കണക്കു ക്ലാസിലിരുന്ന് ഫുട്ബോൾ മാച്ച്
കാണുന്ന വിദ്യാർത്ഥി;
ചില ഫിൻലന്റ് അനുഭവങ്ങൾ

വിദ്യാഭ്യാസരീതികളെക്കുറിച്ചു പറയുമ്പോൾ, ഫിൻലന്റ് മോഡൽ ചർച്ചയിലേക്ക് വരുന്നത് എന്തുകൊണ്ടാണ്? ഫിൻലന്റിലെ വിദ്യാഭ്യാസപ്രക്രിയ വിശദീകരിക്കുന്ന പുസ്തകങ്ങൾ മുൻനിർത്തി എഴുതുന്നു, വി.കെ. ശ്രീധരൻ.

കിഴക്കൻ ഫിൻലൻഡിലെ ഹാപ്പന്യേമി വിദ്യാലയം സന്ദർശിച്ചപ്പോൾ, അധ്യാപകനായ തിമോത്തി ഡി വാക്കറെ പഠനം നടന്നുകൊണ്ടിരിക്കുന്ന രണ്ട് ക്ലാസ് മുറികളിലേക്ക് കൊണ്ടുപോയി. അധ്യാപകരും വിദ്യാർത്ഥികളും അവിശ്വസനീയമാംവിധം പിരിമുറുക്കമോ തിരക്കോ ഇല്ലാതെ പ്രവൃത്തിയിൽ മുഴുകിയിരിക്കുകയായിരുന്നു. ശാന്തവും സൗഹാർദ്ദപരവുമായ പ്രവർത്തനാന്തരീക്ഷവും അക്ഷോഭ്യവും പ്രശാന്തവുമായ മനോഭാവവും ഉണ്ടെങ്കിലേ പഠനം നടക്കൂ എന്നാണ് അവിടത്തെ പുതിയ ദേശീയപദ്ധതിയിൽ പറയുന്നത്.

‘ഫിന്നിഷ് സ്​കൂളുകൾ ചലനത്തിലാണ്’ എന്ന പരിപാടി വിദ്യാർത്ഥികളുടെ ഇരിപ്പുസമയം കുറക്കാനും ശാരീരികചലനങ്ങൾ വർധിപ്പിക്കാനുമുള്ളതാണ്. പുസ്​തകം വായിച്ചുകൊടുക്കുമ്പോൾ തന്നെ ചില ഭാഗങ്ങൾ അഭിനയിച്ചുകാണിക്കാൻ കുട്ടികളോട് ആവശ്യപ്പെടുന്നു. ചില വായ്ത്തരികൾക്കൊത്ത് പഠിപ്പിക്കുന്നവരും പഠിതാക്കളും നൃത്തംവെക്കും. മുതിർന്ന കുട്ടികൾക്കായി നില്പുമാത്ര ചർച്ചയുമാകാം. സ്​കൂൾ പഠനത്തിന്റെ ഫിൻലാൻ്റ് മാതൃക എന്ന പുസ്​തകത്തിൽ ഗ്രന്ഥകാരനായ തിമോത്തി മസ്​തിഷ്ക വിശ്രമം (Brain rest) അനിവാര്യമെന്ന് സൂചിപ്പിക്കുന്നു. മാനസികാരോഗ്യക്കുറവും കായിക/ശാരീരിക പ്രവർത്തനങ്ങളില്ലായ്മയും സൃഷ്​ടിക്കുന്ന പൊണ്ണത്തടി, ഹൃദ്രോഗസാധ്യത, ഓർമ്മ – ശ്രദ്ധക്കുറവ് തുടങ്ങിയവയ്ക്ക് പ്രതിവിധി സക്രിയതയാണെന്ന് അദ്ദേഹം സ്​ഥാപിക്കുന്നു.

1970- കളിൽ ഫിൻലൻ്റ് നടപ്പിലാക്കിയ സമഗ്ര വിദ്യാഭ്യാസരീതിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നിരുന്നത്. വൈജ്ഞാനിക നൈപുണീനിലവാരം കുറക്കുന്നുവെന്നതായിരുന്നു ആദ്യത്തേത്.

വിദ്യാഭ്യാസരംഗം കടന്നുപോകുന്നത് നിർണ്ണായകമായ ഘട്ടത്തിലൂടെയാണ്. അടിസ്​ഥാനസൗകര്യവികസനവും മേന്മവൽകൃത പ്രബോധനാന്തരീക്ഷവും സാമഗ്രികളുമുണ്ടായിട്ടും പൊതുവിദ്യാഭ്യാസത്തിന്റെ സമഗ്രതയിലും ഗുണതയിലും കേരളത്തിൽ ചില ന്യൂനതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഒട്ടനവധി പരിഷ്കാരങ്ങളും പരീക്ഷണങ്ങളും നടത്തിയതിന്റെ നേട്ടങ്ങൾ നാം കൈവരിച്ചിട്ടുണ്ടെങ്കിലും പോരായ്മകളുടെ നിഴലുകൾ കടന്നുവരുന്നു. പരിഹാരത്തിനുതകുന്ന പ്രവർത്തനങ്ങൾ മറ്റു രാജ്യങ്ങളിൽ നടത്തിയതിന്റെ പുസ്തകങ്ങൾ ലോക വിദ്യാഭ്യാസസാഹിത്യത്തിൽ ലഭ്യമാണ്.

ഇത്തരമൊരു ഭൂമികയിലാണ് കേരള ശാസ്​ത്രസാഹിത്യ പരിഷത്ത് തിമോത്തി ഡി. വാക്കറുടെ സ്​കൂൾ പഠനത്തിന്റെ ഫിൻലൻ്റ് മാതൃക പ്രസിദ്ധീകരിക്കുന്നത് (2021 ജൂലൈ). ക്ഷേമം, പാരസ്​പര്യം, സ്വയംഭരണം, പ്രാവീണ്യം, മനോഘടന എന്നിങ്ങനെ അഞ്ചിതളുകളിലായാണ് അതിന്റെ പ്രഫുല്ലത. മുന്നുര പാസി സാൽബർഗിന്റേത്. ഈ പുസ്​തകത്തിൽ ഫിൻലൻ്റ് വിദ്യാലയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ബഹുവിധ പ്രവർത്തനങ്ങളും അതിന്റെ ഫലമായുണ്ടായ ആഹ്ലാദകരമായ അന്തരീക്ഷവും പ്രതിപാദിച്ചിരിക്കുന്നു. മത്സരത്തിന് അവിടെ സ്വകാര്യ വിദ്യാലയങ്ങളില്ല. എന്നാൽ വിവിധ വകുപ്പുകളും ഗ്രന്ഥശാലകളും മറ്റും അവർക്ക് കൈത്താങ്ങായുണ്ട്. 15 ദശലക്ഷത്തോളം പേരടങ്ങുന്ന ഒരു ലക്ഷം സന്നദ്ധ സംഘടനകൾ ഫിൻലൻ്റിലുണ്ട്. ചെറുപ്പക്കാരിൽ അഞ്ചിൽ മൂന്നുപേരും കലാ–കായിക–സാംസ്​കാരിക പ്രവർത്തനങ്ങളിൽ സജീവം. 90% കുട്ടികൾക്കും സ്​കൂളിന് പുറത്ത് ഒരു ഹോബിയെങ്കിലുമുണ്ടാകും.

‘ഫിന്നിഷ് സ്​കൂളുകൾ ചലനത്തിലാണ്’ എന്ന പരിപാടി വിദ്യാർത്ഥികളുടെ ഇരിപ്പുസമയം കുറക്കാനും ശാരീരികചലനങ്ങൾ വർധിപ്പിക്കാനുമുള്ളതാണ്. പുസ്​തകം വായിച്ചുകൊടുക്കുമ്പോൾ തന്നെ ചില ഭാഗങ്ങൾ അഭിനയിച്ചുകാണിക്കാൻ കുട്ടികളോട് ആവശ്യപ്പെടുന്നു.
‘ഫിന്നിഷ് സ്​കൂളുകൾ ചലനത്തിലാണ്’ എന്ന പരിപാടി വിദ്യാർത്ഥികളുടെ ഇരിപ്പുസമയം കുറക്കാനും ശാരീരികചലനങ്ങൾ വർധിപ്പിക്കാനുമുള്ളതാണ്. പുസ്​തകം വായിച്ചുകൊടുക്കുമ്പോൾ തന്നെ ചില ഭാഗങ്ങൾ അഭിനയിച്ചുകാണിക്കാൻ കുട്ടികളോട് ആവശ്യപ്പെടുന്നു.

15 വയസ്സുകാർക്ക് വായനയിലും ഗണിതത്തിലും ശാസ്​ത്രനൈപുണികളിലും ഈ കൊച്ചു നോർദിക് രാജ്യം പ്രഥമ സ്​ഥാനത്തെത്തിയത് 2001 ഡിസംബറിൽ. ഒ.ഇ.സി.ഡി (Organisation for Economic Co-operation and Development- OECD) ആദ്യമായി നടത്തിയ അന്തർദേശീയ പഠനമായ ‘പിസ’യുടെ (Programme for International Student 1 Assessment- PISA) ഫലത്തിലാണ് മറ്റ് 31 ഒ.ഇ.സി.ഡി. രാജ്യങ്ങളെ ഫിൻലൻ്റ് മറികടന്നത്.

കുടുംബപശ്ചാത്തലം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതിന്റെ തോത് ഏറ്റവും കുറഞ്ഞതും അവിടെയായിരുന്നു. മാത്രമല്ല, നാട്ടുകാർ ഈ നേട്ടം കൈവരിച്ചത് വിദ്യാലയങ്ങളിൽ മിതമായി മാത്രം പണം ചെലവഴിച്ചാണ്. ഏഴുവയസുകാരൻ സമഗ്ര വിദ്യാലയത്തിൽ പ്രവേശിക്കുമ്പോൾ അവർക്കുവേണ്ട സമഗ്രവും സന്തുലിതവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ വിദ്യാഭ്യാസവും വളർച്ചയും അവിടെ ലഭ്യമാക്കുന്നതാണ് മികവിനുള്ള ഒന്നാമത്തെ ചുവടുവെയ്പ്.

ഓരോ കുട്ടിയേയും അറിയുക എന്ന ലക്ഷ്യം കൈവരിക്കാൻ ഹെൽസിങ്കിയിലെ വിദ്യാലയത്തിൽ ഒട്ടനവധി പരിപാടികളുണ്ട്. സ്​കൂൾ തുറക്കുന്ന ദിവസം കാൻ്റീനിൽവച്ച് മുൻ അധ്യാപികക്കൊപ്പം പല കുട്ടികളും ചിരിച്ചുല്ലസിക്കുന്നതും പരസ്​പരം അഭിവാദ്യം ചെയ്യുന്നതും കാണാം.

1970- കളിൽ ഫിൻലൻ്റ് നടപ്പിലാക്കിയ സമഗ്ര വിദ്യാഭ്യാസരീതിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നിരുന്നത്. വൈജ്ഞാനിക നൈപുണീനിലവാരം കുറക്കുന്നുവെന്നതായിരുന്നു ആദ്യത്തേത്. പുതുതലമുറക്ക് നല്ല തൊഴിൽ മൂല്യങ്ങളില്ല, കഠിന പ്രയത്നത്തിന് വിമുഖത, സുഖലോലുപത ശീലിക്കാനാണ് അവരെ പഠിപ്പിക്കുന്നത് തുടങ്ങിയ കുറ്റംപറച്ചിലുകൾക്കാണ് ആ രാജ്യം അഗ്രിമ സ്​ഥാനത്തെത്തിയതോടെ തിരശ്ശീല വീണത്. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം തുടർച്ചയായി ഫിൻലൻ്റ് ഒന്നാമതാണ്.

‘Last child in the woods’ എന്ന പുസ്​തകത്തിൽ റിച്ചാർഡ് ലു (Richard Louv) പ്രകൃതി കമ്മി രോഗം (Nature Deficit Disorder) ലഘൂകരിക്കാൻ പരിസരാധിഷ്ഠിത പഠനത്തെ പ്രകീർത്തിക്കുന്നുണ്ട്. പ്രകൃതിയിലേക്കിറങ്ങുക അല്ലെങ്കിൽ ചുറ്റുമുള്ള സമൂഹത്തിലേക്ക് വിദ്യാർത്ഥികളെ വിടുക എന്ന പ്രക്രിയയിലൂടെ അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അസുഖം (ADHA), തെമ്മാടിത്ത പ്രവണത (bullying), അമിതഭാരം, പൊണ്ണത്തടി എന്നിവ കുറയ്ക്കാനാകുമെന്ന്, ‘ആഹ്ലാദകരമായ ക്ലാസ്​മുറികൾക്ക് 33 ലളിതതന്ത്രങ്ങൾ’ എന്ന ഉപശീർഷകമുള്ള ഈ പുസ്​തകത്തിൽ തിമോത്തി പ്രതിപാദിക്കുന്നു. ഈ ആശയത്തെ പിന്തുണക്കുന്നതാണ് ബഹുമുഖ സിദ്ധിസിദ്ധാന്തം വികസിപ്പിച്ച ഹവാർഡ് ഗാർഡനർ പ്രകൃതിപരമായ ബുദ്ധി (Naturalistic Intelligence) കൂടി പട്ടികപ്പെടുത്തിയിട്ടുള്ളത്.

പാഠപുസ്​തകഖനനമാണ് ഈ നോർദിക് രാജ്യത്തെ മറ്റൊരു പഠനതന്ത്രം. ഉദാഹരണത്തിന് ഗണിത പാഠ്യപദ്ധതിയെ ഒരു വിഭവമായി കണ്ട് പൊതുസാധ്യതകളും ശ്രേണീക്രമവും പ്രയോജനപ്പെടുത്തണം. എല്ലാവരേയും കണക്കിലെടുക്കുന്ന ആകർഷകമായ പാഠങ്ങൾ തയ്യാറാക്കുക. കുട്ടികളുടെ വികസനാവശ്യങ്ങൾക്ക് യോജിക്കാത്തവയും വിരസതയുളവാക്കുന്നതുമായ പാഠങ്ങൾ ഒഴിവാക്കപ്പെടുന്നു. കളിയിലൂടെ, നിത്യജീവിത ഉപയോഗത്തിനുതകുന്ന രീതിയിലൂടെയാണ് പഠനമുന്നേറ്റം. യന്ത്രസമാനമായ ഇടനിലക്കാരല്ല അധ്യാപകർ. ആൻഡേഴ്സൺ പറയുന്നത്, നല്ല സാമഗ്രികൾ കരുതുകയും അത് കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നുമാണ്. ചരിത്രം പഠിപ്പിക്കുമ്പോൾ, പുസത്കത്തിലൂടെ ബുദ്ധിമുട്ടി സഞ്ചരിക്കാതെ, അത് ഖനനം ചെയ്ത് സത്തെടുക്കാം. പഠനസാമഗ്രിയെ നല്ല ബോധനത്തിനും പഠനത്തിനും സഹായകമായ രീതിയിൽ ഉപയോഗപ്പെടുത്തുക.

Last child in the woods’ എന്ന പുസ്​തകത്തിൽ റിച്ചാർഡ് ലു (Richard Louv) പ്രകൃതി കമ്മി രോഗം (Nature Deficit Disorder) ലഘൂകരിക്കാൻ പരിസരാധിഷ്ഠിത പഠനത്തെ പ്രകീർത്തിക്കുന്നുണ്ട്.
Last child in the woods’ എന്ന പുസ്​തകത്തിൽ റിച്ചാർഡ് ലു (Richard Louv) പ്രകൃതി കമ്മി രോഗം (Nature Deficit Disorder) ലഘൂകരിക്കാൻ പരിസരാധിഷ്ഠിത പഠനത്തെ പ്രകീർത്തിക്കുന്നുണ്ട്.

കുട്ടികളുടെ വർധമാനമായ പ്രക്ഷുബ്ധാവസ്​ഥയിൽ ഇത് പ്രത്യേകം പ്രസക്തം. ജീവശാസ്​ത്രകാരനായ ജോൻ കബാറ്റ് സിൻ മനോനിറവിനെ (Mindfulness) ബോധപൂർവ്വമായ ശ്രദ്ധക്കുള്ള പ്രവർത്തനങ്ങൾ എന്നാണ് വ്യാഖ്യാനിക്കുന്നത്. ഇതിൽ പരിശീലനം ലഭിച്ച കുട്ടികൾ മനോനിയന്ത്രണം, മെച്ചപ്പെട്ട അനുതാപവും പരസ്​പര സ്വീകാര്യതയും, സമ്മർദ്ദങ്ങളിൽ നിന്ന് മുക്തി എന്നിവയിൽ മുന്നിലെത്തിയതായും വിഷാദം, സഹപാഠികളുടെ നേർക്കുള്ള ആക്രമണം മുതലായവയിൽനിന്ന് പിൻവാങ്ങിയതായും പഠനമുണ്ട്.

ഓരോ കുട്ടിയേയും അറിയുക എന്ന ലക്ഷ്യം കൈവരിക്കാൻ ഹെൽസിങ്കിയിലെ വിദ്യാലയത്തിൽ ഒട്ടനവധി പരിപാടികളുണ്ടെന്ന് ഗ്രന്ഥകാരൻ വിവരിക്കുന്നു. സ്​കൂൾ തുറക്കുന്ന ദിവസം കാൻ്റീനിൽവച്ച് മുൻ അധ്യാപികക്കൊപ്പം പല കുട്ടികളും ചിരിച്ചുല്ലസിക്കുന്നതും പരസ്​പരം അഭിവാദ്യം ചെയ്യുന്നതും അദ്ദേഹത്തിന് കാണാനായി. ക്ലാസിലേക്ക് കയറുന്ന ഓരോരുത്തരേയും വാതിലിനരികിൽനിന്ന് അഭിവാദ്യം ചെയ്യുന്ന രീതി തിമോത്തി ഫിൻലാൻ്റിൽ നടപ്പിലാക്കി. സമീപത്തുള്ള സതീർത്ഥ്യനെ കൈപിടിച്ച് കുലുക്കിയോ സംഗീതാത്മകമായി അഭിവാദ്യം ചെയ്തുകൊണ്ടോ ക്ലാസ് മുറിയിൽ നടത്തുന്ന പ്രഭാതവൃത്തം (Morning Circle) എന്ന കൂടിച്ചേരൽ അമേരിക്കയിൽ പല വിദ്യാലയങ്ങളിലും നടത്താറുണ്ട്. ക്ലാസ്​മുറിയിൽ ആഹ്ലാദകരമായ ഒരു കൂട്ടായ്മാബോധം സൃഷ്​ടിക്കുന്നതിന് ഉതകുന്നതാണിത്.

മറ്റു രാജ്യങ്ങളിൽനിന്ന് വിഭിന്നമായി വിദ്യാർത്ഥികളുടെ അക്കാദമിക ഉന്നതിയും കുടുംബ പശ്ചാത്തലവും തമ്മിൽ ഫിൻലന്റിൽ കാര്യമായ ബന്ധമില്ല. ബാഹ്യസാഹചര്യങ്ങൾ അവരുടെ പഠനത്തെ ഗണ്യമായി ബാധിക്കുന്നുവെന്ന് അവർക്കറിയാം.

കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കൽ, ഗൃഹസന്ദർശനം തുടങ്ങിയവ അധ്യാപക – വിദ്യാർത്ഥി ബന്ധത്തെ ദൃഢപ്പെടുത്തുന്നു. സ്വന്തക്കാർക്കിടയിലാണ് തങ്ങളെന്ന ബോധം കുട്ടികളിൽ വളർത്തുകയും ക്ലാസ്​മുറിയിലെ ആഹ്ലാദ നിലവാരം ഉയർത്തുകയും ചെയ്യും. ഫിൻലൻ്റിലെ കുവോഷിയോവിലെ ഒരു ക്ലാസിൽ ആദ്യദിനം ആരംഭിക്കുന്നത് വേനലവധിക്കാലത്തെ അനുഭവങ്ങൾ ചർച്ചചെയ്തും കളികളിൽ ഏർപ്പെട്ടും ഒരുമിച്ച് വ്യായാമം ചെയ്തുമാണ്. ഹെൽസിങ്കിയിലെ മൗനുലാ സമഗ്രവിദ്യാലയത്തിലെ ചരിത്രാധ്യാപകൻ ജിയർ ലിനാനെന്റെ അഭിപ്രായത്തിൽ സ്​കൂളിലേക്ക് മാനസികമായി തിരികെയെത്തുന്നതിനുള്ള ഒരു ജൈവപ്രക്രിയ കുട്ടികളിൽ വേണ്ടതുണ്ടെന്നാണ്. പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമൊത്തുള്ള കളി ആദ്യ സ്​കൂൾദിനങ്ങളിൽ വിദ്യാർത്ഥികളിലെ വെപ്രാളം ശാന്തമാക്കാനും സഹവർത്തിത്വബോധം വളർത്താനും സഹായകമാകും.

മറ്റു രാജ്യങ്ങളിൽനിന്ന് വിഭിന്നമായി വിദ്യാർത്ഥികളുടെ അക്കാദമിക ഉന്നതിയും കുടുംബ പശ്ചാത്തലവും തമ്മിൽ ഈ രാജ്യത്ത് കാര്യമായ ബന്ധമില്ല. ബാഹ്യസാഹചര്യങ്ങൾ അവരുടെ പഠനത്തെ ഗണ്യമായി ബാധിക്കുന്നുവെന്ന് അവർക്കറിയാം. അതിനാൽ കുട്ടികളുടെ ക്ഷേമം, ആരോഗ്യം, സാമൂഹിക മൂലധനം എന്നിവക്കുമേൽ വലിയ സ്വാധീനം ചെലുത്തുന്ന ബാല–യുവജന നയങ്ങളാണ് അവിടെയുള്ളത്. ക്ലബ്ബുകൾ, സംഘടനകൾ, അസോസിയേഷനുകൾ എന്നിവയുൾപ്പെടുന്ന സമഗ്ര ശൃംഖലയുമായി യോജിച്ച് ആവിഷ്കരിച്ചതാണിത്. കുട്ടികളുടെ സുസ്​ഥിതിക്ക് സ്​ഥിരസംവിധാനം. പഠനപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നു. കഴിവ്, സാമൂഹിക – സാമ്പത്തികാവസ്​ഥ തുടങ്ങിയ വേർതിരിവുകളില്ല. വ്യക്തിത്വത്തിന്റെ ബഹുമുഖ അംശങ്ങൾ പ്രോത്സാഹിപ്പിക്കുന്ന, ഉൾക്കൊള്ളലിന്റേതായ സത്ത. സ്​കൂൾ ബാഗ് ഉപേക്ഷിച്ചു. ഇടവേളകളിൽ ടീച്ചേഴ്സ് ലൗഞ്ചിൽ ചിരിയുടെയും പത്രം വായനയുടെയും നർമ്മങ്ങളുടെയും ആരവമുയർന്നു.

കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കൽ, ഗൃഹസന്ദർശനം തുടങ്ങിയവ അധ്യാപക – വിദ്യാർത്ഥി ബന്ധത്തെ ദൃഢപ്പെടുത്തുന്നു.  സ്വന്തക്കാർക്കിടയിലാണ് തങ്ങളെന്ന ബോധം കുട്ടികളിൽ വളർത്തുകയും ക്ലാസ്​മുറിയിലെ ആഹ്ലാദ നിലവാരം ഉയർത്തുകയും ചെയ്യും.
കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കൽ, ഗൃഹസന്ദർശനം തുടങ്ങിയവ അധ്യാപക – വിദ്യാർത്ഥി ബന്ധത്തെ ദൃഢപ്പെടുത്തുന്നു. സ്വന്തക്കാർക്കിടയിലാണ് തങ്ങളെന്ന ബോധം കുട്ടികളിൽ വളർത്തുകയും ക്ലാസ്​മുറിയിലെ ആഹ്ലാദ നിലവാരം ഉയർത്തുകയും ചെയ്യും.

ഊർജ്ജദായകമായ ഇടവേളകളും മേലനങ്ങുന്ന പ്രവർത്തനങ്ങളും ക്ലാസിൽ തന്നെയുണ്ട്. സ്വയം ചെയ്യാൻ അവസരങ്ങൾ നൽകിയാണ് അവരെ ചുമതലാബോധമുള്ളവരും സ്വയംനിയന്ത്രിതരുമായ പഠിതാക്കളായി മാറ്റുന്നത്. സ്വാഭാവികവും രചനാത്മകവുമായ ജീവിതരീതികളെക്കുറിച്ചുള്ള ഉടമസ്​ഥതാബോധം കുട്ടികളിലുണ്ടാക്കലാണ് പ്രധാനം. പ്രിൻസിപ്പൽമാർ ആഴ്ചയിൽ ഒന്നു രണ്ടു മണിക്കൂർ പഠിപ്പിക്കാറുണ്ട്. കുട്ടികളുടെ അച്ചടക്ക സമിതി, അവരുമൊത്ത് പഠനാസൂത്രണം – (Co-planning), വിദ്യാലയത്തിലെ സന്തോഷത്തിന് പരിഗണന (happiness curriculum), കുട്ടികൾക്ക് പ്രാവീണ്യമുണ്ടാക്കലും കുട്ടികളുടെയും അവിടത്തെതന്നെയുള്ള അധ്യാപകരുടെയും പുറമെനിന്നുള്ള പ്രഗൽഭരുടെയും ക്ലാസുകൾ, പാഠപുസ്​തകഖനനം, അവധിക്കാലത്ത് അവധിയിലാകുക, മനക്കരുത്ത് നേടലും ഉൽകൃഷ്​ടതക്കായുള്ള ഒഴുക്കുതേടലും തുടങ്ങി അധ്യാപകർക്കും അധ്യേതാക്കൾക്കും സമ്മർദ്ദമില്ലാത്ത അന്തരീക്ഷവും നിയമാവലിയുമാണ് അവിടത്തേത്.

ഫിൻലൻഡിയൻ തനിമയും ലാളിത്യവുമാണ് മറ്റൊരു പ്രത്യേകത. പാഠഭാഗങ്ങൾ പൂർത്തീകരിക്കാൻ (പോർഷൻ കവർ ചെയ്യാൻ) വ്യഗ്രതയുള്ള അധ്യാപകരില്ല; പ്രേരിപ്പിക്കുന്ന അധികൃതരും. വിവരങ്ങൾ കുട്ടികളിൽ കുത്തിച്ചെലുത്താൻ അധ്യാപകരോ സ്ഥാപനമേധാവികളോ മുതിരുന്നില്ല. ചുരുക്കത്തിൽ പഠനത്തെ പീഡനമാക്കി മാറ്റുന്നില്ല. അധ്യാപക സംഘടനകൾക്കും പ്രധാന രാഷ്ട്രീയ കക്ഷികൾക്കും ഒരേ ആശയമേയുള്ളു: മനുഷ്യരുടെ കൂട്ടായ്മയും ക്ഷേമവും സന്തോഷവും. സാങ്കേതിക വിദ്യാതിപ്രസരം പടിക്കുപുറത്ത്.

താൻപോരിമക്ക് ഒരു ഉദാഹരണം തിമോത്തി ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ഗണിതാധ്യാപകൻ വിദ്യാർത്ഥികൾക്ക് ക്ലാസിലിരുന്നുകൊണ്ടുതന്നെ ഇഷ്​ടപ്പെട്ട ഫുട്ബോൾ മത്സരം ആസ്വദിക്കാൻ സ്വാതന്ത്ര്യം നൽകി. ഉത്തരവാദിത്വത്തോടെ പഠനം ഏറ്റെടുക്കാനും ഉത്തരവാദിത്വബാധ്യതയോടെ (accountability) കാര്യങ്ങൾ ചെയ്യാനും കുട്ടികൾ തയ്യാറാകുന്നുണ്ട്. വേണ്ടത് മതിയായ പിന്തുണ.

ഫിന്നിഷ് വിദ്യാർത്ഥികളും അധ്യാപകരുമെല്ലാം വെളിയിൽ പോയി ശുദ്ധവായു ശ്വസിക്കണമെന്നത് അവിടത്തെ നയമാണ്. തണുപ്പ് 15ºc-ൽ താഴെയല്ലെങ്കിൽ പ്രാഥമിക വിദ്യാലയങ്ങളിലെ കുട്ടികൾ പുറത്തുപോകണമെന്നത് നിർബന്ധം.

ഫിന്നിഷ് വിദ്യാർത്ഥികളും അധ്യാപകരുമെല്ലാം വെളിയിൽ പോയി ശുദ്ധവായു ശ്വസിക്കണമെന്നത് അവിടത്തെ നയമാണ്. തണുപ്പ് 15ºc-ൽ താഴെയല്ലെങ്കിൽ പ്രാഥമിക വിദ്യാലയങ്ങളിലെ കുട്ടികൾ പുറത്തുപോകണമെന്നത് നിർബന്ധം. ഇതിന് മഴ ഒഴികഴിവല്ല. മഴനനഞ്ഞ് വിദ്യാർത്ഥികൾ ഓടിക്കളിക്കുന്നത് തിമോത്തിയെ ഞെട്ടിച്ചതായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഫിൻലൻഡുകാർ വെറും പഞ്ചാരക്കട്ടകളല്ല എന്നതാണ് നിരീക്ഷണം. കടുത്ത തണുപ്പുള്ളപ്പോൾ പോലും അവിടത്തെ രക്ഷിതാക്കൾ കുഞ്ഞുങ്ങളെ വരാന്തയിലാണ് കിടത്താറ്. വെളിയിൽ കിടത്തിയാലാണ് കുട്ടികൾ നന്നായി ഉറങ്ങുകയെന്ന കാര്യം അവർക്കറിയാം. ടീച്ചർമാരും കുട്ടികളും ക്ലാസ്​മുറിയിലെ ജനാലകൾ തുറന്നിട്ട് പ്രകൃത്യാലുള്ള രീതിയിൽ വായുവിനെ പരുവപ്പെടുത്താറുണ്ട്.

ക്ലാസ്​മുറി ചട്ടങ്ങൾ തയ്യാറാക്കുന്നത് കുട്ടികളും അധ്യാപകരും ചേർന്ന്. മറ്റുള്ളവരെ ബഹുമാനിക്കുക, ചുറ്റുപാടിനെ ബഹുമാനിക്കുക എന്നിവയാണ് മുഖ്യ പ്രമേയം. നന്നായി ശ്രദ്ധിക്കുക, പ്രശാന്തമായ അന്തരീക്ഷം പരിപാലിക്കുക എന്നീ ലക്ഷ്യങ്ങളിലെത്താൻ ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. മലകയറ്റമോ മാതൃകാതോട്ടം/സരിത്തുക്കളുടെ സന്ദർശനമോ വലിയ പഠനയാത്രയേക്കാൾ ആഹ്ലാദാൽഭുതമേകും. കാമ്പസിനെ ഹരിതാഭമാക്കാൻ ശലഭോദ്യാനം, പക്ഷിക്കുളം, പറവകൾക്കുള്ള തീറ്റസ്​ഥലം, തദ്ദേശീയമായ ചെടികളുടെയും മരങ്ങളുടെയും തോട്ടം തുടങ്ങിയവ നിർമ്മിക്കാം. ബൃഹദ് പദ്ധതികളായി കുളം, നാട്ടുവഴികൾ, അരുവികൾക്ക് വഴിയൊരുക്കൽ, പൂന്തോട്ടം എന്നിവ തയ്യാറാക്കാനാകും. വിദ്യാലയ വാതാവരണങ്ങളിൽ നിന്ന് കല്ലുകൾ, വിത്തുകൾ, തൂവലുകൾ പോലുള്ളവ ശേഖരിക്കുക, നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക, വന്യജീവിതത്തിന്റെ ഫോട്ടോ എടുക്കുക, പഠനത്തിനായി കുളത്തിലെ/കിണറ്റിലെ ജലത്തിന്റെയും മറ്റും സാമ്പിളുകൾ ശേഖരിക്കുക, ഗണിതം, ശാസ്​ത്രം എന്നിവയിലെ പാഠങ്ങൾക്കായി പലവിധ സാമ്പിളുകൾ സജ്ജമാക്കുക മുതലായവ ടീച്ചർമാർക്കും കുട്ടികൾക്കും ആനന്ദത്തിന്റെയും ആരോഗ്യകരമായ അഭിമാനത്തിന്റെയും മുഖ്യ സ്രോതസ്സായിരിക്കും. കുട്ടികളെ സ്വപരിസരത്തിൽ നിന്നും പറിച്ചുനടാതെ, ചുറ്റുവട്ടങ്ങളിലൂടെ കടന്നുപോകാൻ അനുവദിക്കുന്നതുവഴി വൻ നേട്ടങ്ങൾ കൊയ്തെടുക്കാനാകുമെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.

ഫിൻലൻഡിയൻ തനിമയും ലാളിത്യവുമാണ് മറ്റൊരു പ്രത്യേകത. പാഠഭാഗങ്ങൾ പൂർത്തീകരിക്കാൻ (പോർഷൻ കവർ ചെയ്യാൻ) വ്യഗ്രതയുള്ള അധ്യാപകരില്ല; പ്രേരിപ്പിക്കുന്ന അധികൃതരും.  വിവരങ്ങൾ കുട്ടികളിൽ കുത്തിച്ചെലുത്താൻ അധ്യാപകരോ സ്ഥാപനമേധാവികളോ മുതിരുന്നില്ല.
ഫിൻലൻഡിയൻ തനിമയും ലാളിത്യവുമാണ് മറ്റൊരു പ്രത്യേകത. പാഠഭാഗങ്ങൾ പൂർത്തീകരിക്കാൻ (പോർഷൻ കവർ ചെയ്യാൻ) വ്യഗ്രതയുള്ള അധ്യാപകരില്ല; പ്രേരിപ്പിക്കുന്ന അധികൃതരും. വിവരങ്ങൾ കുട്ടികളിൽ കുത്തിച്ചെലുത്താൻ അധ്യാപകരോ സ്ഥാപനമേധാവികളോ മുതിരുന്നില്ല.

