കെ. പി. ജയകുമാർ

ബോക്‍സോഫീസിലെ
സാഹിത്യോത്സവം

സാഹിത്യവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പുതിയകാലം പ്രേക്ഷകാനുഭവങ്ങളെ എങ്ങനെയാണ് ആഴപ്പെടുത്തുക എന്ന ആലോചന നടത്തുകയാണ് ഡോ. കെ.പി. ജയകുമാർ.

ലോകമാകെ അടഞ്ഞുപോയ കോവിഡ്- 19 ന്റെ പാശ്ചാത്തലത്തിൽ വ്യവസായ- സാമ്പത്തിക മേഖലയിലാകെ വന്നു ഭവിച്ച പ്രതിസന്ധികൾ ചലച്ചിത്ര വ്യവസായത്തെയും ബാധിച്ചു. ചലച്ചിത്രത്തിന്റെ വിതരണ / വിറ്റഴിക്കൽ സ്ഥലം എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന പ്രദർശന ശാലകളാണ് ആദ്യം പൂട്ടിയത്. പലതരം സാമൂഹിക-സാമുദായിക ശ്രേണികളിൽപ്പെട്ടവർ ഒരുമിച്ചുകൂടി ഒരേ കാഴ്ചയുടെ പങ്കാളികളാകുന്നതിന്റെ സാധ്യതകളാണ് ഇല്ലാതായത്. രോഗാതുരമായ കാലത്ത് വീടുകളിൽനിന്ന് ലോകത്തേയ്ക്ക് തുറക്കുന്ന ജാലകമായി പ്രവർത്തിച്ചത് ടെലിവിഷനാണ്. എന്നാൽ, ഒരുമിച്ച് ഒരേസ്ഥലത്തിരുന്ന് ലോകത്തെ കാണുക എന്ന സാമ്പ്രദായികത്വത്തെ വളരെ വേഗം മനുഷ്യർ മറികടന്നു. ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് വീടുകളെ പല പല ഇടങ്ങളായി പുനർനിർണ്ണയിച്ചു. സ്മാർ‌ട്ട് ടെലിവിഷൻ ഉൾപ്പെടെ ഇന്റർനെറ്റ് അധിഷ്ടിതമായി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ, ടാബ് ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളിലൂടെ എവിടെയും ഏതുനേരത്തും ഇഷ്ടമുള്ളത് കാണാനാ‍കുന്ന തരത്തിൽ കാഴ്ചയെ വികേന്ദ്രീകരിച്ചു.

കാഴ്ചയുടെ സ്വാതന്ത്ര്യം

പഴയ ചലച്ചിത്രങ്ങളുടെയും ടെലിവിഷൻ പരമ്പരകളുടെയും ഡിജിറ്റൽ ശേഖരമൊരുക്കുക എന്നതായിരുന്നു ആദ്യഘട്ടത്തിൽ ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ പരിമിത ലക്ഷ്യം. എന്നാൽ ഈ തുടക്കം കാഴ്ചയുടെ പരമ്പരാഗത ശീലങ്ങളെ ഇളക്കി. ആവശ്യാനുസരണം കാണൽ, എന്ന ആശയം അവതരിപ്പിക്കപ്പെട്ടു. പരമ്പരാഗത ടെലിവിഷൻ, സിനിമാ പ്രദർശനങ്ങളുടെ ക്രമങ്ങളും സമയവും മുൻഗണനയും പ്രേക്ഷകരുടെ തെരഞ്ഞെടുപ്പായിരുന്നില്ലങ്കിൽ, ഒ ടി ടി കാലത്തെ കാഴ്ചക്കർക്ക് അവരുടെ സൗകര്യത്തിനും സമയത്തിനും മുൻഗണനയ്ക്കും അനുസരിച്ച് ഉള്ളടക്കങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുറന്നുകിട്ടി. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം പ്രേക്ഷക മുൻഗണനകൾ മാറാൻ തുടങ്ങി. അത് തെരഞ്ഞെടുക്കാനുള്ള സൗകര്യം മാത്രമല്ല, ഉള്ളടക്കത്തിന്റെ വൈവിധ്യവും മൗലികതയും ആവശ്യപ്പെട്ടു. ടെലിവിഷൻ, ചലച്ചിത്രങ്ങളുടെ ഗൃഹാതുര ശേഖരങ്ങളുടെ ഡിജിറ്റൽ കലവറ വളരെവേഗം കാലഹരണപ്പെട്ടുതുടങ്ങി. മൗലികമായ ഉള്ളടക്കത്തിന്റെ നിർമ്മാണത്തിലേയ്ക്ക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ മാറേണ്ടിവന്നു.

ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് വീടുകളെ പല പല ഇടങ്ങളായി പുനർനിർണ്ണയിച്ചു. സ്മാർ‌ട്ട് ടെലിവിഷൻ ഉൾപ്പെടെ ഇന്റർനെറ്റ് അധിഷ്ടിതമായി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ, ടാബ് ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളിലൂടെ എവിടെയും ഏതുനേരത്തും ഇഷ്ടമുള്ളത് കാണാനാ‍കുന്ന തരത്തിൽ കാഴ്ചയെ വികേന്ദ്രീകരിച്ചു.
ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് വീടുകളെ പല പല ഇടങ്ങളായി പുനർനിർണ്ണയിച്ചു. സ്മാർ‌ട്ട് ടെലിവിഷൻ ഉൾപ്പെടെ ഇന്റർനെറ്റ് അധിഷ്ടിതമായി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ, ടാബ് ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളിലൂടെ എവിടെയും ഏതുനേരത്തും ഇഷ്ടമുള്ളത് കാണാനാ‍കുന്ന തരത്തിൽ കാഴ്ചയെ വികേന്ദ്രീകരിച്ചു.

