സീരിയൽ സെൻസറിങ്ങിന് വാദിക്കുന്നവർ കാണാതെ പോവുന്ന അപകടങ്ങൾ; പ്രായോഗികതയിലും പ്രശ്നങ്ങൾ

സീരിയലുകൾക്ക് സെൻസറിങ് ഏർപ്പെടുത്തണമെന്ന വാദം ആദ്യമായി ശക്തമായി ഉന്നയിക്കുന്നത് സംസ്ഥാന വനിതാ കമ്മീഷനാണ്. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന സീരിയലുകളുടെ ഉള്ളടക്കം സെൻസർ ചെയ്യണമെന്നായിരുന്നു ആവശ്യം. ഒരുപടി കൂടി കടന്ന്, പല സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. എന്നാൽ സെൻസറിങ് എത്രത്തോളം പ്രായോഗികമാണ്? സെൻസറിങ്ങിന് വേണ്ടി വാദിക്കുന്നവർ അതിന് പിന്നിലെ അപകടങ്ങൾ അറിയുന്നുണ്ടോ? ജോൺ ബ്രിട്ടാസ് എം.പി, സംവിധായകൻ ശ്യാമപ്രസാദ് എന്നിവർ പ്രതികരിക്കുന്നു.

ലയാള ടെലിവിഷൻ സീരിയലുകൾ പ്രേക്ഷകരിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് വിമർശനാത്മകമായ അഭിപ്രായ പ്രകടനങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. മെഗാ സീരിയലുകൾ തന്നെ നിരോധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന വനിതാ കമ്മീഷനാണ്. 2017-18ൽ കമ്മീഷൻ നടത്തിയ പഠന റിപ്പോർട്ടിലാണ് സീരിയലുകൾ 20- 30 എപ്പിസോഡുകളായി പരിമിതപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടത്. കൂടാതെ, സീരിയലുകൾ സംപ്രേഷണം ചെയ്യുന്നതിനുമുമ്പ് ഉള്ളടക്കം പരിശോധിക്കുന്ന സെൻസറിങ് സാധ്യതയെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും അഭിപ്രായം ഉയർന്നിരുന്നു. ഒരു ചാനലിൽ ഒരു ദിവസം രണ്ട് സീരിയൽ സംപ്രേഷണം ചെയ്താൽ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നുമെല്ലാം റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു.

എന്നാൽ, ഇക്കാര്യം പ്രായോഗികമായി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായില്ല. രണ്ടാഴ്ച മുമ്പാണ് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി.സതീദേവി സീരിയലുകളിൽ സെൻസറിങ് അനിവാര്യമാണെന്ന് വീണ്ടും അഭിപ്രായപ്പെട്ടത്. കുട്ടികൾക്കടക്കം തെറ്റായ സന്ദേശങ്ങൾ നൽുന്ന സീരിയലുകൾക്ക് സെൻസറിങ് വേണമെന്നായിരുന്നു അവരുടെ ആവശ്യം. ചില സീരിയലുകൾ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്നു. സമൂഹത്തിന് നല്ല സന്ദേശം നൽകുന്നതിൽ സീരിയലുകളുടെ പങ്ക് എന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വനിത കമീഷൻ അധ്യക്ഷ അഭിപ്രായപ്പെട്ടിരുന്നു.

രണ്ടാഴ്ച മുമ്പാണ് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി.സതീദേവി സീരിയലുകളിൽ സെൻസറിങ് അനിവാര്യമാണെന്ന് വീണ്ടും അഭിപ്രായപ്പെട്ടത്. കുട്ടികൾക്കടക്കം തെറ്റായ സന്ദേശങ്ങൾ നൽുന്ന സീരിയലുകൾക്ക് സെൻസറിങ് വേണമെന്നായിരുന്നു അവരുടെ ആവശ്യം.
രണ്ടാഴ്ച മുമ്പാണ് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി.സതീദേവി സീരിയലുകളിൽ സെൻസറിങ് അനിവാര്യമാണെന്ന് വീണ്ടും അഭിപ്രായപ്പെട്ടത്. കുട്ടികൾക്കടക്കം തെറ്റായ സന്ദേശങ്ങൾ നൽുന്ന സീരിയലുകൾക്ക് സെൻസറിങ് വേണമെന്നായിരുന്നു അവരുടെ ആവശ്യം.

ഇതിൻെറ ചുവടുപിടിച്ചാണ് ചലച്ചിത്ര അക്കാദമി അധ്യക്ഷൻെറ ചുമതല വഹിക്കുന്ന, ചലച്ചിത്ര- സീരിയൽ നടൻ കൂടിയായ പ്രേം കുമാർ സീരിലുകൾക്കെതിരെ തുറന്നടിച്ചത്. ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണെന്ന അദ്ദേഹത്തിൻെറ പ്രസ്താവന വലിയ വിവാദത്തിനാണ് വഴിവെച്ചത്.

പ്രേംകുമാർ പറഞ്ഞത്…

“സിനിമയും നാടകവും വെബ് സീരീസും സീരിയലുമെല്ലാം കൈകാര്യം ചെയ്യുന്നത് ഒരു വലിയ ജനസമൂഹത്തെയാണ്. അതുകൊണ്ടുതന്നെ കലാസൃഷ്ടി പാളിപ്പോയാൽ അതൊരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല കൈകാര്യം ചെയ്യുന്നവർക്കും സൃഷ്ടിക്കുന്നവർക്കും ഉണ്ടാവണം. അതു കൊണ്ടൊക്കെയാണ് സിനിമയിൽ സെൻസറിങ് സംവിധാനം ഉള്ളത്. സീരിയലുകളുടെ കാര്യത്തിൽ സെൻസറിങ് പരിഗണിക്കാവുന്നതാണ്. എന്നാൽ, ടെലിവിഷൻ സീരിയലുകളുടെ കാര്യത്തിൽ ഇത് പ്രായോഗികമായ നടക്കാത്തതിന് കാരണം അവർ തന്നെ പറയുന്നത് അവർ ഓരോ ദിവസവും അന്നന്ന് ഷൂട്ട് ചെയ്തത് അന്നന്ന് വൈകുന്നേരം തന്നെ കാണിക്കുകയാണ്. അതിനിടയിൽ എപ്പോഴാണ് സെൻസറിങ്? അതിൻേറതായ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഞാൻ വർഷങ്ങൾക്ക് മുമ്പേ തന്നെ പറഞ്ഞിട്ടുള്ളതാണ്. നമ്മുടെ പല സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണ്,” - ഇതായിരുന്നു പ്രേം കുമാറിൻെറ അഭിപ്രായം.

എന്നാൽ, സീരിയലുകളുടെ ഉള്ളടക്കത്തിന്റെ നിലവാരവുമായി സെൻസറിങ് എന്ന നിയന്ത്രണ സംവിധാനത്തെ ബന്ധിപ്പിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന വിമർശനമാണ് ഉയരുന്നത്. ​പ്രത്യേകിച്ച്, സിനിമ അടക്കമുള്ള കലാ ആവിഷ്കാരങ്ങൾക്കുനേരെ സെൻസറിങ്ങിന്റെ പേരിലുള്ള ഭരണകൂട നിയന്ത്രണം ശക്തമായി വരുന്ന ഒരു കാലത്ത്, ടെലിവിഷൻ ഉള്ളടക്കങ്ങളിൽ സെൻസറിങിനുവേണ്ടി വാദിക്കുന്നത്, സ്ഥിതി രൂക്ഷമാക്കുമെന്നാണ് വിമർശനം.

ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണെന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷൻെറ ചുമതല വഹിക്കുന്ന, ചലച്ചിത്ര- സീരിയൽ നടൻ കൂടിയായ പ്രേം കുമാറിന്‍റെ പ്രസ്താവന വലിയ വിവാദത്തിനാണ് വഴിവെച്ചത്.
ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണെന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷൻെറ ചുമതല വഹിക്കുന്ന, ചലച്ചിത്ര- സീരിയൽ നടൻ കൂടിയായ പ്രേം കുമാറിന്‍റെ പ്രസ്താവന വലിയ വിവാദത്തിനാണ് വഴിവെച്ചത്.

‘ആരോഗ്യകരമായ
സെൽഫ് റെഗുലേഷനാണ് വേണ്ടത്’

സീരിയലുകളും വെബ് സീരീസുകളുമെല്ലാം സെൻസർ ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നവർ അതുണ്ടാക്കാൻ പോവുന്ന ദൂരവ്യാപക പ്രത്യാഘാതം എന്താണെന്ന് മനസ്സിലാക്കുന്നില്ലെന്ന് രാജ്യസഭാംഗവും പാർലമെൻറ് ഐ.ടി സ്റ്റാൻറിങ് കമ്മിറ്റി അംഗവുമായ ജോൺ ബ്രിട്ടാസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“സീരിയലുകൾക്ക് സെൻസറിങ് വേണമെന്ന നിലപാട് മുന്നോട്ടുവെക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ ഞാൻ ചോദ്യം ചെയ്യുന്നില്ല. അതിൻെറ അപകടം അവർക്ക് മനസ്സിലായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. നമ്മുടെ ടെലിവിഷനിലെ ഉള്ളടക്കം ഉദാത്തമാണെന്ന അഭിപ്രായം എനിക്കില്ല. അതിൽ വലിയ മാറ്റം വേണം. പക്ഷേ, സെൻസറിങ് പോലുള്ള കടുത്ത പ്രയോഗങ്ങളിലേക്ക് ടെലിവിഷൻെറ ഉള്ളടക്കം പോകണമോ എന്നത് വളരെ പ്രതിലോമകരവും അനരോഗ്യകരവുമായ നിലപാടാണ്’’.

‘‘ഐ.ടി. സ്റ്റാൻറിങ് കമ്മിറ്റിയിൽ സെൻസർ ബോർഡ് പ്രതിനിധികൾ വന്നപ്പോൾ അവർ പറഞ്ഞ ഒരു കാര്യം എന്നെ ഞെട്ടിപ്പിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് സിനിമയിലെ സെൻസറിങ്ങിൽ വലിയ തോതിൽ ഉയർച്ച ഉണ്ടായിട്ടുണ്ട്. അതായത്, സെൻസറിങ്ങിൻെറ അളവ് ഗണ്യമായി വർധിച്ചു’’- ജോൺ ബ്രിട്ടാസ്.

ഐ.ടി സ്റ്റാൻറിങ് കമ്മിറ്റി അംഗമെന്ന നിലയിൽ ഒ ടി ടി ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ സെൻസർ ചെയ്യണമെന്ന നിലപാടിൽ താൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ കാര്യവും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു: ‘‘കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് സെൻസറിങ്ങാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെൻററി പോലും ഇവിടെ കാണിക്കാൻ സാധിക്കാത്ത അവസ്ഥ വന്നു. അത്തരം സെൻസറിങ്ങിലേക്ക് പുരോഗമന സമൂഹം പോകാൻ പാടില്ല. ആരോഗ്യകരമായ സെൽഫ് റെഗുലേഷനാണ് വേണ്ടത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉത്തരവാദിത്വപ്പെട്ട ഏജൻസികൾ തന്നെ സെൽഫ് റെഗുലേറ്ററി മെക്കാനിസം കൊണ്ടുവരണം. അല്ലാതെ, ബാഹ്യ ഏജൻസി ടെലിവിഷൻ ഉള്ളടക്കങ്ങൾ സെൻസർ ചെയ്യാൻ പോയാൽ അത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരുപക്ഷേ, കേന്ദ്രം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത് അതാണെന്ന് സെൻസറിങ്ങിന്റെ വക്താക്കളാകുന്നവർ മനസ്സിലാക്കുന്നില്ല എന്നതാണ് ദൗർഭാഗ്യകരം,” - ബ്രിട്ടാസ് പറഞ്ഞു.

സെൻസറിങ് പോലുള്ള കടുത്ത പ്രയോഗങ്ങളിലേക്ക് ടെലിവിഷൻെറ ഉള്ളടക്കം പോകണമോ എന്നത് വളരെ പ്രതിലോമകരവും അനരോഗ്യകരവുമായ നിലപാടാണെന്ന് രാജ്യസഭാംഗവും പാർലമെൻറ് ഐ.ടി സ്റ്റാൻറിങ് കമ്മിറ്റി അംഗവുമായ ജോൺ ബ്രിട്ടാസ് പറയുന്നു
സെൻസറിങ് പോലുള്ള കടുത്ത പ്രയോഗങ്ങളിലേക്ക് ടെലിവിഷൻെറ ഉള്ളടക്കം പോകണമോ എന്നത് വളരെ പ്രതിലോമകരവും അനരോഗ്യകരവുമായ നിലപാടാണെന്ന് രാജ്യസഭാംഗവും പാർലമെൻറ് ഐ.ടി സ്റ്റാൻറിങ് കമ്മിറ്റി അംഗവുമായ ജോൺ ബ്രിട്ടാസ് പറയുന്നു

ആ സിനിമകൾക്ക് സെൻസറിങ് ഇല്ലാത്തത്
എന്തുകൊണ്ട്?

“സിനിമയുടെ സെൻസറിങ് സംബന്ധിച്ച്, എം.പിയെന്ന നിലയിൽ ഒട്ടേറെ ചോദ്യങ്ങൾ ഞാൻ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. പലതിനും തൃപ്തികരമായ മറുപടി കിട്ടിയില്ല. എങ്കിലും, ഐ.ടി. സ്റ്റാൻറിങ് കമ്മിറ്റിയിൽ സെൻസർ ബോർഡ് പ്രതിനിധികൾ വന്നപ്പോൾ അവർ പറഞ്ഞ ഒരു കാര്യം എന്നെ ഞെട്ടിപ്പിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് സിനിമയിലെ സെൻസറിങ്ങിൽ വലിയ തോതിൽ ഉയർച്ച ഉണ്ടായിട്ടുണ്ട്. അതായത്, സെൻസറിങ്ങിൻെറ അളവ് ഗണ്യമായി വർധിച്ചു. അതേസമയം, സമൂഹത്തിൽ വർഗീയതയും ധ്രുവീകരണവും സൃഷ്ടിക്കുന്ന സിനിമകൾ യാതൊരു സെൻസറിങ്ങിനും വിധേയമാവാതെ തിയേറ്ററുകളിലെത്തുന്നു, ‘കേരള സ്റ്റോറി’യെയും ‘കാശ്മീർ ഫയൽസി’നെയും ‘സബർമതി ഫയൽസി’നെയും പോലുള്ള സിനിമകൾ. ഒരു ബാഹ്യശക്തിക്ക്, അല്ലെങ്കിൽ ഈ ട്രേഡുമായി ബന്ധമില്ലാത്ത ഏതെങ്കിലും വ്യക്തികളുടെ കയ്യിലേക്ക് സെൻസറിങ് കൊണ്ടുപോയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം എന്താണെന്ന് നമ്മൾ മനസ്സിലാക്കണം. എന്തിനേറെ മലയാളസിനിമയിലെ ക്ലാസിക്കുകളൊക്കെ ഇനി പുനർനിർമ്മിക്കാൻ കഴിയുമോ? എം.ടി. വാസുദേവൻ നായരുടെ നിർമാല്യത്തിന് ഇന്ന് ഏതെങ്കിലും സെൻസർ ബോർഡ് അനുമതി നൽകുമോ? ഇല്ല. ആ അവസ്ഥയിലേക്ക് നമ്മുടെ സർഗാത്മകത താഴ്ന്നിരിക്കുകയാണ്’’.

ഗുജറാത്ത് ഡോക്യുമെന്ററിക്ക്
എന്താണ് സംഭവിച്ചത്?

സൃഷ്ടിപരതയേയും സർഗാത്മകതയേയും പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകമാണ് സെൻസറിങ് എന്നും ടെലിവിഷൻ ഉള്ളടക്കത്തിലേക്ക് സെൻസറിങ് കൊണ്ടുവന്നാൽ, അത് ഡോക്യുമെൻററികളെ പോലും ബാധിക്കുമെന്നും ജോൺ ബ്രിട്ടാസ് പറയുന്നു: ‘‘ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററിക്ക് എന്താണ് സംഭവിച്ചത്? അല്ലെങ്കിൽ അത്തരം ഡോക്യുമെൻററികൾ ഉണ്ടാക്കാനുള്ള ആർജ്ജവം ഇന്നാർക്കുമില്ല. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ സെൻസറിങ് ഇല്ല. സെൻസറിങ് വേണമെന്ന് ശഠിക്കുന്നത് കേന്ദ്രസർക്കാരാണ്. അതിനുവേണ്ടിയുള്ള ചരടുവലികൾ അവർ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒ.ടി.ടി പൊതുവായ സ്ക്രീനിങ് അല്ലല്ലോ. ഒരു തിയേറ്ററിൽ ഒരുപാട് പേർ ഇരുന്ന് കാണുന്ന സ്ക്രീനിങ് പോലെയല്ല ഇത്. ഒരു വ്യക്തി ബോധപൂർവം എടുക്കുന്ന തീരുമാനത്തിൻെറ ഭാഗമായി കാണാനിരിക്കുന്ന കണ്ടൻറാണ്. ആ കണ്ടൻറ് പോലും സെൻസറിങ്ങിന് വിധേയമാക്കണമെന്ന് പറഞ്ഞാൽ നമ്മുടെ ക്രിയേറ്റിവിറ്റി എവിടേക്ക് പോവും? കേന്ദ്ര സർക്കാർ സെൻസറിങ് വ്യാപകമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഒരുപക്ഷേ ഇതിൻെറ ദൂരവ്യാപക ഭവിഷ്യത്ത് മനസ്സിലാക്കാതെയാണ്, സദുദ്ദേശ്യപരമായിട്ടാണെങ്കിൽ പോലും പുരോഗമന രാഷ്ട്രീയത്തിൻെറ ഭാഗമായി നിൽക്കുന്നവർ സംസാരിക്കുന്നതെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്,” ബ്രിട്ടാസ് വ്യക്തമാക്കി.

സെൻസറിങ് പ്രായോഗികമല്ലെന്നും ഇത്തരത്തിൽ കലയുടെ നിലവാരമുയർത്താൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സംവിധായകൻ ശ്യാമപ്രസാദ് പറയുന്നു
സെൻസറിങ് പ്രായോഗികമല്ലെന്നും ഇത്തരത്തിൽ കലയുടെ നിലവാരമുയർത്താൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സംവിധായകൻ ശ്യാമപ്രസാദ് പറയുന്നു

‘സെൻസറിങ്
അപ്രോയോഗികം’

സെൻസറിങ് പ്രായോഗികമല്ലെന്നും ഇത്തരത്തിൽ കലയുടെ നിലവാരമുയർത്താൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സംവിധായകൻ ശ്യാമപ്രസാദ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“നമ്മുടെ സാംസ്കാരിക മേഖലയിലുണ്ടാവുന്ന ‘മലിനീകരണ’ത്തെക്കുറിച്ച് എക്കാലത്തും ആശങ്ക പുലർത്തിയിട്ടുള്ള ഒരാളാണ് ഞാൻ. നിർഭാഗ്യവശാൽ നിയന്ത്രിക്കാൻ പറ്റാത്ത രീതിയിലാണ് സാഹചര്യങ്ങൾ. സെൻസറിങ് ഒരു വഴിയല്ല. ടെലിവിഷൻ ചാനലിൽ ഏറെക്കാലം പ്രവർത്തിച്ചതിൻെറ അടിസ്ഥാനത്തിൽ ഇതിൻെറ പ്രായോഗിക ബുദ്ധിമുട്ട് എനിക്കറിയാം. ആളുകളുടെ അഭിരുചി നന്നാവാത്തിടത്തോളം കാലം ഇതിന് മാറ്റമുണ്ടാവാൻ വഴിയില്ല. ഉപഭോക്താവ് ഉണ്ടാവുമ്പോൾ അതിനനുസരിച്ചുള്ള ഉത്പന്നവും ഉണ്ടാവുമെന്ന കാര്യം സ്വാഭാവികമാണ്. ആളുകൾക്ക് വേണ്ടത് നൽകുകയെന്നാണല്ലോ നമ്മുടെ സിനിമാമേഖലയും മറ്റും സ്വീകരിച്ചിരിക്കുന്ന നയം. ഇത് വലിയ സാംസ്കാരിക, സാമൂഹിക ഉത്തരവാദിത്വത്തോടെ ചെയ്യുന്ന പരിപാടിയൊന്നുമില്ല. ആളുകളെ വൈകാരികമായി ഇളക്കുക എന്നതാണ് രീതി. അത്തരത്തിലുള്ള ആളുകൾ ഉള്ളിടത്തോളം കാലം ഇത് തുടർന്നുകൊണ്ടേയിരിക്കും’’.

ടെലിവിഷൻ ചാനലിലെ കണ്ടൻറ് സെൻസർ ചെയ്യാൻ സർക്കാർ ശ്രമിച്ചാൽ, ഒ.ടി.ടി പോലെ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിലൂടെ അത് പുറത്തുവരാനുള്ള സാധ്യതയെക്കുറിച്ചും ശ്യാമപ്രസാദ് പറയുന്നു:

‘‘ഇന്ന് ആളുകളിലേക്ക് കണ്ടൻറ് എത്തിക്കാൻ പല വഴിയുള്ളതുകൊണ്ട് സെൻസറിങ് പ്രായോഗികമാണെന്ന് തോന്നുന്നില്ല. നിലവാരം കുറഞ്ഞ കലയെയും സാംസ്കാരിക പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സമൂഹം തന്നെയാണ് നമുക്ക് ചുറ്റുമുള്ളത്. ഇപ്പോൾ നമ്മൾ സിനിമയിലെ പവർ പൊളിറ്റിക്സിനെയും പവർ ഗ്യാങ്ങിനെ കുറിച്ചുമെല്ലാം സംസാരിക്കുന്നു. ഇതൊക്കെ എങ്ങനെയാണ് ഉണ്ടാവുന്നത്? ഈ പവർ കൊടുക്കുന്നത് ആരാണ്? കാണികളായ ജനം തന്നെയാണ് ഇത് കൊടുക്കുന്നത്. അടിസ്ഥാനപരമായി എന്താണോ ജനങ്ങൾക്ക് വേണ്ടത് അതാണ് കൊടുക്കുന്നത്. ലോകത്തെല്ലായിടത്തും ഈ ‘സോപ് ഓപ്പെറ’യുടെ സ്വാധീനം പോപ്പുലർ ആർട്ടിൽ ഉണ്ട്,” അദ്ദേഹം വ്യക്തമാക്കി.

Comments