കാലാവസ്ഥാ
അഭയാർത്ഥികൾ
എവിടേക്കു പോകുന്നു,
എങ്ങനെ ജീവിക്കുന്നു?

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഗോള അഭയാർത്ഥി പ്രതിസന്ധികളെെക്കുറിച്ചും സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും എഴുതുന്നു, ഗവേഷകനായ ഹേമന്ദ് ശ്രീനിവാസ്.

“ഇവിടെ നിന്ന് പോകൂ,
എന്നിൽ നിന്ന് ഓടിയകലൂ,
ഞാൻ ഇപ്പോൾ എന്തായി മാറിയെന്ന് എനിക്കറിയില്ല;
പക്ഷെ എനിക്കറിയാം,
ഇവിടെയല്ലാത്ത മറ്റേതൊരു സ്ഥലവും ഇതിനേക്കാൾ സുരക്ഷിതമായിരിക്കുമെന്ന്’’:
“വീട് നിങ്ങളുടെ ചെവിയിൽ
വിയർത്ത ശബ്ദത്തിൽ
ഇങ്ങനെ മന്ത്രിക്കുന്നത് വരെ ആരും വീട് വിട്ട് പോകാറില്ല’’-
വാർസൻ ഷിറിന്റെ Home എന്ന കവിതയിലെ ഈ വരികൾ വീട് എന്നത് ഒരു ഭൗതിക ഇടം മാത്രമല്ലെന്നും, സുരക്ഷ, ഓർമ്മ, വ്യക്തിത്വം, ബന്ധങ്ങൾ, സാമൂഹികത എന്നിവയുടെ സമാഹാരമാണെന്നും ഓർമ്മിപ്പിക്കുന്നു (Shire, 2011). സ്വന്തം വീട്ടിൽനിന്ന് എന്നെന്നേക്കുമായി ഇറങ്ങിപ്പോകേണ്ടിവരുന്ന മനുഷ്യരുടെ പലായനം പലപ്പോഴും ഒരു സാധാരണ യാത്രയല്ല. എവിടേക്കാണ് പോകേണ്ടതെന്നറിയാതെയും, തിരിച്ചുവരാൻ കഴിയുമോ എന്നറിയാതെയും നടത്തുന്ന ഒരു നിർബന്ധിത യാത്രയാണത്.

തിരിഞ്ഞുനോക്കുമ്പോൾ തകർന്ന വീടുകളും കത്തിച്ചാമ്പലായ നാടുകളും നിലവിളികളുമായി പരക്കം പായുന്ന മനുഷ്യരുമാണ് പലപ്പോഴും അവശേഷിക്കുന്നത്. ലോകചരിത്രം ഇത്തരത്തിൽ സ്വന്തം വീടും ജീവിതസാഹചര്യങ്ങളും ഉപേക്ഷിക്കേണ്ടിവന്ന മനുഷ്യരുടെ അതിജീവനചരിത്രം കൂടിയാണ്. യുദ്ധം, രാഷ്ട്രീയ പീഡനം, മതപരമായ സംഘർഷം, വംശീയ വിവേചനം, സാമ്പത്തികപ്രതിസന്ധി, പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ നിരവധി ഘടകങ്ങൾ മനുഷ്യരെ അവരുടെ വാസസ്ഥലങ്ങളിൽനിന്ന് പുറത്തേക്ക് നീക്കിയിട്ടുണ്ട് (Marrus, 1985; Black et al., 2011). അതിനാൽ അഭയാർത്ഥിത്വത്തെ മനസ്സിലാക്കുമ്പോൾ “ആരാണ് അഭയാർത്ഥി?” എന്ന നിയമപരമായ ചോദ്യത്തോടൊപ്പം “എന്തുകൊണ്ടാണ് മനുഷ്യർ വീടുവിടുന്നത്?”, “വീട് നഷ്ടപ്പെടുമ്പോൾ എന്താണ് നഷ്ടപ്പെടുന്നത്?”, “കാലാവസ്ഥാ വ്യതിയാനം ഈ പ്രക്രിയയെ എങ്ങനെ ശക്തിപ്പെടുത്തുന്നു?” എന്നീ ചോദ്യങ്ങളും ഉയർത്തേണ്ടതുണ്ട്.

അഭയാർത്ഥി എന്നത് ആരാണ്? 1951-ലെ Convention Relating to the Status of Refugees പ്രകാരം, വംശം, മതം, ദേശീയത, പ്രത്യേക സാമൂഹിക വിഭാഗത്തിലെ അംഗത്വം, രാഷ്ട്രീയ അഭിപ്രായം തുടങ്ങിയ കാരണങ്ങളാൽ പീഡനം നേരിടുമെന്ന ന്യായമായ ഭയത്തെ തുടർന്ന് സ്വന്തം രാജ്യത്തിന് പുറത്തായിരിക്കുകയും ആ രാജ്യത്തിന്റെ സംരക്ഷണം സ്വീകരിക്കാൻ കഴിയാതെയോ താൽപര്യമില്ലാതെയോ ഇരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അഭയാർത്ഥി (United Nations High Commissioner for Refugees UNHCR], 1951). 1951 Convention-ഉും 1967 Protocol-ഉും ചേർന്നാണ് ആധുനിക അന്താരാഷ്ട്ര അഭയാർത്ഥി സംരക്ഷണത്തിന്റെ പ്രധാന നിയമ ചട്ടക്കൂട് രൂപപ്പെട്ടത്.

അഭയാർത്ഥികളുടെ നിയമപരമായ അവകാശങ്ങൾ, സംരക്ഷണം, അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങൾ എന്നിവ ഇതിലൂടെ നിർവചിക്കപ്പെട്ടു (UNHCR, 1951, 1967). ഇവിടെ ഒരു പ്രധാന വ്യത്യാസം ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തം രാജ്യത്തിനകത്ത് വീടുവിട്ട് മറ്റൊരിടത്തേക്ക് പോകുന്ന വ്യക്തിയെ സാധാരണയായി Internally displaced person (IDP) എന്നാണ് വിളിക്കുന്നത്. ഒരു അന്താരാഷ്ട്ര അതിർത്തി കടന്നതുകൊണ്ട് മാത്രം ഒരാൾ 1951 Convention പ്രകാരമുള്ള അഭയാർത്ഥിയാകുന്നില്ല.

യുദ്ധങ്ങൾ, അധിനിവേശങ്ങൾ, രാഷ്ട്രീയ പീഡനം, വംശീയ പീഡനം എന്നിവ ലക്ഷക്കണക്കിന് ആളുകളെ സ്വന്തം വീടുകളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പുറത്താക്കി.
യുദ്ധങ്ങൾ, അധിനിവേശങ്ങൾ, രാഷ്ട്രീയ പീഡനം, വംശീയ പീഡനം എന്നിവ ലക്ഷക്കണക്കിന് ആളുകളെ സ്വന്തം വീടുകളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പുറത്താക്കി.

പീഡനം, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളും ഘടകമാണ് (UNHCR, 2025). അതുകൊണ്ട് കാലാവസ്ഥാ ദുരന്തത്തെ തുടർന്ന് സ്വന്തം വീടും സ്ഥലവും ഉപേക്ഷിക്കുന്ന എല്ലാവരെയും ‘അഭയാർത്ഥികൾ’ എന്നു വിളിക്കുന്നത് നിയമപരമായി കൃത്യമല്ല. അവരുടെ സാഹചര്യത്തിനനുസരിച്ച് displaced persons, disaster-displaced persons, climate-related migrants, internally displaced persons തുടങ്ങിയ പദങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. 1951-ലെ അഭയാർത്ഥി കൺവെൻഷന്റെ ചരിത്രപരമായ പശ്ചാത്തലം ഒന്നാം ലോകമഹായുദ്ധവും (1914–1918) രണ്ടാം ലോകമഹായുദ്ധവും (1939–1945) യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വലിയ തോതിലുള്ള ജനകീയ കുടിയിറക്കത്തിന് കാരണമായി.

യുദ്ധങ്ങൾ, അധിനിവേശങ്ങൾ, രാഷ്ട്രീയ പീഡനം, വംശീയ പീഡനം എന്നിവ ലക്ഷക്കണക്കിന് ആളുകളെ സ്വന്തം വീടുകളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പുറത്താക്കി (Marrus, 1985; Skran, 1995). രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അന്താരാഷ്ട്ര അഭയാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമപരമായ സംവിധാനം ആവശ്യമാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് 1951-ലെ Refugee Convention രൂപപ്പെട്ടത്. പിന്നീട് 1967 Protocol മുഖേന Convention-ന്റെ പ്രാരംഭകാല ഭൗമപരമായ പരിധികൾ നീക്കം ചെയ്യപ്പെട്ടു (UNHCR, 1951, 1967).

Irish Famine മുതൽ ലോകയുദ്ധങ്ങൾ വരെ പലായന ചരിത്രത്തിൽ പ്രാധാന്യമേറിയതാണ്. 1840-കളിലെ Irish Potato Famine വലിയ തോതിലുള്ള പട്ടിണിക്കും കുടിയേറ്റത്തിനും കാരണമായി. 1847–1855 കാലഘട്ടത്തിൽ അയർലൻഡിൽ നിന്ന് നിരവധി ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി.

Convention-ന്റെ പ്രാധാന്യം അഭയാർത്ഥികളെ സഹായിക്കുന്നതിൽ മാത്രമല്ല; അവർക്ക് നിയമപരമായ പ്രവേശനം, സംരക്ഷണം, മാന്യമായ വിദ്യാഭ്യാസം, ജീവിതം, തൊഴിൽ, സ്വത്ത് തുടങ്ങിയ അവകാശങ്ങൾ ഉറപ്പാക്കുന്നതിലും നിലകൊള്ളുന്നു. Huguenot-കളുടെ പലായനം കണക്കിലെടുത്ത് അഭയാർത്ഥിത്വത്തിന്റെ ചരിത്രം 20-ാം നൂറ്റാണ്ടിൽ മാത്രം ആരംഭിച്ചതല്ലെന്ന് മനസ്സിലാക്കാം. 16-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ Calvinism വ്യാപിച്ചതിനെ തുടർന്ന് Protestant Huguenot സമൂഹവും Catholic സമൂഹവും തമ്മിൽ ശക്തമായ മതസംഘർഷങ്ങൾ ഉണ്ടായി. 1562 മുതൽ 1598 വരെ ഫ്രാൻസിൽ നടന്ന മതയുദ്ധങ്ങൾ ഈ സംഘർഷത്തിന്റെ പ്രധാന ഘട്ടമായിരുന്നു. 1598-ൽ Henry IV Edict of Nantes പുറപ്പെടുവിച്ചതോടെ Huguenot സമൂഹത്തിന് ചില മത-പൗരാവകാശങ്ങൾ ലഭിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അന്താരാഷ്ട്ര അഭയാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി  നിയമപരമായ സംവിധാനം  ആവശ്യമാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് 1951-ലെ Refugee Convention രൂപപ്പെട്ടത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അന്താരാഷ്ട്ര അഭയാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമപരമായ സംവിധാനം ആവശ്യമാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് 1951-ലെ Refugee Convention രൂപപ്പെട്ടത്.

എന്നാൽ 1685-ൽ Edict of Fontainebleau വഴി Edict of Nantes റദ്ദാക്കിയതോടെ Huguenot സമൂഹത്തിനുമേൽ വീണ്ടും പീഡനം ശക്തമായി. തുടർന്ന് വലിയ തോതിൽ Huguenot ജനങ്ങൾ ഫ്രാൻസിൽനിന്ന് പുറത്തേക്ക് കുടിയേറി (Scoville, 1960). ഇംഗ്ലണ്ട്, നെതർലാൻഡ്സ്, ജർമ്മൻ പ്രദേശങ്ങൾ, സ്വിറ്റ്സർലാൻഡ്, പ്രഷ്യ തുടങ്ങിയ പ്രദേശങ്ങളിലേക്ക് നടന്ന ഈ കുടിയേറ്റം യൂറോപ്യൻ അഭയാർത്ഥി ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. “Refugee” എന്ന പദത്തിന്റെ ചരിത്രപരമായ വളർച്ചയിലും ഈ പലായനങ്ങൾക്ക് പ്രാധാന്യമുണ്ട്. ഫ്രഞ്ചിലെ réfugié എന്ന പദവുമായി ബന്ധപ്പെട്ടാണ് ഇംഗ്ലീഷിലെ refugee എന്ന പദം വികസിച്ചത്.

Irish Famine മുതൽ ലോകയുദ്ധങ്ങൾ വരെ പലായന ചരിത്രത്തിൽ പ്രാധാന്യമേറിയതാണ്. 1840-കളിലെ Irish Potato Famine വലിയ തോതിലുള്ള പട്ടിണിക്കും കുടിയേറ്റത്തിനും കാരണമായി. 1847–1855 കാലഘട്ടത്തിൽ അയർലൻഡിൽ നിന്ന് നിരവധി ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി. ഈ സംഭവങ്ങൾ പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, ദാരിദ്ര്യം, മനുഷ്യചലനശേഷി എന്നിവ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ചരിത്രപരമായ ഉദാഹരണങ്ങളാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമൻ അധിനിവേശം ബെൽജിയത്തിൽ വലിയ ജനകീയ പലായനത്തിന് കാരണമായി. പിന്നീട് നാസി ജർമ്മനിയിലെ ജൂതവിരുദ്ധ പീഡനം യൂറോപ്പിലാകെ അഭയാർത്ഥി പ്രതിസന്ധി സൃഷ്ടിച്ചു (Marrus, 1985). 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയും വിവിധ സാമ്രാജ്യങ്ങളുടെ തകർച്ച, യുദ്ധങ്ങൾ, രാഷ്ട്രീയ വിപ്ലവങ്ങൾ, വംശീയ-മതപരമായ സംഘർഷങ്ങൾ എന്നിവ മൂലം വലിയ ജനവിഭാഗങ്ങൾ വീടും രാജ്യവും ഉപേക്ഷിക്കേണ്ടിവന്ന കാലഘട്ടമായിരുന്നു (Skran, 1995).

League of Nations,
Nansen Passport

അഭയാർത്ഥികൾക്ക് നിയമപരമായി അന്താരാഷ്ട്ര അതിർത്തികൾ കടക്കുന്നതിന് സഹായിച്ച പ്രധാനപ്പെട്ട ചരിത്രപരമായ സംവിധാനമായിരുന്നു Nansen Passport. നോർവീജിയൻ മനുഷ്യാവകാശ പ്രവർത്തകനും നയതന്ത്രജ്ഞനുമായ Fridtjof Nansen-ന്റെ നേതൃത്വത്തിൽ 1922 മുതൽ ഈ സംവിധാനം വികസിപ്പിക്കപ്പെട്ടു. Nansen Passport സ്വന്തം രാജ്യത്തിൽ യാത്രയ്ക്കുള്ള ഒരു രേഖയായി അഭയാർത്ഥികൾക്ക് ഉപയോഗിക്കാനായി. സാധാരണ പാസ്‌പോർട്ട് ലഭ്യമല്ലാത്ത മറ്റുരാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ സഹായിക്കുകയും ചെയ്തു. ഏകദേശം 50 രാജ്യങ്ങൾ ഈ രേഖ അംഗീകരിക്കുകയും നിരവധി അഭയാർത്ഥികൾക്ക് അതിലൂടെ പുതിയ ജീവിതം തേടാനുള്ള അവസരം ലഭിക്കുകയും ചെയ്തു (UNHCR, 2022). അഭയാർത്ഥികളുടെ അന്താരാഷ്ട്ര സംരക്ഷണ ചരിത്രത്തിൽ Nansen Passport-ന് പ്രത്യേക സ്ഥാനമുണ്ട്. പിന്നീട് വികസിച്ച അന്താരാഷ്ട്ര അഭയാർത്ഥി നിയമത്തിന്റെ മുൻഗാമിയായ സംവിധാനങ്ങളിൽ ഒന്നായി ഇതിനെ കാണാം.

Irish Famine മുതൽ ലോകയുദ്ധങ്ങൾ വരെ പലായന ചരിത്രത്തിൽ പ്രാധാന്യമേറിയതാണ്.
Irish Famine മുതൽ ലോകയുദ്ധങ്ങൾ വരെ പലായന ചരിത്രത്തിൽ പ്രാധാന്യമേറിയതാണ്.

രണ്ടാം ലോകമഹായുദ്ധവും
അഭയാർത്ഥി സംരക്ഷണവും

രണ്ടാം ലോകമഹായുദ്ധം അഭയാർത്ഥി ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യദുരന്തങ്ങളിലൊന്നായിരുന്നു. യുദ്ധം, നാസി പീഡനം, Holocaust, അധിനിവേശം, അതിർത്തികളുടെ പുനർനിർണ്ണയം തുടങ്ങിയ ഘടകങ്ങൾ കോടിക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽനിന്നും മാറ്റിപ്പാർപ്പിച്ചു. 1938-ൽ ഫ്രാൻസിലെ Évian-les-Bains-ൽ നടന്ന Évian Conference-ൽ 32 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. നാസി പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജൂത അഭയാർത്ഥികളുടെ പ്രശ്നം അന്താരാഷ്ട്രതലത്തിൽ ചർച്ചചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് (United States Holocaust Memorial Museum [USHMM], n.d.).

ഇതേ കാലഘട്ടത്തിൽ Kinder transport എന്ന രക്ഷാപ്രവർത്തനത്തിലൂടെ ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഏകദേശം 10,000 കുട്ടികളെ ബ്രിട്ടനിലേക്ക് കൊണ്ടുപോയി (USHMM, n.d.). ഇവിടെ ശ്രദ്ധിക്കേണ്ടത് Kinder transport ഒരു “passport” അല്ല എന്നതാണ്. അത് പ്രധാനമായും അഭയാർത്ഥി കുട്ടികളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ ഒരു മാനവിക ഇടപെടലായിരുന്നു. 1951 Convention മുതൽ ആധുനിക അഭയാർത്ഥി പ്രതിസന്ധി വരെ, 1951 Convention നിലവിൽ വന്നതിനു ശേഷവും ലോകത്ത് അഭയാർത്ഥി പ്രതിസന്ധികൾ അവസാനിച്ചില്ല.

“persons displaced in the context of disasters and climate change” എന്ന പ്രയോഗമാണ് ‘Climate refugee’ എന്ന പദത്തിന് കൂടുതൽ കൃത്യമെന്ന് UNHCR വ്യക്തമാക്കുന്നു.

ഇന്ത്യ – പാകിസ്ഥാൻ വിഭജനം, ഇസ്രായേൽ രൂപീകരണം, ഹംഗറി, വിയറ്റ്നാം, സൈപ്രസ്, ചിലി, ശ്രീലങ്ക, ഇറാഖ്, ഇറാൻ, തുർക്കി, ബോസ്നിയ, കൊസോവോ തുടങ്ങിയ പ്രദേശങ്ങളിലെ രാഷ്ട്രീയ-വംശീയ സംഘർഷങ്ങൾ വലിയ ജനകീയ പലായനങ്ങൾക്ക് കാരണമായി. ഇവയിൽ നിന്ന് വ്യക്തമാകുന്നത് അഭയാർത്ഥിത്വം ഒരു ഏകകാരണമുള്ള പ്രതിഭാസമല്ല എന്നതാണ്. യുദ്ധം, രാഷ്ട്രീയ അധികാരം, വംശീയത, മതം, സാമ്പത്തിക അസമത്വം, സാമൂഹിക പുറന്തള്ളൽ, പരിസ്ഥിതി സമ്മർദ്ദങ്ങൾ എന്നിവ പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു (Black et al., 2011; McAdam, 2017).

Kinder transport എന്ന രക്ഷാപ്രവർത്തനത്തിലൂടെ ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഏകദേശം 10,000 കുട്ടികളെ ബ്രിട്ടനിലേക്ക് കൊണ്ടുപോയി.
Kinder transport എന്ന രക്ഷാപ്രവർത്തനത്തിലൂടെ ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഏകദേശം 10,000 കുട്ടികളെ ബ്രിട്ടനിലേക്ക് കൊണ്ടുപോയി.

കാലാവസ്ഥാ വ്യതിയാനവും
മനുഷ്യ പലായനവും

ഇന്നത്തെ ലോകത്ത് അഭയാർത്ഥിത്വത്തെയും കുടിയിറക്കത്തെയും കുറിച്ചുള്ള ചർച്ചയിൽ പുതിയൊരു ഘടകം കൂടുതൽ പ്രാധാന്യം നേടുകയാണ് - കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ നേരിട്ട് മാത്രം ബാധിക്കുന്നില്ല. അത് കൃഷി, ജലലഭ്യത, തൊഴിൽ, ഭക്ഷ്യസുരക്ഷ, വീടുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യസംരക്ഷണം, സമ്പദ് വ്യവസ്ഥ എന്നിവയെ ബാധിക്കുന്നു. അതുവഴി ആളുകൾക്ക് സ്വന്തം സ്ഥലങ്ങളിൽ തുടരാനുള്ള കഴിവ് കുറയുകയും കുടിയേറ്റത്തിനുള്ള സമ്മർദ്ദം വർധിക്കുകയും ചെയ്യുന്നു (Black et al., 2011; McLeman & Smit, 2006). കാലാവസ്ഥാ വ്യതിയാനം പലപ്പോഴും migration-ന്റെ ഏക കാരണം അല്ല. മറിച്ച് നിലവിലുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, പരിസ്ഥിതി ദൗർബല്യങ്ങളെ കൂടുതൽ രൂക്ഷമാക്കുന്ന ഒരു risk multiplier ആയിപ്രവർത്തിക്കുന്നു (UNHCR, 2025).

ആരാണ് കാലാവസ്ഥാ അഭയാർത്ഥി?

‘Climate refugee’ എന്ന പദം ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും മാധ്യമങ്ങളിലും അന്താരാഷ്ട്ര പൊതുചർച്ചകളിലും നിയമത്തിൽ ഇതിന് വ്യാപകമായി പ്രത്യേകമായ നിയമപരമായ അംഗീകാരം നിലവിലില്ല. UNHCR ഈ പദം ഔദ്യോഗികമായി ശുപാർശ ചെയ്യുന്നില്ല. പകരം “persons displaced in the context of disasters and climate change” എന്ന പ്രയോഗമാണ് കൂടുതൽ കൃത്യമെന്ന് UNHCR വ്യക്തമാക്കുന്നു (UNHCR,2025).

ഇന്നത്തെ ലോകത്ത് അഭയാർത്ഥിത്വത്തെയും കുടിയിറക്കത്തെയും കുറിച്ചുള്ള ചർച്ചയിൽ പുതിയൊരു ഘടകം കൂടുതൽ പ്രാധാന്യം നേടുകയാണ് - കാലാവസ്ഥാ വ്യതിയാനം.

ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വലിയൊരു വിഭാഗം displacements സ്വന്തം രാജ്യത്തിനകത്താണ് സംഭവിക്കുന്നത്. രണ്ടാമതായി, മനുഷ്യരുടെ displacement-ന് കാലാവസ്ഥാ വ്യതിയാനം മാത്രമല്ല, ദാരിദ്ര്യം, ഭൂമിയുടമസ്ഥത, ഭരണകൂട നയങ്ങൾ, സാമൂഹിക അസമത്വം, യുദ്ധം, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം തുടങ്ങിയ ഘടകങ്ങളും കാരണമാകുന്നു (UNHCR, 2025). അതിനാൽ “climate refugee” എന്നതിനു പകരം climate-related displacement, climate-induced mobility, disaster displacement തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് അക്കാദമികമായി കൂടുതൽ ഉചിതമാണ്.

കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ നേരിട്ട് മാത്രം ബാധിക്കുന്നില്ല. അത് കൃഷി, ജലലഭ്യത, തൊഴിൽ, ഭക്ഷ്യസുരക്ഷ, വീടുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യസംരക്ഷണം, സമ്പദ് വ്യവസ്ഥ എന്നിവയെ ബാധിക്കുന്നു. അതുവഴി ആളുകൾക്ക് സ്വന്തം സ്ഥലങ്ങളിൽ തുടരാനുള്ള കഴിവ് കുറയുകയും കുടിയേറ്റത്തിനുള്ള സമ്മർദ്ദം വർധിക്കുകയും ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ നേരിട്ട് മാത്രം ബാധിക്കുന്നില്ല. അത് കൃഷി, ജലലഭ്യത, തൊഴിൽ, ഭക്ഷ്യസുരക്ഷ, വീടുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യസംരക്ഷണം, സമ്പദ് വ്യവസ്ഥ എന്നിവയെ ബാധിക്കുന്നു. അതുവഴി ആളുകൾക്ക് സ്വന്തം സ്ഥലങ്ങളിൽ തുടരാനുള്ള കഴിവ് കുറയുകയും കുടിയേറ്റത്തിനുള്ള സമ്മർദ്ദം വർധിക്കുകയും ചെയ്യുന്നു.

Environmental Refugees
എന്ന ആശയത്തിന്റെ വളർച്ച

‘Environmental refugee’ എന്ന ആശയത്തെ അന്താരാഷ്ട്ര ചർച്ചകളിൽ ശ്രദ്ധേയമാക്കുന്നതിൽ Essam-El-Hinnawi-യുടെ 1985-ലെ UNEP പ്രസിദ്ധീകരണത്തിന് പ്രധാന സ്ഥാനമുണ്ട് (El-Hinnawi, 1985). തുടർന്ന് Norman Myers പോലുള്ള ഗവേഷകർ പരിസ്ഥിതി വ്യതിയാനങ്ങളും മനുഷ്യരുടെ displacement-ഉം തമ്മിലുള്ള ബന്ധം വിശദീകരിച്ചു (Myers, 2002). എന്നാൽ ഈ ആശയത്തെ ചുറ്റിപ്പറ്റി അക്കാദമിക രംഗത്ത് വലിയ ചർച്ചകൾ നിലനിൽക്കുന്നു. പ്രത്യേകിച്ച് environmental change ഒരു displacement-ന്റെ നേരിട്ടുള്ള ഏക കാരണം ആണോ, അതോ നിരവധി സാമൂഹിക - സാമ്പത്തിക ഘടകങ്ങളിൽ ഒന്നാണോ എന്നതാണ് പ്രധാന ചർച്ച. Gemenne (2011) കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ population displacement-നെ എങ്ങനെ സ്വാധീനിക്കാമെന്ന് വിശദീകരിക്കുമ്പോൾ, Black et al. (2011) migration-ന്റെ കാരണങ്ങൾ പലതരത്തിലുള്ളതും പരസ്പരം ബന്ധപ്പെട്ടതുമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

Stockholm Declaration മുതൽ
Global Compact വരെ

1972-ലെ Stockholm Declaration പരിസ്ഥിതി സംരക്ഷണവും മനുഷ്യക്ഷേമവും തമ്മിലുള്ള ബന്ധത്തെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടിയ പ്രധാന രേഖയാണ് (United Nations, 1972). തുടർന്ന് 2016-ലെ NewYork Declaration for Refugees and Migrants അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും സംരക്ഷണത്തെക്കുറിച്ചുള്ള ആഗോള ചർച്ചയ്ക്ക് പുതിയൊരു ഘട്ടം നൽകി (United Nations, 2016). 2018-ലെ Global Compact for Safe, Orderly and Regular Migration കാലാവസ്ഥാ വ്യതിയാനം, ദുരന്തങ്ങൾ, ജീവിതോപാധികളുടെ നഷ്ടം തുടങ്ങിയവ Migration-ന്റെ drivers ആയി പരിഗണിക്കുന്നു. പ്രത്യേകിച്ച് Objective 2-ൽ മനുഷ്യരെ സ്വന്തം പ്രദേശങ്ങളിൽ നിന്ന് പുറത്തേക്ക് പോകാൻ നിർബന്ധിതരാക്കുന്ന പ്രതികൂല ഘടകങ്ങൾ കുറയ്ക്കുന്നതിന് കാലാവസ്ഥാ Adaptation, Resilience തുടങ്ങിയ നടപടികൾക്ക് പ്രാധാന്യം നൽകുന്നു (United Nations, 2018). കാലാവസ്ഥാ വ്യതിയാനവും ദുരന്തങ്ങളും മൂലം അതിർത്തി കടക്കുന്ന Displacement-നെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കുന്നതിൽ Nansen Initiative പ്രധാന പങ്കുവഹിച്ചു. 2015-ലെ Agenda for the Protection of Cross Border Displaced Persons in the Context of Disasters and Climate Change ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം അതിർത്തി കടന്ന് Displacement നേരിടുന്നവരുടെ സംരക്ഷണത്തിനുള്ള നയപരമായ മാർഗങ്ങൾ മുന്നോട്ടുവച്ചു (Nansen Initiative, 2015).

UNHCR-ന്റെ 2025 mid-year കണക്കുപ്രകാരം 2025 ജൂൺ അവസാനത്തോടെ ലോകത്ത് ഏകദേശം 117.3 Million ആളുകൾ forcibly displaced ആയിരുന്നു. ഈ കണക്കിൽ refugees, asylum-seekers, internally displaced people തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഉൾപ്പെടുന്നു.

ഇതിലൂടെ Climate change - migration ബന്ധം മനുഷ്യാവകാശം, disaster risk reduction, adaptation, planned relocation, humanitarian protection എന്നീ മേഖലകളുമായി കൂടുതൽ ശക്തമായി ബന്ധപ്പെട്ടു. കാലാവസ്ഥാ വ്യതിയാനവും ആഭ്യന്തര കുടിയേറ്റവും World Bank-ന്റെ Groundswell റിപ്പോർട്ട് കാലാവസ്ഥാ വ്യതിയാനം ഭാവിയിലെ ആഭ്യന്തര കുടിയേറ്റത്തെ ശക്തമായി സ്വാധീനിക്കുമെന്ന് വ്യക്തമാക്കുന്നു. ആറ് പ്രദേശങ്ങളിലായി 2050-ഓടെ 216 Million ആളുകൾക്ക് സ്വന്തം രാജ്യത്തിനകത്ത് climate-related migration നടത്തേണ്ട സാഹചര്യമുണ്ടാകാമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത് (Clementetal, 2021). ഇത് ‘216 Million climate refugees’ എന്നല്ല മനസ്സിലാക്കേണ്ടത്. ഇവർ പ്രധാനമായും Internal climate migrants ആണ്. ജലദൗർലഭ്യം, കാർഷിക ഉത്പാദനത്തിലെ ഇടിവ്, സമുദ്രനിരപ്പുയർച്ച, ജീവിതോപാധികളുടെ തകർച്ച തുടങ്ങിയ ഘടകങ്ങളാണ് ഈ migration-ന്റെ പ്രധാന drivers ആയി റിപ്പോർട്ട് ചെയ്യുന്നത് (Clement et al., 2021).

ദുരന്തങ്ങളും
കുടിയിറക്കവും

Internal Displacement Monitoring Centre-ന്റെ കണക്കുകൾ പ്രകാരം 2024-ൽ ലോകത്ത് 45.8 Million disaster related internal displacements രേഖപ്പെടുത്തി. 2008 മുതൽ IDMC രേഖപ്പെടുത്തുന്ന കാലയളവിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത് (Internal Displacement Monitoring Centre [IDMC], 2025). ഇവിടെ ‘45.8 million people’ എന്ന് പറയുന്നതിന് പകരം 45.8 million displacement movements എന്ന് പറയുന്നതാണ് കൂടുതൽ കൃത്യം. ഒരേ വ്യക്തിക്ക് ഒരു വർഷത്തിനുള്ളിൽ ഒന്നിലധികം തവണ displacement സംഭവിക്കാം. അതുകൊണ്ട് disaster displacement-നെ സ്ഥിരമായ refugee population-നോട് നേരിട്ട് തുല്യമാക്കാൻ കഴിയില്ല.

Internal Displacement Monitoring Centre-ന്റെ കണക്കുകൾ പ്രകാരം 2024-ൽ ലോകത്ത് 45.8 Million disaster related internal displacements രേഖപ്പെടുത്തി. 2008 മുതൽ IDMC രേഖപ്പെടുത്തുന്ന കാലയളവിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്.
Internal Displacement Monitoring Centre-ന്റെ കണക്കുകൾ പ്രകാരം 2024-ൽ ലോകത്ത് 45.8 Million disaster related internal displacements രേഖപ്പെടുത്തി. 2008 മുതൽ IDMC രേഖപ്പെടുത്തുന്ന കാലയളവിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്.

