വിദ്യാർഥികളെ കുറ്റക്കാരാക്കുന്നതും അരിച്ചുമാറ്റുന്നതും ഇടതുപക്ഷ സമീപനത്തിൽനിന്നുള്ള വ്യതിയാനമല്ലേ?

കേരളത്തിൽ തോല്പിച്ചുമാറ്റുന്നില്ല എന്നു പറയുന്നു. പിന്നെ എന്താണ് ചെയ്യാൻ പോകുന്നത്? പരീക്ഷ കഴിഞ്ഞ് കുട്ടിയുടെ നിലവാരമുയർത്താൻ എന്തു പരിശീലനമാണ് നല്കുക? അത് കോച്ചിങ് സമ്പ്രദായമായിരിക്കില്ലേ? അതു കഴിഞ്ഞാൽ വീണ്ടും എഴുത്തുപരീക്ഷയുണ്ടാവുമോ? അതിൽ കുട്ടികൾ ജയിക്കുമെന്നുറപ്പുണ്ടോ? അതോ തോല്പിച്ചുമാറ്റാൻ തന്നെയാണോ തീരുമാനം? ഇതിൻ്റെ രീതിശാസ്ത്രമെന്താണ്? പരീക്ഷക്കൊരുക്കലായി വിദ്യാഭ്യാസം വെട്ടിച്ചുരുക്കപ്പെടില്ലേ?- പുതിയ പാഠ്യപദ്ധതി സമീപനത്തെക്കുറിച്ച് നടക്കുന്ന ചർച്ചക്കായി ഒരു നിർദേശം മുന്നോട്ടുവക്കുന്നു, ടി.കെ. നാരായണദാസ്.

ല്ലാവർക്കും വിദ്യാഭ്യാസം എന്ന UNESCO ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. 100 % കുട്ടികളും വിദ്യാലയ പ്രവേശനം നേടുന്നുണ്ട്. കൊഴിഞ്ഞുപോക്കില്ല. വിദ്യാലയപ്രാപ്യത, സൗജന്യ പാഠപുസ്തകം, സൗജന്യ യൂണിഫോം, ഉച്ചഭക്ഷണം, പോഷകാഹാരം, സൗജന്യ ചികിത്സ, ഇൻഷൂറൻസ് തുടങ്ങിയ പിന്തുണകൾ ഇതിനു സഹായകമായി. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ ഇടപെടൽ വിദ്യാലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അഭൂതപൂർവ്വമായ ഭൗതിക സൗകര്യ വികസനവും സാധ്യമായി. പ്രൈമറി തലത്തിലെ ‘വർണക്കൂടാരം’ മുതൽ ഹയർ സെക്കൻ്ററി തലത്തിലെ കമ്പ്യൂട്ടർ ലാബും Al സപ്പോർട്ടും വരെ പൊതുവിദ്യാലയങ്ങളിൽ വൻ തോതിലുള്ള ആധുനികവൽക്കരണം നടന്നു.

സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും മക്കൾക്ക് 12ാം ക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസത്തിന് മികച്ച സംവിധാനമായി. ഭിന്നശേഷിക്കാരും സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരും അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കളും ഉൾപ്പടെ മുഴുവൻ കുഞ്ഞുങ്ങളേയും ചേർത്തുപിടിക്കാൻ കഴിഞ്ഞത് സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഇടതുപക്ഷ വികസന സമീപനത്തിൻ്റെ അഭിമാനകരമായ നേട്ടമാണ്. അങ്ങനെയാണ് കേരളം ബദലാകുന്നത്.

ഭിന്നശേഷിക്കാരും സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരും അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കളും ഉൾപ്പടെ മുഴുവൻ കുഞ്ഞുങ്ങളേയും ചേർത്തുപിടിക്കാൻ കഴിഞ്ഞത് സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഇടതുപക്ഷ വികസന സമീപനത്തിൻ്റെ അഭിമാനകരമായ നേട്ടമാണ്. അങ്ങനെയാണ് കേരളം ബദലാകുന്നത്.
ഭിന്നശേഷിക്കാരും സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരും അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കളും ഉൾപ്പടെ മുഴുവൻ കുഞ്ഞുങ്ങളേയും ചേർത്തുപിടിക്കാൻ കഴിഞ്ഞത് സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഇടതുപക്ഷ വികസന സമീപനത്തിൻ്റെ അഭിമാനകരമായ നേട്ടമാണ്. അങ്ങനെയാണ് കേരളം ബദലാകുന്നത്.

എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം

അടുത്ത ലക്ഷ്യം എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭാസം എന്നതാണ്. വിദ്യാഭ്യാസത്തിൻ്റെ ഗുണത വർധിപ്പിക്കാനുള്ള ശ്രമം 1997-98 മുതൽ പുതിയ വഴിത്തിരിവിലെത്തി. ലോകത്താകെ അംഗീകാരം നേടിയ വിദ്യാഭ്യാസ മനഃശാസ്ത്രത്തിൻ്റേയും വിദ്യാഭ്യാസ പരിഷ്കരണങ്ങളുടേയും ചുവടുപിടിച്ച് പാഠ്യപദ്ധതി പരിഷ്കരണം തുടങ്ങിവച്ചു. കുട്ടികൾക്ക് പറഞ്ഞുകൊടുത്തും ആവർത്തനത്തിലൂടെ കാണാപാഠം പഠിപ്പിച്ചും ശിക്ഷിച്ചു പരിശീലനം നടത്തിയുമാണ് മികച്ച ശിക്ഷണം നടക്കുക എന്ന പ്രാകൃത സമീപനം തിരസ്കരിക്കപ്പെട്ടു.

എഴുത്തുപരിക്ഷയിൽ നിശ്ചിത മിനിമം മാർക്കു ലഭിക്കാത്തവരെ തോല്പിക്കാൻ തുടങ്ങിയാൽ ആരാവും തോല്ക്കുക? ട്യൂഷന് പോകാൻ കഴിയാത്തവരും സാമ്പത്തിക- സാമുഹ്യ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരുമായ കുട്ടികളാകും എന്നത് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.

കുട്ടികൾ ജന്മസിദ്ധമായ ജിജ്ഞാസയുള്ളവരാണ്. കുട്ടി നിരീക്ഷിച്ചും അന്വേഷിച്ചും വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്തും സംവാദങ്ങളിലേർപ്പെട്ടും, സാമൂഹ്യ സന്ദർഭങ്ങളിൽ അറിവ് നിർമിക്കുകയാണ് ചെയ്യുന്നതെന്നും പഠനം ഈ പ്രക്രിയയാണെന്നും അതിനു സഹായകമായ ഫലപ്രദമായ പിന്തുണ (കൈത്താങ്ങ് ) നല്കുകയാണ് അധ്യാപകർ ചെയ്യേണ്ടതെന്നും വ്യക്തമാക്കപ്പെട്ടു. മത്സരാധിഷ്ഠിത പഠനത്തിനു പകരം സഹകരിച്ചും കൂട്ടായുമുള്ള പഠനപ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൈവന്നു. ഏക വിവര സ്രോതസ്സെന്ന നിലയിൽ നിന്ന് വിവരസ്രോതസ്സുകളിൽ ഒന്നു മാത്രമായി പാഠപുസ്തകത്തിൻ്റെ സ്ഥാനം നിർണയിക്കപ്പെട്ടു. കുട്ടി മറ്റു പുസ്തകങ്ങളുൾപ്പെടെയുള്ള വിവരസ്രോതസ്സുകളെയും പരിഗണിക്കണമെന്നു വന്നു. പരീക്ഷക്കു വേണ്ടിയുള്ള പഠനം എന്നതിനു പകരം പരീക്ഷ പഠനത്തിനുവേണ്ടി (പഠനം മെച്ചപ്പെടുത്താൻ) എന്ന നില കൈവന്നു. രണ്ടു മണിക്കൂർ എഴുത്തുപരീക്ഷ (ഓർമപ്പരീക്ഷ) കൊണ്ട് കുട്ടികളുടെ വൈവിധ്യമാർന്ന ശേഷികൾ വിലയിരുത്താൻ കഴിയില്ലെന്ന് അംഗീകരിക്കപ്പെട്ടു. എഴുത്തുപരീക്ഷയെപ്പോലെ കുട്ടികളെ അരിച്ചുമാറ്റുന്ന പരീക്ഷക്കുപകരം പഠന പ്രവർത്തനത്തോടൊപ്പം നടക്കുന്ന നിരന്തര വിലയിരുത്തലിലൂടെ എന്തു പിന്തുണയാണ് ആവശ്യമെന്നുകണ്ട് അത് തുടർപ്രവർത്തനങ്ങളുടെ ഭാഗമായി നൽകി കുട്ടിയെ ക്രമാനുഗതമായി ഉയർത്തിക്കൊണ്ടുവരികയാണ് വേണ്ടതെന്ന് നിഷ്കർഷിക്കപ്പെട്ടു. ശേഷികളാർജ്ജിക്കാൻ ഒരു കുട്ടിക്കു കഴിഞ്ഞില്ലെങ്കിൽ കുട്ടിയല്ല തോല്ക്കുന്നത്, സ്വീകരിക്കപ്പെട്ട പഠനതന്ത്രങ്ങളാണ് എന്ന നില വന്നു. അതുകൊണ്ട് പഠനതന്ത്രങ്ങളാണ് മാറ്റേണ്ടത് എന്ന ധാരണയിലെത്തി.

പഠനത്തിൻ്റേയും പരീക്ഷയുടേയും കാര്യത്തിൽ നിലവിലുള്ള ധാരണകളെയാകെ പൊളിച്ചു പണിഞ്ഞ പുതിയ പാഠ്യപദ്ധതി സമീപനം തിർച്ചയായും മറ്റൊരു ഇടതുപക്ഷ ബദലാണ്. ചുറ്റുമുള്ള ജീവിതയാഥാർത്ഥ്യങ്ങളെ വിമർശനപരമായി വിലയിരുത്താനും ജീവിതം പുതുക്കിപ്പണിയാനുമുള്ള ശേഷിയാണ് കുട്ടി കൈവരിക്കേണ്ടത്. നിശ്ചിത നിലവാരമാർജിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളെ തോല്പിച്ചുമാറ്റുകയല്ല വേണ്ടത്. അതിനു സഹായിക്കാത്ത പഠന പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുകയാണ് വേണ്ടത് എന്ന യുക്തിസഹവും നീതിപൂർവവുമായ സമീപനം പ്രബലപ്പെട്ടു.

പഠനത്തിൻ്റേയും പരീക്ഷയുടേയും കാര്യത്തിൽ നിലവിലുള്ള ധാരണകളെയാകെ പൊളിച്ചു പണിഞ്ഞ പുതിയ പാഠ്യപദ്ധതി സമീപനം തിർച്ചയായും മറ്റൊരു ഇടതുപക്ഷ ബദലാണ്.
പഠനത്തിൻ്റേയും പരീക്ഷയുടേയും കാര്യത്തിൽ നിലവിലുള്ള ധാരണകളെയാകെ പൊളിച്ചു പണിഞ്ഞ പുതിയ പാഠ്യപദ്ധതി സമീപനം തിർച്ചയായും മറ്റൊരു ഇടതുപക്ഷ ബദലാണ്.

