ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് ലിജോമോൾ. മലയാളത്തിന് പുറമെ തമിഴിലും സജീവമായ ലിജോമോൾ, ജയ് ഭീമിലെ സെൻഗെനി എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. തൻറെ കരിയറിലെ ഇടവേളകളെക്കുറിച്ചും പുതിയ സിനിമയായ 'ഹെർ'-നെക്കുറിച്ചും ലിജോമോൾ സംസാരിക്കുന്നു.