എടയാർ വരെ പെരിയാറ്, എടയാറിനപ്പുറം വിഷ ആറ്!

ലുവയ്ക്കപ്പുറം പെരിയാറിന് പലനിറമാണ്.ആ പ്രതിഭാസം എന്താണെന്ന് കണ്ടുപിടിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് പതിറ്റാണ്ടുകളായി പണിയെടുത്തിട്ടും പ്രയോജനമുണ്ടായിട്ടില്ല.കാലങ്ങളായി ഇക്കാര്യത്തിൽ ഇരുട്ടിൽ തപ്പുകയോ ഉറക്കം നടിക്കുകയോ ആയിരുന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പക്ഷേ അടുത്ത കാലത്ത് കണ്ടെത്തിയ ഒന്നുണ്ട് ,എടയാർ വ്യവസായ മേഖലയിൽനിന്ന് പാതാളം റെഗുലേറ്റർ കം ബ്രിജിന് സമീപത്തുകൂടി ഇറിഗേഷൻ പൈപ്പിലൂടെ പെരിയാറ്റിലേയ്ക്ക് ഒഴുക്കുന്നത് വിഷമാലിന്യം തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. എന്നിട്ടും തുടർനടപടികളുണ്ടാവാത്തത് എന്തുകൊണ്ടാണ്?

Comments