ദരിദ്രരെയും പിന്നാക്കക്കാരേയും ചേർത്തുപിടിക്കുന്ന ഈ സമീപനത്തിൻ്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ വലതുപക്ഷ വിചക്ഷണക്കാർ തുടക്കം മുതലേ ഈ മാറ്റങ്ങളെ എതിർത്തു പോന്നു. വിദ്യാഭ്യാസക്കച്ചവടക്കാരും മാധ്യമങ്ങളും ഉദ്യോഗസ്ഥപ്രമുഖരും ഇതിനെതിരെ കൈകോർത്തു. തങ്ങൾ പഠിച്ചതും പഠിപ്പിച്ചു വന്നതുമാണ് ഏറ്റവും മികച്ച രീതി എന്നു വിശ്വസിച്ച ഒരു കൂട്ടം അധ്യാപകരും മധ്യവർഗ്ഗ രക്ഷിതാക്കളും ഇവരോടൊപ്പം ചേർന്നു. ഈ സമീപനത്തിൻ്റെ ശാസ്ത്രീയതകൊണ്ടും ഇടതുപക്ഷ സർക്കാരുകളുടെ ഇച്ഛാശക്തിയോടെയുള്ള പിന്തുണ കൊണ്ടും പ്രൈമറി തലത്തിൽ നിന്ന് ഹയർ സെക്കൻ്ററി തലംവരെ പുതിയ പാഠ്യപദ്ധതി സമീപനം മുന്നേറി. UDF ഭരണകാലത്തു നടന്ന അട്ടിമറിശ്രമങ്ങളെ ഒരു പരിധിയോളം പ്രതിരോധിക്കാൻ വിദ്യാഭ്യാസസംവിധാനത്തിന്നു കഴിഞ്ഞു.

പുതിയ പാഠ്യപദ്ധതിയുടേയും വിലയിരുത്തൽ രീതിയുടേയും ശാസ്ത്രീയത ക്രമേണ അംഗീകരിക്കപ്പെട്ടു. കുട്ടികളെ കൂട്ടത്തോടെ തോല്പിച്ചിരുന്ന സർക്കാർ വിദ്യാലയങ്ങൾ കുട്ടികളെ ജയിപ്പിക്കുന്ന സ്ഥാപനങ്ങളായി മാറി. തീർച്ചയായും ഇത് പുതിയ സമീപനത്തിൻ്റെ അഭിമാനകരമായ നേട്ടമാണ്.

തുടക്കം മുതൽ പാഠ്യ പദ്ധതി പരിഷ്കരണത്തെ എതിർത്തുപോന്ന വലതുപക്ഷശക്തികൾ പുതിയ പരിഷ്കാരങ്ങൾക്കെതിരെ ശക്തമായി രംഗത്തുണ്ട്. വിദ്യാഭ്യാസക്കച്ചവടക്കാരും മാറാൻ കൂട്ടാക്കാത്ത ഉദ്യോഗസ്ഥ പ്രമുഖരും മാധ്യമങ്ങളുമെല്ലാം കൈകോർത്തുപിടിച്ചിരിക്കുന്നു.

പരിമിതികൾ
മറികടക്കാൻ

പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുമ്പോൾ എത്രയൊക്കെ ശ്രദ്ധ പതിപ്പിച്ചാലും ചില പരിമിതികളും പാളിച്ചകളും സംഭവിച്ചേക്കാം. അങ്ങനെ വന്നു പോയ പരിമിതികൾ പരിഹരിക്കയാണ് ഇനി വേണ്ടത്. അതിനാണ് ഈ സർക്കാർ പുതിയ പാഠ്യപദ്ധതിയെ സംബന്ധിച്ച വിപുലമായ ചർച്ചയിലൂടെ തുടക്കം കുറിച്ചത്. പാഠ്യപദ്ധതി രൂപീകരണത്തിൻ്റെ മുന്നോടിയായി 26 പ്രശ്നങ്ങൾ ഉന്നയിച്ച ഒരു നിലപാടു രേഖ അംഗീകരിക്കുകയും അത് വിദ്യാഭ്യാസ വിദഗ്ധർ, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എന്നിവരുൾപ്പെട്ട ജനകീയ ചർച്ചക്ക് വിധേയമാക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി യഥാർത്ഥ ഗുണഭോക്താക്കളായ കുട്ടികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചു നടത്തിയ ആ അഭിപ്രായ രൂപീകരണ പ്രക്രിയ സർക്കാരിൻ്റെ ഉയർന്ന ജനാധിപത്യ സമീപനത്തിൻ്റെ തെളിവായിരുന്നു.

പുതിയ പാഠ്യപദ്ധതി സമീപനത്തെ അംഗീകരിക്കുന്നതും പരിമിതികൾ പരിഹരിച്ചു ശക്തിപ്പെടുത്തണമെന്നാവശ്യപ്പെടുന്നതുമായിരുന്നു ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ. അതിൻ്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതിക്ക് രൂപം നല്കിക്കഴിഞ്ഞു. പാഠപുസ്തകരചന ഒരു ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടം മുന്നേറുന്നു.

ചരിത്രത്തിലാദ്യമായി  യഥാർത്ഥ ഗുണഭോക്താക്കളായ കുട്ടികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചു നടത്തിയ അഭിപ്രായ രൂപീകരണ പ്രക്രിയ സർക്കാരിൻ്റെ ഉയർന്ന ജനാധിപത്യ സമീപനത്തിൻ്റെ തെളിവായിരുന്നു.
ചരിത്രത്തിലാദ്യമായി യഥാർത്ഥ ഗുണഭോക്താക്കളായ കുട്ടികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചു നടത്തിയ അഭിപ്രായ രൂപീകരണ പ്രക്രിയ സർക്കാരിൻ്റെ ഉയർന്ന ജനാധിപത്യ സമീപനത്തിൻ്റെ തെളിവായിരുന്നു.

പരിമിതികളിൽ പ്രധാനപ്പെട്ടവ:

  • രക്ഷിതാക്കൾക്ക് പുതിയ പഠന സമ്പ്രദായത്തെക്കുറിച്ചും രക്ഷിതാവിൻ്റെ മാറിയ ചുമതലയെക്കുറിച്ചും ധാരണയുണ്ടാകണം. വിദ്യാഭ്യാസത്തെക്കുറിച്ചും ജനാധിപത്യ യുഗത്തിലെ രക്ഷിതാവിൻ്റെ കടമകളെക്കുറിച്ചും (Democratic parenting) പുതിയ ധാരണകൾ പരിചയപ്പെടുത്തുന്ന രക്ഷാകർതൃശാക്തീകരണം വിദ്യാഭ്യാസസംവിധാനത്തിൻ്റെ ചുമതലയാകണം.