നിർബന്ധിത കുടിയിറക്കത്തിന്റെ വ്യാപ്തി

UNHCR-ന്റെ 2025 mid-year കണക്കുപ്രകാരം 2025 ജൂൺ അവസാനത്തോടെ ലോകത്ത് ഏകദേശം 117.3 Million ആളുകൾ forcibly displaced ആയിരുന്നു. ഈ കണക്കിൽ refugees, asylum-seekers, internally displaced people തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഉൾപ്പെടുന്നു. ഇവരെല്ലാം climate-displaced persons അല്ല (UNHCR, 2025). അതുകൊണ്ട് ഈ കണക്ക് “ലോകത്തിലെ കാലാവസ്ഥാ അഭയാർത്ഥികളുടെ എണ്ണം” എന്ന രീതിയിൽ അവതരിപ്പിക്കുന്നത് തെറ്റായിരിക്കും. ഇത് ആഗോള forced displacement-ന്റെ മൊത്തം കണക്കാണ്. കാലാവസ്ഥാ വ്യതിയാനം, ഉപജീവനം, പലായനം കാലാവസ്ഥാ വ്യതിയാനം migration-നെ പല വഴികളിലൂടെ സ്വാധീനിക്കുന്നു.

കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് ‘ആരാണ് കാലാവസ്ഥാ മാറ്റത്തിന് കൂടുതൽ ഉത്തരവാദി, എന്നാൽ അതിന്റെ ആഘാതം ആരാണ് കൂടുതൽ അനുഭവിക്കുന്നത്?’ എന്നതാണ്.

ഉയരുന്ന താപനില, മഴയുടെ വ്യതിയാനം, വരൾച്ച, വെള്ളപ്പൊക്കം, കടൽനിരപ്പുയർച്ച, കൃഷിയിടങ്ങളുടെ ഉൽപാദനക്ഷമത കുറയുക, ജലദൗർലഭ്യം എന്നിവ മനുഷ്യരുടെ ഉപജീവനത്തെ ബാധിക്കുന്നു (Blacketal.,2011;McLeman& Smit, 2006). കർഷകരുടെ കൃഷി പരാജയപ്പെടുമ്പോൾ പ്രശ്നം കൃഷിയിൽ മാത്രം ഒതുങ്ങുന്നില്ല. വരുമാനം കുറയുന്നു, കടബാധ്യത ഉയരുന്നു, ഭക്ഷ്യസുരക്ഷ ദുർബലമാകുന്നു, തൊഴിൽ നഷ്ടപ്പെടുന്നു. തുടർന്ന് കുടുംബം മറ്റൊരിടത്തേക്ക് മാറേണ്ടിവരാം. അതിനാൽ climate migration ഒരു environmental process മാത്രമല്ല; സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു പ്രക്രിയ കൂടിയാണ്. ഇത്തരം displacement-നെ മനസ്സിലാക്കുന്നതിൽ political ecology സമീപനം പ്രധാനമാണ്. കാലാവസ്ഥാ ആഘാതം എല്ലാവരെയും ഒരേ രീതിയിൽ ബാധിക്കുന്നില്ല. ഭൂമി, സമ്പത്ത്, തൊഴിൽ, സാമൂഹിക സംരക്ഷണം, ഭരണകൂട സഹായം തുടങ്ങിയ വിഭവങ്ങളിലേക്കുള്ള അസമമായ പ്രവേശനം ചില വിഭാഗങ്ങളെ കൂടുതൽ Vulnerable ആക്കുന്നു.

കാലാവസ്ഥാ നീതിയുടെ ചോദ്യം

കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് ‘ആരാണ് കാലാവസ്ഥാ മാറ്റത്തിന് കൂടുതൽ ഉത്തരവാദി, എന്നാൽ അതിന്റെ ആഘാതം ആരാണ് കൂടുതൽ അനുഭവിക്കുന്നത്?’ എന്നതാണ്. ചരിത്രപരമായി Greenhouse gas emissions-ന് കൂടുതൽ സംഭാവന നൽകിയ വ്യവസായിക രാജ്യങ്ങളും ഇന്നത്തെ climate-vulnerable സമൂഹങ്ങളും തമ്മിൽ വലിയ അസമത്വമുണ്ട്. അതിനാൽ climate change ഒരു environmental problem മാത്രമല്ല; അത് justice problem കൂടിയാണ്. ദരിദ്ര സമൂഹങ്ങൾ, ആദിവാസി സമൂഹങ്ങൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, അനൗപചാരിക തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, സാമൂഹികമായി അരികുവൽക്കരിക്കപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് Climate impacts നേരിടാനുള്ള ശേഷി പലപ്പോഴും കുറവാണ്. അതുകൊണ്ട് climate displacement-നെക്കുറിച്ചുള്ള ചർച്ചയിൽ adaptation, resilience, compensation, loss and damage, social protection, dignified relocation തുടങ്ങിയ ആശയങ്ങൾ പ്രധാനമാണ്. അഭയം ലഭിച്ചിടത്തും അഭയം നഷ്ടപ്പെടുമ്പോൾ കാലാവസ്ഥാ ദുരന്തങ്ങൾ സ്വന്തം രാജ്യത്തിനകത്തുള്ളവരെ മാത്രമല്ല ബാധിക്കുന്നത്. ഇതിനകം തന്നെ അഭയാർത്ഥികളായി മറ്റ് രാജ്യങ്ങളിൽ കഴിയുന്ന ജനവിഭാഗങ്ങളും climate-vulnerable പ്രദേശങ്ങളിലാണ് പലപ്പോഴും താമസിക്കുന്നത്.

മ്യാൻമറിൽ നിന്ന് ബംഗ്ലാദേശിലെത്തിയ Rohingya അഭയാർത്ഥികൾ താമസിക്കുന്ന Cox's Bazar പ്രദേശം.
മ്യാൻമറിൽ നിന്ന് ബംഗ്ലാദേശിലെത്തിയ Rohingya അഭയാർത്ഥികൾ താമസിക്കുന്ന Cox's Bazar പ്രദേശം.

ഉദാഹരണത്തിന്, മ്യാൻമറിൽ നിന്ന് ബംഗ്ലാദേശിലെത്തിയ Rohingya അഭയാർത്ഥികൾ താമസിക്കുന്ന Cox's Bazar പ്രദേശം ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾക്ക് വിധേയമാണ്. അതിനാൽ ഒരു സംഘർഷത്തിൽ നിന്ന് രക്ഷപ്പെട്ട് അഭയം തേടിയെത്തിയ ജനങ്ങൾ പിന്നീട് മറ്റൊരു തരത്തിലുള്ള പരിസ്ഥിതി അപകടസാധ്യത നേരിടുന്നു. ഇതിലൂടെ ഒരു പ്രധാന ആശയം മുന്നോട്ടുവരുന്നു: അഭയം ലഭിച്ചിടത്തും അഭയം വീണ്ടും നഷ്ടപ്പെടാം. അതിനാൽ refugee protection-നെ climate resilience-ൽ നിന്ന് വേർതിരിച്ച് കാണാൻ കഴിയില്ല.

Climate Risk Index-ലെ
ഇന്ത്യ

Germanwatch-ന്റെ Climate Risk Index 2026 പ്രകാരം 1995–2024 കാലയളവിലെ ദീർഘകാല റാങ്കിങ്ങിൽ ഇന്ത്യ ഒൻപതാം സ്ഥാനത്താണ്. 2024-ലെ മാത്രം കണക്കിൽ ഇന്ത്യ 15-ാം സ്ഥാനത്താണ് (Germanwatch, 2025). വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വരൾച്ച, ഉഷ്ണതരംഗം, മണ്ണിടിച്ചിൽ തുടങ്ങിയ climate - related hazards ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെ ബാധിക്കുന്നു. ഇന്ത്യയുടെ വലിയ ഭൂവിസ്തൃതിയും വ്യത്യസ്ത ഭൂപ്രകൃതിയും നീണ്ട തീരപ്രദേശവും ഉയർന്ന ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളും climate vulnerability വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

കേരളം, അസം, ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ വിവിധ തരത്തിലുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, അതിശക്തമായ മഴ, വരൾച്ച, ഉഷ്ണതരംഗം തുടങ്ങിയ അപകടസാധ്യതകൾ നേരിടുന്നു. അതുകൊണ്ട് ഇന്ത്യയിലെ climate displacement-നെ ഒരു ദേശീയതല പ്രശ്നമായി മാത്രം കാണാതെ പ്രാദേശിക ഭൂമിശാസ്ത്രം, ഉപജീവനം, സാമൂഹിക അസമത്വം, വീടുകളുടെ സ്വഭാവം, ഭൂമിയുടമസ്ഥത, ദാരിദ്ര്യം എന്നിവയുമായി ബന്ധപ്പെടുത്തി പഠിക്കേണ്ടതാണ്.

അഭയം ലഭിച്ചിടത്തും അഭയം വീണ്ടും നഷ്ടപ്പെടാം. അതിനാൽ refugee protection-നെ climate resilience-ൽ നിന്ന് വേർതിരിച്ച് കാണാൻ കഴിയില്ല.
അഭയം ലഭിച്ചിടത്തും അഭയം വീണ്ടും നഷ്ടപ്പെടാം. അതിനാൽ refugee protection-നെ climate resilience-ൽ നിന്ന് വേർതിരിച്ച് കാണാൻ കഴിയില്ല.

2026-ലെ നേപ്പാൾ ദുരന്തം:
പുതിയ ഉദാഹരണം

2026 ഓഗസ്റ്റ് 26-ന് നേപ്പാൾ–ചൈന അതിർത്തി മേഖലയുമായി ബന്ധപ്പെട്ട് വലിയ flash-flood/mass-flow disaster ഉണ്ടായി. Rasuwa മേഖലയിലും Bhote Koshi–Trishuli നദീതട സംവിധാനത്തിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രാഥമിക ശാസ്ത്രീയ പുനർനിർമ്മാണങ്ങൾ പ്രകാരം ഉയർന്ന പ്രദേശത്തെ rock–ice slope failure ഒരു channelised mass-flow, flood cascade ആയി താഴേക്ക് വ്യാപിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു (Li, 2026).

സംഭവത്തിൽ വലിയ തോതിൽ ആളുകൾ മരിക്കുകയും കാണാതാവുകയും ചെയ്തു. UNICEF Australia-യുടെ റിപ്പോർട്ടിലും ആയിരത്തിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈദുരന്തം glacier–ice, rock, water, topography, extreme events, warming climate എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള പ്രധാന ഉദാഹരണമാണ്. എന്നാൽ ഒരു ദുരന്തത്തെ കാലാവസ്ഥാ വ്യതിയാനം മാത്രം സൃഷ്ടിച്ച ദുരന്തം എന്ന് നേരിട്ട് പ്രഖ്യാപിക്കുന്നതിന് attribution evidence ആവശ്യമാണ്.

ഉയരുന്ന താപനിലയും മഴയുടെ വ്യതിയാനവും കൃഷിയെ ബാധിക്കുന്നു. കൃഷി തകരുമ്പോൾ വരുമാനം കുറയുന്നു. വരുമാനം കുറയുമ്പോൾ കടബാധ്യതയും തൊഴിലില്ലായ്മയും വർധിക്കുന്നു.

Himalayan പ്രദേശങ്ങളിൽ Glacial Lake Outburst Flood (GLOF) ഒരു പ്രധാന അപകടസാധ്യതയാണ്. ഹിമാനികളുടെ ഉരുകൽ, തടാകങ്ങളുടെ വലുപ്പത്തിലെ വർധന, അസ്ഥിരമായ moraine dams, ice/rock avalanches, ശക്തമായ മഴ തുടങ്ങിയ ഘടകങ്ങൾ ചേർന്ന് ചില സാഹചര്യങ്ങളിൽ വലിയ വെള്ളപ്പാച്ചിലുകൾ സൃഷ്ടിക്കാം. ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമ്പോൾ വീടുകൾ, പാലങ്ങൾ, റോഡുകൾ, വൈദ്യുതി നിലയങ്ങൾ, കൃഷിഭൂമി, വ്യാപാരമേഖല, സാമൂഹിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവ നശിക്കാം. അതുവഴി ജനങ്ങൾ ഉടനടി displacement നേരിടുകയും ദീർഘകാലത്തേക്ക് സ്വന്തം പ്രദേശത്തേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യാം. ഇവിടെ വീണ്ടും ‘അവർ അഭയാർത്ഥികളായി’ എന്ന് പറയുന്നതിന് പകരം അവർ ദുരന്തത്തെ തുടർന്ന് ‘കുടിയിറക്കപ്പെട്ടവരായി’ എന്നാണ് അക്കാദമികമായി കൂടുതൽ കൃത്യമായ പ്രയോഗം. കാലാവസ്ഥാ കുടിയിറക്കത്തിന്റെ സാമൂഹിക ഘടകങ്ങൾ കാലാവസ്ഥാ Displacement-നെ പ്രകൃതിദുരന്തത്തിന്റെ ഫലമായി മാത്രം കാണുന്നത് അപൂർണ്ണമാണ്. പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങൾ തമ്മിലുള്ള പരസ്പരബന്ധമാണ് Displacement-ന്റെ യഥാർത്ഥ രൂപം നിർണ്ണയിക്കുന്നത്.

2026 ഓഗസ്റ്റ് 26-ന് നേപ്പാൾ–ചൈന അതിർത്തി മേഖലയുമായി ബന്ധപ്പെട്ട് വലിയ flash-flood/mass-flow disaster ഉണ്ടായി. Rasuwa മേഖലയിലും Bhote Koshi–Trishuli നദീതട സംവിധാനത്തിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
2026 ഓഗസ്റ്റ് 26-ന് നേപ്പാൾ–ചൈന അതിർത്തി മേഖലയുമായി ബന്ധപ്പെട്ട് വലിയ flash-flood/mass-flow disaster ഉണ്ടായി. Rasuwa മേഖലയിലും Bhote Koshi–Trishuli നദീതട സംവിധാനത്തിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഉയരുന്ന താപനിലയും മഴയുടെ വ്യതിയാനവും കൃഷിയെ ബാധിക്കുന്നു. കൃഷി തകരുമ്പോൾ വരുമാനം കുറയുന്നു. വരുമാനം കുറയുമ്പോൾ കടബാധ്യതയും തൊഴിലില്ലായ്മയും വർധിക്കുന്നു. ഇതിനൊപ്പം ഭൂമിയുടെ അസമമായ വിതരണം, സാമൂഹിക പുറന്തള്ളൽ, ഭരണകൂടത്തിന്റെ അവഗണന, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം എന്നിവ ചേർന്നാൽ migration നിർബന്ധിതമാകാം (Black et al., 2011; McLeman & Smit, 2006). അതിനാൽ climate displacement-നെ environmental displacement എന്ന ഒറ്റവാക്കിൽ ചുരുക്കാനാവില്ല. ഇത് ഒരു socio-ecological process ആണ്.

കാലാവസ്ഥാനീതി എന്നത് ഭാവിയിലെ ദുരന്തങ്ങളെ തടയുക മാത്രമല്ല; ഇതിനകം വീടുകളും ഭൂമിയും ഉപജീവനവും നഷ്ടപ്പെട്ട മനുഷ്യർക്ക് സുരക്ഷിതവും മാന്യവുമായ ജീവിതത്തിനുള്ള അവകാശം ഉറപ്പാക്കുക കൂടിയാണ്.

ആരാണ് കൂടുതൽ
Vulnerable?

UNHCR ചൂണ്ടിക്കാണിക്കുന്നതു പോലെ climate and disaster related displacement വിവിധ സാമൂഹിക വിഭാഗങ്ങളെ വ്യത്യസ്തമായി ബാധിക്കുന്നു. പ്രത്യേകിച്ച് ദാരിദ്ര്യത്തിലുള്ളവർ, കുട്ടികൾ, വയോജനങ്ങൾ, സ്ത്രീകൾ, ആരോഗ്യപരമായി vulnerable ആയവർ, സാമൂഹികമായി അരികുവൽക്കരിക്കപ്പെട്ടവർ തുടങ്ങിയവർക്ക് അപകടസാധ്യത കൂടുതലായിരിക്കാം (UNHCR, 2025). അതുകൊണ്ട് climate adaptation policies എല്ലാവർക്കും ഒരുപോലെ ബാധകമാകുന്ന പൊതുനയങ്ങളായി മാത്രം രൂപപ്പെടുത്തേണ്ടതുണ്ട്. രൂപപ്പെടുത്താതെ തിരിച്ചയക്കൽ, vulnerability-sensitive പുനരധിവാസം, policies മനുഷ്യാവകാശം ആയി ദുരന്തം കഴിഞ്ഞാൽ displaced people-നെ അവരുടെ പഴയ പ്രദേശങ്ങളിലേക്ക് തിരിച്ചയക്കുക എന്നത് മാത്രം പരിഹാരമല്ല. അവർ മടങ്ങുന്ന പ്രദേശത്ത് സുരക്ഷിതമായ വീട്, കുടിവെള്ളം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ, ഗതാഗതം, സാമൂഹിക സുരക്ഷ എന്നിവ ലഭ്യമാണോ എന്നതും പരിഗണിക്കണം. തിരിച്ചയക്കൽ സുരക്ഷിതവും മാന്യവുമായിരിക്കണം. അല്ലാത്തപക്ഷം displacement വീണ്ടും ആവർത്തിക്കാം. ഇതിനാൽ reconstruction എന്നതിനെക്കാൾ വിശാലമായ recovery, rehabilitation, resilient reconstruction, planned relocation തുടങ്ങിയ സമീപനങ്ങൾ ആവശ്യമാണ്.

നേപ്പാൾ ദുരന്തം glacier–ice, rock, water, topography, extreme events, warming climate എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള പ്രധാന ഉദാഹരണമാണ്.
നേപ്പാൾ ദുരന്തം glacier–ice, rock, water, topography, extreme events, warming climate എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള പ്രധാന ഉദാഹരണമാണ്.

കാലാവസ്ഥാ അഭയാർത്ഥിത്വം:
നിർവചനത്തിന്റെ സങ്കീർണ്ണത

കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ കുടിയേറാൻ നിർബന്ധിതരാക്കുന്നുവെന്നത് വ്യക്തമായിക്കൊണ്ടിരിക്കുമ്പോഴും, climate displacement-ന് ഒരൊറ്റ നിർവചനം നൽകുക ബുദ്ധിമുട്ടാണ്. ഒന്നാമത്തെ സമീപനം climate-related disaster മൂലം വീടും വാസസ്ഥലവും നഷ്ടപ്പെടുന്നവരെ കേന്ദ്രീകരിക്കുന്നു. രണ്ടാമത്തെ സമീപനം കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മഴ, താപനില, ജലലഭ്യത, കാർഷിക ഉത്പാദനം തുടങ്ങിയവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉപജീവനത്തെ ബാധിക്കുകയും അതുവഴി migration ഉണ്ടാകുകയും ചെയ്യുന്നതിനെ കേന്ദ്രീകരിക്കുന്നു. മൂന്നാമത്തെ സമീപനം കാലാവസ്ഥാ ഘടകങ്ങളെയും സാമൂഹികസാമ്പത്തിക ഘടകങ്ങളെയും ഒരുമിച്ച് കാണുന്നു. ഇതനുസരിച്ച് climate changeഒരു“trigger”മാത്രമല്ല;നിലവിലുള്ളഅസമത്വങ്ങളെ ശക്തിപ്പെടുത്തുന്ന ഘടകവുമാണ് (Black et al., 2011; Gemenne, 2011).

യുദ്ധവും രാഷ്ട്രീയ പീഡനവും മനുഷ്യരെ അഭയാർത്ഥികളാക്കിയ ചരിത്രം ലോകത്തിനുണ്ട്. എന്നാൽ 21-ാം നൂറ്റാണ്ടിൽ കാലാവസ്ഥാ വ്യതിയാനം displacement-ന്റെ പുതിയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

വീട്: ഒരു ഭൗതിക ഇടത്തേക്കാൾ കൂടുതൽ

Climate displacement-ന്റെ ചർച്ചയിൽ വീട് എന്ന ആശയം കേന്ദ്രസ്ഥാനത്ത് വരേണ്ടതാണ്. വീട് എന്നത് ചുവരുകളും മേൽക്കൂരയും മാത്രമല്ല. കുടുംബബന്ധങ്ങൾ, ഓർമ്മകൾ, ഭൂമിയുമായുള്ളബന്ധം, സാമൂഹികബന്ധങ്ങൾ, ഉപജീവനം, സംസ്കാരം, സുരക്ഷ, വ്യക്തിത്വം എന്നിവയുടെ കൂട്ടായ്മയാണ് വീട്. അതുകൊണ്ട് climate disaster-ൽ ഒരു വീട് തകരുമ്പോൾ നഷ്ടപ്പെടുന്നത് ഒരു കെട്ടിടം മാത്രമല്ല. ഒരു കുടുംബത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ലോകമാണ് തകരുന്നത്. ഇവിടെയാണ് ‘Climate change as a shelter crisis’ എന്ന ആശയത്തിന് പ്രാധാന്യം ലഭിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം വീടുകളെ നേരിട്ട് തകർക്കുമ്പോഴും, വീടിനെ നിലനിർത്താനുള്ള സാമ്പത്തിക ശേഷി കുറയ്ക്കുമ്പോഴും, കൃഷിയെയും തൊഴിലും ബാധിക്കുമ്പോഴും, മനുഷ്യരുടെ ‘home’ എന്ന അനുഭവം തന്നെ മാറ്റപ്പെടുന്നു.

കാലാവസ്ഥാ പ്രതിസന്ധിയും shelter crisis-ഉം കാലാവസ്ഥാ പ്രതിസന്ധിയെ വെറും temperature increase, rainfall change, sea-level rise തുടങ്ങിയ ഭൗതിക മാറ്റങ്ങളിലൂടെ മാത്രം കാണാൻ കഴിയില്ല. അത് shelter crisis കൂടിയാണ്. വെള്ളപ്പൊക്കം വീടുകൾ നശിപ്പിക്കുന്നു. മണ്ണിടിച്ചിൽ മലപ്രദേശങ്ങളിലെ വീടുകൾ അപകടത്തിലാക്കുന്നു. കടൽനിരപ്പുയർച്ച തീരദേശ വാസസ്ഥലങ്ങളെ ഭീഷണിപ്പെടുത്തുന്നു. വരൾച്ച കൃഷിയെയും ഉപജീവനത്തെയും ബാധിക്കുന്നു. അതിശക്തമായ ചൂട് നഗരങ്ങളിലെ ദരിദ്രവാസ സ്ഥലങ്ങളെ കൂടുതൽ അപകടത്തിലാക്കുന്നു. ഇങ്ങനെ Climate change മനുഷ്യരുടെ right to remain, right to home, right to livelihood, right to safety എന്നിവയെ ബാധിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു.

കേരളത്തിൽ 14 ജില്ലകളിൽ ഒമ്പതെണ്ണം കടലിന്റെ മുഖാമുഖം സ്ഥിതി ചെയ്യുന്നവയാണ്. ഈ തീരപ്രദേശങ്ങളിൽ, 220 പഞ്ചായത്തുകളിലായി മത്സ്യബന്ധനവും അനുബന്ധതൊഴിലുകളും ഉപജീവനമാക്കിയ പത്ത് ലക്ഷത്തോളം ജനങ്ങൾ ജീവിക്കുന്നു. ഈ മനുഷ്യരുടെ ജീവിതത്തെയാണ് വേലിയേറ്റ വെള്ളപ്പൊക്കം നേരിട്ട് ബാധിക്കുന്നത്.
കേരളത്തിൽ 14 ജില്ലകളിൽ ഒമ്പതെണ്ണം കടലിന്റെ മുഖാമുഖം സ്ഥിതി ചെയ്യുന്നവയാണ്. ഈ തീരപ്രദേശങ്ങളിൽ, 220 പഞ്ചായത്തുകളിലായി മത്സ്യബന്ധനവും അനുബന്ധതൊഴിലുകളും ഉപജീവനമാക്കിയ പത്ത് ലക്ഷത്തോളം ജനങ്ങൾ ജീവിക്കുന്നു. ഈ മനുഷ്യരുടെ ജീവിതത്തെയാണ് വേലിയേറ്റ വെള്ളപ്പൊക്കം നേരിട്ട് ബാധിക്കുന്നത്.

