പെരിയാറ്റിലെ മീൻചാവ്

ഏലൂർ എടയാർ വ്യവസായ മേഖലയിലെ രാസഫാക്ടറികളിൽ നിന്നുൾപ്പെടെയുള്ള മാലിന്യം ഒരു വിധത്തിലുമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും പാലിക്കാതെ പുറത്തുവിടുന്ന സംഭവം പുതിയതല്ല. മെയ് 20 ന് പെരിയാറിലുണ്ടായ വൻ മത്സ്യക്കുരുതി ഈ കുറ്റകൃത്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. വിലമതിക്കാനാവാത്ത മത്സ്യ ജൈവ സമ്പത്താണ് നശിച്ചത്. പെരിയാറിനെ ആശ്രയിച്ച് കഴിയുന്ന കർഷകരും ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ട് ദുരിതത്തിലാണ്. അപ്പോഴും സർക്കാർ വ്യവസായ ശാലകൾക്ക് ഒത്താശ ചെയ്തു കൊണ്ട് പറയുന്നു മാലിന്യമൊഴുക്കിയിട്ടല്ല മത്സ്യങ്ങൾ ചത്തത് എന്ന്. മത്സ്യക്കുരുതിയുടെ കാരണങ്ങൾ അന്വേഷിക്കുകയാണ് പെരിയാറ്റിലെ മീൻചാവ് എന്ന ഡോക്യുമെൻ്ററി

Comments