  • Parent Text തയ്യാറാക്കിക്കഴിഞ്ഞു. മുഴുവൻ രക്ഷിതാക്കളെയും അതനുസരിച്ച് ശാക്തീകരിക്കുന്ന പ്രവർത്തനം ഉടൻ ആരംഭിക്കേണ്ടതുണ്ട്.

  • അധ്യാപക ശാക്തീകരണവും തൽസ്ഥല പിന്തുണാസംവിധാനവും ശക്തിപ്പെടുത്തണം. പോരായ്മകൾ പരിഹരിക്കണം.

  • അധ്യാപക വിദ്യാഭ്യാസത്തിൻ്റെ (BEd, DEd) ഉള്ളടക്കത്തിലും രീതിശാസ്ത്രത്തിലും അടിമുടി മാറ്റം വരണം. കരിക്കുലം പരിഷ്കരിക്കണം.

  • അനാഥമായ പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരണം. അവർക്കായി കരിക്കുലം ആവിഷ്കരിക്കണം. (SCERT ഇതു നിർവ്വഹിച്ചിട്ടുണ്ട്) അത് പിന്തുടരുന്നു എന്നുറപ്പു വരുത്തുണം.

  • പഠനമാധ്യമം മാതൃഭാഷയിലാകണം. സാമൂഹ്യ ജ്ഞാനനിർമിതിവാദമാണ് വിദ്യാഭ്യാസപരിഷ്കാരങ്ങളുടെ അടിസ്ഥാനമെങ്കിൽ ഇംഗ്ലീഷ് മീഡിയം തുടരുന്നത് അർത്ഥശൂന്യമാണ്.

  • പ്രവർത്തനാധിഷ്ഠിത ബോധനത്തിനാവശ്യമായ വിധം സമയക്രമീകരണവും ക്ലാസ് റൂം ക്രമീകരണങ്ങളും മാറണം. പുതിയ പ്രവർത്തനാധിഷ്ഠിത പഠനരീതിയും പ്രഭാഷണ ക്ലാസുകൾക്കുതകുന്ന ഘടനയും പൊരുത്തപ്പെടുന്നതല്ല.

  • വിവരസാങ്കേതികവിദ്യയുടേയും നിർമ്മിത ബുദ്ധിയുടേയും സകല സാധ്യതകളും പഠന പ്രക്രിയയിൽ പ്രയോജനപ്പെടുത്താൻ കഴിയണം. ഇ - ടെക്സ്റ്റുകൾ വികസിപ്പിക്കണം

  • ശാസ്ത്രീയവും കൃത്യതയുള്ളതുമായ ഒരു മൂല്യനിർണയ രീതി വികസിപ്പിച്ചെടുക്കാൻ പൂർണമായി കഴിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമം തുടരണം. SCERT- യും ഡയറ്റുകളും ഇക്കാര്യത്തിൽ നേതൃത്വം നല്കണം. പരീക്ഷയുടെ സമഗ്രാധിപത്യം അവസാനിപ്പിക്കുന്ന വിലയിരുത്തൽ രിതി ആവിഷ്കരിക്കണം. കുട്ടികളുടെ തുടർച്ചയുള്ള ഒരു ഡിജിറ്റൽ വിലയിരുത്തൽ രേഖ (cumilative track record) രക്ഷിതാക്കൾക്കു കൂടി പ്രവേശനമുള്ളത്) വികസിപ്പിക്കാനാവണം. അധ്യാപകന് തൻ്റെ പഠനതന്ത്രങ്ങളെക്കുറിച്ചും രക്ഷിതാവിന് താൻ നല്കുന്ന പിന്തുണയെക്കുറിച്ചും കുട്ടിക്ക് തന്നെക്കുറിച്ചും വിലയിരുത്താനുതകുന്ന താകണം ഈ മൂല്യനിർണയ സംവിധാനം.

ഇത്തരം പരിമിതികൾ പരിഹരിച്ച് പാഠ്യപദ്ധതി പരിഷ്കരണവുമായി മുന്നോട്ടുപോകാനാണ് ജനകീയ ചർച്ചയിലൂടെ കേരളം തീരുമാനിച്ചത്.

മാറ്റത്തിന് പുറംതിരിഞ്ഞുനില്ക്കുന്നവർ

തുടക്കം മുതൽ പാഠ്യപദ്ധതി പരിഷ്കരണത്തെ എതിർത്തുപോന്ന വലതുപക്ഷശക്തികൾ പുതിയ പരിഷ്കാരങ്ങൾക്കെതിരെ ശക്തമായി രംഗത്തുണ്ട്. വിദ്യാഭ്യാസക്കച്ചവടക്കാരും മാറാൻ കൂട്ടാക്കാത്ത ഉദ്യോഗസ്ഥ പ്രമുഖരും മാധ്യമങ്ങളുമെല്ലാം കൈകോർത്തുപിടിച്ചിരിക്കുന്നു. പണ്ടു മുതലേ അവരുയർത്തുന്ന ആരോപണങ്ങളാണ് ഇപ്പോഴും ഉന്നയിക്കുന്നത്.

  • കുട്ടികളുടെ പഠന നിലവാരം താഴുകയാണ്.

  • മത്സരപരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ പരാജയപ്പെടുന്നു.

  • കുട്ടികൾക്ക് (SSLC A+ വിജയികൾക്കും ) മാതൃഭാഷ എഴുതാനും വായിക്കാനും കഴിയുന്നില്ല.

  • ഓൾ പ്രമോഷനാണ് ഇതിനു കാരണം.

  • നിലവാരത്തകർച്ച ഒരു വ്യാജ നിർമ്മിതി.

കുട്ടികളുടെ പഠനനിലവാരം താഴ്ന്നു എന്ന് പറയുന്നതിൻ്റെ അടിസ്ഥാനമെന്ത്? അതു സ്ഥാപിക്കുന്ന ഏതെങ്കിലും പഠനമുണ്ടോ?

ഇന്ത്യയിലെ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചു പഠിക്കുന്ന ASER (Annual Status of Education Report) റിപ്പോർട്ടുപ്രകാരം കേരളം അഖിലേന്ത്യാ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. പല ശേഷികളിലും (ഭാഷാശേഷികളിൽ പ്രത്യേകിച്ചും) കേരളം ഏറ്റവും മികച്ച രണ്ടോ മൂന്നോ സംസ്ഥാനങ്ങൾക്കൊപ്പമാണ്. ‘നാഷനൽ അച്ചീവ്മെൻ്റ് സ്റ്റഡീസ് (NAS) ഇതുവരെ നടത്തിയ എല്ലാ പഠനങ്ങളും കേരളത്തിൻ്റെ മികവ് എടുത്തു കാട്ടുന്നു. ഇതര സംസ്ഥാനങ്ങളിൽ വരേണ്യവിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ മാത്രമേ വിദ്യാലയങ്ങളിൽ തുടരുന്നുള്ളു എന്ന സ്ഥിതി കൂടി പരിഗണിക്കുമ്പോൾ, മുഴുവൻ കുട്ടികളും 12-ാം ക്ലാസ് വരെ പഠനം തുടരുന്ന കേരളത്തിൻ്റെ നേട്ടത്തിന് തിളക്കം കൂടും.

അടുത്ത കാലത്തു നടന്ന പല അഖിലേന്ത്യാ മത്സരപ്പരീക്ഷകളിൽ പോലും കേരളത്തിലെ കുട്ടികൾ മികച്ച നേട്ടങ്ങളുണ്ടാക്കുന്നു. ഇന്ത്യയിലെ എല്ലാ മികച്ച സർവ്വകലാശാലകളിലും മലയാളി വിദ്യാർത്ഥികൾ ഗണ്യമായ സാന്നിധ്യമാണ്. ഉപരിപഠനത്തിനായി വിദേശ സർവ്വകലാശാലകളിലെത്തുന്ന കുട്ടികളിൽ മലയാളി വിദ്യാർത്ഥികൾ ധാരാളമുണ്ട്.

ഉപരിപഠനത്തിനായി വിദേശ സർവ്വകലാശാലകളിലെത്തുന്ന കുട്ടികളിൽ മലയാളി വിദ്യാർത്ഥികൾ ധാരാളമുണ്ട്.
ഉപരിപഠനത്തിനായി വിദേശ സർവ്വകലാശാലകളിലെത്തുന്ന കുട്ടികളിൽ മലയാളി വിദ്യാർത്ഥികൾ ധാരാളമുണ്ട്.

സർഗാത്മക രചനകളുടെ പൂക്കാലം

മാതൃഭാഷയിലെ അക്ഷരത്തെറ്റിനെക്കുറിച്ച് ഉല്ക്കണ്ഠപ്പെടുന്നവർ മറച്ചുവെക്കുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ SSLC പരീക്ഷ 57% വും ഇംഗ്ലീഷിലാണ് എഴുതിയത്. സർക്കാർ വിദ്യാലയങ്ങളിൽ പോലും പഠനമാധ്യമമായി മലയാളം നിലനില്ക്കുന്നില്ല. മലയാളം പിരിയഡിൽ മാത്രം മലയാളം പഠിക്കുകയും മറ്റെല്ലാ സമയത്തും ക്ലാസിൽനിന്ന് മാതൃഭാഷയെ പുറത്താക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികളുടെ അക്ഷരത്തെറ്റിൽ മാത്രം ഉൽക്കണ്ഠപ്പെട്ടിട്ടു കാര്യമുണ്ടോ?

അക്ഷരത്തെറ്റിനെ പെരുപ്പിച്ചു കാട്ടുന്നവർ കാണാൻ കൂട്ടാക്കാത്ത മറ്റൊരു കാര്യമുണ്ട്. ഇന്ന് കുട്ടികൾ ധാരാളം കഥകളും കവിതകളും എഴുതുന്നുണ്ട്. കൂട്ടികളുടെ രചനകൾ ഓരോ വർഷവും പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നു. ആയിരക്കണക്കിനു പുസ്തകങ്ങളാണ് പുറത്തു വരുന്നത്. ഈ വർഷം കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ പ്രോജക്റ്റ് പ്രകാരം കുട്ടികളുടെ ആയിരത്തിലധികം പുസ്തകങ്ങളാണ് ഒരു വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടത്. മാതൃഭാഷയിൽ സർഗാത്മകാവിഷ്കാരം നടത്തുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. കുട്ടികളുടെ രചനകൾ ഒരു പുതിയ സാഹിത്യവിഭാഗമായി പരിഗണിക്കേണ്ട സമയമായി. ( ബാലസാഹിത്യം എന്നു മതിയായില്ലല്ലോ.) കുട്ടികളുടെ ഭാഷയും ഭാവനകളും കല്പനകളും അത്ഭുതകരമായ വ്യതിരിക്തത പുലർത്തുന്നുണ്ട്. (ഡോ. തോമസ് ഐസകിൻ്റെ ബജറ്റ് പ്രസംഗങ്ങളിൽ ഉദ്ധരിക്കപ്പെട്ട കവിതകൾ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ എഴുതിയവയായിരുന്നു.) പുതിയ ഭാഷാധ്യാപനരീതിയുടെ മികവായി ഇതിനെ കാണേണ്ടതുണ്ട്. പത്തിരുപതു കൊല്ലം മുമ്പ് സ്വപ്നം കാണാൻ പോലും കഴിയാത്ത മുന്നേറ്റമാണിത്.

പൊതുവിദ്യാഭ്യാസത്തിൻ്റെ സ്വീകാര്യത വർധിച്ചതും അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്കുള്ള പഠിതാക്കളുടെ ഒഴുക്കും മൂലം പരിഭ്രാന്തരായ വിദ്യാഭ്യാസ കച്ചവടക്കാർ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.

അതുകൊണ്ട് നിലവാരത്തകർച്ച ഒരു വ്യാജ നിർമ്മിതിയാണ്. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ തുടർന്ന് പൊതുവിദ്യാഭ്യാസത്തിൻ്റെ സ്വീകാര്യത വർധിച്ചതും അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്കുള്ള പഠിതാക്കളുടെ ഒഴുക്കും മൂലം പരിഭ്രാന്തരായ വിദ്യാഭ്യാസ കച്ചവടക്കാർ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ വ്യാജപ്രചരണത്തെ ചെറുക്കാനുതകുന്നതും എന്നാൽ തൽസ്ഥിതി സത്യസന്ധമായി പുറത്തു കൊണ്ടുവരാൻ സഹായകവുമായ ഒരു നിലവാര പഠനം SCERT- യും ഡയറ്റും SSK- യും ചേർന്ന് നടത്തുന്നതിനെക്കുറിച്ചാലോചിക്കണം.

മാതൃഭാഷയിൽ സർഗാത്മകാവിഷ്കാരം നടത്തുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. കുട്ടികളുടെ രചനകൾ ഒരു പുതിയ സാഹിത്യ വിഭാഗമായി പരിഗണിക്കേണ്ട സമയമായി.
മാതൃഭാഷയിൽ സർഗാത്മകാവിഷ്കാരം നടത്തുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. കുട്ടികളുടെ രചനകൾ ഒരു പുതിയ സാഹിത്യ വിഭാഗമായി പരിഗണിക്കേണ്ട സമയമായി.

ഇതിനർത്ഥം എല്ലാ കുട്ടികളും ഉന്നത നിലവാരം പുലർത്തുന്നു എന്നല്ല. പോരായ്മകളുണ്ട്. എല്ലാ കുട്ടികളേയും ഉന്നതനിലവാരത്തിലേക്കുയർത്താൻ കഴിയണമെന്നു തന്നെയാണ് നമ്മുടെ ആഗ്രഹം. അക്ഷരത്തെറ്റില്ലാതെ ആശയാവിഷ്കാരം നടത്താൻ എല്ലാ കുട്ടികൾക്കും കഴിയണം.അതിന് മേൽക്കൊടുത്ത ന്യൂനതകൾ (ബഹുജന ചർച്ചയിലൂടെ കണ്ടെത്തിയവ) പരിഹരിക്കേണ്ടതുണ്ട്. നിലവാരമുയർത്താൻ അക്കാര്യങ്ങൾ പരിഹരിക്കുന്നതിനാണ് ശ്രമിക്കേണ്ടത്.

തോല്പിച്ചാണോ നിലവാരമുയർത്തുക ?

എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നിബന്ധനവച്ച് കുട്ടികളെ തോല്പിക്കുന്നത് നിലവാരമുയർത്താൻ സഹായിക്കുമോ? കുട്ടികൾ തോറ്റിരുന്ന കാലത്ത് തോറ്റവരുടെ നിലവാരമുയർത്താൻ എന്തെങ്കിലും പദ്ധതിയുണ്ടായിരുന്നോ? തോറ്റ കുട്ടികളെ അരിച്ചു മാറ്റുന്ന പ്രക്രിയയായിരുന്നു നടന്നിരുന്നത്. 100 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നാൽ പലരും തോറ്റും മനസ്സു കെട്ടും മറ്റു സാഹചര്യങ്ങൾ കൊണ്ടും കൊഴിഞ്ഞുപോയി 30 കുട്ടികളാണ് 10-ാം ക്ലാസ്സിലെത്തിയിരുന്നത്. 50% SSLC വിജയമുണ്ടായാൽ വൻനേട്ടമായി കണക്കാക്കിയിരുന്ന കാലം നാം മറന്നിട്ടില്ല.

അതായത്, 100 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നാൽ 15 കുട്ടികൾ SSLC ജയിക്കുന്ന വിദ്യാഭ്യാസമാണ് നിലവാരമുള്ളത് എന്നെങ്ങനെ വിലയിരുത്തും? 85% കുട്ടികൾ പുറംതള്ളപ്പെട്ടത് കുട്ടികളുടെ കുറ്റം കൊണ്ടാണോ? 85%- ത്തെ തോല്പിച്ചു പുറത്താക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ പരിമിതി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? നിലവാരത്തകർച്ചയുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്വം കുട്ടിയുടെ തലയിലിട്ട് സിസ്റ്റത്തിന് രക്ഷപ്പെടാൻ കഴിയുമോ? ‘ദാരിദ്ര്യത്തിൻ്റെ ഉത്തരവാദിത്വം ദരിദ്രർക്കുതന്നെയാണ്, അവരുടെ സാമർത്ഥ്യക്കുറവും അലസതയുമാണ് അതിനുകാരണം’ എന്ന ചൂഷകവർഗവാദത്തെ അംഗീകരിക്കുന്നതിനു തുല്യമാണിത്. ഇതെങ്ങിനെ ഇടതുപക്ഷസമീപനമാകും?

100 കുട്ടികൾ ഒന്നാം ക്ലാസ്സിൽ  ചേർന്നാൽ പലരും തോറ്റും മനസ്സു കെട്ടും മറ്റു സാഹചര്യങ്ങൾ കൊണ്ടും  കൊഴിഞ്ഞുപോയി 30 കുട്ടികളാണ് 10-ാം ക്ലാസ്സിലെത്തിയിരുന്നത്.
100 കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേർന്നാൽ പലരും തോറ്റും മനസ്സു കെട്ടും മറ്റു സാഹചര്യങ്ങൾ കൊണ്ടും കൊഴിഞ്ഞുപോയി 30 കുട്ടികളാണ് 10-ാം ക്ലാസ്സിലെത്തിയിരുന്നത്.

ഇടതുപക്ഷസമീപനത്തിൽ നിന്നുള്ള വ്യതിചലനം

എഴുത്തുപരിക്ഷയിൽ നിശ്ചിത മിനിമം മാർക്കു ലഭിക്കാത്തവരെ തോല്പിക്കാൻ തുടങ്ങിയാൽ ആരാവും തോല്ക്കുക? ട്യൂഷന് പോകാൻ കഴിയാത്തവരും സാമ്പത്തിക- സാമുഹ്യ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരുമായ കുട്ടികളാകും എന്നത് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ആ കുട്ടികളെക്കൂടി ചേർത്തുപിടിക്കുന്നതല്ലേ സാമൂഹ്യനീതി? അവരെക്കൂടി പൊതുനിലവാരത്തിലേക്ക് കൈപിടിച്ചുയർത്തലല്ലേ നമ്മുടെ കടമ? അതിനു തക്കരീതി കണ്ടെത്തലല്ലേ SCERT പോലുള്ള സംവിധാനത്തിൻ്റെ കടമ? ആ ഉത്തരവാദിത്വം നിറവേറുന്നതിനുപകരം വിദ്യാർഥികളെ കുറ്റക്കാരാക്കുന്നത് നീതിയാണോ? സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരെ അരിച്ചു മാറ്റുന്നത് മധ്യവർഗതാല്പര്യങ്ങളെയല്ലേ സംരക്ഷിക്കുക? ഇത് ഇടതുപക്ഷ ബദൽ എന്ന കാഴ്ചപ്പാടിൽ നിന്നുള്ള വ്യതിയാനമല്ലേ? ദേശീയ വിദ്യാഭ്യാസ നയത്തിലെ പൊതുപരീക്ഷകൾ അരിച്ചു മാറ്റലാണെന്ന വിമർശനം ഇടതുപക്ഷ ചിന്തകർ ഉയർത്തിയതാണല്ലോ?

കുട്ടികളുടെ പഠനനിലവാരം താഴ്ന്നു എന്ന് പറയുന്നതിൻ്റെ അടിസ്ഥാനമെന്ത്? അതു സ്ഥാപിക്കുന്ന ഏതെങ്കിലും പഠനമുണ്ടോ?

കേരളത്തിൽ തോല്പിച്ചുമാറ്റുന്നില്ല എന്നു പറയുന്നു. പിന്നെ എന്താണ് ചെയ്യാൻ പോകുന്നത് എന്നു വ്യക്തമല്ല. പരീക്ഷ കഴിഞ്ഞ് കുട്ടിയുടെ നിലവാരമുയർത്താൻ എന്തു പരിശീലനമാണ് നല്കുക? അത് കോച്ചിങ് സമ്പ്രദായമായിരിക്കില്ലേ? അതു കഴിഞ്ഞാൽ വീണ്ടും എഴുത്തുപരീക്ഷയുണ്ടാവുമോ? അതിൽ കുട്ടികൾ ജയിക്കുമെന്നുറപ്പുണ്ടോ? അതോ തോല്പിച്ചുമാറ്റാൻ തന്നെയാണോ തീരുമാനം? ഇതിൻ്റെ രീതിശാസ്ത്രമെന്താണ്? പരീക്ഷക്കൊരുക്കലായി വിദ്യാഭ്യാസം വെട്ടിച്ചുരുക്കപ്പെടില്ലേ? പരീക്ഷക്കുവേണ്ടി മാത്രമുള്ള പഠനമായി വിദ്യാഭ്യാസ പ്രക്രിയ ന്യൂനീകരിക്കപ്പെടുകയും പരീക്ഷയുടെ സമഗ്രാധിപത്യം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു,

എഴുത്തു പരീക്ഷക്ക് എല്ലാ ശേഷികളും
വിലയിരുത്താൻ കഴിയുമോ?

8-ാം ക്ലാസിൽ വർഷാന്ത പരീക്ഷയായാണോ നടത്താൻ ഉദ്ദേശിക്കുന്നത്? വർഷാദ്യം നടത്തി കുറവുകൾ കണ്ടെത്തി ആ വർഷം നടക്കുന്ന പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മെച്ചപ്പെടുത്താൻ ശ്രമിച്ചു കൂടേ? കുട്ടികളെ തോല്പിക്കാതെ ഒമ്പതാം ക്ലാസിലെത്തിച്ച് അവിടെയും തുടക്കത്തിൽ ഈ പരീക്ഷയായിക്കൂടെ?

യഥാർത്ഥത്തിൽ വർഷാന്തപ്പരീക്ഷക്കു പകരം വർഷാദ്യപരീക്ഷ നടത്തി കുറവുകൾ കണ്ടെത്തി കുട്ടികൾക്കാവശ്യമായ കൈത്താങ്ങു നല്കാൻ ശ്രമിച്ചുകൂടേ? ഇത് (ഒന്നും രണ്ടും ചേർത്ത് ഒരു യൂനിറ്റായെടുക്കാം.) മൂന്നാം ക്ലാസ് മുതൽ ആരംഭിച്ചാലോ? ഓരോ ക്ലാസിലും കൈവരിക്കേണ്ട പഠനലക്ഷ്യങ്ങൾ നേടിയിട്ടുണ്ടോ എന്നൊരു പരിശോധനയും പ്രത്യേക കൈത്താങ്ങും നല്കുന്ന വിധത്തിലായാലോ? എഴുത്തു പരീക്ഷ മാത്രം മതിയാകുമോ? അതിനോടൊപ്പം കുട്ടികളുടെ എല്ലാ ശേഷികളും അളക്കാൻ കഴിയുന്ന പഠനപ്രവർത്തനങ്ങൾ കൂടി വിലയിരുത്തേണ്ടിവരില്ലേ? ഇങ്ങനെയൊരു സംവിധാനം ഏർപ്പെടുത്തി കുട്ടികളെ തോല്പിക്കാതെ തന്നെ നിലവാരമുറപ്പാക്കാൻ കഴിയില്ലേ?

യഥാർത്ഥത്തിൽ നടക്കേണ്ടത് ക്ലാസ്സിൽ നടക്കുന്ന പഠന പ്രവർത്തനത്തോടൊപ്പം നടക്കേണ്ട വിലയിരുത്തലും ഓരോ കുഞ്ഞിനും നല്കേണ്ട പ്രത്യേക പിന്തുണയും തന്നെയാണ്.
യഥാർത്ഥത്തിൽ നടക്കേണ്ടത് ക്ലാസ്സിൽ നടക്കുന്ന പഠന പ്രവർത്തനത്തോടൊപ്പം നടക്കേണ്ട വിലയിരുത്തലും ഓരോ കുഞ്ഞിനും നല്കേണ്ട പ്രത്യേക പിന്തുണയും തന്നെയാണ്.

