മരണവുമായി മുഖാമുഖം നിൽക്കുന്ന ബീച്ചുകൾ

കോഴിക്കോട് ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയ രണ്ട് കുട്ടികള്‍ കടലില്‍ ഇറങ്ങുന്നതിനിടെ മുങ്ങി മരിച്ചത്​ ഈയിടെയാണ്. 2016 മുതല്‍ 2021 വരെയുള്ള കേരളത്തില്‍ 6710 പേര്‍ മുങ്ങി മരിച്ചതായാണ്​ ഔദ്യോഗിക കണക്ക്​. ഇതില്‍ മിക്ക അപകടങ്ങളും ബീച്ചുകള്‍ കേന്ദ്രീകരിച്ചാണ്. ബീച്ചുകളിലെ മുങ്ങിമരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തില്‍, ടൂറിസം വകുപ്പിന്റെ കീഴിലുള്ള കടല്‍ത്തീരങ്ങള്‍ എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

Comments