കോഴിക്കോട്ടെ പ്രധാന തണ്ണീർത്തട മേഖലയാണ് കോട്ടൂളി. കൊളോണിയൽ കാലത്ത് പണി കഴിപ്പിച്ച കനോലി കനാലും കോഴിക്കോടിന്റെ നഗരവത്കരണവും എങ്ങനെയാണ് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ജലസ്രോതസ്സായ കോട്ടൂളി തണ്ണീർത്തടത്തെ ദുർബലമാക്കിയത് എന്നതിന്റെ ചരിത്രം. എൻ. ഐ ടി. കാലിക്കറ്റ്, ആർക്കിടെക്ചർ ആന്റ് പ്ലാനിങ്ങ് വിഭാഗത്തിലെ ഡോക്ടർ. അഞ്ജന ഭാഗ്യനാഥനും കോഴിക്കോട് ഐ.ഐ.എം. സെന്റർ ഫോർ ക്ലൈമറ്റ് സ്റ്റഡീസിലെ ഡോക്ടർ ദീപക് ദയാനിധിയും നടത്തിയ പഠനത്തിന്റെ ( A Canal, Urban sprawl and wetland loss: A case of Kozhikode, India from colonialism to climate change ere) അടിസ്ഥാനത്തിലുള്ള വിശകലനം.