തിരിച്ചുപിടിക്കണം പുനൂർ പുഴയിലെ പുഴയെ

കോഴിക്കോട് ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പൂനൂർപുഴയ്ക്ക് പ്രദേശത്തിന്റെ വളർച്ചയിൽ തന്നെ നിർണ്ണായകമായ സ്വാധീനമാണുണ്ടായിരുന്നത്. പക്ഷേ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. മലിനീകരണത്തിന്റെയും കൈയ്യേറ്റത്തിന്റെയുമായ നിരവധി ഭീഷണികളാണ് പൂനൂർ പുഴ ഇപ്പോൾ് നേരിട്ടുകൊണ്ടിരിക്കുന്നത്. 45 മീറ്ററിലേറെ വീതിയും 58 കീലോമീറ്ററോളം വീതിയുമുണ്ടായിരുന്ന പൂനൂർ പുഴ ഇന്ന് പലയിടത്തും വെറും നീരൊഴുക്ക് മാത്രമായി ചുരുങ്ങികൊണ്ടിരിക്കുകയാണ്.

പൂനൂർ പുഴയെ മാലിന്യ മുക്തമാക്കിയും കൈയ്യേറ്റങ്ങൽ ഒഴിപ്പിച്ചും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നാണ് കൊടുവള്ളി നഗരസഭ പറയുന്നത്. പൊതുജനങ്ങളുടെയും പുഴ സംരക്ഷണ പ്രവർത്തകരുടെയും സഹകരണത്തോടെ കർമ്മപദ്ധതികൾ ആവിഷ്കരിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇനിയും വൈകാതെ എത്രയും പെട്ടെന്ന് തന്നെ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ച് പുഴയെ വിണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കാണ് അധികൃതർ ശ്രദ്ധ നൽകേണ്ടത്.

Comments