മാലിന്യ തൊഴിൽ മേഖലയിൽ തുടരുന്ന കൊളോണിയൽ അനീതികൾ

മാലിന്യ തൊഴിൽ മേഖലയിലുള്ള തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം, ആരോഗ്യപരിരക്ഷ, സ്ഥിരവേതനം, സാമൂഹിക മാന്യത എന്നീ മേഖലകളിൽ അടിസ്ഥാന അവകാശങ്ങൾ പോലും ഉറപ്പിക്കപ്പെട്ടിട്ടില്ല. ഈ അവസ്ഥ പരിസ്ഥിതി നീതിയുടെയും തൊഴിൽ നീതിയുടെയും വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഷൈൻ. കെ.

മാലിന്യ ശേഖരണം എന്നത് ആധുനിക നഗരവ്യവസ്ഥകളുടെ അനിവാര്യ ഘടകമാണ് എന്നതിൽ തർക്കമില്ല. പരിസ്ഥിതി ശുചിത്വം നിലനിർത്താനും പുനരുപയോഗ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ നിർണായക പങ്കുവഹിക്കുന്നു. എന്നാലാവട്ടെ, അവരുടെ ജീവിത സാഹചര്യങ്ങളും തൊഴിൽ മാന്യതയെയും സംബന്ധിച്ച് ചർച്ചചെയ്യുമ്പോൾ തൊഴിൽ നിയമങ്ങൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ, ആരോഗ്യമേഖലാ സംരക്ഷണം എന്നിവയിൽ ഇവർക്ക് ലഭിക്കുന്ന സ്ഥാനം വളരെ പരിമിതമാണ്. മാലിന്യ ശേഖരണം എന്നത് ഒരു പരിസ്ഥിതി സേവനം മാത്രമല്ല, മറിച്ച് അത് ഒരു മനുഷ്യാവകാശ പ്രശ്‌നം എന്ന നിലയിലും പരിഗണിക്കപ്പെടേണ്ടതുണ്ട്.

മാലിന്യം ശേഖരിക്കുന്നവരെ അല്ലെങ്കിൽ മാലിന്യവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരെ സംബന്ധിച്ച ഗവേഷണങ്ങളും വാർത്തകളും കാണിക്കുന്നത്, തൊഴിൽ സുരക്ഷിതത്വം, ആരോഗ്യപരിരക്ഷ, സ്ഥിരവേതനം, സാമൂഹിക മാന്യത എന്നീ മേഖലകളിൽ അടിസ്ഥാന അവകാശങ്ങൾ പോലും ഉറപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഈ അവസ്ഥ പരിസ്ഥിതി നീതിയുടെയും തൊഴിൽ നീതിയുടെയും വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നു.

Image Source: “Empowering waste pickers with dignified jobs for environmental change,” Cover image by Shatakshi Gawade, India, 1 Jan 2025. Published in Mongabay India.
Image Source: “Empowering waste pickers with dignified jobs for environmental change,” Cover image by Shatakshi Gawade, India, 1 Jan 2025. Published in Mongabay India.

2025 ഫെബ്രുവരിയിൽ ഫിലിപ്പൈൻസിലെ മനിലയിൽ waste workers അവരുടെ തൊഴിൽസുരക്ഷയും സാമൂഹിക സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു. No Burn Pilipinas പുറത്തിറക്കിയ “From the streets to the halls of power: Philippine waste workers fight for their rights” റിപ്പോർട്ട് അനുസരിച്ച്, ഈ പ്രക്ഷോഭം waste management നയങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് “നഗരം ഞങ്ങൾ ശുചീകരിക്കുന്നു, എന്നാൽ ഞങ്ങളുടെ ജീവിതം ആരാണ് ശുചീകരിക്കുന്നത്?” എന്ന മുദ്രാവാക്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തികച്ചും അടിസ്ഥാനപരമായതായിരുന്നു അവരുടെ ആവശ്യങ്ങൾ. ആരോഗ്യ ഇൻഷുറൻസ്, സുരക്ഷിത തൊഴിൽപരിസ്ഥിതി, ശേഖരിക്കുന്ന മാലിന്യത്തിന്റെ മൂല്യത്തിൽനിന്നും ന്യായമായ പങ്ക് എന്നിങ്ങനെയായിരുന്നു അവ. ഈ പ്രതിഷേധം പിന്നീട് ലാറ്റിനമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിലെ waste picker യൂണിയനുകളെയും പ്രചോദിപ്പിക്കുകയുണ്ടായി. ലോകമൊട്ടാകെ നഗരങ്ങൾ ശുചിത്വത്തിന് വേണ്ടി ഈ വിഭാഗത്തിന്റെ സേവനം ആശ്രയിക്കുമ്പോഴും, അവർക്കായി നീതിയുള്ള തൊഴിൽനിബന്ധനകൾ ഉറപ്പാക്കുന്നതിൽ രാജ്യങ്ങൾ പരാജയപ്പെടുന്നതിന്റെ പ്രതീകമായിത്തീരുകയായിരുന്നു ഈ സംഭവങ്ങൾ.

കൊളോണിയൽ ശുചിത്വസംവിധാനങ്ങളിൽ നിന്ന് കരാർ തൊഴിൽരീതിയിലേക്ക്

ഇന്ത്യയിലെ ശുചിത്വ തൊഴിൽരംഗത്തിന്റെ ചരിത്രം വെറും മാലിന്യനിയന്ത്രണത്തിന്റെ കഥയല്ല, മറിച്ച് അത് സാമൂഹിക അനീതിയുടെയും തൊഴിൽ അവകാശനിഷേധത്തിന്റെയും ദീർഘമായ പാതയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നഗരങ്ങളിലെയും കന്റോണ്‍മെന്റുകളിലെയും മാലിന്യ ശുചീകരണം “scavenging” എന്ന പേരിൽ താഴ്ന്ന വർഗ്ഗീയ പദവികളിൽപ്പെട്ടവർക്കാണ് നിർബന്ധിതമായിരുന്നത്. അത് ശുചിത്വനയം എന്നതിനേക്കാൾ സാമൂഹിക നിയന്ത്രണത്തിന്റെ ഒരു യന്ത്രവത്കൃത രൂപം തന്നെയായിരുന്നു. ബ്രിട്ടീഷ് കാലത്ത് ശുചിത്വം എന്നത് ഭരണം, അധികാരം, നിയന്ത്രണം എന്നിവയുടെ പ്രതീകമായിരുന്നു;
ഇന്നാവട്ടെ വികസനമെന്ന പേരിൽ വിപണിയും (CIRCULAR ECONOMY) മത്സരവുമാണ് കൈവശപ്പെടുത്തിയിരിക്കുന്നത്.

2025 ഫെബ്രുവരിയിൽ ഫിലിപ്പൈൻസിലെ മനിലയിൽ waste workers അവരുടെ തൊഴിൽസുരക്ഷയും സാമൂഹിക സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു.
2025 ഫെബ്രുവരിയിൽ ഫിലിപ്പൈൻസിലെ മനിലയിൽ waste workers അവരുടെ തൊഴിൽസുരക്ഷയും സാമൂഹിക സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു.

സ്വാതന്ത്ര്യാനന്തരം ഭരണഘടന തൊഴിൽമാന്യതയെ മനുഷ്യാവകാശമായും സ്വാതന്ത്ര്യമായി കണക്കാക്കിയെങ്കിലും, മാലിന്യ തൊഴിൽ മേഖലയുടെ ഘടനയിലോ സാമൂഹിക വിലയിരുത്തലിലോ ഏറെയൊന്നും മാറ്റം ഉണ്ടായിട്ടില്ല. അടിമത്തം നിയമപരമായി അവസാനിച്ചെങ്കിലും അതിന്റെ തൊഴിൽരീതിയും അധികാരബന്ധവും ഇന്നും പുതിയ രൂപത്തിൽ തുടരുകയാണ്. ഇന്നത്തെ നഗരസഭകളും പഞ്ചായത്തുകളും ഉപയോഗിക്കുന്ന കരാർ അടിസ്ഥാനത്തിലുള്ള തൊഴിൽരീതികൾ, ആ പഴയ കൊളോണിയൽ scavenging മാതൃകയുടെ ആധുനികാവിഷ്‌കാരങ്ങളാണ്. “നിയന്ത്രണം ഏറെ മൃദുവായിരിക്കുന്നു, പക്ഷെ നിയന്ത്രണത്തിന്റെ ആഴം അതേപോലെ തുടരുന്നു. ഇന്ന് waste collection, cleaning, segregation, drainage maintenance എന്നിങ്ങനെയുള്ളവ ഏറെയും കോൺട്രാക്ട്-ബേസ്ഡ് സാനിറ്റേഷൻ രൂപത്തിലാണ് സംഘടിപ്പിച്ചുപോരുന്നത്. തൊഴിലാളികൾക്ക് നിയമപരമായ തൊഴിൽബന്ധവും തൊഴിൽസ്ഥിരതയും ഉറപ്പാക്കിയിട്ടില്ല. അപകടം സംഭവിച്ചാലോ രോഗം വന്നാലോ അവർക്കുള്ള ഇൻഷുറൻസ് പരിരക്ഷയോ മെഡിക്കൽ സഹായമോ ഉറപ്പില്ല. നഗരങ്ങൾ “clean city” എന്ന പദവികൾ നേടുമ്പോൾ അതിന് പിന്നിൽ സ്ഥിരതയില്ലാത്ത, അവകാശരഹിത തൊഴിൽവ്യവസ്ഥ പ്രവർത്തിക്കുന്നതിന്റെ വിരോധാഭാസം ഇന്ന് ആരും കാണുന്നില്ല.

2024-ൽ പുറത്തിറങ്ങിയ National Human Rights Commission (NHRC) റിപ്പോർട്ട് കാണിക്കുന്നത്, ഇന്ത്യയിലെ നഗരങ്ങളിലെ sanitation തൊഴിലാളികളിൽ 60 ശതമാനത്തിലധികം പേർ കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത് എന്നാണ്, അവരിൽ ഭൂരിഭാഗം പേർക്ക് safety gear, accident insurance, അല്ലെങ്കിൽ regular health check-up ലഭിക്കുന്നില്ല എന്നും പറയുന്നു. മാലിന്യ സംഭരണകേന്ദ്രങ്ങളിലും drain cleaning ജോലികളിലുമാണ് അപകടങ്ങളും മരണങ്ങളും കൂടുതലായി രേഖപ്പെടുത്തുന്നത്. 2025 ജനുവരിയിൽ മധ്യപ്രദേശിൽ സീവർ ടാങ്കിൽ വിഷവാതകം ശ്വസിച്ച് മരിച്ച മൂന്ന് തൊഴിലാളികളുടെ സംഭവം, ‘manual scavenging officially banned, but socially continued’ എന്ന യാഥാർത്ഥ്യത്തെ വീണ്ടും തെളിയിച്ചു. Waste pickers, cleaners, loaders എന്നീ നിലകളിൽ അവർ ജോലി ചെയ്യുമ്പോഴും, അവരുടെ സംഭാവന പരിസ്ഥിതി നയങ്ങളിൽ അളവുകൂട്ടുന്ന സൂചികയായി മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. “മാലിന്യം കൈകാര്യം ചെയ്യുന്നവർ” എന്നതിനു പകരം “മാലിന്യവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർ” എന്നതാണ് അവരുടെ യാഥാർത്ഥ്യം.

ഇന്ത്യയിലെ ശുചിത്വ തൊഴിൽരംഗത്തിന്റെ ചരിത്രം വെറും മാലിന്യനിയന്ത്രണത്തിന്റെ കഥയല്ല, മറിച്ച് അത് സാമൂഹിക അനീതിയുടെയും തൊഴിൽ അവകാശനിഷേധത്തിന്റെയും ദീർഘമായ പാതയാണ്.
ഇന്ത്യയിലെ ശുചിത്വ തൊഴിൽരംഗത്തിന്റെ ചരിത്രം വെറും മാലിന്യനിയന്ത്രണത്തിന്റെ കഥയല്ല, മറിച്ച് അത് സാമൂഹിക അനീതിയുടെയും തൊഴിൽ അവകാശനിഷേധത്തിന്റെയും ദീർഘമായ പാതയാണ്.

ഈ സംവിധാനത്തിൽ മാന്യതയും അവകാശവും തമ്മിലുള്ള ബന്ധം എന്നും വിച്ഛേദിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. ഭാവിയിൽ ശുചിത്വനയങ്ങൾ വിലയിരുത്തുമ്പോൾ, അവയുടെ വിജയം “ക്ലീൻ റാങ്കിംഗുകൾ” കൊണ്ട് അളക്കുന്നതിനോടൊപ്പം, ഈ അരികുവൽക്കരിക്കപ്പെട്ട തൊഴിലാളികളുടെ മാന്യതയും തൊഴിൽ സ്വാതന്ത്ര്യവും കൊണ്ടുകൂടി അളക്കപ്പെടണം. ഇല്ലെങ്കിൽ ശുചിത്വനേട്ടങ്ങൾ നീതി നഷ്ടപ്പെടുന്ന ഒരുതരം വിരോധാഭാസമായി മാറപ്പെടും.

സ്വച്ഛ് ഭാരത് നയത്തിലെ തൊഴിൽസുരക്ഷ

കഴിഞ്ഞ ഒരു ദശകത്തിൽ ഇന്ത്യയിലെ മാലിന്യസംസ്‌കരണത്തിലും, ശുചിത്വനയങ്ങളിലും വൻ മാറ്റങ്ങൾ അനുഭവിച്ചിട്ടുണ്ട്. നഗര-ഗ്രാമതലങ്ങളിലായി ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നതായ Swachh Bharat Mission (Urban) 2.0: Guidelines (Ministry of Housing and Urban Affairs, Government of India, 2021), കൂടാതെ Swachh Survekshan Grameen (SSG) 2025: Assessment Framework and Ranking Protocol (Department of Drinking Water and Sanitation, Ministry of Jal Shakti, Government of India, 26 May 2025) എന്നീ നയരേഖകൾ ഇന്ത്യയുടെ ശുചിത്വനേട്ടങ്ങളെ അളക്കാനും വികസനപ്രവർത്തനങ്ങളുടെ നിലവാരം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. ഈ നയങ്ങൾ സാങ്കേതിക അടിസ്ഥാനത്തിൽ ശുചിത്വം, മാലിന്യനിയന്ത്രണം, പുനരുപയോഗം തുടങ്ങിയ മേഖലകളിൽ ഗണ്യമായ പുരോഗതി കാണിച്ചിട്ടുണ്ടെങ്കിലും, ഈ മാനേജ്മെന്റിന് പിന്നിൽ പ്രവർത്തിക്കുന്ന മാലിന്യം ശേഖരിക്കുന്നവരുടെയും സാനിറ്റേഷൻ തൊഴിലാളികളുടെയും തൊഴിൽസുരക്ഷ, ആരോഗ്യസംരക്ഷണം, സാമൂഹിക സംരക്ഷണം എന്നീ ഘടകങ്ങൾ നയപരമായ പരിഗണനയിൽ വളരെക്കുറച്ച് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്ന് കാണുവാൻ സാധിക്കും.

Swachh Bharat Mission (Urban) 2.0 രേഖയിൽ “safe working conditions” എന്ന ആശയം പൊതുവായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപരമായ നിർബന്ധതകളും സാമൂഹിക സംരക്ഷണ സംവിധാനങ്ങളും ഇതിൽ വ്യക്തമായി പരാമർശിക്കുന്നില്ല. വേസ്റ്റ് മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് പലപ്പോഴും കരാർ അടിസ്ഥാനത്തിലുള്ള തൊഴിൽ ആണുള്ളത്, അതായത് അവർ സ്ഥിരതയില്ലാത്ത തൊഴിൽരീതികളിലാണ് പ്രവർത്തിക്കേണ്ടത് എന്ന് സാരം. കരാറുകാർ വഴിയുള്ള തൊഴിൽ നിയന്ത്രണം തൊഴിലാളികളുടെ തൊഴിലവകാശങ്ങളെ നിയന്ത്രിതരൂപത്തിലാക്കുകയും അവരുടെ തൊഴിൽസുരക്ഷയെ ദുർബലമാക്കുകയും ചെയ്യുന്നു. പെൻഷൻ, അവധി, ഇൻഷുറൻസ്, അപകട ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ തൊഴിൽ അവകാശങ്ങൾ ലഭിക്കാത്ത അവസ്ഥ, ശുചിത്വപ്രവർത്തനങ്ങളുടെ അടിസ്ഥാനമായ തൊഴിലാളികളെ ഒട്ടും പ്രാധാന്യമില്ലാത്തവരായി കണക്കാക്കുന്ന കേന്ദ്രസർക്കാർ നയഘടനയെയാണ് പ്രതിഫലിപ്പിക്കുന്നത്.

Swachh Bharat Mission (Urban) 2.0 രേഖയിൽ “safe working conditions” എന്ന ആശയം പൊതുവായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപരമായ നിർബന്ധതകളും സാമൂഹിക സംരക്ഷണ സംവിധാനങ്ങളും ഇതിൽ വ്യക്തമായി പരാമർശിക്കുന്നില്ല.
Swachh Bharat Mission (Urban) 2.0 രേഖയിൽ “safe working conditions” എന്ന ആശയം പൊതുവായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപരമായ നിർബന്ധതകളും സാമൂഹിക സംരക്ഷണ സംവിധാനങ്ങളും ഇതിൽ വ്യക്തമായി പരാമർശിക്കുന്നില്ല.

Swachh Survekshan Grameen (SSG) 2025 രേഖ ഗ്രാമീണ ശുചിത്വനേട്ടങ്ങളെ വിലയിരുത്തുന്നതിനുള്ള മൂല്യനിർണയത്തിനായി സമഗ്രമായ ചട്ടക്കൂട് സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, ODF sustainability, Solid and Liquid Waste Management (SLWM), citizen feedback തുടങ്ങിയ പാരാമീറ്ററുകൾ മുഖേന സംസ്ഥാനങ്ങളെയും ജില്ലകളെയും വിലയിരുത്തുന്ന ഈ പ്രോട്ടോക്കോളിൽ തൊഴിൽബന്ധിത ഘടകങ്ങൾ തുച്ചമായ എണ്ണം അടിസ്ഥാനത്തിലേ ഉൾപ്പെടുന്നുള്ളൂ എന്ന് കാണാൻ സാധിക്കുന്നു. വേസ്റ്റ് മാനേജ്മെന്റ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ്, സുരക്ഷിത തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ സ്ഥിരത, സാമൂഹിക ക്ഷേമം തുടങ്ങിയ ഘടകങ്ങൾ ഈ മൂല്യനിർണയ ചട്ടക്കൂടിൽ നിന്ന് പുറത്ത് നിൽക്കുന്നു എന്നത് പരിശോധിക്കപ്പെടേണ്ട ഒന്നാണ്. തന്നെയുമല്ല ഇതിലൂടെ ശുചിത്വം ഒരു ക്വാണ്ടിഫയബിൾ ഔട്ട്കം ആയി മാത്രം വിലയിരുത്തപ്പെടുകയും, അതിനായി പ്രവർത്തിക്കുന്ന മനുഷ്യരുടെ തൊഴിലവകാശങ്ങൾ നയപരമായി അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം.

ഇരു രേഖകളിലുമുള്ള പൊതുവായ സമീപനം പ്രവർത്തനക്ഷമത, പ്രകടന സൂചികകൾ, ഗുണനിലവാര സ്കോറുകൾ എന്നിവയെ മുൻനിർത്തിയുള്ളതാണ്. എന്നാൽ ശുചിത്വ പ്രവർത്തനങ്ങളുമായി ബന്ധമുള്ള തൊഴിൽ ഘടകങ്ങൾ പ്രത്യേകിച്ച് waste pickers, HKS (Haritha Karma Sena) അംഗങ്ങൾ, സാനിറ്റേഷൻ വർക്കർമാർ, ഇവരുടെ തൊഴിൽ നിലനിൽപ്പും സുരക്ഷയും സാമൂഹിക സംരക്ഷണവും സംബന്ധിച്ച വിഷയങ്ങൾ ആകമാനം അവഗണിക്കപ്പെട്ടുപോരുന്നു. ഇന്ത്യയുടെ നഗരങ്ങളെയും ഗ്രാമങ്ങളെയും ശുചിത്വ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യപ്പെടുമ്പോൾ, അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഈ മനുഷ്യരുടെ അവകാശ സ്ഥിതിവിവരങ്ങൾ വിലയിരുത്തൽ ഘടനയിൽ ഉൾപ്പെടുത്താത്തത് തീർത്തും വിമർശനാത്മകമാണ്.

നഗരങ്ങൾ ശുചിത്വത്തിന്റെ പ്രതീകമായി മാറുമ്പോഴും, അതിനായി ദിവസേന പണിയെടുക്കുന്ന മാലിന്യം ശേഖരിക്കുന്നവരും ശുചിത്വ തൊഴിലാളികളും വ്യവസ്ഥാപിതമായ പരിഗണനയിൽ നിന്ന് പലപ്പോഴും അകന്നുതന്നെ നിൽക്കുന്നു.
നഗരങ്ങൾ ശുചിത്വത്തിന്റെ പ്രതീകമായി മാറുമ്പോഴും, അതിനായി ദിവസേന പണിയെടുക്കുന്ന മാലിന്യം ശേഖരിക്കുന്നവരും ശുചിത്വ തൊഴിലാളികളും വ്യവസ്ഥാപിതമായ പരിഗണനയിൽ നിന്ന് പലപ്പോഴും അകന്നുതന്നെ നിൽക്കുന്നു.

ഭാവിയിൽ Swachh Bharat Mission നയങ്ങൾ രൂപപ്പെടുത്തുമ്പോൾ, Ministry of Housing and Urban Affairs, Ministry of Jal Shakti, Ministry of Labour and Employment എന്നീ വകുപ്പുകൾ തമ്മിലുള്ള സംയോജിത ഇടപെടൽ ഉറപ്പാക്കുകയും, സാനിറ്റേഷൻ തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉൾപ്പെടുത്തിയ ഇൻസ്റ്റിറ്റ്യൂഷണൽ പ്രൊട്ടക്റ്റീവ് ഫ്രെയിംവർക്ക് വികസിപ്പിക്കുകയും വേണം. എന്നാൽ മാത്രമേ രാജ്യത്തിന് ശുചിത്വനേട്ടങ്ങളിൽ മനുഷ്യാവകാശങ്ങളും സാമൂഹിക സുരക്ഷയും പ്രതിഫലിപ്പിക്കുന്ന സമഗ്രമായ വികസനദിശ പടുത്തുയർത്താൻ സാധിക്കുകയുള്ളൂ.

പരിസ്ഥിതി ലക്ഷ്യങ്ങൾ സാമൂഹ്യനീതിയെ മറികടക്കുമ്പോൾ

നിലവിലുള്ള ശുചിത്വനയങ്ങളുടെയും മാലിന്യസംസ്‌കരണ തന്ത്രങ്ങളുടെയും മുഖ്യ ലക്ഷ്യം പരിസ്ഥിതി സുസ്ഥിരതയാണ്. മാലിന്യ ഉൽപാദനം കുറയ്ക്കൽ, പുനരുപയോഗം, പുനർവിനിയോഗം, കാർബൺ ഉത്സർജന നിയന്ത്രണം എന്നിവയെ കേന്ദ്രീകരിച്ച് സംസ്ഥാനങ്ങളും നഗരങ്ങളും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഈ ശ്രമങ്ങൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ശുചിത്വമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിനും ആവശ്യമായവയാണ് എന്നതിൽ തർക്കമില്ല. എന്നിരുന്നാലും ഈ പരിസ്ഥിതി ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുക എന്ന സമീപനത്തിൽ നോക്കുമ്പോൾ, ഈ ലക്ഷ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ സാമൂഹ്യനീതി, തൊഴിൽസുരക്ഷ, മനുഷ്യാവകാശം എന്നീ ഘടകങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നതായി കാണാം. നഗരങ്ങൾ ശുചിത്വത്തിന്റെ പ്രതീകമായി മാറുമ്പോഴും, അതിനായി ദിവസേന പണിയെടുക്കുന്ന മാലിന്യം ശേഖരിക്കുന്നവരും ശുചിത്വ തൊഴിലാളികളും വ്യവസ്ഥാപിതമായ പരിഗണനയിൽ നിന്ന് പലപ്പോഴും അകന്നുതന്നെ നിൽക്കുന്നു. waste sorting, door-to-door collection, segregation പോലുള്ള ജോലികൾ ചെയ്യുന്നവർക്ക് സുരക്ഷാ ഉപകരണങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, തൊഴിൽസ്ഥിരത എന്നിവ പൂർണ്ണമായും ലഭ്യമല്ല എന്ന് ബന്ധപ്പെട്ടെ തൊഴിലാളികളുമായി നടത്തിയ ഗവേഷണ പഠനങ്ങൾ കാണിക്കുന്നുണ്ട്. അതുപോലെ പുതിയ സാങ്കേതിക പദ്ധതികൾ (പ്ലാസ്റ്റിക് മാലിന്യ പ്രോസസ്സിംഗ് യൂണിറ്റുകൾ, waste-to-energy പ്ലാന്റുകൾ) ആരംഭിക്കുമ്പോൾ, അവയിൽനിന്ന് അനൗപചാരിക തൊഴിൽരംഗത്തെ പ്രവർത്തകർ പുറന്തള്ളപ്പെടുന്നതും തൊഴിൽ നഷ്ടപ്പെടുന്നതും മറ്റൊരു വെല്ലുവിളിയാണ്. ഇതിലൂടെ പരിസ്ഥിതി ലക്ഷ്യങ്ങൾ സാധ്യമാകുമ്പോൾ തൊഴിൽനീതിയും ജീവിതാവകാശവും പിന്നിലാക്കപ്പെടുകയുണ്ടാകുന്നത്. മാലിന്യമുക്തമായ തെരുവുകൾ, വേർതിരിച്ച മാലിന്യപ്പാത്രങ്ങൾ, പുനരുപയോഗകേന്ദ്രങ്ങൾ എല്ലാം വികസനത്തിന്റെ സൂചകങ്ങളായി കണക്കാക്കപ്പെടുന്നു. എന്നാലാവട്ടെ അതിനായി നേരിട്ട് പ്രവർത്തിക്കുന്ന അരികുവൽക്കരിക്കപ്പെട്ട തൊഴിലാളികൾക്ക് തൊഴിൽസ്ഥിരത, ആരോഗ്യ സംരക്ഷണം, സാമൂഹിക അംഗീകാരം എന്നിവ ഉറപ്പാക്കപ്പെടാത്തത് ഒരു പ്രധാന വെല്ലുവിളിയായി തന്നെ തുടരുന്നു

ഈ അവസ്ഥയെ “sustainability without justice” എന്ന ഒരുതരം പാരഡോക്സായി വിശകലനം ചെയ്യാൻ സാധിക്കും കാരണം, സുസ്ഥിരതയുണ്ടെങ്കിലും അതിൽ നീതി ഇല്ലാത്ത അവസ്ഥ. പരിസ്ഥിതി സംരക്ഷണ നയങ്ങൾ നിലവിൽ മനുഷ്യകേന്ദ്രിത വികസന ആശയങ്ങളുമായി പൊരുത്തപ്പെടാത്തതും അവയിൽ തൊഴിലവകാശങ്ങളുടെ സ്ഥാനം വ്യക്തമല്ലാത്തതുമാണ്. പരിസ്ഥിതിയുടെ പേരിൽ തൊഴിലവകാശങ്ങൾ ചുരുങ്ങുകയും തൊഴിൽസ്ഥിരത നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങൾ, സാമൂഹികമായി പുതിയ അസമത്വങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ശുചിത്വമോ കാർബൺ കുറയലോ മാത്രമല്ല, അതിനൊപ്പം തൊഴിൽസമത്വവും ജീവിതഗുണവും ഉറപ്പാക്കുമ്പോഴാണ് വികസനം നീതിയുക്തവും ദീർഘകാലികവുമായിരിക്കുക.


Summary: Job security, health protection, stable wages, and social dignity of sanitation workers, Shine K explains in detail.


ഷൈൻ. കെ

ഗവേഷക വിദ്യാർഥി, ​സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് & ഡെവലപ്മെൻറ് സ്റ്റഡീസ് , മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം.

Comments