‘തീരദേശ നിർമാണ ഇളവുകൾ
തീരം കൈയേറാനുള്ള ലൈസൻസ്’

തീരം കയ്യേറി നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സ്ഥാപിത താത്പര്യക്കാർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന തരത്തിൽ നിയമത്തിൽ ഇളവുകൾ കൊണ്ടുവരാനുള്ള നീക്കമാണ് തീരദേശ പരിപാലന പദ്ധതി. അല്ലാതെ തീരപ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കാനോ തീരപ്രദേശത്ത് താമസിക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനോ അല്ല സർക്കാറിന്റെ പ്ലാൻ- കേരളം സമർപ്പിച്ച കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാനിന്റെ കരടിന് കേന്ദ്രം നൽകിയ അംഗീകാരം എങ്ങനെയാണ് തീരപ്രദേശ ജീവിതങ്ങളെ ബാധിക്കാൻ പോകുന്നത് എന്ന് വിശദീകരിക്കുന്നു, തീരദേശ ഗവേഷകനും ആക്റ്റിവിസ്റ്റുമായ എ.ജെ. വിജയൻ.

ശിവശങ്കർ: സംസ്ഥാന സർക്കാർ സമർപ്പിച്ച തീരദേശ പരിപാലന പദ്ധതിയുടെ (State’s Coastal Zone Management Plan- CZMP) കരടിന് കേന്ദ്രാനുമതി ലഭിച്ചു. ഇതോടെ, കായൽ, കടൽ, പുഴ എന്നിവയുടെ സമീപമേഖലയിലുള്ള നിർമ്മാണ പദ്ധതികൾക്ക് നേരത്തെയുണ്ടായിരുന്ന നിയന്ത്രണം ഇല്ലാതാവും. ഇതിന്റെ പ്രത്യാഘാതങ്ങളെന്തായിരിക്കും?

എ.ജെ. വിജയൻ: CRZ (Coastal Regulation Zone- CRZ) നോട്ടിഫിക്കേഷന്റെ ഭാഗമായാണ് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കുന്നത്. 2019-ലെ പുതുക്കിയ CRZ നോട്ടിഫിക്കേഷൻ അനുസരിച്ചാണ് ഇപ്പോൾ, അഞ്ചുവർഷങ്ങൾക്ക് ശേഷം കേരളം കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ അല്ലെങ്കിൽ തീരദേശ പരിപാലന പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളത്. അതിനാണ് അനുമതി ലഭിച്ചതും.
കേരളം തയ്യാറാക്കിയ പദ്ധതിക്ക് പല പ്രശ്‌നങ്ങളുമുണ്ട്. ഈ പദ്ധതിയുടെ പേര് തീരദേശ പരിപാലന പദ്ധതി എന്നാണെങ്കിലും ഇത് തീരദേശ പരിപാലനത്തിനും തീരദേശത്ത് വസിക്കുന്ന ആളുകളുടെ താത്പര്യങ്ങൾക്കും തീർത്തും വിരുദ്ധമാണ്. യഥാർഥത്തിൽ CRZ നോട്ടിഫിക്കേഷന്റെ പ്രധാന ലക്ഷ്യം തന്നെ തീരദേശത്ത് വസിക്കുന്ന, മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റേത് ഉൾപ്പടെയുള്ള താത്പര്യങ്ങളെ സംരക്ഷിക്കുക എന്നതാണ്. ഇത് CRZ നോട്ടിഫിക്കേഷന്റെ ലക്ഷ്യമായി വ്യക്തമാക്കിയിട്ടുമുള്ളതാണ്.

പക്ഷേ, CRZ എന്നത് തീരപ്രദേശത്ത് താമസിക്കുന്നവരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ് എന്നും അവരെ അവരുടെ താത്പര്യത്തിനുസരിച്ച് ജീവിക്കാൻ അനുവദിക്കാത്തതാണ് എന്നുമുള്ള വ്യാഖ്യാനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴും ഉണ്ടാകുന്നതും.

2012- ലെ കണക്കനുസരിച്ചുതന്നെ, ഏതാണ്ട് കേരളത്തിലെ അറുപത് ശതമാനം ബീച്ചുകളും മണ്ണൊലിപ്പ് ഭീഷണി (Erosion threat) നേരിടുന്നവയാണ്. പല സ്ഥലത്തും തീരങ്ങളിൽ ഇപ്പോഴും മണ്ണൊലിപ്പുണ്ട്.
2012- ലെ കണക്കനുസരിച്ചുതന്നെ, ഏതാണ്ട് കേരളത്തിലെ അറുപത് ശതമാനം ബീച്ചുകളും മണ്ണൊലിപ്പ് ഭീഷണി (Erosion threat) നേരിടുന്നവയാണ്. പല സ്ഥലത്തും തീരങ്ങളിൽ ഇപ്പോഴും മണ്ണൊലിപ്പുണ്ട്.

ഇതുകൊണ്ട് സംഭവിക്കുന്നത് എന്താണ് ? തീരദേശത്തെ പരിസ്ഥിതി നശിപ്പിക്കപ്പെടുന്നു. മറ്റ് താത്പര്യങ്ങളുള്ള ആളുകൾക്ക് തീരപ്രദേശങ്ങളിലേക്ക് എളുപ്പം കടന്നുകയറാനുള്ള ലൂപ്‌ഹോൾസ് ഉണ്ടാവുകയും ചെയ്യുന്നു. ഇതാണ് സംഭവിക്കുന്നത്, ഇത്രനാൾ സംഭവിച്ചത്. അത് തന്നെയാണ് ഈ പ്ലാനിലും കാണാൻ കഴിയുന്നത്.

പ്ലാൻ പ്രകാരം, 2011ലെ കണക്ക് പ്രകാരമുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നിരവധി പഞ്ചായത്തുകള നഗരസ്വഭാവമുള്ളതാക്കി തിരിച്ചിരുന്നു. ഈ പഞ്ചായത്തുകളെ നഗരങ്ങളായി വിജ്ഞാപനം ചെയ്ത ശേഷം ഇവയെ CRZ മൂന്ന് കാറ്റഗറിയിൽ നിന്ന് CRZ രണ്ട് കാറ്റഗറിയിലേക്ക് മാറ്റി. പ്ലാനിന്റെ ആദ്യകരട് പരിശോധിച്ച് തീരദേശ പരിപാലന വിദഗ്ധസമിതി നിർദേശിച്ചതാണിത്. ഇങ്ങനെ നഗരസ്വഭാവമുള്ളതാക്കി തിരിച്ച സ്ഥലങ്ങളിൽ ഇപ്പോൾ കൂടുതൽ ഇളവുകൾ അനുവദിക്കുകയും ചെയ്തു.

ഇനിയും കൂടുതൽ പഞ്ചായത്തുകളിൽ ഇളവുകൾ അനുവദിക്കണമെന്നാണ് ആവശ്യമാണ് ഉയരുന്നത്. യഥാർഥത്തിൽ ഈ ഇളവകൾ കൊണ്ട് ഉദ്ദേശിക്കുന്നത് തീരപ്രദേശങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന നിർമിതികൾക്കുള്ള ഇളവുകളാണ്.

തീരപ്രദേശത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് സ്വാഭാവികമായും തീരത്തിന്റെ പരിസ്ഥിതിയെ കൂടുതൽ ദുർബലമാക്കും. തീരപ്രദേശത്തെ ജനങ്ങളുടെ തൊഴിൽ താത്പര്യങ്ങൾക്ക് വിരുദ്ധമാണിത്.

കായൽ, പുഴ എന്നിവയുടെ തീരങ്ങളിൽ നിർമാണ നിയന്ത്രണങ്ങൾ തീരത്തുനിന്ന് 100 മീറ്റർ എന്നത് 50 മീറ്ററായി കുറച്ചിട്ടുണ്ട്. കടൽത്തീരങ്ങളിലെ പരിധിയും 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചു. തീരങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന് ഇനി തടസ്സങ്ങളുണ്ടാകില്ല. ഇതെങ്ങനെയാണ് തീരപ്രദേശങ്ങളുടെ സ്വാഭാവികതയെയും പരിസ്ഥിതിയെയും ബാധിക്കുക?

തീരപ്രദേശത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് സ്വാഭാവികമായും തീരത്തിന്റെ പരിസ്ഥിതിയെ കൂടുതൽ ദുർബലമാക്കും. തീരപ്രദേശത്തെ ജനങ്ങളുടെ തൊഴിൽ താത്പര്യങ്ങൾക്ക് വിരുദ്ധമാണിത്. കേരളത്തിന്റെ തീരങ്ങൾ ഇപ്പോൾ തന്നെ പലതരം പാരിസ്ഥിതിക വെല്ലുവിളി നേരിടുന്നുണ്ട്. തീരങ്ങളിൽ തിരമാലകൾ വന്നടിക്കുന്ന ഭാഗത്ത് തീരത്തിനാവശ്യമായ ഭൂമി, ബീച്ച് നിലനിർത്തേണ്ടതുണ്ട്. ആവശ്യത്തിന് ഭൂമി ഇല്ലാത്തതുകൊണ്ട്, ബീച്ച് ഇല്ലാത്തതുകൊണ്ട് വെല്ലുവിളി നേരിടുന്ന തീരങ്ങൾ കേരളത്തിൽ നിരവധിയാണ്. ഇത്തരം തീരങ്ങളിൽ ജീവിക്കുന്നവരെ പുറകിലേക്ക് മാറ്റി പാർപ്പിക്കാനുള്ള തീരുമാനം പദ്ധതിയുടെ ഭാഗമായി ഉണ്ടാകണമെന്നാണ് CRZ ഗൈഡ്‌ലൈനിൽ തന്നെ പറയുന്നത്. എന്നാൽ കേരളത്തിന്റെ പ്ലാനിൽ ഇത് കൃത്യമല്ല. നിർമാണം നടത്താനുള്ള ദൂരപരിധി കുറച്ച് നൽകുകയാണ് ചെയ്തിരിക്കുന്നത്. കടലേറ്റം പോലുള്ള പ്രതിഭാസങ്ങളുണ്ടാകുമ്പോൾ തീരപ്രദേശത്ത് ജീവിക്കുന്നവരെ ഇത് കൂടുതൽ അപകടത്തിലേക്ക് തള്ളിവിടുകയേ ഉള്ളൂ.

തീരപ്രദേശത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് സ്വാഭാവികമായും തീരത്തിന്റെ പരിസ്ഥിതിയെ കൂടുതൽ ദുർബലമാക്കും.
തീരപ്രദേശത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് സ്വാഭാവികമായും തീരത്തിന്റെ പരിസ്ഥിതിയെ കൂടുതൽ ദുർബലമാക്കും.

വെല്ലുവിളി നേരിടുന്ന ബീച്ചുകളുണ്ടെന്ന് പറഞ്ഞല്ലോ. കേരളത്തിൽ ഇത്തരത്തിലുള്ള എത്ര ബീച്ചുകൾ ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത് ?

2012- ലെ കണക്കനുസരിച്ചുതന്നെ, ഏതാണ്ട് കേരളത്തിലെ അറുപത് ശതമാനം ബീച്ചുകളും മണ്ണൊലിപ്പ് ഭീഷണി (Erosion threat) നേരിടുന്നവയാണ്. പല സ്ഥലത്തും തീരങ്ങളിൽ ഇപ്പോഴും മണ്ണൊലിപ്പുണ്ട്. മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന ബീച്ചുകളെ, സംരക്ഷിക്കപ്പെടേണ്ട ബീച്ചുകളെ ഉൾപ്പടെ CRZ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കുകയാണ് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ ചെയ്യുന്നത്. ഇങ്ങനെ മണ്ണൊലിപ്പ് കൂടുന്നതിന്റെ കാരണമെന്താണ് ? CRZ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച നിർമിതികൾ നടത്തുന്നു എന്നതുകൊണ്ടുതന്നെ.

മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന ബീച്ചുകളിൽ തുറമുഖങ്ങളോ ഹാർബറുകളോ നിർമിക്കാൻപാടില്ലെന്നാണ് നിയമം തന്നെ പറയുന്നത്. തുറമുഖങ്ങളെന്നല്ല, യാതൊരു നിർമാണ പ്രവർത്തനങ്ങളും പാടില്ല എന്നാണ് ചട്ടം. നിർമാണ പ്രവർത്തനങ്ങൾ ഇത്തരം തീരങ്ങളിൽ നിരോധിച്ചിട്ടുമുണ്ട്. CRZ നോട്ടിഫിക്കേഷനിൽ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ട്. ഇത് ലംഘിച്ചാണ് കേരളത്തിന്റെ തീരങ്ങളിൽ തുറമുഖങ്ങളും ഫിഷിംഗ് ഹാർബറുകളുമെല്ലാം നിർമിച്ചിട്ടുള്ളത്. വിഴിഞ്ഞം തുറമുഖം ഉൾപ്പടെ. ഇതിനെ മറികടക്കാൻ, തീരങ്ങളിൽ മണ്ണൊലിപ്പ് ഇല്ലെന്ന് കാണിക്കാൻ തെറ്റായ പഠനങ്ങൾ നടത്തി അത് മറച്ചുവെക്കുകയാണ് ചെയ്യുന്നത്.

തുറമുഖ മേഖലകളിൽ CRZ നിയന്ത്രണങ്ങൾ ബാധകമല്ല. തുറമുഖ നിർമാണം പൂർത്തിയായാൽ ആ പ്രദേശം പോർട്ടിന്റെ മാത്രം നിയന്ത്രണത്തിലായിരിക്കും. അവർക്കിഷ്ടമുള്ളത് പോലെ ചെയ്യാം, എത്ര പരസ്ഥിതി ലോല പ്രദേശമാണെങ്കിലും.

മറ്റൊന്ന്, തീരദേശ പരിപാലന പദ്ധതി ചില പഞ്ചായത്തുകളെ CRZ കാറ്റഗറി മൂന്നിൽ ഉൾപ്പെടുത്തി കൂടുതൽ നിയന്ത്രണങ്ങളുള്ള മേഖലകളാക്കി തിരിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഉദാഹരണത്തിന് തിരുവനന്തപുരത്തും മറ്റുമുള്ള ചില ഗ്രാമങ്ങൾ, ജനസംഖ്യയനുസരിച്ച് നഗരസ്വഭാവത്തിൽ ഉൾപ്പെടേണ്ട സ്ഥലങ്ങൾ, CRZ കാറ്റഗറി രണ്ടിൽ വരേണ്ടവയാണ്. തിരുവനന്തപുരത്ത് തന്നെ കരിംകുളം വില്ലേജ്, കോട്ടുകാൽ വില്ലേജ്, ചിറയൻകീഴ് വില്ലേജ്, തുടങ്ങിയവയെ ഇങ്ങനെ തിരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മണൽ ഖനനം ചെയ്യാൻ കേന്ദ്രസർക്കാരിന് പദ്ധതിയുണ്ട് എന്നാണ് നോട്ടിഫൈ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഖനനം നടത്താനുള്ള മേഖലയിൽ നിയന്ത്രണം നിലനിർത്തുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള വില്ലേജാണ് തിരുവനനന്തപുരത്തെ കരിംകുളം വില്ലേജ് എന്നും ഓർക്കണം. ഈ പ്രദേശങ്ങളിൽ ബീച്ച് ഇല്ലാതാവുകയല്ല, മറിച്ച് ബീച്ച് അക്രീഷൻ (Accretion) ആണ് നടക്കുന്നത്. അതായത് ബീച്ച് പുതിയതായി ഉണ്ടാവുകയാണ്.

തുറമുഖ മേഖലകളിൽ CRZ നിയന്ത്രണങ്ങൾ ബാധകമല്ല. തുറമുഖ നിർമാണം പൂർത്തിയായാൽ ആ പ്രദേശം പോർട്ടിന്റെ മാത്രം നിയന്ത്രണത്തിലായിരിക്കും.
തുറമുഖ മേഖലകളിൽ CRZ നിയന്ത്രണങ്ങൾ ബാധകമല്ല. തുറമുഖ നിർമാണം പൂർത്തിയായാൽ ആ പ്രദേശം പോർട്ടിന്റെ മാത്രം നിയന്ത്രണത്തിലായിരിക്കും.

തീരത്ത് നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ, മുൻപ് പറഞ്ഞതുപോലെ ഒരു വശത്ത് ബീച്ച് ഇല്ലാതാവുകയും മറുവശത്ത് ബീച്ച് പുതിയതായി രപപ്പെടുകയും ചെയ്യും. അങ്ങനെ തീരം പുതിയതായി ഉണ്ടാകുന്ന മേഖലകളിൽ പെടുന്നതാണ് കരിംകുളം, കോട്ടുകാൽ ഉൾപ്പടെയുള്ള സ്ഥലങ്ങൾ. ഈ രണ്ട് പ്രദേശങ്ങളെയും നിയന്ത്രണങ്ങളുള്ള മേഖലകളാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ.

ഇവിടെ, പുതിയതായി ഉണ്ടായ തീരത്ത് ആയിരക്കണക്കിന് ആളുകൾ വീടുവെച്ച് താമസിക്കുന്നുണ്ട്. അവിടെ റോഡുകൾ പണിതിട്ടുണ്ട്. എന്നാൽ പുതിയ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ, ഈ സ്ഥലങ്ങളിൽ ഖനനം നടത്താനുള്ള ഉദ്ദേശ്യത്തോടെ നിയന്ത്രണങ്ങളുള്ള മേഖലകളാക്കി മാറ്റിയിരിക്കുകയാണ്. ആളുകൾക്ക് അവിടെ വീട് വെക്കാൻ കഴിയില്ല. പക്ഷേ, ഖനനം നടത്താനുള്ള ഭൂമിയായി അതിനെ മാറ്റിയിട്ടുമുണ്ട്. ഇത് ഖനന കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഫിഷറീസ് വകുപ്പ് കോസ്റ്റൽ സോൺ മനേജ്‌മെന്റ് പ്ലാൻ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകിയിരുന്നു, മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ. അത് കണക്കിലെടുക്കാതെ, മറ്റ് ഉദ്ദേശ്യങ്ങളുള്ളവരുടെ താത്പര്യത്തിനനുസരിച്ചാണ് ഈ പ്ലാൻ ഉണ്ടാക്കിയിരിക്കുന്നതെന്ന് വേണം മനസ്സിലാക്കാൻ.

മറ്റൊന്ന്, തുറമുഖ മേഖലകളിൽ CRZ നിയന്ത്രണങ്ങൾ ബാധകമല്ല എന്നതാണ്. തുറമുഖ നിർമാണം പൂർത്തിയായാൽ ആ പ്രദേശം പോർട്ടിന്റെ മാത്രം നിയന്ത്രണത്തിലായിരിക്കും. അവർക്കിഷ്ടമുള്ളത് പോലെ ചെയ്യാം, എത്ര പരസ്ഥിതി ലോല പ്രദേശമാണെങ്കിലും. കാരണം ആ സ്ഥലം പോർട്ട് ഏരിയ ആയി ഡിക്ലെയർ ചെയ്തു കഴിഞ്ഞതാണ് എന്നതുകൊണ്ട്.

കോട്ടുകാൽ വില്ലേജ് വിഴിഞ്ഞം തുറമുഖത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമമാണ്. അവിടെയാണ് എറ്റവും കൂടുതൽ തീരങ്ങൾ പുതിയതായി ഉണ്ടായിട്ടുള്ളത്. ജനസാന്ദ്രത വളരെ കൂടുതലായിട്ടുപോലും മറ്റ് ഗ്രാമങ്ങൾക്ക് ഇളവനുവദിച്ചതുപോലെ ഇളവ് ഇവിടെ അനുവദിച്ചിട്ടുമില്ല. ഈ പ്ലാൻ ഉണ്ടാക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച വിദഗധർ രണ്ടുപേരാണ്. CRZ നിയമം ലംഘിച്ച് പല കമ്പനികൾക്കുവേണ്ടിയും തെറ്റായ നിർമിതികൾക്ക് കൺസൾട്ടൻസി നടത്തിയ ഒരാളും അവരുടെ കേസുകൾ വാദിക്കുന്ന ഒരു വക്കീലും. സംസ്ഥാന സർക്കാരാണ് അവരെ നിയമിച്ചത്.

അതേസമയം ഫിഷറീസ് വകുപ്പ് കോസ്റ്റൽ സോൺ മനേജ്‌മെന്റ് പ്ലാൻ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകിയിരുന്നു, മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ. അത് കണക്കിലെടുക്കാതെ, മറ്റ് ഉദ്ദേശ്യങ്ങളുള്ളവരുടെ താത്പര്യത്തിനനുസരിച്ചാണ് ഈ പ്ലാൻ ഉണ്ടാക്കിയിരിക്കുന്നതെന്ന് വേണം മനസ്സിലാക്കാൻ.

കായൽക്കരകളിൽ നിർമാണപ്രവർത്തനങ്ങൾ വർദ്ധിക്കുന്നതോടെ കായലുകളുടെ നാശം ഏതാണ്ട് പൂർണമാകും.
കായൽക്കരകളിൽ നിർമാണപ്രവർത്തനങ്ങൾ വർദ്ധിക്കുന്നതോടെ കായലുകളുടെ നാശം ഏതാണ്ട് പൂർണമാകും.

ഇത്തരം ആരോപണങ്ങളെ, ഉയരാനിടയുള്ള ആരോപണങ്ങളെ സർക്കാർ മറികടക്കുന്നത് ഇത്, തീരദേശ വാസികളുടെ മനുഷ്യാവകാശ പ്രശ്‌നമായി അവതരിപ്പിച്ചുകൊണ്ടാണ്. അതായത് തീരദേശത്ത് ഭൂമിയുണ്ടായിട്ടും അവിടെ ജീവിക്കാനും വീട് വെക്കാനും കഴിയാത്ത മനുഷ്യരുടെ പ്രശ്‌നമായി ഇതിനെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

തീരം കയ്യേറി നിർമാണ പ്രവർത്തനങ്ങൾ നടത്താൻസ്ഥാപിത താത്പര്യക്കാർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന തരത്തിൽ നിയമത്തിൽ ഇളവുകൾ കൊണ്ടുവരാനുള്ള നീക്കമാണ് ഈ പദ്ധതി. അല്ലാതെ തീരപ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കാനോ തീരപ്രദേശത്ത് താമസിക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനോ അല്ല സർക്കാർ പ്ലാൻ. എന്നാലും സർക്കാർ ഇതിനെ അവതരിപ്പിക്കുന്നത് തീരപ്രദേശത്ത് ജിവിക്കുന്നവർ നേരിടേണ്ടി വരുന്ന മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയിലാണ്. അങ്ങനെ ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്, നടന്നിട്ടുള്ളത്. പക്ഷേ യഥാർത്ഥത്തിൽ ഇതിന്റെ ഗുണഭോക്താക്കളാകാൻ പോകുന്നത് തീരം കയ്യേറി അനധികൃത നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പുകളായിരിക്കും എന്നതിൽ സംശയമില്ല. അങ്ങനെയാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല രാജ്യത്തുടനീളം ഇത് സംഭവിക്കുന്നുണ്ട് എന്നതാണ് സത്യം.

CRZന്റെ ഏറ്റവും വലിയ പ്രശ്‌നം, അത് നിയമമല്ല വിജ്ഞാപനമാണ് എന്നതാണ്. വിജ്ഞാപനമായതുകൊണ്ട് തന്നെ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് എപ്പോൾ വേണമെങ്കിലും ഭേദഗതി ചെയ്യാം എന്ന സാധ്യത നിലനിൽക്കുന്നുണ്ട്. പലപ്പോഴും ഇങ്ങനെ ഭേദഗതികൾ കൊണ്ടുവന്ന് പരിസ്ഥിതി വിരുദ്ധ പദ്ധതികൾ ഇന്ത്യയിലെ പല തീരങ്ങളിലും കേന്ദ്രസർക്കാർ നടപ്പിൽ വരുത്തിയിട്ടുണ്ട്. മുംബൈയിലെ ശിവാജി പ്രതിമ കടലിൽ നിർമിക്കുന്നത് CRZന് എതിരായിരുന്നു. അത് നിർമിക്കാൻ വേണ്ടി മാത്രം, ആ ഭാഗത്ത് CRZ നിയന്ത്രണങ്ങൾ ബാധകമല്ല എന്ന ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

കായൽക്കരകളിൽ നിർമാണപ്രവർത്തനങ്ങൾ വർദ്ധിക്കുന്നതോടെ കായലുകളുടെ നാശം ഏതാണ്ട് പൂർണമാകും. വേമ്പനാട്ട് കായലൊക്കെ നികത്തി നികത്തി, വിസ്തൃതി കുറഞ്ഞു വരികയാണ്. കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ പ്രകാരമുള്ള ഇളവുകൾകൂടി വരുന്നതോടെ, അത് പൂർണമാകും.

2011-ലെ സെൻസസ് ഡാറ്റ പ്രകാരമാണ്, പഞ്ചായത്തുകളെ നാഗരിക സ്വഭാവമുള്ളതാണെന്ന് കാണിച്ച് അവയെ CRZ സോൺ രണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ട് വർഷം മുൻപുള്ള സെൻസസ് ഡാറ്റ മാത്രം വെച്ചാണ് സോണുകൾ തീരുമാനിക്കുന്നത് എന്നത് അശാസ്ത്രീയമല്ലേ?

അശാസ്ത്രീയമെന്നല്ല പറയേണ്ടത്. ഏതെങ്കിലും ഒരു കണക്കിനെ ആശ്രയിച്ചല്ലേ പറ്റൂ. അപ്പോൾ മുന്നിലുള്ളത് 2011ലെ സെൻസസ് കണക്കാണ്. അങ്ങനെ ചെയ്തതാണത്.

കടൽക്കരയിലേതുപോലെ തന്നെ ഗുരുതരമാണ് കായൽക്കരയിലെ നിർമാണ പ്രവർത്തനങ്ങൾ. നിർമാണ പ്രവർത്തനങ്ങൾ വർദ്ധിക്കുമ്പോൾ അതെങ്ങനെയാണ് കായലിന്റെ സ്വാഭാവികതയെ ബാധിക്കുന്നത്?

എറണാകുളം പോലുള്ള സ്ഥലങ്ങളിൽ കായൽ കരകളിൽ വൻകിട റിസോർട്ടുകളും വൻകിട ഫ്‌ളാറ്റ് സമുച്ചയങ്ങളും പണിയുന്നുണ്ടല്ലോ. മരടിലെ കാര്യങ്ങളൊക്കെ അറിയുന്നതാണല്ലോ? CRZ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാണ് അവയെല്ലാം നിർമിച്ചത്. കായൽക്കരകളിൽ നിർമാണപ്രവർത്തനങ്ങൾ വർദ്ധിക്കുന്നതോടെ കായലുകളുടെ നാശം ഏതാണ്ട് പൂർണമാകും. വേമ്പനാട്ട് കായലൊക്കെ നികത്തി നികത്തി, വിസ്തൃതി കുറഞ്ഞു വരികയാണ്. കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ പ്രകാരമുള്ള ഇളവുകൾകൂടി വരുന്നതോടെ, അത് പൂർണമാകും. അതായത്, കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ നിലവിലൽ വരുന്നതോടെ ഇത്തരം കയ്യേറ്റങ്ങൾക്കൊക്കെ നിയമസാധുത കൈവരും.

CRZ നിയന്ത്രണങ്ങൾ ലംഘിച്ച് എറണാകുളം മരടിൽ പണിത ഫ്ലാറ്റുകളിലൊന്ന് സുപ്രീംകോടതി വിധിയെ തുടർന്ന് പൊളിച്ചുനീക്കുന്നു.
CRZ നിയന്ത്രണങ്ങൾ ലംഘിച്ച് എറണാകുളം മരടിൽ പണിത ഫ്ലാറ്റുകളിലൊന്ന് സുപ്രീംകോടതി വിധിയെ തുടർന്ന് പൊളിച്ചുനീക്കുന്നു.

നാളെ ഒരു പക്ഷേ വീണ്ടുമൊരു പ്രളയമുണ്ടായാൽ ഇത്തരം മേഖലകളിലെ നിർമിതികളൊക്കെ വെള്ളത്തിലാവും. 2018-ലെ പ്രളയത്തിൽ തന്നെ എറണാകുളത്ത് എത്രയധികം ഫ്‌ളാറ്റുകൾ വെള്ളത്തിലായി എന്നതിന് കണക്കുണ്ടോ?

ഇത്തരം അപകടങ്ങളെല്ലാം മുന്നിൽ കണ്ടാണല്ലോ കായലോരത്ത് നിശ്ചിത ദൂരം മാറി മാത്രമേ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളൂ എന്നും കായലുകൾ നികത്തരുത് എന്നുമൊക്കെയുള്ള നിയന്ത്രണങ്ങൾ മുന്നേ തന്നെ നടപ്പിലാക്കി വന്നത്. എന്നാൽ പുതിയ പ്ലാനിലൂടെ ഈ കയ്യേറ്റങ്ങൾക്കെല്ലാം നിയമപരമായി തന്നെ ഇളവുകൾ അനുവദിക്കുകയാണ് ചെയ്യുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുകയല്ല ഈ ഇളവുകളുടെ ഉദ്ദേശ്യം എന്ന് വ്യക്തമാണ്. എന്നാൽ പരിസ്ഥിതിയെക്കൂടെ സംരക്ഷിക്കാതെ എങ്ങനെ വികസനം സാധ്യമാകും ?

Comments