സാങ്കേതികമായും സർഗാത്മകമായും സമാനതകളില്ലാത്ത ഉള്ളടക്കം സൃഷ്ടിച്ചുകൊണ്ടുമാത്രമേ നിലനിൽക്കാനാവൂ എന്ന തിരിച്ചറിവ് ചലച്ചിത്രങ്ങളിലും വെബ്സീരിസുകളിലും ഡോക്യുമെന്ററികളിലും മുതൽമുടക്കിനും പുതിയ പരീക്ഷണങ്ങൾക്കും വഴിതെളിച്ചു. ആഖ്യാനങ്ങൾ മാറിമറിഞ്ഞു. ടെലിവിഷൻ വെബ് സീരീസുകളും ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും സ്റ്റാൻഡ്- അപ്പ് പരിപാടികളും ഉൾപ്പെടുന്ന, സാങ്കേതികമായും സർഗാത്മകമായും നിലവാരം പുലർത്തുന്ന ഉള്ളടക്കം നിർമിച്ചുകൊണ്ട് വിശാലമായ പ്രേക്ഷകസമൂഹത്തിലേയ്ക്ക് പ്രവേശിക്കുക എന്ന സാധ്യതയാണ് ഒ ടി ടി പ്ലാറ്റ്ഫോമുകൾ പരീക്ഷിച്ചത്. മാത്രവുമല്ല ഭൂമിശാസ്ത്രപരമായ അതിരുകളെ മായ്ച്ച് ആഗോള പ്രേക്ഷക സമൂഹത്തിലേയ്ക്ക് അനായാസം കടന്നുചെല്ലാൻ ഒ ടി ടികൾക്ക് കഴിഞ്ഞു. ഭൂപടങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഭാഷയും കടന്ന് അസാധാരണമായ കൊടുക്കൽ- വാങ്ങലുകളുടെ ദൃശ്യലോകം സംഭവിച്ചു. അതാകട്ടെ ലോകത്തിന്റെ ദൃശ്യഭാവുകത്വത്തെ വിപ്ലവകരമായി മാറ്റിമറിച്ചു. കാഴ്ചയുടെ വിശ്വപൗരത്വം ആഘോഷിക്കപ്പെട്ടു.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+, ഹുലു, ഹോട്ട്സ്റ്റാർ, സോണിലിവ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ വരിക്കാരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച കൈവരിച്ചതോടെ കേബിളിന്റെയും ബ്രോഡ്കാസ്റ്റ് ടെലിവിഷന്റെയും നിലനിൽപ്പ് വെല്ലുവിളി നേരിടുകയാണ്.

ആഗോള ഭാവുകത്വത്തിന്റെ വിനിമയ ഇടങ്ങളെന്ന നിലയിൽ ഒരു സാസ്കാരിക പ്രതിഭാസമായി ഒ ടി ടി പ്ലാറ്റ്ഫോമുകളെ മനസ്സിലാക്കേണ്ടതുണ്ട്. പ്രേക്ഷകരുമായി കൂടുതൽ സമയം ചെലവിടാൻ പര്യാപ്തമായ ഉള്ളടക്കവും ആഖ്യാനനവും സൃഷ്ടിച്ച് വിനോദം, കാണൽ എന്നീ സങ്കല്പങ്ങളിൽ ലീനമായിരുന്ന സമയബോധത്തെയും അതിന്റെ സുനിശ്ചിത വ്യവസ്ഥകളെയും ഒ ടി ടി കാലം അട്ടിമറിച്ചു. ഘടികാരങ്ങൾ നിലച്ചു. സമയം കാണിയുടെ വരുതിയിലായി. ഒരു പരമ്പരയുടെ ഒന്നിലധികം എപ്പിസോഡുകൾ, അല്ലെങ്കിൽ മുഴുവൻ പരമ്പര, അതുമല്ലങ്കിൽ സീസണുകളെല്ലാം ഒരുമിച്ച് റിലീസ് ചെയ്തുകൊണ്ട് കാഴ്ചയെ അനന്തമായി നീട്ടിയെടുത്തു. പ്രേക്ഷകരുടെ മറ്റെല്ലാ ശീലങ്ങൾക്കും മേൽ കാഴ്ചയുടെ സർവാധിപത്യം സംഭവിച്ചു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+, ഹുലു, ഹോട്ട്സ്റ്റാർ, സോണിലിവ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ അവരുടെ വരിക്കാരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച കൈവരിച്ചതോടെ കേബിളിന്റെയും ബ്രോഡ്കാസ്റ്റ് ടെലിവിഷന്റെയും നിലനിൽപ്പ് വലിയ വെല്ലുവിളി നേരിടുകയാണ്.

 ഐ ആം തിങ്കിംഗ് ഓഫ് എൻഡിംഗ് തിംഗ്സ്  എന്ന സീരീസിൽ നിന്ന്
ഐ ആം തിങ്കിംഗ് ഓഫ് എൻഡിംഗ് തിംഗ്സ് എന്ന സീരീസിൽ നിന്ന്

ദൃശ്യവിപണി

ആദ്യമാദ്യം മടിച്ചുനിന്ന വൻകിട താരങ്ങളും നിർമ്മാതാക്കളും നിർമ്മാണ കമ്പനികളും ചിത്രങ്ങൾ റിലീസ് ചെയ്തു തുടങ്ങിയതോടെ ചലച്ചിത്ര വ്യവസായം ഒ ടി ടി കേന്ദ്രീകൃതമാകുകയാണ്. നിർമ്മാണത്തിലും സാങ്കേതികവിദ്യയിലും ആഖ്യാനത്തിലും അവതരണത്തിലും മികവുപുലർത്തുന്ന ചിത്രങ്ങളാണ് ഒ ടി ടിയിൽ പ്രദർശിപ്പിക്കുന്നത്. ചിത്രങ്ങളുടെ പ്രമേയത്തിലും സാങ്കേതികമായ ഗുണമേൻമയിലുമാണ് അവർ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വൈവിധ്യങ്ങളെ സ്വീകരിക്കാനും വിനിമയം ചെയ്യാനും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ഈ ഘട്ടത്തിൽ ശ്രദ്ധ പുലർത്തുന്നു. കാഴ്ചയുടെ സ്വകാര്യതയെയും പ്രാപ്യതയേയും ആഘോഷിക്കാനാണ് പ്ലാറ്റ്ഫോം കാപ്പിറ്റലിസം ശ്രമിക്കുക. അപ്പോൾ പ്രേക്ഷകരുടെ ഉപഭോഗ താല്പര്യങ്ങളെ സമ്പൂർണ്ണമായി പ്രീണിപ്പിക്കാൻ കഴിയുന്ന ഇടങ്ങളായി ഒ ടി ടികൾക്ക് മാറേണ്ടിവരും. സിനിമകൾ ഒരേസമയം ഒ ടി ടിയിലും തിയേറ്ററിലും ലഭ്യമാകുംവിധം റിലീസുകൾ വിപുലമായതോടെ വ്യക്തിയുടെ തെരഞ്ഞടുപ്പ് നിർണായകമാകും. കാപ്പിറ്റലിസത്തിന്റെ പ്രഥമ പരിഗണനകളിലൊന്ന് ഉൽപ്പന്നത്തിന്റെ വിപണിയും വിറ്റഴിയൽ സാധ്യതയുമാണ്. വിപണിയിൽ സമ്പൂർണ്ണ ആധിപത്യം നേടുന്നതുവരെയെങ്കിലും ഉൽപ്പന്നം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിലോ ആഖ്യാനത്തിലോ പ്രമേയ സ്വീകരണത്തിലോ താരനിർണയത്തിലോ സാംസ്കാരിക- ലാവണ്യ മേഖലകളിലോ മൂലധനശക്തികൾ ഇടപെട്ടെന്നുവരില്ല. അത്രമേൽ അമ്പരപ്പിക്കുന്നതാണ് ദൃശ്യവിപണിയുടെ വലുപ്പവും ഭാവിയും.

ഇന്ത്യയിലെ വീഡിയോ മാർക്കറ്റിന് 700 ദശലക്ഷം ഡോളറിലധികം മൂല്യമുണ്ടെന്നാണ് കണക്ക്. വരുവന്ന വർഷങ്ങളിൽ ഇത് 2.4 ശതകോടി ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്.എൻ.എസ് ഇൻസൈഡർ റിപ്പോർട്ടുകൾ (www.snsinsider.com) അനുസരിച്ച് 2023-ലെ ആഗോള ഒ ടി ടി വരുമാനം 235.8 ശതകോടി ഡോളറായിരുന്നു. 2032 ആകുന്നതോടെ അത് 1390.8 ശതകോടി യു എസ് ഡോളറായി വളരും. 2024 മുതൽ 2032 വരെയുള്ള എട്ടു വർഷം കൊണ്ട് 21.8 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2024- ലെ കണക്കനുസരിച്ച്, നെറ്റ്ഫ്ലിക്സിന് മാത്രം ലോകമെമ്പാടും 300 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. 2025- ൽ 44.5 ശതകോടി ഡോളറിന്റെ വരുമാന വർദ്ധനവാണ് അവർ പ്രതീക്ഷിക്കുന്നത്.

ഗ്ലോബൽ വെബ് ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് മാർക്കറ്റുകളിൽ ഒന്നായി ഇന്ത്യ മാറി. ഇന്ത്യയിലെ വീഡിയോ മാർക്കറ്റിന് 700 ദശലക്ഷം ഡോളറിലധികം മൂല്യമുണ്ടെന്നാണ് കണക്ക്. വരുവന്ന വർഷങ്ങളിൽ ഇത് 2.4 ശതകോടി ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
2023-ശേഷം ഒ ടി ടി വ്യവസായത്തിന് ഏറ്റവും ഉയർന്ന വളർച്ചയാണ് രേഖപ്പെടുത്തിയത്. 2024-ലെ Ormax. Ormax OTT ഓഡിയൻസ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ വരിക്കാരുടെ എണ്ണം 14 ശതമാനം വർധിച്ച് 547 ദശലക്ഷമായി. AVOD (Advertising-Based Video on Demand) ഉപയോക്താക്കളിൽ 21 ശതമാനം വർധനവുണ്ടായി. 2025-ൽ 4.49 ശതകോടി യുഎസ് ഡോളറിൽ വരുമാനമാണ് ഇന്ത്യൻ വിപണി പ്രതീക്ഷിക്കുന്നത്. 7.16 ശതമാനം വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്ന ഇന്ത്യൻ വിപണിമൂല്യം 2029ൽ 5.92 ശതകോടി ഡോളറായി ഉയർന്നേക്കും. 2029ൽ 634.3 ദശലക്ഷം ഉപയോക്താക്കളെയാണ് പ്രതീക്ഷിക്കന്നത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വളർച്ചാനാരിക്ക് 2025-ൽ 35.8 ശതമാനമാകും. 2029ലത് 42.2ശതമാനമായി വളരും.

വെള്ളക്കാരുടെ സ്ഥാപനത്തിലെ കറുത്തവർഗക്കാരായ ജീവനക്കാരുടെ അനുഭവം ആവിഷ്കരിക്കുന്ന പരമ്പരയാണ് ഡിയർ വൈറ്റ് പീപ്പിൾ (Dear White People).
വെള്ളക്കാരുടെ സ്ഥാപനത്തിലെ കറുത്തവർഗക്കാരായ ജീവനക്കാരുടെ അനുഭവം ആവിഷ്കരിക്കുന്ന പരമ്പരയാണ് ഡിയർ വൈറ്റ് പീപ്പിൾ (Dear White People).

ആഗോള ഒ ടി ടി വീഡിയോ വിപണിയിൽ പ്രാദേശിക ഭാഷാ ഉള്ളടക്കത്തിനുള്ള ആവശ്യക്കാർ വർദ്ധിച്ചുവരുകയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രേക്ഷകർ അവരുടെ വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലങ്ങളെ പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കാണാൻ ആഗ്രഹിക്കുന്നു. വിദ്യാസമ്പന്നരായ യുവ പ്രേക്ഷകർ പോലും അവരവരുടെ ഭാഷാ, സാംസ്കാരിക, സാമൂഹിക സന്ദർഭങ്ങൾ പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കങ്ങളോടാണ് താല്പര്യം കാണിക്കുന്നത്. പ്രേക്ഷകരുടെ മാറവരുന്ന അഭിലാഷങ്ങളെയും താല്പര്യങ്ങളെയും മുൻഗണനകളെയും അഭിസംബോധന ചെയ്തുകൊണ്ട് ഉള്ളടക്കത്തിലും സബ്സ്ക്രിപ്ഷനിലും പ്രാദേശിക മാറ്റങ്ങൾ കൊണ്ടുവരാനാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ശ്രമിക്കുന്നത്. ഇവിടെയാണ് ഉള്ളടക്കം വലിയ പ്രതിസന്ധി നേരിടുന്നത്.

അനുകല്പനത്തിന്റെ അനന്തകാലം

വിവിധ ഭാഷകളിൽ നൂറുകകണക്കിന് വർഷങ്ങളായി സമാഹരിക്കപ്പെട്ടിരിക്കുന്ന ലോകസാഹിത്യം എന്ന ഖനിയിലേയ്ക്കാണ് ഒ ടി ടി പുതുകാലം തിരിയാൻ പോകുന്നത്. പെട്രോപരമോയും ഏകാന്തതയുടെ നൂറുവർഷവും നേടിയ പ്രേക്ഷക നിരൂപക പ്രശംസ അതിന്റെ സൂചനകൾ നൽകിക്കഴിഞ്ഞു. ഒരുകാലത്ത് ചലച്ചിത്രാനുകല്പനത്തിന്റെ (Film Adaptation) പേരിൽ വിമർശനം നേരിട്ട കൃതികൾ വെബ്സീരീസുകളായെത്തുമ്പോൾ ലഭിക്കുന്ന സ്വീകാര്യത ആവിഷ്കാരത്തിന്റെയും കാഴ്ചയുടെയും ഭാവുകത്വത്തിൽ വന്ന മാറ്റത്തിന്റെകൂടി അടയാളമാണ്. ക്ലാസിക് രചനകൾ മുതൽ പ്രാദേശിക പൾപ്പ് ഫിക്ഷനുകൾവരെ ദൃശ്യരൂപം കൈവരിച്ചേക്കാം. പ്രേക്ഷകരുടെ ആനന്ദവേളകളെയും ആസ്വാദനക്ഷമതയേയും തൃപ്തിപ്പെടുത്തുകയെന്നാണ് ദൃശ്യവിപണിയുടെ ലക്ഷ്യം.

പോളിഷ് എഴുത്തുകാരനായ ആന്ദ്രേ സപ്‌കോവ്‌സ്‌കിയുടെ (Andrzej Sapkowski) ഫാൻറസി നോവലിനെ അടിസ്ഥാനമാക്കിയാണ് ദി വിച്ചർ എന്ന ടി.വി പരമ്പരയും വീഡിയോ ഗയിമും നിർമ്മിച്ചത്.
പോളിഷ് എഴുത്തുകാരനായ ആന്ദ്രേ സപ്‌കോവ്‌സ്‌കിയുടെ (Andrzej Sapkowski) ഫാൻറസി നോവലിനെ അടിസ്ഥാനമാക്കിയാണ് ദി വിച്ചർ എന്ന ടി.വി പരമ്പരയും വീഡിയോ ഗയിമും നിർമ്മിച്ചത്.

സാമാന്യ അർത്ഥത്തിൽ അനുകല്പനം (Adaptation) എന്നാൽ നോവൽ, ചെറുകഥ, നാടകം, കവിത പോലെയുള്ള ലിഖിത സൃഷ്ടികൾ ചലച്ചിത്രം, നാടകം തുടങ്ങിയ ഇതര മാധ്യമങ്ങളിലേയ്ക്ക് ‘വിവർത്തനം’ ചെയ്യലാണ്. എന്നാൽ ഇന്റർനെറ്റ് അധിഷ്ടിത വിനോദവ്യവസായത്തിന്റെ പുതുകാലം അനുകല്പനത്തെ മാറ്റിമറിച്ചു. ചലച്ചിത്രത്തിന്റെയോ നാടകത്തിന്റെയോ സ്ഥല- കാല- സമയ പരിമിതി ബെബ്സീരിസുകൾക്കില്ല. വീഡിയോ ഗെയിം, വാസ്തുശില്പം, തീം പാർക്കുകൾ, വിനോദസഞ്ചാര പ്രദേശങ്ങൾ തുടങ്ങിയ അനുബന്ധ മൂല്യവർദ്ധിത അനുകല്പനങ്ങൾ വ്യാപകമാവുകയാണ്. സ്വീകരിക്കുന്ന മാധ്യമത്തിനോ മേഖലയ്ക്കോ അനുയോജ്യമായി പാഠത്തെ പുനർരൂപകൽപ്പന ചെയ്യുകയോ, വ്യാഖ്യാനിക്കുകയോ, പ്രതിപാഠങ്ങൾ നിർമ്മിക്കുകയോ, നീട്ടിയെടുക്കുകയോ ചെയ്യുകയാണ് പുതുകാല അനുകല്പനം. അതായത് നിശ്ചിത പാഠം, പാഠത്തിന്റെ ഖരാവസ്ഥ, സ്ഥിരപാഠം എന്നീ സങ്കല്പങ്ങൾ അനുകല്പനത്തിൽ ഇനി നിലനിൽക്കില്ല. മൂലകൃതിയോട് നീതിപുലർത്തുക എന്നത് അനുകല്പനത്തിന്റെ ലക്ഷ്യമല്ലാതാകും. പുനരാഖ്യാനങ്ങളിലൂടെ വ്യത്യസ്ത സാംസ്കാരിക, ഭൂപ്രദോശങ്ങളിൽ സ്ഥാനപ്പെടുത്തുന്നതിലൂടെ ഒരേകൃതിയുടെ അനവധി പാഠങ്ങൾ നിർമ്മിക്കപ്പെടാം.

