ഓവുചാലിലൂടെ ഒഴുകിയെത്തിയ ഡീസൽ, പേടിച്ചരണ്ട് ജീവിക്കുന്ന എലത്തൂരിലെ മനുഷ്യർ

2024 ഡിസംബർ നാലിന് വൈകിട്ടോടെയാണ് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽ ഡീസൽ ചോർച്ചയുണ്ടാകുന്നത്. സമീപത്തെ ഓവുചാലിലൂടെ വലിയ അളവിൽ ഡീസൽ പുറത്തേക്ക് ഒഴുകിയതോടെ ഒരു നാട് ഒന്നാകെ പേടിച്ചരണ്ടു. കുട്ടികളും പ്രായമായവരുമടക്കം ശ്വാസം മുട്ടും മറ്റ് പല ആരോഗ്യ പ്രശ്നങ്ങളും നേരിട്ടു. ഡീസൽ ഓവർ ഫ്ലോ ആയതാണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.തുടർച്ചയായ സുരക്ഷാ വീഴ്ചകൾ സംഭവിച്ചിട്ടും കമ്പനി ഇവിടെ തുടരുന്നതിൽ നാട്ടുകാർക്ക് വലിയ പ്രതിഷേധമുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ വേണ്ടത്ര സുരക്ഷാക്രമീകരണം കമ്പനിയിൽ ഒരുക്കിയിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി. യാതൊരു സുരക്ഷയും ഇല്ലാതെ പ്രവർത്തിക്കുന്ന കമ്പനി പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments