കൂട്ടിക്കലിനെ തുരന്ന് തിന്നുന്ന പാറമടകള്‍

2021 ഒക്ടോബർ 16നായിരുന്നു കോട്ടയം ജില്ലയുടെ മലയോര മേഖലകളായ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലെ മനുഷ്യജീവിതത്തിലേക്ക് ശക്തമായ ഉരുൾപൊട്ടലിലൂടെ വെള്ളം ഇരച്ചുകയറിയത്. നിരവധി മനുഷ്യരുടെ മരണത്തിന് കാരണമായ ഉരുൾപ്പൊട്ടലുണ്ടായപ്പോഴും അതിനുശേഷവും പ്രദേശത്ത് പാറമടകൾ പ്രവർത്തിച്ചിരുന്നു എന്നാണ് പ്രദേശവാസികളുടെ ആരോപണം. സർക്കാർ ലൈസൻസോടെ റെഡ് സോൺ പ്രദേശമായ കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് ടോപ്പിൽ ആറോളം പാറമടകൾ പ്രവർത്തിച്ചിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. വർഷങ്ങളോളം നീണ്ടുനിന്ന സമരപോരാട്ടങ്ങളിലൂടെയാണ് താൽക്കാലികമായെങ്കിലും പാറമടകളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്. എന്നാൽ പാറമടകൾ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചതിനിപ്പുറവും അത് ബാക്കിവെച്ച ആരോഗ്യ പ്രശ്‌നങ്ങളിൽ ബുദ്ധിമുട്ടുകയാണ് ഇളങ്കാട് പ്രദേശവാസികൾ.

Comments