വിവിധ തരക്കാർ അടങ്ങിയതാണ് ക്ലാസ്​. അതുകൊണ്ട് മികച്ച രീതിയിൽ പരിശീലനം നേടിയ അധ്യാപകർ അനിവാര്യം. അധ്യാപക വിദ്യാഭ്യാസം കോളേജുകളിൽ നിന്നും ഗവേഷണ പ്രധാനമായ സർവ്വകലാശാലകളിലേക്ക് മാറ്റി. അധ്യാപകർ ഗവേഷണാധിഷ്ഠിത മാസ്റ്റർ ബിരുദധാരികളാകണമെന്ന് 1980- കളിലെ വിദ്യാഭ്യാസ പരിഷ്കാരത്തിൽ നിഷ്കർഷിക്കപ്പെട്ടു. അത്തരത്തിലുള്ള അധ്യാപകർ ശിശുമനഃശാസ്​ത്രം, ബോധനശാസ്​ത്രം, സ്​പെഷ്യൽ എഡ്യുക്കേഷൻ (ശാരീരിക– മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പ്രത്യേക വിദ്യാഭ്യാസം), വിഷയങ്ങളുടെ ബോധനശാസ്​ത്രം, (Subject didactics) പാഠ്യപദ്ധതി എന്നിവയിൽ അനുഭവ പരിചയമുള്ള സഹപ്രവർത്തകരേക്കാൾ കൂടുതൽ പഠിപ്പിച്ചിരുന്നു.

പത്തുവർഷത്തിനുള്ളിൽ അധ്യാപക കൂട്ടായ്മയിൽ വെച്ച് സ്വന്തം വിദ്യാലയപദ്ധതി രൂപപ്പെടുത്തി. ഫലപ്രദമായ ബോധനരീതി തെരഞ്ഞെടുക്കുക, കുട്ടികളുടെ വിലയിരുത്തൽ, സ്വന്തം തൊഴിൽപര വികാസവും വളർച്ചയും ഏതുരീതിയിലാകണമെന്ന് തീരുമാനിക്കുക തുടങ്ങിയ കാര്യങ്ങൾ അവർക്ക് സാധ്യമായി. അങ്ങനെ അധ്യാപകരുടെ അന്തസ്സുയർത്തുകയും ചെറുപ്പക്കാർക്ക് അധ്യാപനവൃത്തിയോട് ആകർഷണീയത ഉണ്ടാക്കുകയും ചെയ്തു. You are not a human doing, you are a humanbeing, Mentor teacher എന്ന പുസ്​തകത്തിൽ Tim പറയുന്നതിതാണ്. എരിഞ്ഞുതീരലിന് വിധേയമാകാത്ത, പ്രയോജനക്ഷമതക്ക് മുൻതൂക്കം നൽകുക. സന്തോഷമെന്നത് വിജയത്തിന്റെ പരിണാമമല്ല. നേരെമറിച്ച് വിജയത്തിന്റെ മുൻഗാമിയാണെന്നാണ് സെഫാലയുടെ നിരീക്ഷണം.

അധ്യാപക വിദ്യാഭ്യാസം കോളേജുകളിൽ നിന്നും ഗവേഷണ പ്രധാനമായ സർവ്വകലാശാലകളിലേക്ക് മാറ്റി. അധ്യാപകർ ഗവേഷണാധിഷ്ഠിത മാസ്റ്റർ ബിരുദധാരികളാകണമെന്ന് 1980- കളിലെ വിദ്യാഭ്യാസ പരിഷ്കാരത്തിൽ നിഷ്കർഷിക്കപ്പെട്ടു.

അവധിക്കാലത്ത് അവധിയിലാകുക എന്നത് റീചാർജ് ചെയ്യലാണ്. ഇ–മെയിലിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അകന്ന് ശാരീരികവും മാനസികവുമായി സജീവമാകുക. അവിടെ പ്രിൻസിപ്പലടക്കം അവധിയാസ്വദിക്കുന്നു. Brijit Shuttle- ന്റെ Over Whelmed (2014) എന്ന പുസ്​തകത്തിൽ അവധി ഉപയോഗിച്ചവർക്ക് ഉയർന്ന തൊഴിൽ സംതൃപ്തി, ജോലിയിൽ നല്ല അറിവ്, സഹപ്രവർത്തകരോട് മികച്ച ആശയവിനിമയം, കാര്യക്ഷമത, ഉല്പാദനക്ഷമത തുടങ്ങിയവ കൈവരിച്ചതായി വിവരിക്കുന്നുണ്ട്. വിശ്രമിക്കുക, പ്രകൃതിയെ നന്നായി ആസ്വദിക്കുക – അതാണ് മുദ്രാവാക്യം. വീട്ടുകാരും കൂട്ടുകാരുമായി കൂടുതൽ സമയം ചെലവഴിക്കുക.

പെൻസിൽവാനിയ സർവ്വകലാശാലയിലെ അലെജാേന്ദ്രാ ആഡ്​ലർ (Alejandro Adler) ഭൂട്ടാനിലെ 18 വിദ്യാലയങ്ങളിലെ എണ്ണായിരത്തിലേറെ കുട്ടികൾക്കിടയിൽ ഒരു പരീക്ഷണം നടത്തിയിരുന്നു. ഒന്ന് പ്ലാസിബോ (Placebo- മരുന്നെന്ന പേരിൽ നൽകുന്ന മരുന്നല്ലാത്ത വസ്​തു) പാഠ്യപദ്ധതി. വ്യക്ത്യാന്തര ബന്ധങ്ങൾ, സ്വാവബോധം, മനോനിറവ് തുടങ്ങിയ പത്ത് അക്കാദമികേതര ജീവിതനൈപുണികൾക്ക് പ്രാധാന്യമുള്ള സന്തോഷാധിഷ്ഠിത പാഠ്യപദ്ധതിയാണ് മറ്റൊന്ന്. വിദ്യാർത്ഥികളുടെ ക്ഷേമവും നിലവാരപരീക്ഷയിലെ സ്​കോറും സന്തോഷപാഠ്യപദ്ധതിയിൽ (ഹാപ്പിനസ് കരിക്കുലം) വലിയതോതിൽ ഉയർന്നതായി പഠനം വെളിപ്പെടുത്തുന്നു.

അലെജാേന്ദ്രാ ആഡ്​ലർ
അലെജാേന്ദ്രാ ആഡ്​ലർ

ബോസ്റ്റണിൽ നിന്ന് ഹെൽസിങ്കിലേക്ക് സ്​ഥലം മാറിവന്ന അധ്യാപകനായ തിമോത്തിക്ക് ഇരു രാജ്യങ്ങളിലേയും (അമേരിക്ക, ഫിൻലൻ്റ്) സിലബസ്സും സാഹചര്യങ്ങളും നയങ്ങളും നിയമങ്ങളും താരതമ്യം ചെയ്ത് മുന്നേറാനാകുന്നുണ്ട്. അദ്ദേഹത്തിന്റെ വിവരണം ഫിന്നിഷ് വിദ്യാലയങ്ങളുടെ സൂക്ഷ്മമായ സാംസ്​കാരിക ഇഴകളെക്കുറിച്ചുള്ള വിശദമായ ധാരണകൾ പ്രതിഫലിപ്പിക്കുന്നതും സ്വദേശത്തെയും വിദേശത്തെയും വിദ്യാഭ്യാസ വിദഗ്ധർക്ക് വെളിച്ചം നല്കുന്നതുമാണ്. Teach Like Finland: 33 simple strategies for joyful classroom എന്ന പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് കെ.ആർ. അശോകനും പരിശോധിച്ചത് ഒ.എം. ശങ്കരനുമാണ്. വിദ്യാലയങ്ങളിൽ എങ്ങനെ കൂടുതൽ ആസ്വാദ്യതയും ആഹ്ലാദവും കൊണ്ടുവരാമെന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ പുസ്​തകത്തിലുണ്ട്. അക്കാര്യം മനസ്സിൽ വെച്ചുകൊണ്ട്, ഇതിലെ ആശയങ്ങളെ പിന്തുടർന്നാൽ ഫിൻലൻ്റിനെപ്പോലെ പഠിപ്പിക്കാൻ നമുക്കും കഴിയുമെന്ന് 220 പേജുകളിലെ വൈവിധ്യ വഴികൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഉന്നത സ്​ഥാനങ്ങളിലിരിക്കുന്നവർ അവരുടെ ജീവിതത്തിൽ ഉയർന്ന സ്വാഭിമാനവും വ്യക്തിസ്വാതന്ത്ര്യബോധവും പുലർത്തുന്നവരാണെന്നത്, ഉൽകൃഷ്​ടതക്ക് യഥാർത്ഥ സന്തോഷത്തിന്റെ നിലവാരമുയർത്താൻ കഴിയുമെന്നതിന്റെ തെളിവാണ്. എന്നാൽ ഉൽകൃഷ്​ടതക്കുവേണ്ടിയുള്ള അന്വേഷണത്തിന് നമ്മുടെ സന്തോഷനിലവാരത്തെ കുറച്ചുകളയാനാകുമെന്ന് രഘുനാഥൻ ചൂണ്ടിക്കാട്ടുന്നു. കുറച്ചുകൂടി വിവേകപൂർണ്ണമായ വഴിയൊഴുക്ക് (Flow –ഏർപ്പെടുന്ന പ്രവർത്തനത്തിൽ പരിപൂർണ്ണമായി മുഴുകുക) എന്ന് വിളിക്കാവുന്ന അവസ്​ഥയെ തേടുകയാണത്രേ (Raghunathan, 2016).

‘ഫിന്നിഷ് പാഠങ്ങൾ 2.0: ഫിൻലൻഡിലെ വിദ്യാഭ്യാസ പരിവർത്തനങ്ങളിൽനിന്ന് ലോകത്തിന് പഠിക്കാവുന്നതെന്ത്’ (Finnish Lessons 2.0: What can the world Learn from Educational change in Finland) എന്ന പാസി സാൽബർഗിന്റെ രണ്ടാം പതിപ്പിൽ അദ്ദേഹം സൂചിപ്പിക്കാനാഗ്രഹിച്ചത് ഇതാണ്. ഒരു സ്​ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് വിദ്യാഭ്യാസവ്യവസ്​ഥയെ പറിച്ചുനടുക അസാധ്യം. സ്വന്തം മണ്ണിലും കാലാവസ്​ഥയിലും തഴച്ചുവളരുന്ന ചെടികൾക്കും മരങ്ങൾക്കുമെന്നപോലെ സങ്കീർണ്ണമായ സാംസ്​കാരിക– ജൈവിക അസ്​തിത്വമാണ് വിദ്യാഭ്യാസവ്യവസ്​ഥകൾക്കും ഉള്ളത്. ഇക്കാര്യം തിമോത്തി ഡി. വാക്കറുടെ പുസ്​തകത്തിലുണ്ട്.

Comments