മെന്റർ അധ്യാപകരുടേത് പാർട്ടിനിയമനമായി മാറി,
സ്ഥിരം തസ്തികയാക്കി
പി.എസ്.സിക്കു വിടണം-
എം. ഗീതാനന്ദൻ

ഗോത്രവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നിയമിക്കപ്പെട്ട മെൻറർ അധ്യാപകരെ പിരിച്ചുവിട്ടത് ചർച്ചയ്ക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. എന്നാൽ, മെന്റർ അധ്യാപക പദ്ധതി കഴിഞ്ഞ പത്തുവർഷത്തിനിടെ പൂർണമായും പാർട്ടിനിയമനമായി മാറിയെന്നും അതുകൊണ്ടുതന്നെ ഇത് വിദ്യാഭ്യാസവകുപ്പിലെ സ്ഥിരതസ്തികയാക്കി മാറ്റി, നിയമനം പി.എസ്.സിക്കു വിടണമെന്ന് എം. ഗീതാനന്ദൻ ആവശ്യപ്പെടുന്നു.

News Desk

ഗോത്രവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും അവർക്ക് പഠനപിന്തുണ നൽകാനും ഇടതുപക്ഷസർക്കാർ കൊണ്ടുവന്ന മെന്റർ അധ്യാപകരുടെ നിയമനം കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ പൂർണമായും പാർട്ടിനിയമനമായി മാറിയെന്നും ഈ പദ്ധതി, അതിന്റെ ലക്ഷ്യങ്ങളിൽനിന്നുതന്നെ അകന്നുപോയെന്നും അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ADF) ജനറൽ കൺവീനറും ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്ററുമായ എം. ഗീതാനന്ദൻ.

വയനാട്ടിലെ ഏറ്റവും പിന്നാക്കമായ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾക്കുവേണ്ടി നടപ്പാക്കിയ ഈ പദ്ധതിയിൽ, ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതായെന്ന് അദ്ദേഹം ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലായി ജോലി ചെയ്തിരുന്ന 297 മെൻറർ അധ്യാപകരെ പിരിച്ചുവിട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികവർഗവകുപ്പിന്റെ പദ്ധതിയായ മെന്റർ അധ്യാപകർ എന്നത് സ്ഥിരതസ്തികയായി, വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയായി വരണമെന്നും നിയമനം പി.എസ്.സിക്കു വിടണമെന്നും ഗീതാനന്ദൻ ആവശ്യപ്പെട്ടു. അല്ലാത്തിടത്തോളം എൽ.ഡി.എഫ് ആണെങ്കിലും യു.ഡി.എഫ് ആണെങ്കിലും പാർട്ടിനിയമനം തുടർന്നുകൊണ്ടിരിക്കും.

‘‘മെന്റർ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതും ഓണറേറിയം നൽകുന്നതും പട്ടികവർഗവകുപ്പാണ്. ഇവർക്ക് നൽകുന്ന 20,000 രൂപ ഓണറേറിയം തന്നെ അപര്യാപ്തമാണ്. ഒരു സോഷ്യൽ വർക്കറുടെ തസ്തികയ്ക്ക് 29,500 രൂപയാണ് സംസ്ഥാന ലേബർ വകുപ്പ് നിശ്ചയിച്ചിട്ടുള്ളത്. മെന്ററിംഗിനായി പുതിയ തസ്തിക സൃഷ്ടിച്ച്, മെന്ററിംഗ് എന്നതിനെ ഒരു പൊതുതത്വമായി വിദ്യാഭ്യാസവകുപ്പ് പരിഗണിക്കണം’’- ഗീതാനന്ദൻ ആവശ്യപ്പെട്ടു.

വയനാട്ടിലെ ഏറ്റവും പിന്നാക്കമായ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾക്കുവേണ്ടി നടപ്പാക്കിയ ഈ പദ്ധതിയിൽ, ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതായെന്ന് അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ADF) ജനറൽ കൺവീനറും ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്ററുമായ എം. ഗീതാനന്ദൻ  പറഞ്ഞു.
വയനാട്ടിലെ ഏറ്റവും പിന്നാക്കമായ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾക്കുവേണ്ടി നടപ്പാക്കിയ ഈ പദ്ധതിയിൽ, ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതായെന്ന് അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ADF) ജനറൽ കൺവീനറും ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്ററുമായ എം. ഗീതാനന്ദൻ പറഞ്ഞു.

കഴിഞ്ഞ മാർച്ച് 31 ന് കാലാവധി പൂർത്തിയായ മെന്റർ അധ്യാപകരെ പിരിച്ചുവിട്ടത് സാധാരണ നടപടിക്രമം മാത്രമാണ്. ഓണറേറിയം അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണിത്. വർഷാവർഷം പുതുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, പുതിയ സർക്കാർ വരുമ്പോൾ, രാഷ്ട്രീയ ഇടപെടലുള്ള പ്രമോട്ടർമാർ അടക്കമുള്ളവരുടെ നിയമനം പുനഃപരിശോധിക്കപ്പെടാം. എന്നാൽ, മെന്റർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയം, ഈയൊരു പിരിച്ചുവിടലിന്റെ അടിസ്ഥാനത്തിലല്ല പരിശോധിക്കേണ്ടതെന്ന് ഗീതാനന്ദൻ പറഞ്ഞു.

ഇതൊരു നല്ല പദ്ധതിയായിരുന്നുവെന്നും എന്നാൽ, തുടക്കത്തിലുണ്ടായിരുന്ന ലക്ഷ്യത്തിൽനിന്ന്​ അത് ഏറെ മാറിപ്പോയെന്നും ഗീതാനന്ദൻ പറഞ്ഞു. എങ്ങനെയാണ് ഈ പദ്ധതി, അതിന്റെ ലക്ഷ്യങ്ങളിൽനിന്ന് അട്ടിമറിക്കപ്പെട്ടത് എന്നും അദ്ദേഹം വിശദീകരിക്കുന്നു:

‘‘പ്രൈമറിതലം മുതലുള്ള പട്ടികവർഗവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും അവർക്ക് പഠനപിന്തുണ നൽകാനുമാണ് ഈ പദ്ധതി തുടങ്ങിയത്. കൊഴിഞ്ഞുപോകുന്നവരിൽ മഹാഭൂരിപക്ഷവും, ഏതാണ്ട് നൂറു ശതമാനവും, വയനാട് ജില്ലയിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികളായിരുന്നു. ഗാർഹിക സാഹചര്യം, ബഹുഭാഷാ കരിക്കുലത്തിന്റെ അഭാവം, അധ്യാപകർ പറയുന്നത് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ, സ്‌കൂളിലെ അന്യവൽക്കരണം തുടങ്ങി നിരവധി കാരണങ്ങൾ കൊഴിഞ്ഞുപോക്കിനുപിന്നിലുണ്ട്. സെക്കൻഡറി തലത്തിൽ 90 ശതമാനം കുട്ടികളും കൊഴിഞ്ഞുപോകുന്നുണ്ട്. പത്താം ക്ലാസ് കഴിയുന്നതോടെ പഠിപ്പും അവസാനിക്കുന്നു എന്നത് ഒരു പൊതുകാര്യവുമായി മാറിയിട്ടുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് ഗോത്രവിഭാഗങ്ങളിൽ വിദ്യാഭ്യാസം നേടിയവരെ മെന്ററിങ് അധ്യാപകരായി നിയമിച്ചത്. ഊരുകളും സ്‌കൂളും തമ്മിലുള്ള പാലമായി അവർ പ്രവർത്തിക്കും. കുട്ടികളെ സ്‌കൂളുകളിലെത്തിക്കാനും പഠനത്തിൽ പിന്തുണ നൽകാനും സഹായിക്കും. ആദ്യ വർഷങ്ങളിൽ ഈ പദ്ധതി നല്ല നിലയിൽ നടന്നു. എന്നാൽ, പിന്നീട് തൊഴിൽസാധ്യതയായി മാറി. പണിയ വിഭാഗം കുട്ടികൾ കൂടുതലുള്ള പ്രദേശങ്ങളിൽ ആ കാറ്റഗറിയിൽനിന്നുവരുന്ന ടി.ടി.സിയോ ബി.എഡോ കഴിഞ്ഞവരെയായിരുന്നു നിയമിക്കേണ്ടിയിരുന്നത്. എന്നാൽ, ഭൂമി സ്വന്തമായുള്ളവരും ഒന്നും രണ്ടും തലമുറകൾ വിദ്യാഭ്യാസം നേടിയവരുമായ കുറിച്യ, കുറുമ വിഭാഗക്കാർ ഈ അവസരം കൂടുതൽ നേടിയെടുക്കാൻ തുടങ്ങി. തുടക്കത്തിൽ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിൽ ആവശ്യത്തിന് യോഗ്യതയുള്ളവരുണ്ടായിരുന്നില്ല എന്ന പ്രശ്‌നമുണ്ടായിരുന്നു. എന്നാൽ, ഈ പ്രശ്‌നം മറികടന്ന് ഈ വിഭാഗങ്ങൾക്കിടയിൽ ഇപ്പോൾ നിരവധി ടി.ടി.സിക്കാരും ബി.എഡുകാരുമുണ്ട്. എന്നാൽ, ക്രമേണ 15 വർഷം കൊണ്ട് ഈ വിഭാഗക്കാർ ഈ പദ്ധതിയിൽനിന്ന് പുറത്തായി. പണിയ, അടിയ കുട്ടികളാണ് ക്ലാസുകളിൽ കൂടുതലുള്ളതെങ്കിലും നിയമിക്കപ്പെടുന്നത്, ആ വിഭാഗവുമായി ഭാഷാപരമായോ ജൈവപരമായോ സാംസ്‌കാരികമായോ ഒരു പരിചയവുമില്ലാത്ത അധ്യാപകരാണ്. യഥാർഥ പ്രശ്‌നം അഡ്രസ് ചെയ്യുക എന്ന ദൗത്യം അതുകൊണ്ടുതന്നെ മെന്റർ അധ്യാപകർക്ക് ഏറ്റെടുക്കാൻ കഴിയാതെ വരുന്നു’’- ഗീതാനന്ദൻ പറഞ്ഞു.

