വിഷം തീണ്ടിയ ഏലൂർ, Eloor-The Poisoned Pot

ലൂർ - എടയാർ വ്യവസായ മേഖലയിലെ ഫാക്ടറികൾ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തുള്ളുന്ന രാസമാലിന്യങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. ഈ മേഖലയിലെ മലിനീകരിക്കപ്പെട്ട മണ്ണും വായുവും പെരിയാറും ജനങ്ങളെ രോഗാതുരരാക്കുകയും ചെയ്തിട്ടുണ്ട്. വ്യവസായശാലകളും മലിനീകരണ നിയന്ത്രണ ബോർഡും സർക്കാരും തമ്മിലെ അവിശുദ്ധ ഇടപാടുകളാണ് ഇതിനു കാരണം. 'വിഷം തീണ്ടിയ ഏലൂർ’ എന്ന ഈ ഡോക്യുമെൻ്ററി വ്യവസായ മേഖലയുടെ യാഥാർത്ഥ്യത്തെ പുറത്തു കൊണ്ടുവരുന്നു.

Comments