വിനോദ് കുമാർ കുട്ടമത്ത്

ക്ലാസ്മുറികളിൽ നിന്നും
കാണാവുന്ന ചൈനയിലെ
വന്മതിൽ

‘‘നമ്മുടെ പാഠ്യപദ്ധതിയും പഠനരീതികളും പാഠപുസ്തകങ്ങളും പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും വിലയിരുത്തലിനെ സംബന്ധിച്ച പഴയ മിത്തിൽ നിന്ന് നമുക്ക് പലപ്പോഴും പുറത്ത് കടക്കാൻ കഴിയാറില്ല’’- വിനോദ് കുമാർ കുട്ടമത്ത് എഴുതുന്നു.

സ്കൂൾ വേനലവധിക്ക് കുറച്ചുനാൾ മുമ്പാണ്. നാലാം ക്ലാസിൽ പഠിക്കുന്ന മകൻ സ്കൂളിലെ ക്വിസ് മത്സരത്തിന് തയ്യാറെടുക്കുന്നു. ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ഭൂമിയിലെ ഏക മനുഷ്യനിർമ്മിതവസ്തു ഏത് എന്നാണ് ചോദ്യം. ചൈനയിലെ വൻമതിൽ എന്നാണ് ഗൈഡ്‌ പുസ്തകത്തിലെ ഉത്തരം. അവനത് ഉറക്കെ വായിച്ച് പഠിക്കുന്നതുകൊണ്ട് ശ്രദ്ധയിൽ പെട്ടതാണ്.
പല യൂട്യൂബ് വീഡിയോകളിലും പി എസ് സി ഗൈഡുകളിലും ഈ ചോദ്യവും ഉത്തരവും മുമ്പും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ഉത്തരം തെറ്റാണെന്നും ചന്ദ്രനിൽ നിന്ന് നോക്കിയാൽ വെറും കണ്ണുകൊണ്ട് കാണാൻ കഴിയുന്ന മനുഷ്യനിർമിതമായ യാതൊന്നും ഭൂമിയിൽ ഇല്ലെന്നും ഞാൻ പറഞ്ഞപ്പോൾ പെട്ടെന്ന് അവനത് സ്വീകാര്യമായിത്തോന്നിയില്ല. അത് എല്ലാ കുട്ടികളുടെയും ഒരു പൊതുസ്വഭാവമാണ്. എല്ലാ രക്ഷിതാക്കളുടെയും പൊതു നിസ്സഹായാവസ്ഥയുമാണ്. ടീച്ചർ പറഞ്ഞത്, അല്ലെങ്കിൽ പുസ്തകത്തിലുള്ളത് രക്ഷിതാവിന് തിരുത്താൻ പ്രയാസമാണ്. അത് ഒരു വലിയ parental dilemma- യാണ്. എങ്കിലും ഒരു രക്ഷിതാവ് എന്ന നിലയിൽ ചില കാര്യങ്ങൾ അവനുമായി പങ്കുവെക്കാൻ ശ്രമിച്ചു.

എങ്ങനെ പഠിക്കുന്നു എന്നത് പ്രാധാന്യമുള്ളതായിത്തീരുമ്പോഴാണ് കുട്ടിക്ക് സ്വയം ചോദ്യങ്ങൾ ചോദിക്കാനും അത് പരിഹരിക്കാനുള്ള വ്യത്യസ്ത വഴികളെക്കുറിച്ച് ആലോചിക്കാനും വിമർശനാത്മകമായി ചിന്തിക്കാനും അവസരം ലഭിക്കുന്നത്.

റിച്ചാർഡ് ഹാലിബർട്ടൻ എഴുതിയ ദ സെക്കൻഡ് ബുക് ഓഫ് മാർവെൽസ് എന്ന പുസ്തകത്തിലാണ്, ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ഭൂമിയിലെ ഒരേയൊരു മനുഷ്യനിർമ്മിതവസ്തു ചൈനയിലെ വൻമതിൽ ആണെന്ന പരാമർശമുള്ളത്. 1938- ലാണ് ഈ പുസ്തകം പ്രസിദ്ധീകൃതമാകുന്നത്. മനുഷ്യൻ ചന്ദ്രനിലിറങ്ങുന്നത് 1969- ലാണ്. സ്വതവേ അത്യുൽസാഹിയായ ഹാലി ബർട്ടന്റെ ഉത്സാഹ പൂർവമായ ഊഹം മാത്രമായിരുന്നു അത് എന്ന് NASA- യുടെ വെളിപ്പെടുത്തലോടെ ബോധ്യമാവുകയും ചെയ്തു. പക്ഷേ നമ്മുടെ പൊതുവിജ്ഞാന പരീക്ഷകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ഈ മിത്ത് മാഞ്ഞുപോയിട്ടില്ല. ഇക്കാര്യങ്ങൾ എനിക്ക് നാലാം ക്ലാസുകാരനായ മകനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെങ്കിലും അവനെ സംബന്ധിച്ച് പ്രസക്തമായ കാര്യം ക്വിസ്സിന് എന്തെഴുതിയാലാണ് പോയിന്റ് ലഭിക്കുക എന്നതാണ്. ചൈനയിലെ വൻമതിൽ എന്നത് റിവാഡ് ചെയ്യപ്പെടുന്ന ഒരു ഉത്തരമാണ്. എന്ത് എങ്ങനെ എന്നതിനപ്പുറം കുട്ടി പഠിച്ചു എന്നതിന്റെ തെളിവ് ഈ പോയന്റാണ്. അത് ആത്യന്തികമായി ടെസ്റ്റബിൾ ആയിട്ടുള്ള ഒരു വാല്യു ആണ്. അതിനെ നമുക്ക് Exit outcome എന്നു വിളിക്കാം. ചൈനയിലെ വന്മതിൽ എന്ന് കുട്ടി ഓർത്തുപറയുന്നത് ഒരു Exit outcome ആണ്. അത് കുട്ടിയെ റാങ്ക് ചെയ്യുന്നതിനും ഗ്രേഡ് ചെയ്യുന്നതിനും സൗകര്യപ്രദമാണ്.

റിച്ചാർഡ് ഹാലിബർട്ടൻ എഴുതിയ ദ സെക്കൻഡ് ബുക് ഓഫ് മാർവെൽസ് എന്ന പുസ്തകത്തിലാണ്, ചന്ദ്രനിൽ നിന്ന്  നോക്കിയാൽ കാണാവുന്ന ഭൂമിയിലെ  ഒരേയൊരു മനുഷ്യനിർമ്മിതവസ്തു ചൈനയിലെ വൻമതിൽ ആണെന്ന പരാമർശമുള്ളത്.
റിച്ചാർഡ് ഹാലിബർട്ടൻ എഴുതിയ ദ സെക്കൻഡ് ബുക് ഓഫ് മാർവെൽസ് എന്ന പുസ്തകത്തിലാണ്, ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ഭൂമിയിലെ ഒരേയൊരു മനുഷ്യനിർമ്മിതവസ്തു ചൈനയിലെ വൻമതിൽ ആണെന്ന പരാമർശമുള്ളത്.

വില്യം സ്പേഡി എന്ന അമേരിക്കൻ വിദ്യാഭ്യാസ ചിന്തകന്റെ പ്രസിദ്ധമായ ഒരു പുസ്തകം ഉണ്ട്- ഔട്ട്‌ കം ബേസ്ഡ് ലേണിങ്. ഫലാധിഷ്ഠിത പഠനം എന്ന് മലയാളം. നമ്മൾ പഠനനേട്ടം എന്നാണ് സൗകര്യപ്രദമായി അതിനെ മലയാളീകരിച്ചത്. പക്ഷേ ഈ വിവർത്തനം ആശയപരമായി സ്പേഡിയുടെ കാഴ്ച്ചപ്പാടിനോട് യോജിക്കുന്നില്ല. Learning outcomes are clear learning results expecting at the end of learning experience എന്നാണ് സ്പേഡി അതിനെ നിർവചിച്ചിരിക്കുന്നത്. നിർവചനം മാത്രമല്ല, എന്തൊക്കെ പഠനമല്ല എന്നുകൂടി സ്പേഡി കൃത്യമാക്കിയിട്ടുണ്ട്. പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മൂല്യങ്ങൾ, മനോഭാവങ്ങൾ, വിശകലന ശേഷികൾ, മറ്റു മനോവൈകാരിക നിലകൾ എന്നിവ ഒന്നും തന്നെ ഔട്ട് കം ആയി സ്പേഡി പരിഗണിച്ചിട്ടില്ല. ഒരു പ്രധാന കാരണം; അത് പരിമാണാത്മകമല്ല, അതുകൊണ്ട് ടെസ്റ്റബിൾ അല്ല എന്നതാണ്.

ഉത്തരങ്ങൾ ഓർത്തെടുത്ത് എഴുതുന്നതിനപ്പുറം പ്രശ്നങ്ങൾ സ്വയം പരിഹരിക്കുവാനും ഉത്തരം കണ്ടെത്താനുമുള്ള സർഗപരതതയാണ് ഒരു ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ കുട്ടികളിൽ വികസിച്ചുവരേണ്ടത്.

നമ്മുടെ പാഠ്യപദ്ധതിയും പഠനരീതികളും പാഠപുസ്തകങ്ങളും പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും വിലയിരുത്തലിനെ സംബന്ധിച്ച പഴയ മിത്തിൽ നിന്ന് നമുക്ക് പലപ്പോഴും പുറത്ത് കടക്കാൻ കഴിയാറില്ല. പഠനപ്രവർത്തനങ്ങളിലെ സ്വാഭാവികതയും സഹവർത്തിത്വവും നിർമ്മാണാത്മകതയുമൊന്നും വിലയിരുത്തലിന്റെ പരിധിയിലോ പരിഗണനയിലോ പൂർണ്ണമായും ഉൾപ്പെടാറില്ല. വിലയിരുത്താനുള്ള സൗകര്യം അഥവാ ടെസ്റ്റബിൾ വാല്യു ആണ് ഇന്നും പ്രതിസന്ധി സൃഷ്ടിക്കുന്നത്. അത് വിദ്യാഭ്യാസത്തിൻ്റെ ആത്യന്തികമായ ലക്ഷ്യത്തേയും ഗുണമേന്മയേയും പലപ്പോഴും തലകീഴായ് മറിക്കാറുണ്ട്. വ്യാവസായികവിപ്ലവാനന്തരം ലോകത്ത്, പ്രത്യേകിച്ച്, അമേരിക്കയിൽ സംഭവിച്ച സാമൂഹ്യ- സാമ്പത്തിക മാറ്റങ്ങളോട് ചേർന്നുപോകുന്ന ഒരു വിദ്യാഭ്യാസ സംവിധാനം രൂപപ്പെടുത്താനാണ് സ്പേഡി ഔട്ട്കം ബേസ്ഡ് ലേണിങ്ങിലൂടെ ശ്രമിച്ചത്. വർധിച്ചു വരുന്ന ഉൽപ്പാദന- തൊഴിൽമേഖലകളിൽ ആവശ്യമായ മാനുഷികവിഭവമെത്തിക്കുക എന്നതിൽ കവിഞ്ഞ സാമൂഹിക രാഷ്ട്രീയലക്ഷ്യമൊന്നും സ്പേഡി തന്നെ താൻ ആവിഷ്കരിച്ച വിദ്യാഭ്യാസ സംവിധാനത്തിന് കൽപ്പിച്ചിട്ടില്ല. അതൊരു താൽക്കാലികമായ പ്രായോഗിക വിദ്യാഭ്യാസ പരിപാടി മാത്രമായിരുന്നു.

വില്യം സ്പേഡി  എന്ന അമേരിക്കൻ വിദ്യാഭ്യാസ ചിന്തകന്റെ പ്രസിദ്ധമായ ഒരു പുസ്തകം ഉണ്ട്-  ഔട്ട്‌ കം ബേസ്ഡ് ലേണിങ്. ഫലാധിഷ്ഠിത പഠനം എന്ന്  മലയാളം. നമ്മൾ പഠനനേട്ടം എന്നാണ് സൗകര്യപ്രദമായി അതിനെ മലയാളീകരിച്ചത്. പക്ഷേ ഈ  വിവർത്തനം ആശയപരമായി സ്പേഡിയുടെ കാഴ്ച്ചപ്പാടിനോട്  യോജിക്കുന്നില്ല.
വില്യം സ്പേഡി എന്ന അമേരിക്കൻ വിദ്യാഭ്യാസ ചിന്തകന്റെ പ്രസിദ്ധമായ ഒരു പുസ്തകം ഉണ്ട്- ഔട്ട്‌ കം ബേസ്ഡ് ലേണിങ്. ഫലാധിഷ്ഠിത പഠനം എന്ന് മലയാളം. നമ്മൾ പഠനനേട്ടം എന്നാണ് സൗകര്യപ്രദമായി അതിനെ മലയാളീകരിച്ചത്. പക്ഷേ ഈ വിവർത്തനം ആശയപരമായി സ്പേഡിയുടെ കാഴ്ച്ചപ്പാടിനോട് യോജിക്കുന്നില്ല.

പുതിയ കാലഘട്ടത്തിൽ ഉൽപ്പാദനരീതികളിലും ഉൽപ്പാദനബന്ധങ്ങളിലും അടിമുടി പരിവർത്തനങ്ങളാണുണ്ടായത്. അറിവിൻ്റെ ഉൽപ്പാദനത്തിലും വിനിമയത്തിലും ഉപഭോഗത്തിലും അധിഷ്ഠിതമായ സാമൂഹ്യസംവിധാനങ്ങളും സമ്പദ് വ്യവസ്ഥയും രൂപപ്പെട്ടു. അതിനനുസരിച്ച്, ജ്ഞാനസമൂഹത്തിലേക്കും ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കും കുതിക്കുന്ന വിധം പല വികസിതരാജ്യങ്ങളും അവരുടെ വികസന പദ്ധതികളെയും വിദ്യാഭ്യാസ സംവിധാനത്തെയും രൂപപ്പെടുത്തി. കുട്ടികളെ അറിവിൻ്റെ സൃഷ്ടാക്കളാക്കി മാറ്റുന്നതിനും നാടിൻ്റെ വികസനപ്രക്രിയകളിൽ ഭാഗവാക്കാക്കുന്നതിനുമുള്ള വിദ്യാഭ്യാസ പരിപാടികൾക്കാണ് പാഠ്യപദ്ധതികളിൽ മുൻഗണന നൽകുന്നത്.

ഫലാധിഷ്ഠിത പഠനത്തിൽ പഠനപ്രക്രിയയ്ക്ക് വലിയ പ്രാധാന്യമില്ല. എങ്ങനെ പഠിക്കുന്നു എന്നത് വിഷയമല്ല. എങ്ങനെ പഠിക്കുന്നു എന്നത് പ്രാധാന്യമുള്ളതായിത്തീരുമ്പോഴാണ് കുട്ടിക്ക് സ്വയം ചോദ്യങ്ങൾ ചോദിക്കുവാനും അത് പരിഹരിക്കാനുള്ള വ്യത്യസ്ത വഴികളെക്കുറിച്ച് ആലോചിക്കുവാനും വിമർശനാത്മകമായി ചിന്തിക്കുന്നതിനും അവസരം ലഭിക്കുന്നത്. അറിവ് സ്വീകരിക്കുന്ന കുട്ടിയിൽ നിന്ന് അറിവ് നിർമിക്കുന്ന കുട്ടിയിലേക്കുള്ള പരിവർത്തനം അങ്ങനെയാണ് സാധ്യമാകേണ്ടത്. ഉത്തരങ്ങൾ ഓർത്തെടുത്ത് എഴുതുന്നതിനപ്പുറം പ്രശ്നങ്ങൾ സ്വയം പരിഹരിക്കുവാനും ഉത്തരം കണ്ടെത്താനുമുള്ള സർഗപരതതയാണ് ഒരു ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ കുട്ടികളിൽ വികസിച്ചുവരേണ്ടത്.

അറിവ് സ്വീകരിക്കുന്ന കുട്ടിയിൽ നിന്ന് അറിവ് നിർമിക്കുന്ന കുട്ടിയിലേക്കുള്ള പരിവർത്തനമാണ് സാധ്യമാകേണ്ടത്.
അറിവ് സ്വീകരിക്കുന്ന കുട്ടിയിൽ നിന്ന് അറിവ് നിർമിക്കുന്ന കുട്ടിയിലേക്കുള്ള പരിവർത്തനമാണ് സാധ്യമാകേണ്ടത്.

അറിവുനിർമ്മാണത്തിലധിഷ്ഠിതമായ ഒരു പഠനസമീപനത്തിന് ഫലാധിഷ്ഠിത പഠനത്തിന്റെ ആശയവും രീതിശാസ്ത്രവുമായി ഒത്തുപോകാൻ ആകില്ല. ഈ തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാണ് കേരള പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഫലാധിഷ്ഠിത പഠനത്തിന്റെ സ്പേഡിയൻ ഹാങ്ങ് ഓവർ ഉള്ള ലേണിങ്ങ് ഔട്ട്കം അഥവാ പഠനനേട്ടം എന്ന പദത്തിനു പകരം പഠനലക്ഷ്യം എന്നു തന്നെ സ്വീകരിച്ചത്. അത് കേവലമായ ഒരു പദമാറ്റമല്ല. രീതിശാസ്ത്തിന്റെ വിഷയമാണ്. അത് പാഠ്യപദ്ധതി വിഭാവനം ചെയ്ത വിധം പ്രാവർത്തികമാകണമെങ്കിൽ നമ്മുടെ ക്ലാസ് മുറികൾ അന്വേഷണാത്മക പഠനത്തിന്റെ ഇടങ്ങളായി മാറണം.

പഠനം അനുഭവാധിഷ്ഠിതവും സഹവർത്തിതവുമായ്ത്തീരണം.അധ്യാപകർ പാഠ്യപദ്ധതി മുന്നോട്ടുവെക്കുന്ന ആശയധാരകൾ സ്വാംശീകരിച്ച് പഠനപ്രവർത്തനങ്ങൾ സ്വയം ഒരുക്കാൻ പ്രാപ്തി നേടുക എന്നതാണ് ഏറ്റവും പ്രധാനം. സ്വന്തം ക്ലാസ്മുറിക്കും വിദ്യാർത്ഥികൾക്കും അനുസരിച്ച് പഠനരീതികൾ രൂപപ്പെടുത്താൻ കഴിയും വിധം ആത്മവിശ്വാസമുള്ളവരായ്മാറണം. അതിന് അധ്യാപകരെ സജ്ജീകരിക്കാൻ കഴിയുംവിധം ദിർഘവീക്ഷണത്തോടുകൂടി നമ്മുടെ അധ്യാപക പരിശീലനങ്ങൾ മാറണം. ഉള്ളടക്കത്തോടൊപ്പം പ്രയോഗവും സമ്പന്നമാകണം. എല്ലാത്തിലുമുപരി വിദ്യാഭ്യാസത്തിൻ്റെ ദർശനം മുഖ്യവിഷയമാകണം. അത്തരത്തിൽ ആശയപരമായി ശാക്തീകരിക്കപ്പെട്ട ഒരു ടീച്ചറുടെ ക്ലാസ്മുറിയിൽ നിന്നും ചൈനയിലെ വൻമതിലിലേക്ക് കുട്ടികൾക്ക് വലിയ അകലം തോന്നാനും ഇടയില്ല.

Comments