കരിങ്കൽ ക്വാറികൾ കുടുംബശ്രീകളെ ഏൽപ്പിക്കണം, ദുരന്തമേഖലയിൽ തേയിലത്തോട്ടങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കണം- മാധവ് ഗാഡ്ഗിൽ

മുണ്ടക്കൈ ദുരന്തത്തെ മുൻനിർത്തി ബദൽ ശുപാർശകൾ മുന്നോട്ടുവെയ്ക്കുകയാണ് മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട സംരക്ഷണ സമിതി കൽപ്പറ്റയിൽ സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്താണ് അദ്ദേഹം ഈ നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്. പ്രഭാഷണത്തിന്റെ പൂർണരൂപം വായിക്കാം.

യനാട്ടിലേക്ക് എന്നെ ക്ഷണിച്ചതിന് ആദ്യമേ ഞാൻനന്ദി പറയട്ടെ. അടുത്തിടെയുണ്ടായ ഉരുൾ പൊട്ടലിൽ മരിച്ച മനുഷ്യരോടും അവരുടെ കുടുംബങ്ങളോടും ഞാൻ എന്റെ ദുഃഖം രേഖപ്പെടുത്തുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ (Wayanad landslides) ആവർത്തിക്കാതിരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നുകൂടി പരിശോധിക്കാം. പുനരധിവാസ പ്രവർത്തനങ്ങൾക്ക് നാം വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അത് ഒട്ടും എളുപ്പമുള്ള ഒരു സംഗതിയല്ല എന്നറിയുമ്പോൾ തന്നെ.

ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു വലിയ തുക വന്നുചേരുന്നുണ്ട്. ഞാനും എന്റെ വകയായി 25,000 രൂപ നൽകിയിട്ടുണ്ട്. എന്നാൽ ഈ ഫണ്ട് ഏറ്റവും ദരിദ്രരും ദുർബലരുമായ മനുഷ്യരിലേക്ക് എത്തിച്ചേരേണ്ടതുണ്ട്.

ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു വലിയ തുക വന്നുചേരുന്നുണ്ട്. ഞാനും എന്റെ വകയായി 25,000 രൂപ നൽകിയിട്ടുണ്ട്. എന്നാൽ ഈ ഫണ്ട് ഏറ്റവും ദരിദ്രരും ദുർബലരുമായ മനുഷ്യരിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. 2015-ൽ മഹാരാഷ്ടയിലെ malin ജില്ലയിൽ ഇത്തരം ഉരുൾ പൊട്ടലുണ്ടായപ്പോൾ പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതൊന്നും നടപ്പായിട്ടില്ല. നാളിതുവരേക്കും അവർ പുനരധിവസിക്കപ്പെട്ടിട്ടില്ല.

പശ്ചിമഘട്ട സംരക്ഷണ സമിതി കൽപ്പറ്റയിൽ സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനം മാധവ് ഗാഡ്ഗിൽ  ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു
പശ്ചിമഘട്ട സംരക്ഷണ സമിതി കൽപ്പറ്റയിൽ സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനം മാധവ് ഗാഡ്ഗിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു

നമ്മുടെ രാജ്യത്ത് നടക്കുന്നത് എന്താണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പ്രകൃതി നശിപ്പിക്കപ്പെടുമ്പോഴും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും ദുരന്തങ്ങളുടേയും ചൂഷണങ്ങളുടേയും വില നൽകേണ്ടിവരുന്നത് ദുർബല വിഭാഗങ്ങളിൽ പെട്ട മനുഷ്യരാണ്. എന്നാൽ ഇതിന്റെ പ്രയോജനം ലഭിക്കുന്നതോ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള ധനികരായ മനുഷ്യർക്കും.

ലോകത്തെ 146 രാജ്യങ്ങളെ പരിസ്ഥിതി സംരക്ഷണ സൂചികയിൽ റാങ്ക് ചെയ്താൽ ഇന്ത്യ 146-ാം സ്ഥാനത്താണ്. ഏറ്റവും മോശം റാങ്ക്, ലോകരാജ്യങ്ങളിൽ ഏറ്റവും മോശം സ്ഥാനം.

കരിങ്കൽ ക്വാറിയുടെ കാര്യം തന്നെ എടുക്കാം. പ്രത്യേകിച്ച് technical skill ഒന്നും ആവശ്യമില്ലാത്ത മേഖലയാണിത്. കേരളത്തിലെ കരിങ്കൽ ക്വാറികളിൽ ഒരു വലിയ പങ്കും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന മൊത്തം ക്വാറികളുടെ ഡാറ്റ പോലും ലഭ്യമല്ല. ക്രഷറുകൾ ഉള്ള ക്വാറികളിൽ തന്നെ 85 ശതമാനവും illegal ആണ്. ഈ ക്വാറികൾ നടത്താൻപ്രത്യേകിച്ച് മുതൽ മുടക്ക് ഒന്നും തന്നെ ആവശ്യമില്ല. അവയിൽ നിന്നും ഒരു വലിയ തുക ലാഭമായി കിട്ടുകയും ചെയ്യുന്നു. അത് പലപ്പോഴും രാഷ്ട്രീയ നേതാക്കളുടെ ഇടയിലും വിതരണം ചെയ്യപ്പെടുന്നുണ്ട്. ലോകത്തെ 146 രാജ്യങ്ങളെ പരിസ്ഥിതി സംരക്ഷണ സൂചികയിൽ റാങ്ക് ചെയ്താൽ ഇന്ത്യ 146-ാം സ്ഥാനത്താണ്. ഏറ്റവും മോശം റാങ്ക്, ലോകരാജ്യങ്ങളിൽ ഏറ്റവും മോശം സ്ഥാനം.

കേരളത്തിലെ കരിങ്കൽ ക്വാറികളിൽ ഒരു വലിയ പങ്കും  നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന മൊത്തം ക്വാറികളുടെ ഡാറ്റ പോലും ലഭ്യമല്ല.
കേരളത്തിലെ കരിങ്കൽ ക്വാറികളിൽ ഒരു വലിയ പങ്കും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന മൊത്തം ക്വാറികളുടെ ഡാറ്റ പോലും ലഭ്യമല്ല.

സന്തോഷത്തിന്റെ സൂചിക എടുത്താലും ഏറ്റവും മോശപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനും ഏതാനും ചില രാജ്യങ്ങളും മാത്രമാണ് നമുക്ക് പിന്നിലുള്ളത്.

എന്താണ് നമുക്ക് മുന്നോട്ടുള്ള വഴി?

ഇവിടെ കൂടിയിരിക്കുന്നവർക്കും ദുരിതം അനുഭവിക്കുന്നവർക്കും ഒരു പക്ഷെ ഒരു വലിയ മാറ്റം ഇതിൽ വരുത്താൻ കഴിയില്ല. എന്നാൽ ചെറിയ മാറ്റങ്ങളുണ്ടാക്കാൻ നമുക്ക് കഴിയും. ഉദാ- കരിങ്കൽ ക്വാറികളുടെ കാര്യം എടുക്കുക. Navakadi indra Bharga എന്നയാൾ Goa-യിൽ പല മൈനുകളും മാനേജ് ചെയ്തിരുന്നു. പിന്നീട് ഇന്ത്യൻ ബ്യൂറോ ഓഫ് മൈനിൽ (The Indian Bureau of Mines-IBM) ചേരുകയും അതിന്റെ ഡയറക്ടർ ജനറലാവുകയും ചെയ്തു. അദ്ദേഹം പല നിർദേശങ്ങളും നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മൈനിംഗ് ജോലികൾ തദ്ദേശീയ മനുഷ്യരെ ഏൽപ്പിക്കുക എന്നതാണ്. ഇതിന് വലിയ മുതൽ മുടക്കോ ടെക്‌നിക്കൽ സ്‌കില്ലോ ഒന്നും ആവശ്യമില്ല. ഇക്കാര്യത്തിൽ നമുക്ക് പ്രായോഗികമായ അനുഭവ പരിചയം കൂടിയുണ്ട്.

മഹാരാഷ്ട്രയിലെ ഗർചിരോളി ജില്ലയിൽ Bendalecha എന്ന പുരോഗമിച്ച ഗോത്ര ഗ്രാമം ഉണ്ട്. അവിടെ റോഡ് നിർമ്മാണത്തിന് ഒരു കരിങ്കൽ ക്വാറി തുറക്കപ്പെട്ടു. പുറമെ നിന്നുള്ള ഒരു കോൺട്രാക്ടർക്കാണ് ആദ്യം ലൈസൻസ് കിട്ടിയത്. എന്നാൽ അന്നാട്ടിലെ സ്ത്രീകൾ സമരപാതയിൽ ഉറച്ചുനിന്നതിന്റെ ഫലമായി ദുർഗ്ഗാവതി മഹിള ബച്ചാട്‌സ്‌ക് എന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് കോൺട്രാക്ട് കിട്ടുകയും അവർ വളരെ വിജയകരമായി ക്വാറി നടത്തിക്കൊണ്ടുപോവുകയും ചെയ്തു. അതുമാത്രമല്ല അവർ അതിൽ നിന്നു കിട്ടിയ ലാഭം ഒരു ട്രാക്ടർ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തു.

നമ്മുടെ നാട്ടിലെ കുടുംബശ്രീ കൂട്ടായ്മകൾക്ക് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താവുന്നതേയുള്ളു. കേരളത്തിലെ കരിങ്കൽ ക്വാറികളുടെ നിയന്ത്രണവും പ്രവർത്തനവും കുടുംബശ്രീ ഗ്രൂപ്പുകളെ ഏൽപ്പിക്കണം എന്ന ഒരു നിർദേശം കൂടി മുന്നോട്ട് വെക്കുന്നു. ഇത് ടെക്‌നിക്കലി സാധ്യമാണ്. Meddha lekha- യിലെ സ്ത്രീകൾ അതു തെളിയിച്ചതാണ്. ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ ഡയറക്ടർ അതു സാധ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അത് എങ്ങനെ നടപ്പാക്കാം എന്നതിന്റെ മാർഗ്ഗരേഖകളും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ഇത് ഒരു പ്രധാന നിർദേശമാണ്.

കേരളത്തിലെ കരിങ്കൽ ക്വാറികളുടെ നിയന്ത്രണവും പ്രവർത്തനവും കുടുംബശ്രീ ഗ്രൂപ്പുകളെ ഏൽപ്പിക്കണം.
കേരളത്തിലെ കരിങ്കൽ ക്വാറികളുടെ നിയന്ത്രണവും പ്രവർത്തനവും കുടുംബശ്രീ ഗ്രൂപ്പുകളെ ഏൽപ്പിക്കണം.

രണ്ടാമത്തെ പ്രധാന നിർദേശം, ടൂറിസ്റ്റ് റിസോർട്ടുകളെ സംബന്ധിച്ചുള്ളതാണ്. വലിയ വലിയ എടുപ്പുകളുടെ നിർമ്മാണം Land slide- നുള്ള സാധ്യത കൂട്ടും. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ പോലെ തന്നെ. അതിനാൽ നാം ഹോം സ്‌റ്റേ ടൂറിസം എന്ന ഗ്രൂപ്പിലേക്ക് മാറിയേ തീരൂ. ഗോവയും പശ്ചിമ ബംഗാളും ഇതിന് മാതൃകയാണ്. ഗോവയിലെ ആദിവാസികൾ ഇംഗ്ലീഷ് ഭാഷ വശമാക്കുകയും വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളുമായി അനായാസം ഇടപെടുകയും ചെയ്യുന്നു. പ്രാദേശികമായ എല്ലാ സാധ്യതകളും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഫലപ്രദമായി ഉപയോഗിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പ്രാദേശിക ഭാഷയിലാണ് അവർ പേരു നൽകുന്നത്. പൂമ്പാറ്റകളുടെയും തദ്ദേശീയ മൃഗങ്ങളുടെയും പേരുകൾ അവർ മലകൾക്കും അരുവികൾക്കും നൽകുന്നു. ബംഗാളിലെ സന്താൾ ഗോത്രവും ഹോം സ്റ്റേ ടൂറിസം ഫലപ്രദമായി മാനേജ് ചെയ്യുന്നുണ്ട്.

നിരന്തരം Land Slide ഉണ്ടാവുന്ന മേപ്പാടിയിൽ തേയിലത്തോട്ടങ്ങളാണ് ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ദുരന്തകാരണമായി ഇതിനെ വിലയിരുത്താം. ഇക്കാര്യത്തിൽ സർക്കാർ നിലപാടെടുക്കണം.

പ്രകൃതിദുരന്ത സാധ്യതയുള്ള മലഞ്ചെരിവുകളിലെ തേയിലത്തോട്ടങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ട ഒരു കാര്യം. ഇതിന് അല്പം പ്രയാസമുണ്ടാവും. നിരന്തരം Land Slide ഉണ്ടാവുന്ന മേപ്പാടിയിൽ തേയിലത്തോട്ടങ്ങളാണ് ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ദുരന്തകാരണമായി ഇതിനെ വിലയിരുത്താം. ഇക്കാര്യത്തിൽ സർക്കാർ നിലപാടെടുക്കണം. തൊഴിലാളികളുടെ പോലും സുരക്ഷ ഉറപ്പാക്കാനാവാത്ത തോട്ടങ്ങളുടെ നടത്തിപ്പ് തൊഴിലാളി സഹകരണ സംഘത്തെ ഏൽപ്പിക്കണം.

(തയ്യാറാക്കിയത് എം.കെ. രാമദാസ്)

Comments