എന്താണ് മോദി സർക്കാരിന്റെ ക്രിട്ടിക്കൽ മിനറൽ മിഷൻ ? രാജ്യത്തെ എങ്ങനെ ബാധിക്കും?

കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദേശീയ നിർണായക ധാതു ദൗത്യം (National Critical Mineral Mission) എങ്ങനെയൊക്കെയാണ് കേരളമുൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുകയെന്ന് വിശദീകരിക്കുകയാണ് ഡോ: എസ്.പി. ഉദയകുമാർ. 16300 കോടി രൂപ ചെലവും പൊതുമേഖലയിൽ നിന്ന് 18000 കോടി രൂപ നിക്ഷേപവും പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് ബജറ്റിൽ 400 കോടി രൂപ 2025-26 വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്. ധാതു സമ്പന്നമായ കാടും കടലും കരയും തീരവുമെല്ലാം കോർപറേറ്റുകളെ സഹായിക്കാനും നിയന്ത്രണങ്ങളില്ലാതെയും ജനജീവിതത്തെ പരിഗണിക്കാതെയും ഖനനം ചെയ്യാനുള്ള കേന്ദ്രനീക്കം എത്ര മാത്രം അപകടകരമാണ് എന്ന് സംസ്ഥാന സർക്കാരുകളും ജനങ്ങളും മനസ്സിലാക്കണമെന്നും ഉദയകുമാർ പറയുന്നു.


Summary: Central government approves National Critical Mineral Mission, Kudankulam Antinuclear Activist SP Udayakumar talks about the dangers of this project. Interview series with Manila C Mohan part 3.


എസ്.പി. ഉദയകുമാർ

കൂടംകുളം ആണവോർജ്ജ വിരുദ്ധ സമരത്തിൻ്റെ നേതാവ്. ആക്ടിവിസ്റ്റും എഴുത്തുകാരനും അധ്യാപകനുമാണ്.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments