ഉഷ്ണതരംഗങ്ങളും കാലാവസ്ഥാമാറ്റങ്ങളും കാരണം തീരക്കടലിലും താപനില വർദ്ധിച്ചിരിക്കുകയാണ്. കടലിലെ ചൂടിൽനിന്ന് ശമനം ലഭിക്കാനായി മീനുകളെല്ലാം ഉൾക്കടലിലെ തണുപ്പുള്ള ഭാഗങ്ങളിലേക്ക് പോയതോടെ മത്സ്യലഭ്യതയിൽ ഗണ്യമായ കുറവാണുണ്ടായത്. സാധാരണ എപ്രിൽ, മെയ് മാസങ്ങളിൽ അയല, മത്തി പോലുള്ള മത്സ്യങ്ങളാണ് കൂടുതലായും ലഭിച്ചിരുന്നത്. എന്നാൽ ഈ വർഷം മത്സ്യങ്ങൾ ലഭിക്കുന്നത് കുറവായതു കൊണ്ടു തന്നെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകാർക്കും വഞ്ചിക്കാർക്കും ഇന്ധനച്ചിലവിനുള്ള തുക പോലും കിട്ടാത്ത അവസ്ഥയാണ്.