ഉപസംഹാരം

കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ സാമൂഹികബന്ധങ്ങളെയും ജീവിതത്തെയും മാറ്റിമറിക്കുന്ന സാമൂഹിക പ്രതിസന്ധിയാണ്. യുദ്ധവും രാഷ്ട്രീയ പീഡനവും മനുഷ്യരെ അഭയാർത്ഥികളാക്കിയ ചരിത്രം ലോകത്തിനുണ്ട്. എന്നാൽ 21-ാം നൂറ്റാണ്ടിൽ കാലാവസ്ഥാ വ്യതിയാനം displacement-ന്റെ പുതിയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഇതിൽ ഭൂരിഭാഗവും രാജ്യത്തിനകത്തെ displacement ആയിരിക്കാം; അതിനാൽ ഇവരെല്ലാം അന്താരാഷ്ട്ര നിയമത്തിലെ “refugees” ആകണമെന്നില്ല (UNHCR, 2025). എന്നിരുന്നാലും നിയമപരമായ പദപ്രയോഗം എന്തായാലും, വീടും ഉപജീവനവും നഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രശ്നം യാഥാർഥ്യമാണ്. 2024-ൽ മാത്രം 45.8 million disaster-related internal displacement movements രേഖപ്പെടുത്തിയതും, 2050-ഓടെ 216 million internal climate migrants ഉണ്ടാകാമെന്ന World Bank കണക്കും ഈ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു (IDMC, 2025; Clement et al., 2021).

അതുകൊണ്ട് കാലാവസ്ഥാ Displacement-നെ മാനവിക സഹായത്തിന്റെ പ്രശ്നമായി മാത്രം കാണുന്നത് മതിയാകില്ല. അത് നീതി, അവകാശം, ഭൂമി, വീട്, ഉപജീവനം, സാമൂഹിക സമത്വം, പുനരധിവാസം, ആഗോള ഉത്തരവാദിത്തം എന്നിവയുടെ പ്രശ്നമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കുറച്ച് സംഭാവന നൽകിയ സമൂഹങ്ങൾ അതിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്ന അവസ്ഥ നിലനിൽക്കുന്നുവെങ്കിൽ, climate response-ന്റെ കേന്ദ്രത്തിൽ climate justice ഉണ്ടായിരിക്കണം. അവസാനം ചോദിക്കേണ്ടചോദ്യം “അവർ എവിടേക്കാണ് പോകുന്നത്?” എന്നത് മാത്രമല്ല. “അവർക്ക് എന്തുകൊണ്ടാണ് സ്വന്തം വീട്ടിൽ തുടരാൻ കഴിയാത്തത്?”എന്ന ചോദ്യവും അത്രതന്നെ പ്രധാനമാണ്. വീട് നഷ്ടപ്പെടുന്നത് ഒരു കെട്ടിടം നഷ്ടപ്പെടുന്നതല്ല.

അത് സുരക്ഷ, ഓർമ്മ, ബന്ധം, ഉപജീവനം, വ്യക്തിത്വം, ഭാവി എന്നിവയുടെ നഷ്ടമാണ്. അതുകൊണ്ട് കാലാവസ്ഥാ പ്രതിസന്ധിയെ“climatecrisis”എന്നതിൽ മാത്രം ഒതുക്കാതെ “climate, displacement and shelter crisis” എന്ന വിശാലമായ സാമൂഹിക പ്രതിസന്ധിയായി മനസ്സിലാക്കേണ്ടതുണ്ട്. കാലാവസ്ഥാനീതി എന്നത് ഭാവിയിലെ ദുരന്തങ്ങളെ തടയുക മാത്രമല്ല; ഇതിനകം വീടുകളും ഭൂമിയും ഉപജീവനവും നഷ്ടപ്പെട്ട മനുഷ്യർക്ക് സുരക്ഷിതവും മാന്യവുമായ ജീവിതത്തിനുള്ള അവകാശം ഉറപ്പാക്കുക കൂടിയാണ്.

▮

References

Black, R., Adger, W. N., Arnell, N. W., Dercon, S., Geddes, A., & Thomas, D. S. G. (2011). The effect of environmental change on human migration. Global Environmental Change, 21, S3–S11. [https://doi.org/10.1016/j.gloenvcha.2011.10.001](https://doi.org/10.1016/j.gloenvcha.2011.10.001)⁠

Clement, V., Rigaud, K. K., de Sherbinin, A., Jones, B., Adamo, S., Schewe, J., Sadiq, N., & Shabahat, E. (2021). Groundswell part 2: Acting on internal climate migration. World Bank.

El-Hinnawi, E. (1985). Environmental refugees. United Nations Environment Programme.

Gemenne, F. (2011). Climate-induced population displacements in a 4°C+ world. Philosophical Transactions of the Royal Society A: Mathematical, Physical and Engineering Sciences, 369(1934), 182–195.[ https://doi.org/10.1098/rsta.2010.0287](https://doi.org/10.1098/rsta.2010.0287)⁠

Germanwatch. (2025). Climate Risk Index 2026.

Germanwatch.

Internal Displacement Monitoring Centre. (2025). 2025 global report on internal displacement. Norwegian Refugee Council.

Li, R. (2026). When a high-mountain slope failure cascades downstream: Reconstructing the 26 August 2026 Gyirong mixed rock-ice disaster. arXiv.

Marrus, M. R. (1985). The unwanted: European refugees from the First World War through the Cold War. Oxford University Press.

McAdam, J. (2017). Climate change, forced migration, and international law (2nd ed.). Oxford University Press.

McLeman, R., & Smit, B. (2006). Migration as an adaptation to climate change. Climatic Change, 76, 31–53.[ https://doi.org/10.1007/s10584-005-9000-7](https://doi.org/10.1007/s10584-005-9000-7)⁠

Myers, N. (2002). Environmental refugees: A growing phenomenon of the 21st century. Philosophical Transactions of the Royal Society B: Biological Sciences, 357(1420), 609–613.[ https://doi.org/10.1098/rstb.2001.0953](https://doi.org/10.1098/rstb.2001.0953)⁠

Nansen Initiative. (2015). Agenda for the protection of cross-border displaced persons in the context of disasters and climate change.

Nansen Initiative.

Scoville, W. C. (1960). The persecution of Huguenots and French economic development, 1680–1720. University of California Press.

Shire, W. (2011). Teaching my mother how to give birth. Flipped Eye Publishing.

Skran, C. (1995). Refugees in inter-war Europe: The emergence of a regime. Clarendon Press.

United Nations. (1972). Declaration of the United Nations Conference on the Human Environment.

United Nations.

United Nations. (2016). New York declaration for refugees and migrants.

United Nations.

United Nations. (2018). Global compact for safe, orderly and regular migration.

United Nations.

United Nations High Commissioner for Refugees. (1951). Convention relating to the status of refugees.

United Nations. United Nations High CommissionerforRefugees.(1967).Protocolrelatingtothestatusofrefugees.

United Nations.

United Nations High Commissioner for Refugees. (2020). Legal considerations regarding claims for internationalprotectionmadeinthecontextoftheadverseeffectsofclimatechangeanddisasters. UNHCR.

United Nations High Commissioner for Refugees. (2022). A century of mobility: A glimpse into the history of refugee travel documents. UNHCR.

United Nations High Commissioner for Refugees. (2025). Mid-year trends 2025. UNHCR.

United Nations High Commissioner for Refugees.(2025).Climatechangeanddisasterdisplacement. UNHCR.

United States Holocaust Memorial Museum. (n.d.). German Jewish refugees, 1933– 1939. Holocaust Encyclopedia.

United States Holocaust Memorial Museum. (n.d.). Kindertransport, 1938–1940. Holocaust Encyclopedia.

Comments