മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിന് കാരണം അതിതീവ്ര മഴ ; കവളപ്പാറ, പുത്തുമല ദുരന്തത്തിന് സമാനം

കഴിഞ്ഞ രണ്ടാഴ്ചയായിട്ട് വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് മേഖലകളില്‍ ലഭിക്കുന്നത് സാധാരണ ഒരാഴ്ചയില്‍ കിട്ടുന്നതിനേക്കാള്‍ 50 മുതല്‍ 70 ശതമാനമെങ്കിലും കൂടുതലാണ്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രി അതിതീവ്ര മഴ ഉണ്ടായത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് മേഖലകളില്‍ 24 സെന്റിമീറ്ററിന് മുകളിലാണ് മഴ രേഖപ്പെടുത്തിയത്.

യനാട്ടിലെ മുണ്ടക്കെെ മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലിന് കാരണം അതിതീവ്ര മഴയെന്ന് കുസാറ്റിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. എസ്.അഭിലാഷ്. 2019ല്‍ കവളപ്പാറ - പുത്തുമല മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ദൂരം മാത്രമുള്ള മേഖലയിലാണ് നിലവില്‍ ദുരന്തം ഉണ്ടായിരിക്കുന്നതെന്നും ഭൂമിശാസ്ത്രപരമായി തന്നെ ദുര്‍ബലമായ മേഖലയാണിതെന്നും ഡോ. എസ്.അഭിലാഷ് പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടാവാന്‍ വലിയ സാധ്യതയും നേരത്തെ തന്നെ ഉള്ളതാണ്. രാത്രി വീണ്ടും അതിതീവ്ര മഴ പെയ്തുവെന്നതാണ് വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടാവാന്‍ കാരണമായത്. അതിതീവ്ര മഴ ഭൂരിഭാഗവും പെയ്തത് രാത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെയുള്ള മേഖലകളില്‍ന്യൂനമര്‍ദ്ദം സജീവമായി നിലനിന്നത് കൊണ്ടാണ് കൊങ്കണ്‍ മേഖലയിലടക്കം അതിശക്തമായ മഴ ഉണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയായിട്ട് വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് മേഖലകളില്‍ ലഭിക്കുന്നത് സാധാരണ ഒരാഴ്ചയില്‍ കിട്ടുന്നതിനേക്കാള്‍ 50 മുതല്‍ 70 ശതമാനമെങ്കിലും കൂടുതലാണ്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രി അതിതീവ്ര മഴ ഉണ്ടായത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് മേഖലകളില്‍ 24 സെന്റിമീറ്ററിന് മുകളിലാണ് മഴ രേഖപ്പെടുത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെയുള്ള മേഖലകളില്‍ന്യൂനമര്‍ദ്ദം സജീവമായി നിലനിന്നത് കൊണ്ടാണ് കൊങ്കണ്‍ മേഖലയിലടക്കം അതിശക്തമായ മഴ ഉണ്ടായത്
കഴിഞ്ഞ രണ്ടാഴ്ചയായി ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെയുള്ള മേഖലകളില്‍ന്യൂനമര്‍ദ്ദം സജീവമായി നിലനിന്നത് കൊണ്ടാണ് കൊങ്കണ്‍ മേഖലയിലടക്കം അതിശക്തമായ മഴ ഉണ്ടായത്

തെക്കുകിഴക്കന്‍ അറേബ്യന്‍ മേഖലയിലെ മേഘങ്ങളുടെ കട്ടി കൂടുന്നതാണ് ഇതിന് പ്രധാനപ്പെട്ട കാരണം. 2019ല്‍ കവളപ്പാറ - പുത്തുമല മേഖലകളില്‍ സമാനമായ സാഹചര്യമാണ് ഉണ്ടായത്. ഇങ്ങനെ കട്ടി കൂടിയ മേഘങ്ങള്‍ അിതീവ്ര മഴയ്ക്ക് കാരണമായതാണ് 2019ലെ ഉരുള്‍പൊട്ടലിന് ഒരു പ്രധാന കാരണം. ചക്രവാതച്ചുഴി പോലെ ഇവിടെ രൂപപെട്ടിട്ടുണ്ടായിരുന്നു. ഇത് കൂടാതെ വടക്കന്‍ മേഖലയിലെ മണ്‍സൂണ്‍ മഴപ്പാത്തിയും സജീവമായിരുന്നു. ഇതെല്ലാം കൂടി ചേര്‍ന്നതോടെയാണ് കാലാവസ്ഥയില്‍ വലിയ തോതിലുള്ള മാറ്റമുണ്ടായത്.

മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന വീട്
മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന വീട്

സാങ്കേതികമായി ഈ പ്രതിഭാസത്തെ 'മീസോസ്‌കെയില്‍ മിനി ക്ലൗഡ് ബസ്റ്റ്' എന്നാണ് പറയുന്നത്. രണ്ട് മുതല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 15 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ കിട്ടുന്ന സാഹചര്യത്തിനെയാണ് 'മിനി ക്ലൗഡ് ബസ്റ്റ്' എന്ന് പറയുന്നത്. ഇത് വ്യാപകമായി കിട്ടുന്നത് കൊണ്ടാണ് ഇതിനെ 'മീസോസ്‌കെയില്‍ മിനി ക്ലൗഡ് ബസ്റ്റ്' എന്ന് വിളിക്കുന്നത്. ഇതാണ് നിലവില്‍ വടക്കന്‍ കേരളത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

Comments