ഫോട്ടോ: പ്രസൂണ്‍ കിരണ്‍

വയനാട് ഉരുൾപൊട്ടലിന്റെ കാരണം കണ്ടെത്താൻ ജനകീയ ശാസ്ത്ര പഠനസംഘത്തെ നിയോഗിച്ച് പശ്ചിമഘട്ട സംരക്ഷണ സമിതി

തൃശൂർ ആസ്ഥാനമായുള്ള ട്രാൻസിഷൻ സ്റ്റഡീസ് കേരളയുമായി ചേർന്നാണ് വിവിധ മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന പഠന സംഘത്തെ പശ്ചിമഘട്ട സംരക്ഷണ സമിതി ചുമതലപ്പെടുത്തിയത്.

News Desk

യനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളിലെ പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ പശ്ചിമഘട്ട സംരക്ഷണ സമിതി ജനകീയ ശാസ്ത്ര പഠന സംഘത്തെ നിയോഗിച്ചു. തൃശൂർ ആസ്ഥാനമായുള്ള ട്രാൻസിഷൻ സ്റ്റഡീസ് കേരളയുമായി ചേർന്നാണ് വിവിധ മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന പഠന സംഘത്തെ പശ്ചിമഘട്ട സംരക്ഷണ സമിതി ചുമതലപ്പെടുത്തിയത്.
സാമ്പത്തിക ശാസ്ത്രജ്ഞ ഡോ.മേരി ജോർജ്ജ്, ജിയോളജിസ്റ്റും നാഷണൽ സെന്റർ ഫോർ അഡ്വാൻസ് സ്റ്റഡീസിലെ പ്രൊഫസറുമായ സി.പി.രാജേന്ദ്രൻ , കേരള വന ഗവേഷണ കേന്ദ്രത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ.ടി.വി.സജീവ്, യു.എൻ.ഇ.പിയിൽ റിസ്‌ക് അനലിസ്റ്റ് കൺസൾട്ടന്റായിരുന്ന സാഗർ ധാര , കുസാറ്റ് അഡ്വാൻസ്ഡ് റഡാർ റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനും ക്ലൈമറ്റോളജിസ്റ്റുമായ ഡോ.എസ് അഭിലാഷ്, തദ്ദേശീയ നെൽവിത്തിനങ്ങളുടെ സംരക്ഷകനായ പരമ്പരാഗത കർഷകൻ ചെറുവയൽ രാമൻ, കാർഷിക ശാസ്ത്രജ്ഞനായ ഡോ. എൻ. അനിൽ കുമാർ, സസ്യശാസ്ത്ര വിദഗ്ധൻ ഡോ. പ്രകാശ് സി ഝാ(എൻവയോൺമെന്റ് എൻജിനിയറിംഗ് ), സസ്റ്റൈനബിലിറ്റി എക്‌സ്‌പേർട്ട് ഡോ. ശ്രീകുമാർ , പൊതുജനാരോഗ്യ പ്രവർത്തകനായ ഡോ. ജി.ആർ. സന്തോഷ് കുമാർ , ഡോ. സ്മിത പി കുമാർ (ബോട്ടണിസ്റ്റ്), സി.കെ. വിഷ്ണുദാസ് (ഹ്യൂം സെന്റർ ഫോർ ഇക്കോളജി) തുടങ്ങിയവരാണ് ജനകീയ ശാസ്ത്ര സമിതി അംഗങ്ങൾ. ദുരന്ത പൂർവ്വ ഘട്ടങ്ങളിലെ തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടാണ് പഠനം.

ദുരന്ത പൂർവ്വ ഘട്ടങ്ങളിലെ തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ഉദ്ദേശിച്ചാണ് പഠനം നടത്തുന്നത്.
ദുരന്ത പൂർവ്വ ഘട്ടങ്ങളിലെ തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ഉദ്ദേശിച്ചാണ് പഠനം നടത്തുന്നത്.

പാരിസ്ഥിതിക ദുർബലപ്രദേശമായ പശ്ചിമഘട്ടത്തെ, അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ അപകട സാധ്യതാമേഖലയായി മാറ്റിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ ആവശ്യമാണ്. കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായ വിവേചനരഹിതമായ വികസന പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി അംഗങ്ങളായ വർഗീസ് വട്ടേക്കാട്, എം. കെ. രാമദാസ് എന്നിവർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പ്രവചിക്കപ്പെട്ടിരുന്ന അതിതീവ്ര മഴ പശ്ചിമഘട്ട മലനിരകളിൽ സംഭവിക്കുകയും മലകൾക്കുതാഴെ നദികളാലും കായലുകളാലും സമ്പുഷ്ടമായ കേരളത്തിന്റെ സമതലങ്ങൾ വെള്ളത്തിലാവുകയുമാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലും സംഭവിച്ചത്. പശ്ചിമഘട്ടപ്രദേശങ്ങളിലെ ഉരുൾപൊട്ടൽ സാധ്യത അവിടങ്ങളിലെ ജനസംഖ്യയും കൂടി കണക്കിലെടുക്കുമ്പോൾ വലിയൊരു ഭീഷണി തന്നെയായി നിലനിൽക്കുന്നു. വരുംകാലങ്ങളിൽ വളരെ ശാസ്ത്രീയമായ ഇടപെടൽ ഈ മേഖലയിലെ ജീവിതം സുരക്ഷിതമാക്കുന്നതിന് ആവശ്യമാണ്.

പാരിസ്ഥിതിക ദുർബലപ്രദേശമായ പശ്ചിമഘട്ടത്തെ, അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ അപകട സാധ്യതാമേഖലയായി മാറ്റിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ ആവശ്യമാണ്.

പ്രകൃതിദുരന്തങ്ങളുടെ ചരിത്രപശ്ചാത്തലം, ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെയും പ്രതികരണം എന്നിവ മനസ്സിലാക്കുവാൻ സംഘം ശ്രമിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി അറിയിച്ചു. അപകടസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ ശാരീരികവും സാമ്പത്തികവുമായ പരാധീനത അന്വേഷണത്തിന്റെ ഭാഗമായി വിലയിരുത്തും. ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് ഉരുൾപൊട്ടൽ അനിശ്ചിതത്വത്തിലാക്കിയത്. നാനൂറിലധികമാളുകളുടെ ജീവൻ നഷ്ടപ്പെട്ടതിനൊപ്പം ജീവിതമാർഗമായിരുന്ന കെട്ടിടങ്ങൾ, വീടുകൾ, വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ തുടങ്ങി നഷ്ടങ്ങളുടെ കണക്കുകൾ ഏറെയാണ്. ഉപജീവനമാർഗമാകെ ഇല്ലാതായി.

Comments