കൊടുംചൂടില്‍ സംസ്ഥാനത്താകെ കാര്‍ഷിക മേഖല വന്‍ തകര്‍ച്ച നേരിടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറു കോടിയിലേറെ രൂപയുടെ കൃഷിനാശം മലയോരമേഖലയില്‍ മാത്രമുണ്ടായതാണ് അനൗദ്യോഗിക കണക്ക്. കോഴിക്കോട് ജില്ലയില്‍ ഹെക്ടര്‍ കണക്കിന് നെല്‍വയലുകളും പച്ചക്കറിത്തോട്ടങ്ങളും വാഴത്തോട്ടങ്ങളുമാണ് ഉണങ്ങിപ്പോയത്. വാഴകൃഷിക്കാണ് കോഴിക്കോട് ജില്ലയില്‍ ഏറ്റവും നാശമുണ്ടായത്. കോഴിക്കോട് പെരുവയലില്‍ ആയിരത്തലേറെ വാഴകള്‍ നശിച്ചതാണ് ജില്ലയിലെ ഏറ്റവും പ്രധാന കാര്‍ഷിക ദുരന്തങ്ങളിലൊന്ന്. കര്‍ഷകരായ വലയപ്രത്ത് രമേശന്റെയും പള്ളിത്താഴം താഴത്തുവീട്ടില്‍ പ്രഭാകരന്‍ നായരുടെയും തോട്ടങ്ങളിലെ വാഴകളാണ് വരള്‍ച്ചയെ തുടര്‍ന്ന് നശിച്ചുപോയത്. കടം വാങ്ങിയും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയ ഇവരുടെ ജീവിതത്തലെ വലിയ സമ്പാദ്യമാണ് കരിഞ്ഞുണങ്ങിപ്പോയത്.