക് കുറവുമുണ്ടായില്ല.

ആ സമയം സ്കൂളിലെ എസ്.സി /എസ്.ടി വിഭാഗത്തിൽപ്പെട്ടവർ സ്കൂളിൽനിന്ന് കുറച്ച് മാറി ഹോസ്റ്റലിലായിരുന്നു താമസം. അവരോട് ആർക്കും വലിയ കൂട്ടുണ്ടായിരുന്നില്ല. തിരിച്ച് അവർക്കും. ആ കൂട്ടത്തിലെ ഒരു കുട്ടിയോട് മാഷ് മോശമായി പെരുമാറി എന്ന് മാത്രമേ ഞാൻ പിന്നെ ആ വിഷയത്തെ പറ്റി അറിഞ്ഞിരുന്നുള്ളൂ. ‘അധ്യാപകർക്ക് എല്ലാ കുട്ടികളേയും മക്കളെ പോലെ കാണാൻ പറ്റും’ എന്ന വാദത്തിന് എന്റെ ഉള്ളിൽ ഏറ്റ ഏറ്റവും വലിയ അടിയായിരുന്നു മുസ്ത്ഫ മാഷ്.

പോക്സോ എന്താണെന്ന് അറിയാത്തതിനാൽ മാഷ് ആരുടെയോ  ചെറുവിരലിൽ നുള്ളി കാണുമെന്ന് ഞാൻ കരുതി. പോക്സോ എന്താണെന്ന് മനസ്സിലാവുന്നത് വരെ മാഷിനോടുള്ള ഇഷ്ടത്തിന് എനിക്ക് കുറവ് ഒന്നും ഉണ്ടായില്ല.
പോക്സോ എന്താണെന്ന് അറിയാത്തതിനാൽ മാഷ് ആരുടെയോ ചെറുവിരലിൽ നുള്ളി കാണുമെന്ന് ഞാൻ കരുതി. പോക്സോ എന്താണെന്ന് മനസ്സിലാവുന്നത് വരെ മാഷിനോടുള്ള ഇഷ്ടത്തിന് എനിക്ക് കുറവ് ഒന്നും ഉണ്ടായില്ല.

എന്റെ കൂടെ ബ്രണ്ണൻ കോളേജിൽ പഠിച്ച ഏറ്റവും അടുത്ത സുഹൃത്ത് അവൾ നേരിട്ട അനുഭവം പങ്ക് വച്ചപ്പോഴാണ് ഒരുപക്ഷേ ശരിയ്ക്കും തളർന്നുപോയത്. അച്ഛൻ അധ്യാപകനായതുകൊണ്ടുതന്നെ വീട്ടിലേക്ക് കേറി വരാൻ പറ്റുന്ന അത്രത്തോളം സ്വാതന്ത്ര്യമുള്ള ഒരു അധ്യാപകൻ അവിടെയുണ്ടായിരുന്നു. താമസം അധ്യാപകരുടെ ക്വാർട്ടേഴ്സിലായിരുന്നു. അവൾ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം അയാൾ മുറിയിലേക്ക് കയറിവന്നു. ഇവളോട് ഏതൊക്കെയോ സംസാരിച്ചു. ഇവൾ തിരിച്ചും. കുറച്ച് കഴിഞ്ഞപ്പോൾ അയാൾ ഇവളുടെ കൈ മുറുക്കെ പിടിച്ച് മുണ്ടിനിടയിലൂടെ അയാളുടെ ലിംഗത്തിലേക്ക് അടുപ്പിച്ചു. ഒരു മൂന്നാം ക്ലാസുകാരിയുടെ ബോധം വച്ച് എങ്ങനെയോ കൈ വിടുവിപ്പിച്ച് കാര്യം അമ്മയോട് പറയുകയും ചെയ്തു. അമ്മ, ഇക്കാര്യം അച്ഛനോട് പറയരുതെന്നും പറഞ്ഞു. അവൾ കൈ കഴുകിക്കളഞ്ഞു. കാലം കുറെ കടന്നുപോയി. പിന്നീട് അവൾ അച്ഛനോട് കാര്യം പറഞ്ഞു. അച്ഛൻ ആ അധ്യാപകനോട് ചോദിക്കുകയും അയാൾ അത് സമ്മതിക്കുകയും ഒക്കെ ചെയ്തിരുന്നത്രേ.

ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇസ്ലാമിക പ്രഭാഷകൻ പിടിയിയതും വിദ്യാർത്ഥികൾക്ക് ലൈംഗികചുവയോട് കൂടിയ സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് ഈ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ അടക്കം അറസ്റ്റ് ചെയ്തതും നാം കണ്ടു.

പറഞ്ഞുവന്നത്, ഇന്നും സമൂഹത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന ഗീതെച്ചിമാരെയും, മുസ്തഫമാഷുമാരേയും പറ്റിയാണ്. ഏത് ജോലിയും തിരഞ്ഞെടുക്കുന്നതിനുമുന്നിൽ പലർക്കും പലതരം കാരണങ്ങളുണ്ട്. അത്തരത്തിൽ തീർത്തും സാധാരണമായ ഒരു തൊഴിൽ മേഖലയാണ് അധ്യാപനം. കാലങ്ങളായി കാല്പനികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അധ്യാപനം എന്ന തൊഴിൽ. അതിന്റെ മറ പിടിച്ചാണ് വിദ്യാർഥിവിരുദ്ധമായ എല്ലാ നടപടിക​ളും ന്യായീകരിക്കപ്പെടുന്നത്.

വർത്തമാനകാലത്ത് അധ്യാപകർ വിദ്യാർഥികൾക്ക് നേരെ വ്യത്യസ്തമായ ഇടപെടലുകളാണ് നടത്തുന്നത്. മാനസികമായും ശാരീരികമായും വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന സ്കൂളുകളും അത്തരം പഠനമുറികളും ക്രൂരതയുടെ മുഖം വെളിപ്പെടുത്തുന്നു. ജാതിക്കും മത വർഗീയ ചിന്തകൾക്കും അടിമപ്പെട്ടുപോകുന്ന അധ്യാപകർക്ക് ഉദാഹരണമാണ്, കർണാടകയിൽ പോഷകാഹാരം കുട്ടികൾക്ക് നൽകിയ ഫോട്ടോ പ്രചരിപ്പിക്കുകയും താഴ്ന്ന ജാതിയായതിനാൽ അത് തിരിച്ചു വാങ്ങുകയും ചെയ്യുന്ന അധ്യാപകർ.
ഉത്തരേന്ത്യയിൽ ചോദ്യം ചോദിച്ച് ഉത്തരം പറയാത്തതിന്റെ പേരിൽ ഹിന്ദു വിദ്യാർഥി എന്നും മുസ്ലിം വിദ്യാർത്ഥി എന്നും വേർതിരിച്ച് മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് ഹിന്ദു വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചതും ഇത്തരം വിദ്വേഷ സമീപനങ്ങളുടെ കാഴ്ചകളാണ്.

ഉത്തരേന്ത്യയിൽ ചോദ്യം ചോദിച്ചു ഉത്തരം പറയാത്തതിന്റെ പേരിൽ ഹിന്ദു വിദ്യാർഥി എന്നും മുസ്ലിം വിദ്യാർത്ഥി എന്നും വേർതിരിച്ച് മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് ഹിന്ദു വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചതും വർഗീയ അധ്യാപക നിലപാടിന്റെ ഭാഗമാണ്.
ഉത്തരേന്ത്യയിൽ ചോദ്യം ചോദിച്ചു ഉത്തരം പറയാത്തതിന്റെ പേരിൽ ഹിന്ദു വിദ്യാർഥി എന്നും മുസ്ലിം വിദ്യാർത്ഥി എന്നും വേർതിരിച്ച് മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് ഹിന്ദു വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ചതും വർഗീയ അധ്യാപക നിലപാടിന്റെ ഭാഗമാണ്.

ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇസ്ലാമിക പ്രഭാഷകൻ പിടിയിയതും വിദ്യാർത്ഥികൾക്ക് ലൈംഗികചുവയോട് കൂടിയ സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് ഈ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ അടക്കം അറസ്റ്റ് ചെയ്തതും നാം കണ്ടു. കാമ്പസുകളിൽ ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നാൽ സദാചാര കണ്ണുകളോടെ നോക്കിനിൽക്കുന്ന അധ്യാപകർ തന്നെയാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്. ചില സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂളിൽ കയറുന്നതിനു വേണ്ടി വ്യത്യസ്ത വഴികൾ ഒരുക്കുന്ന അധ്യാപകർ പോലുമുണ്ട്.

അധ്യാപകർക്ക് നിയമങ്ങൾ ബാധകമല്ല എന്നും വിദ്യാർത്ഥികൾ ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളാണ് എന്നുമുള്ള നിലപാടുമായി ക്ലാസിലെത്തുന്ന അധ്യാപകർ ഇന്നുമുണ്ട്. ഇന്നത്തെ കാലത്ത് ചില അധ്യാപകർ ചൂരൽ ഒഴിവാക്കി മാനസികമായി ആഴത്തിൽ മുറിവുണ്ടാക്കുന്ന വാക്കുകൾ പ്രയോഗിക്കുന്നു എന്നതുമാത്രമാണ് വ്യത്യാസം.

Comments