പ്ലസ് ടു പാസ്സായ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് വടുവൻച്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ രണ്ടു ദിവസത്തെ ഓറിയൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. വടുവൻച്ചാൽ ഹയർ സെക്കന്ററി വിഭാഗം, എറണാകുളം ചൂണ്ടിയിലുള്ള ഭാരത് മാതാ കോളേജ് ഓഫ് കോമേഴ്‌സ് & ആർട്സിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ്, ആദിശക്തി സമ്മർ സ്കൂൾ എന്നിവർ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്ക് താമസം ഭക്ഷണം എന്നീ സൗകര്യങ്ങളും ഒരുക്കുന്നതാണ്. വിവിധ കോഴ്സുകളെ പരിചയപ്പെടുത്തുകയും, വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകളെ കുറിച്ചും മാറ്റങ്ങളെ കുറിച്ചും വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നതുമാണ്.
ക്യാമ്പിനുശേഷം ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകൾ, പാരാ മെഡിക്കൽ കോഴ്സുകൾ എന്നിവയിൽ പ്രവേശന നടപടികൾക്കായി ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. പട്ടികവർഗ്ഗ വിഭാഗത്തിലെ അതി പിന്നാക്കക്കാരായ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ വിദ്യാർത്ഥികൾക്ക് പ്രവേശന നടപടിക്കും തുടർപഠനത്തിനുമുള്ള പ്രത്യേക സഹായങ്ങളും പിന്തുണയും നൽകും. ഈ വിദ്യാഭ്യാസ വർഷം മുതൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി (NEP) ഡിഗ്രി തലം മുതൽ സമഗ്രമായ പരിഷ്കാരങ്ങൾ നടക്കുന്നുണ്ട്. കോഴ്സുകളിലുള്ള പുതിയ പരിഷ്കാരത്തെക്കുറിച്ചുംഓറിയന്റേഷൻ ക്യാമ്പിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ വിവരങ്ങളും നൽകും.
CONTACT : 7909183956, 9446425830, 9746361106, 9895459715