ഹോളിവുഡിലെ പ്രമുഖ വിഭാഗമാണ് കോമിക് ബുക്കുകളുടെ അനുകല്പനം. ഇത് കോമിക് പുസ്തകങ്ങളെ ജനപ്രിയ സംസ്കാരത്തിന്റെ അതിരുകളിൽ നിന്ന് മുഖ്യധാരാ ചലച്ചിത്ര നിർമ്മാണത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു.

പുരാണ, പുരാവൃത്തങ്ങളും സാഹിത്യകൃതികളും നാടകങ്ങളും കോമിക് പുസ്തകങ്ങളും കഥാപാത്രങ്ങളും ടി.വി സീരിസുകളിലേയ്ക്കും വീഡിയോ ഗെയിമുകളിലേക്കും മാറുന്നത് ഇതിനുദാഹരണമാണ്. പോളിഷ് എഴുത്തുകാരനായ ആന്ദ്രേ സപ്‌കോവ്‌സ്‌കിയുടെ (Andrzej Sapkowski) ഫാൻറസി നോവലിനെ അടിസ്ഥാനമാക്കിയാണ് ദി വിച്ചർ എന്ന ടി.വി പരമ്പരയും വീഡിയോ ഗയിമും നിർമ്മിച്ചത്. ഡാൻ ബ്രൗണിന്റെ നോവലിനെ അടിസ്ഥാനമാക്കിനിർമ്മിച്ച സാഹസിക പസിൽ വീഡിയോ ഗെയിമാണ് ഡാവിഞ്ചി കോഡ്. അതേ പേരലുള്ള സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ദിവസംതന്നെയാണ് ഗെയിമും റിലീസ് ചെയ്‌തത്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള നാടകമായും ചലച്ചിത്രമായും ഡ്രാക്കുള: സിസ്സറക്ഷൻ (Dracula: Resurrection) എന്ന വീഡിയോ ഗയിമായും പുനർജ്ജനിച്ചുകൊണ്ടേയിരിക്കുന്നു. ഡാന്റേഴ്സ് ഇൻഫെർണോ, ഡാന്റേയുടെ ഡിവൈൻ കോമഡിയിലെ ഇൻഫെർനോയെ അടിസ്ഥാനമാക്കിയുള്ള വീഡിയോ ഗയിമാണ്. 19- നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് ജപ്പാനിൽ ആരംഭിച്ച ചിത്രകഥകളയാണ് മാംഗ. ജപ്പാനിലെ എല്ലാ പ്രായക്കാരും മാംഗ വായിക്കാറുണ്ട്. മാംഗ ഇന്ന് ജനപ്രിയ വെബ് സീരീസാണ്.

ഡാൻ ബ്രൗണിന്റെ നോവലിനെ അടിസ്ഥാനമാക്കിനിർമ്മിച്ച സിനിമയാണ് ഡാവിഞ്ചി കോഡ്
ഡാൻ ബ്രൗണിന്റെ നോവലിനെ അടിസ്ഥാനമാക്കിനിർമ്മിച്ച സിനിമയാണ് ഡാവിഞ്ചി കോഡ്

ഹോളിവുഡിലെ പ്രമുഖ വിഭാഗമാണ് കോമിക് ബുക്കുകളുടെ അനുകല്പനം. ഇത് കോമിക് പുസ്തകങ്ങളെ ജനപ്രിയ സംസ്കാരത്തിന്റെ അതിരുകളിൽ നിന്ന് മുഖ്യധാരാ ചലച്ചിത്ര നിർമ്മാണത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. സിൻ സിറ്റി, ദ ഡാർക്ക് നൈറ്റ്, അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ, അവഞ്ചേഴ്സ്: എൻഡ് ഗയിം, സ്പൈഡർമാൻ, ഗാർഡിയൻസ് ഓഫ് ദ ഗാലക്സി തുടങ്ങിയ കോമിക് പുസ്തകങ്ങൾ അനുകല്പനങ്ങൾക്ക് വഴിമാറി. പുസ്തകങ്ങളെ അതിലംഘിച്ച് അവ വളർന്നു. കോമിക് പുസ്തകങ്ങളുടെ ദൃശ്യ ശൈലിയുടെ ഘടകങ്ങൾതന്നെ സിനിമയും സ്വീകരിച്ചു. സാധാരണ സിനിമാകാഴ്ചയുടെ രീതികളെ ഇത് മാറ്റിത്തീർത്തു. സ്‌ക്രീൻ പാനലുകളായി ചിതറി, ഛായാഗ്രണം ഗ്രാഫിക്സിന് വഴിമാറി. സിനിമാറ്റിക് സമയത്തിന്റെ സ്ഥിര താളം അഴിയുകയും താളഭംഗങ്ങളും പുതുതാളക്രമങ്ങളും കാഴ്ചയുടെ ശീലങ്ങളിലേയ്ക്ക് പ്രവേശിക്കുക ചെയ്തു. ഒ ടി ടി കാലം കോമിക് പുസ്തകങ്ങളുടെ അനുകല്പനങ്ങളെ ആഗോളീകരിച്ചു. കോമിക് നായികാ നായകൻമാരും കഥാപാത്രങ്ങളും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേയ്ക്ക് പടർന്നു. ആഗോള കളിപ്പാട്ടവിപണിയിലെ കുട്ടികളുടെ പ്രിയരൂപങ്ങളായി- താരങ്ങളായി അവ മറ്റൊരു ജീവിതം ജീവിക്കുന്നു. പുസ്തകത്തിൽനിന്ന് വേർപെട്ട കഥാപാത്രങ്ങൾ പുതിയ അസ്ഥിത്വവും വിപണിയും കൈവരിക്കുന്നു.