യഥാർത്ഥത്തിൽ നടക്കേണ്ടത്, ക്ലാസിൽ നടക്കുന്ന പഠനപ്രവർത്തനത്തോടൊപ്പം നടക്കേണ്ട വിലയിരുത്തലും ഓരോ കുഞ്ഞിനും നല്കേണ്ട പ്രത്യേക പിന്തുണയും തന്നെയാണ്. അതിന് അധ്യാപകരും സ്കൂൾ സംവിധാനവും രക്ഷിതാക്കളുടെ പൊതുബോധവും മോണിറ്ററിങ് സംവിധാനവും വികസിക്കുന്നതുവരെ ഇത്തരം ഒരു വർഷാദ്യ വിലയിരുത്തലും പിന്തുണയും എന്ന നിലപാടു സ്വീകരിക്കുന്നതല്ലേ താരതമ്യേന നന്നാവുക? പരീക്ഷ എന്ന അരിപ്പ ഉപയോഗിച്ച് കുട്ടികളെ അരിച്ചുമാറ്റുന്ന അനീതി ഒഴിവാക്കി ഇത്തരമൊരു ശ്രമം നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടേ? വർഷാദ്യ പരിക്ഷ നടത്തുമ്പോഴും പിന്നാക്കക്കാർ, മുന്നാക്കക്കാർ എന്ന സമീപനം ഉണ്ടാവാതെ ശ്രദ്ധിക്കുകയും വേണം.

റിവേഴ്സ് ഗീയറിലോ?

എല്ലാവർക്കും ഗുണമേന്മാ വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കണമെന്ന നിർബന്ധബുദ്ധിയായിരിക്കും സർക്കാരിനെ എഴുത്തുപരീക്ഷയിലെ മിനിമം മാർക്ക് എന്ന മാനദണ്ഡത്തിലെത്തിച്ചിരിക്കുക. സർക്കാരിൻ്റെ ആ സദുദ്ദേശ്യത്തെ സർവ്വാത്മനാ പിന്തുണക്കുന്നു.

എല്ലാവർക്കും ഗുണമേന്മാ വിദ്യാഭ്യാസം എന്ന ലക്ഷ്യം വിപുലമായ ജനാധിപത്യ ചർച്ചയിലൂടെ രൂപം കൊടുത്ത പാഠ്യപദ്ധതി സമീപനത്തിന് കടകവിരുദ്ധമാകരുത്. ലോകത്താകെ വിദ്യാഭ്യാസരംഗത്തു നടക്കുന്ന നവീകരണ ശ്രമങ്ങൾക്ക് ഇടതുപക്ഷ കേരളം പുറംതിരിഞ്ഞു നില്ക്കുന്നു എന്ന തോന്നലുളവാക്കുന്നതാകരുത്.

എന്നാൽ അത് ശിശുവിരുദ്ധമാകരുത്. കുട്ടികളെ തോല്പിച്ചുകൊണ്ടാകരുത്. സാമ്പത്തികവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ അരിച്ചു മാറ്റിക്കൊണ്ടാവരുത്. ഇടതുപക്ഷ സർക്കാർ സംരക്ഷിക്കേണ്ട വർഗ്ഗതാലപര്യങ്ങളെ ബലികഴിച്ചു കൊണ്ടാകരുത്. വിപുലമായ ജനാധിപത്യ ചർച്ചയിലൂടെ രൂപം കൊടുത്ത പാഠ്യപദ്ധതി സമീപനത്തിന് കടകവിരുദ്ധമാകരുത്. ലോകത്താകെ വിദ്യാഭ്യാസരംഗത്തു നടക്കുന്ന നവീകരണ ശ്രമങ്ങൾക്ക് ഇടതുപക്ഷ കേരളം പുറംതിരിഞ്ഞു നില്ക്കുന്നു എന്ന തോന്നലുളവാക്കുന്നതാകരുത്. മധ്യവർഗതാല്പര്യങ്ങൾക്കും വിദ്യാഭ്യാസത്തെ സംബന്ധിച്ച യാഥാസ്ഥിതിക കാഴ്ചപ്പാടിനും കീഴ്പ്പെടുന്നു എന്ന തോന്നലുളവാക്കുന്നതാകരുത്. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലം കൊണ്ട് പുരോഗമനശക്തികൾ വരുത്തിയ ജനാധിപത്യ പരിഷ്കാരങ്ങളെയാകെ റദ്ദാക്കുന്നതും ആ മാറ്റങ്ങളെ എക്കാലത്തും എതിർത്തുപോന്ന വലതുപക്ഷ ശക്തികൾക്ക് ആഹ്ളാദം പകരുന്നതുമാകരുത്. കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെക്കാലം ഭരണത്തിനകത്തും പുറത്തും ഇടതുപക്ഷം നടത്തിയ നിരന്തര സമരങ്ങളിലൂടെ വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങളെയാകെ നിരാകരിക്കുന്നതും വിപരീത ദിശയിലുള്ളതുമാകരുത്.

എല്ലാവരേയും ചേർത്തുപിടിക്കുന്നതും, എല്ലാവർക്കും ഗുണമേന്മാ വിദ്യാഭ്യാസം എന്ന കുട്ടികളുടെ അവകാശം സ്ഥാപിക്കാനുതകുന്നതും അതിൻ്റെ ഉത്തരവാദിത്വം ജനങ്ങളുടെ നികുതിപ്പണം മുടക്കി പ്രവർത്തിക്കുന്ന സംവിധാനങ്ങളെ ഏല്പിക്കുന്നതുമാകണം വിദ്യാഭ്യാസ നിലവാരമുയർത്താനുള്ള ഏതു പരിഷ്കാരങ്ങളും.

Comments