സ്‌കൂൾ അധികൃതർക്കും ഇതേക്കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലെന്ന് ഗീതാനന്ദൻ പറയുന്നു. ക്ലാസിൽ അധ്യാപകരില്ലാത്ത സാഹചര്യങ്ങളിൽ താൽക്കാലിക അറൈഞ്ച്‌മെന്റിനുള്ള ആളായിട്ടുമാത്രമാണ് മെന്റർ ടീച്ചർമാരെ പരിഗണിച്ചിരുന്നത്. കുട്ടികളെ സ്‌കൂളുകളിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ പോലും ആവശ്യത്തിന് ഗൈഡൻസ് ഇവർക്ക് കൊടുക്കാറില്ല.

‘‘പ്രൈമറിതലം മുതലുള്ള പട്ടികവർഗവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും അവർക്ക് പഠനപിന്തുണ നൽകാനുമാണ് ഈ പദ്ധതി തുടങ്ങിയത്. കൊഴിഞ്ഞുപോകുന്നവരിൽ മഹാഭൂരിപക്ഷവും, ഏതാണ്ട് നൂറു ശതമാനവും, വയനാട് ജില്ലയിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികളായിരുന്നു.
‘‘പ്രൈമറിതലം മുതലുള്ള പട്ടികവർഗവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും അവർക്ക് പഠനപിന്തുണ നൽകാനുമാണ് ഈ പദ്ധതി തുടങ്ങിയത്. കൊഴിഞ്ഞുപോകുന്നവരിൽ മഹാഭൂരിപക്ഷവും, ഏതാണ്ട് നൂറു ശതമാനവും, വയനാട് ജില്ലയിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികളായിരുന്നു.

മെന്ററിങ് എന്ന ആശയം വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ തന്നെ ഗൗരവത്തോടെ പരിഗണിക്കപ്പെടുന്ന ഒരു കാര്യമാണെന്ന് ഗീതാനന്ദൻ ചൂണ്ടിക്കാട്ടി:

‘‘പട്ടികവർഗക്കാർക്കോ ദലിതർക്കോ തോട്ടം തൊഴിലാളികൾക്കോ മത്സ്യത്തൊഴിലാളികൾക്കോ മാത്രമല്ല, എല്ലാ വിഭാഗം കുട്ടികളുടെയും കാര്യത്തിൽ മെന്ററിങ് എന്നത് ഒരു പ്രധാന ഘടകമായി കണക്കിലെടുക്കപ്പെടുന്നുണ്ട്. കേരളത്തിൽ ഗോത്രമേഖലയിൽനിന്ന് ഇത്രയേറെ കുട്ടികൾ കൊഴിഞ്ഞുപോകുന്നു എന്നത് ഒരു സാമൂഹികപ്രശ്‌നമാണ്. ആ നിലയ്ക്ക് അതിനെ നമ്മുടെ വിദ്യാഭ്യാസവിദഗ്ധരോ സംസ്ഥാന സർക്കാറോ പരിശോധിച്ചിട്ടില്ല. ഈ കുട്ടികൾക്ക് ഇങ്ങനെയൊരു പിന്തുണ നൽകുക എന്ന സമീപനം നമ്മുടെ വിദ്യാഭ്യാസവകുപ്പിനില്ല. അതുകൊണ്ടാണ്, വയനാട് ജില്ലയിൽ ആയിരത്തോളം കുട്ടികളെ സ്‌ക്രൈബുകളെ വച്ച് പരീക്ഷയെഴുതിക്കുന്നത്. അത് ഒരു ഇൻസ്റ്റിറ്റ്യൂഷനൽ ക്രൈം എന്ന നിലയിൽ തുടരുകയുമാണ്’’.

ഇക്കാര്യത്തിൽ പണമില്ലാത്തതല്ല പ്രശ്‌നമെന്ന് ഗീതാനന്ദൻ പറയുന്നു. 2016 മുതൽ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ 3000 കോടി രൂപ എഡ്യുക്കേഷൻ മിഷനുവേണ്ടി നീക്കിവെക്കുന്നുണ്ട്. എന്നാൽ ഈ ഫണ്ട് സ്‌കൂളുകൾ മോടി പിടിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. മധ്യവർഗങ്ങൾ താമസിക്കുന്ന മേഖലകളിലെ സ്‌കുളുകൾക്കാണ് ഇതിന്റെ ഗുണഫലം കിട്ടുന്നത്. ഇതേ സമയത്താണ്, ആയിരക്കണക്കിന് ഗോത്ര വിദ്യാർഥികൾ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ പ്രശ്നം പരിഹരിക്കാൻ മെന്ററിങ് അധ്യാപകർ എന്നത് വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയായി മാറേണ്ടതുണ്ടെന്നും ഗീതാനന്ദൻ പറഞ്ഞു.

കേരളത്തിലെ ഗോത്രവിഭാഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ 2017-18 അധ്യയനവർഷത്തിൽ ആരംഭിച്ച ഗോത്രബന്ധു പദ്ധതിയുടെ ഭാഗമായാണ് മെന്റർ അധ്യാപകരെ നിയമിച്ചത്. ​ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികൾ കൂടുതലായി പഠിക്കുന്ന പ്രൈമറി സ്കൂളുകളിൽ ഗോത്രവിഭാഗക്കാരായ അഭ്യസ്തവിദ്യരെയാണ് 'മെന്റർ ടീച്ചർമാരായി' കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. സ്കൂളുലെത്തുന്ന കുട്ടികൾക്ക് അവരുടെ സ്വന്തം ഗോത്രഭാഷയിൽ പഠനപിന്തുണ നൽകുക, അവരെ സ്കൂളുകളിലേക്ക് ആകർഷിക്കുക, മറ്റ് കുട്ടികളുമായി ഇടപഴകാൻ പ്രാപ്തരാക്കുക, രക്ഷിതാക്കളുമായി ബന്ധപ്പെട്ട് അവർ ദിവസവും സ്കൂളിലെത്തുന്നുണ്ട് എന്നുറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു മെന്റർ അധ്യാപകരുടെ പ്രധാന ചുമതലകൾ. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രധാന ഗോത്രവിഭാഗം ഏതാണോ, ആ വിഭാഗത്തിൽ നിന്നുള്ളവരെയാണ് മെന്റർ അധ്യാപകരായി തിരഞ്ഞെടുക്കുക. വയനാട്ടിലെ പണിയ, അടിയ, കാട്ടുനായ്ക്ക തുടങ്ങിയ അതീവ പിന്നാക്ക വിഭാഗത്തിൽപെട്ട കുട്ടികളാണ് ഏറെയും കൊഴിഞ്ഞുപോയിരുന്നത് എന്നതിനാൽ, ഈ കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പുവരുത്തുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Comments