പഴയ വീട് റീസൈക്കിൾഡ് = പുതിയ വീട്‌

പ്രളയജലത്തിന് ഒഴുകിപ്പോകാൻ വഴിയൊരുക്കിക്കൊണ്ട് റൂം ഫോർ റിവർ എന്ന ആശയത്തിലാണ് പരിസ്ഥിതി പ്രവർത്തകനായ പുരുഷൻ ഏലൂർ പുതിയ വീട് നിർമിച്ചത്. പ്രളയത്തിൽ മുങ്ങിപ്പോയ പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ അവശിഷ്ടങ്ങളെല്ലാം ഉപയോഗപ്പെടുത്തി, പ്രകൃതിചൂഷണം പരമാവധി കുറച്ചാണ് വീട് നിർമിച്ചത്. പാഴ്‌വസ്തുക്കളും മണ്ണും മുളയുമൊക്കെയാണ് മനോഹരമായ ഈ വീടിനായി ഉപയോഗിച്ച അസംസ്‌കൃതവസ്തുക്കൾ.
രണ്ട് പതിറ്റാണ്ടിലേറെയായി പെരിയാറിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പുരുഷൻ ഏലൂരിന് വീടിനെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ജീവിതത്തെക്കുറിച്ചും പറയാനേറെയുണ്ട്.

Comments