ദേശീയതയുടെയും വർണ്ണ, വംശപാപരമ്പര്യ വാദത്തിന്റെയും സങ്കീർണ്ണവും ഗാഢവുമായ സ്ഥലങ്ങളെ ദൃശ്യപ്പെടുത്തുകയാണ് ഒ ടി ടി പരമ്പരകൾ ചെയ്തത്.

കാഴ്ചയുടെ ഭൂപടത്തിലെ അതിരടയാളങ്ങൾ മാഞ്ഞുതുടങ്ങിയതോടെ ആഗോള പ്രേക്ഷകരിലെ ഗൗരവമുള്ള കാണികളെ അഭിസംബോധനചെയ്യുക എന്ന ഉത്തരവാദിത്തം ഒ ടി ടി പ്ലാറ്റ്ഫോമുകൾക്ക് വന്നുചേർന്നു. ജനപ്രിയവും കലാമൂല്യവും സാങ്കേതിക മികവും നിരൂപകശ്രദ്ധയും സമന്വയിക്കുന്ന ഉള്ളടക്കം എന്ന ആശയം പ്രധാനമായി. വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി ക്രോസ്- കൾച്ചറൽ അനുകല്പനങ്ങൾ ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം അനുകല്പനങ്ങൾ വസ്തുതാപരവും സാംസ്കാരിക വൈവിധ്യങ്ങളോട് ആധികാരികതയും നീതിയും പുലർത്തുന്നവിധമാണ് നിർമ്മിക്കപ്പെടുന്നത്. സോഫിയ കോപ്പോളയുടെ ലോസ്റ്റ് ഇൻ ട്രാൻസിലേഷൻ, അലക്സാന്ദ്രോ ഗോൺസാൽവസ് ഇനാരിത്തുവിന്റെ ബാബേൽ, ഗുരീന്ദർ ഛദ്ദയുടെ ബെൻഡ് ഇറ്റ് ലൈക്ക് ബക്കാം, മീരാ നായരുടെ ദ നെയിം സേക്ക് തുടങ്ങിയ ചലച്ചിത്രങ്ങൾ വ്യത്യസ്ത സാംസ്കാരിക ദേശീയതകളിലൂടെയാണ് സഞ്ചരിച്ചത്. നോൺ ലീനിയർ ആഖ്യാനത്തിലൂടെ രാഷ്ട്രീയ ഭൂപടങ്ങളുടെ ഊടുംപാവും ലംഘിക്കുകയായിരുന്നു ഈ ചലച്ചിത്രങ്ങൾ.

നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് ജപ്പാനിൽ ആരംഭിച്ച ചിത്രകഥകളയാണ് മാംഗ. ജപ്പാനിലെ എല്ലാ പ്രായക്കാരും മാംഗ വായിക്കാറുണ്ട്. മാംഗ ഇന്ന് ജനപ്രിയ വെബ് സീരീസാണ്
നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് ജപ്പാനിൽ ആരംഭിച്ച ചിത്രകഥകളയാണ് മാംഗ. ജപ്പാനിലെ എല്ലാ പ്രായക്കാരും മാംഗ വായിക്കാറുണ്ട്. മാംഗ ഇന്ന് ജനപ്രിയ വെബ് സീരീസാണ്

ദേശീയതയുടെയും വർണ്ണ, വംശപാപരമ്പര്യ വാദത്തിന്റെയും സങ്കീർണ്ണവും ഗാഢവുമായ സ്ഥലങ്ങളെ ദൃശ്യപ്പെടുത്തുകയാണ് ഒ ടി ടി പരമ്പരകൾ ചെയ്തത്. മെക്സിക്കൻ- അമേരിക്കൻ സാംസ്കാരിക, പദപ്രശ്നമാണ് നെറ്റ്ഫ്ലിക്സ് പരമ്പരയായ ജെന്റിഫൈഡ് (Gentefied) പ്രമേയമാക്കിയത്. ഡെബോറ ഫെൽമാൻ (Deborah Feldman) രചിച്ച് ഏറ്റവും വിറ്റഴിക്കപ്പെട്ട ഓർമ്മക്കുറിപ്പായ Unorthodox: The Scandalous Rejection of My Hasidic Root- ന്റെ പ്രചോദനം ഉൾക്കൊണ്ട് നെറ്റ്ഫ്ലിക്സ് നിർമ്മിച്ച അൺ ഓർത്തഡോക്സ് എന്ന പരമ്പര വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് രക്ഷപെട്ട് ജർമ്മനിയിലേയ്ക്ക് ഓടിപ്പോകുന്ന ജൂതസ്ത്രീയുടെ ജീവിതം പറയുന്നു.
വെള്ളക്കാരുടെ സ്ഥാപനത്തിലെ കറുത്തവർഗക്കാരായ ജീവനക്കാരുടെ അനുഭവം ആവിഷ്കരിക്കുന്ന പരമ്പരയാണ് ഡിയർ വൈറ്റ് പീപ്പിൾ (Dear White People). കാലിഫേറ്റ് (Caliphate), ഓൺ മൈ ബ്ലോക്ക് (On My Block), നെവർ ഹാവ് ഐ എവർ (Never Have I Ever) തുടങ്ങിയ പരമ്പരകളും ദേശീയ- സാംസ്കാരിക-വർണ്ണ പൊതുബോധ നിർമ്മിതികളെ പ്രശ്നവൽക്കരിക്കുന്ന കാഴ്ചകൾ സാധ്യമാക്കി. ലോകത്തിന്റെ സാസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നമേഖലകളെ അടയാളപ്പെടുത്തുന്ന ദൃശ്യഭൂപടമായി ഒടിടി കാഴ്ചകൾ മാറുകയായിരുന്നു.

ദൃശ്യ- സാഹിത്യം

ബഹു സാംസ്കാരിക ദേശീയതകളുടെയും ഭാഷാ വൈവിധ്യങ്ങളുടെയും ദൃശ്യാവിഷ്കാരങ്ങൾ അതത് ഭാഷാപ്രവിശ്യകളിൽ വലിയ പ്രേക്ഷാനുഭാവം പിടിച്ചുപറ്റി. വൈവിധ്യമാന്ന ഈ ദൃശ്യവിപണി ഭാഷയുടെ അപ്രമാദിത്വം നിരസിക്കുന്നു. ഇംഗ്ലീഷിനും യൂറോപ്യൻ ഭാഷകൾക്കുമുണ്ടായിരുന്ന മേൽക്കൈ ചെറുഭാഷാ പ്രദേശങ്ങൾ ശിഥിമാക്കി. ഉള്ളടക്കത്തിൽ ഹിന്ദി ബോളിവുഡ് പൈതൃകത്തെ പ്രാദേശിക ഭാഷകകൾ മറികടന്നു. മലയാളം, തമിഴ്, ഭോജ്പുരി, മറാത്തി, ബംഗാളി, ഒറിയ ഭാഷാ ചിത്രങ്ങൾക്ക് ആഗോളതലത്തിൽ പ്രേക്ഷകരുണ്ടായി. പ്രാദേശിക ഭാഷാ ചിത്രങ്ങളുടെ സർഗാത്മകമായ പരീക്ഷണ മത്സരം ബോളിവുഡ് ചലച്ചത്ര ഭാവുകത്വത്തെ വലിയ പ്രതിസന്ധിയിലാക്കി. രാഷ്ട്രങ്ങളുടെ അതിർത്തികൾ മാത്രമല്ല, ഭാഷാദേശീയതയുടെ അതിർത്തികളും നേർത്തുവരുകയാണ്.

കോമിക് പുസ്തകങ്ങൾ അനുകല്പനങ്ങൾക്ക് വഴിമാറി. പുസ്തകങ്ങളെ അതിലംഘിച്ച് അവ വളർന്നു. കോമിക് പുസ്തകങ്ങളുടെ ദൃശ്യ ശൈലിയുടെ ഘടകങ്ങൾതന്നെ സിനിമയും സ്വീകരിച്ചു.
കോമിക് പുസ്തകങ്ങൾ അനുകല്പനങ്ങൾക്ക് വഴിമാറി. പുസ്തകങ്ങളെ അതിലംഘിച്ച് അവ വളർന്നു. കോമിക് പുസ്തകങ്ങളുടെ ദൃശ്യ ശൈലിയുടെ ഘടകങ്ങൾതന്നെ സിനിമയും സ്വീകരിച്ചു.

ഉള്ളടക്കങ്ങളുടെ വൈവിധ്യവും നിലവാരവും സുപ്രധാനമാകുന്നതോടെ സാഹിത്യം പ്രധാന സ്രോതസ്സായി മാറും. ജുലിയ ക്വിന്നിന്റെ (Julia Quinn) നോവൽ ബ്രിഡ്ജെർടോൺ (Bridgerton), ഇയാൻ റെഡിന്റെ (Iain Reid) സൈക്കോളജിക്കൽ ത്രില്ലർ നോവലായ ഐ ആം തിങ്കിംഗ് ഓഫ് എൻഡിംഗ് തിംഗ്സ് ( I'm Thinking Of Ending Things), 1815-ൽ പ്രസിദ്ധീകരിച്ച ജെൻ ഓസ്റ്റിന്റെ എമ്മ, പൗലാ ഹാക്വിന്റെ (Paula Hawkin) ദി ഗേൾ ഓൺ ദി ട്രെയിൻ, അരവിന്ദ് അഡിഗയുടെ വൈറ്റ് ടൈഗർ, ജുവാൻ റുൾഫോയുടെ പെഡ്രോ പരാമോ, ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്നിങ്ങനെ നെറ്റഫ്ലിക്സിലെ ചലച്ചിത്ര- പരമ്പരകൾ സാഹിത്യ-ദൃശ്യമേളയുടെ വരവറിയിച്ചു.

ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കുന്ന ലൂസിയ മേയുടെ (Louisa May Alcott) ലിറ്റിൽ വുമൺ, ജെൻ ഓസ്റ്റിന്റെ നോവൽ പ്രൈഡ് ആന്റ് പ്രജുഡീസ് തുടങ്ങിയവയും മികച്ച അനുകല്പനങ്ങളാണ്. ആർ.കെ. നാരായണന്റെ മാൽഗുഡി ഡെയ്സ്, ദ ഗൈഡ്, ശരത് ചന്ദ്ര ചദോപാധ്യായയുടെ ദേവദാസ്, പ്രേംചന്ദിന്റെ ഗോദാൻ, രബീന്ദ്രനാഥ ടാഗോറിന്റെ ചോക്കർ ബാലി, വിക്രം ചന്ദ്രയുടെ സേക്രഡ് ഗയിം തുടങ്ങിയ ഇന്ത്യൻ കൃതികളും പുസ്തകത്തിൽനിന്ന് ബോക്സോഫീസിലേയ്ക്ക് (Books to box office) എന്ന ആശയത്തെ സഫലമാക്കുന്നു.

ഡെബോറ ഫെൽമാൻ രചിച്ച് ഏറ്റവും വിറ്റഴിക്കപ്പെട്ട ഓർമ്മക്കുറിപ്പായ Unorthodox: The Scandalous Rejection of My Hasidic Root- ന്റെ പ്രചോദനം ഉൾക്കൊണ്ട് നെറ്റ്ഫ്ലിക്സ് നിർമ്മിച്ച അൺ ഓർത്തഡോക്സ് എന്ന പരമ്പര വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് രക്ഷപെട്ട് ജർമ്മനിയിലേയ്ക്ക് ഓടിപ്പോകുന്ന ജൂതസ്ത്രീയുടെ ജീവിതം പറയുന്നു.
ഡെബോറ ഫെൽമാൻ രചിച്ച് ഏറ്റവും വിറ്റഴിക്കപ്പെട്ട ഓർമ്മക്കുറിപ്പായ Unorthodox: The Scandalous Rejection of My Hasidic Root- ന്റെ പ്രചോദനം ഉൾക്കൊണ്ട് നെറ്റ്ഫ്ലിക്സ് നിർമ്മിച്ച അൺ ഓർത്തഡോക്സ് എന്ന പരമ്പര വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് രക്ഷപെട്ട് ജർമ്മനിയിലേയ്ക്ക് ഓടിപ്പോകുന്ന ജൂതസ്ത്രീയുടെ ജീവിതം പറയുന്നു.

സാഹിത്യവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പുതിയകാലം പ്രേക്ഷകാനുഭവങ്ങളെ കൂടുതൽ ആഴപ്പെടുത്തും. വെർച്വൽ റിയാലിറ്റി (വി.ആർ), ഓഗ്മെന്റഡ് റിയാലിറ്റി (എ.ആർ) തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സംയോജനം കേവലമായ കാഴ്ചകൾക്കപ്പുറത്തേയ്ക്ക് പ്രേക്ഷകരെ നയിക്കും. പരമ്പരാഗത കേബിൾ, സാറ്റലൈറ്റ് കാഴ്ചകൾ റദ്ദ് ചെയ്യപ്പെടുകയും 2040 ‘കോർഡ് കട്ടിംഗ്’ (process of cancelling subscription to cable television) എന്ന ആശയം നടപ്പാകുകയും ചെയ്തേക്കാം. കൂടുതൽ കുടുംബങ്ങൾ സ്‌ട്രീമിംഗ് സേവനങ്ങളിലേക്ക് മാറുന്നതോടെ പരമ്പരാഗത പരസ്യ മോഡലുകൾ, വരുമാന സ്ട്രീമുകൾ, എന്നിവയിലും മാറ്റങ്ങൾ സംഭവിക്കാം. സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിതവും തത്സമയം പണംമുടക്കി (pay-per-view) കാണാനുള്ള അവസരവും വികസിക്കും. ഇത് കാഴ്ചക്കാർക്ക് അവരുടെ മുൻഗണനകൾക്ക് അനുസൃതമായ തെരഞ്ഞെടുക്കാനുള്ള അവസരം തുറന്നിടുന്നു. ഓൺലൈൻ പ്രീമിയറുകളും എക്‌സ്‌ക്ലൂസീവ് റിലീസുകളും സാധാരണമായി കഴിഞ്ഞു. പരമ്പരാഗത ‘ബോക്‌സ് ഓഫീസ്’ ആശയം തീയറ്ററുകളിൽ നിന്ന് വീടുകളിലേയ്ക്കും സ്വകാര്യ ഇടങ്ങളിലേയ്ക്കും വന്നുചേർന്നു. ഇവിടെ പ്രേക്ഷകർ നേരിടുന്ന പ്രതിസന്ധി ഒ ടി ടി പ്ലാറ്റ്‌ഫോമുകളുടെ ആധിക്യമാണ്. അവിടെയും പ്രേക്ഷകരുടെ തെരഞ്ഞെടുപ്പ് നിർണ്ണായകമാകും. അതുകൊണ്ടുതന്നെ, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾക്ക് ഉള്ളടക്കത്തിലെ വൈവിധ്യംകൊണ്ടല്ലാതെ അതിജീവിക്കാനാവില്ല.

റഫറൻസ്

https://www.statista.com/outlook/amo/media/tv-video/ott-video/india

India Over the Top (OTT) Market Outlook to 2028, https://www.kenresearch.com/industry-reports/india-over-the-top-ott-market


Summary: How visual language of movies and web series changes according to new trends in Literature. KP Jayakumar elaborates the connection.


കെ. പി. ജയകുമാർ

ഗവേഷകൻ, എഴുത്തുകാരൻ. സിനിമയിലും സാമൂഹികശാസ്​ത്ര വിഷയങ്ങളിലും അന്വേഷണം നടത്തുന്നു. ചേർത്തല എൻ.എസ്.എസ് കോളേജിൽ മലയാള വിഭാഗം അസിസ്റ്റൻറ്​ പ്രൊഫസർ. ജാതിവ്യവസ്ഥയും മലയാള സിനിമയും, ഉടലിൽ കൊത്തിയ ചരിത്ര സ്മരണകൾ, ആ ചുവന്ന കാലത്തിന്റെ ഓർമ്മയ്ക്ക് എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments